കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയതിനെ തുടർന്ന് അതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യുന്നതിനു കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തില്ല. ക്രൈംബ്രാഞ്ചിന്റേത് കസ്റ്റഡി നീക്കംഅതേസമയം കേസില്‍ നടന് ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ബുധനാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ശ്രമം. മൂന്ന് ദിവസത്തിനിടെ 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അവസാന ദിവസം വീഡിയോ തെളിവുകള്‍ അടക്കം ഉപയോഗിച്ചുള്ള ചോദ്യം…
Read MoreCategory: Kochi
കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി! സിറ്റിംഗ് നടത്തിയത് പാതിരാത്രിയിൽ; കപ്പലിന് വെള്ളം നല്കിയ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി നല്‍കണമെന്ന് ഉത്തരവ്
കൊച്ചി: പാതിരാത്രിയിൽ സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. കൊച്ചി തുറമുഖത്തുള്ള എം.വി. ഓഷ്യന്‍ റേസ് എന്ന ചരക്കു കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് രാത്രിയിൽ ഹൈക്കോടതി സിറ്റിംഗ് നടത്തിയത്. ഹർജി കേട്ട കോടതി കപ്പൽ തീരം വിടുന്നത് തടഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് രാത്രിയില്‍ സിറ്റിംഗ് നടത്തുന്നത്. രാത്രി 11.45ന് ആരംഭിച്ച സിറ്റിംഗ് പുലർച്ചെ 12.45നാണ് അവസാനിച്ചത്. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംവി ഓഷ്യന്‍ റേസ് എന്ന കപ്പല്‍ ഇന്നു കൊച്ചി തീരം വിടാനിരിക്കെയാണ് കോടതി നടപടി സ്വീകരിച്ചത്. കപ്പലിന് വെള്ളം നല്കിയ കൊച്ചിയിലെ ഒരു കമ്പനി കപ്പലിന്റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നൽകിയിരുന്നു. കപ്പലിന് വെള്ളം നല്കിയ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി നല്‍കണമെന്ന് സിറ്റിംഗില്‍ ഉത്തരവായി. തുക നല്‍കിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം എംവി ഓഷ്യന്‍ റേസ് ഹര്ജിക്കാരന് ലേലം ചെയ്യാം. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ…
Read Moreകാലുകൾ നഷ്ടപ്പെട്ട യുവാവ് പെരിയാർ നീന്തിക്കടന്നു; അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയമുള്ള മപ്പുറം കടവ് നീന്തിക്കയറിയത് അരമണിക്കൂർകൊണ്ട്…
ആലുവ: ട്രെയിനപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട യുവാവ് പെരിയാർ കുറുകെ നീന്തി ശ്രദ്ധേയനായി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന കാക്കനാട് സ്വദേശി ഷാൻ എസ് ആണ് വിധിയോട് പൊരുതി നീന്തിയത്. 2013ൽ കൊല്ലം റയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൽ നിന്ന് വീണാണ് അപകടമുണ്ടായത്. രണ്ടുകാലും മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. നെസ്റ്റ് കമ്പനിയിൽ ജോലിചെയ്യുകയാണ് ഷാൻ. ആലുവ പെരിയാറിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയും ഉള്ള ആശ്രമം കടവ് മുതൽ മണപ്പുറം കടവ് വരെ അരമണിക്കൂർ കൊണ്ടാണ് നീന്തിയത്. ആലുവ ആശ്രമം കടവിൽ ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഫ്ളാഗ്ഓഫ് ചെയ്തു.മണപ്പുറം കടവിൽ നീന്തി കേറിയ ഷാനിനും പരിശീലകൻ സജി വാളശേരിക്കും നഗര സഭ കൗൺസിലർ മാരായ ലിസ ജോൺസനും എൻ. ശ്രീകാന്തും ചേർന്നു സ്വീകരണം നൽകി.
Read Moreട്രാൻസ്ജെൻഡർ അനന്യയുടെ മരണം; ആറുമാസത്തിന് ശേഷം ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: ട്രാൻസ്ജെൻഡർ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കൊച്ചിയിലെ റെനൈ മെഡിസിറ്റി ആശുപത്രിക്കെതിരേ ഉയർന്ന പരാതിയിലാണ് അന്വേഷണം. അനന്യ മരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ ആറ് മാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരികയുമായിരുന്ന അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം വലിയ ബുദ്ധിമുട്ടുകളും വേദനയും താൻ സഹിക്കുകയാണെന്ന് അനന്യ പരാതി ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ജോലിക്ക് പോകാനോ ചുമയ്ക്കാനോ പോലും കഴിയുന്നില്ലെന്നായിരുന്നു അനന്യയുടെ പരാതി.
Read Moreഇളംകാറ്റിൽ മുയൽഫാമാം പരിസരത്തെ മണം എക്സൈസിന്റെ മൂക്കിലടിച്ചു ; പൊളിഞ്ഞു വീണത് വാറ്റുകാരൻ കൊടിയൻ ബിജുവിന്റെ തന്ത്രം…
പറവൂർ: വീടിനു പിന്നിലെ മുയൽ ഫാമിൽ വ്യാജമദ്യ നിർമാണം നടത്തിവന്നയാളെ എക്സൈസ് നടത്തിയ പരിശോധനയിൽ അറസ്റ്റു ചെയ്തു. ചേന്ദമംഗലം കോട്ടയിൽ കോവിലകത്തു കൊടിയൻ ബിജു (52) ആണ് അറസ്റ്റിലായത്. 32 ലിറ്റർ ചാരായം, 420 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ ഇയാളിൽ നിന്നു പിടികൂടി. ഇയാൾ വൻതോതിൽ ചാരായം നിർമിച്ചു വിൽപന നടത്തിയിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ഓർഡർ പ്രകാരം ലിറ്ററിന് 2,000 രൂപ നിരക്കിൽ വീട്ടിൽ എത്തിക്കുകയാണു ചെയ്തിരുന്നത്. രണ്ട് വാറ്റ് കേസുകളിൽ അന്വേഷണം നേരിടുന്നയാളാണു ബിജു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. എം. ഹാരിസ്, ഉദ്യോഗസ്ഥരായ വി. എസ്. ഹനീഷ്, ഒ. എസ്. ജഗദീഷ് സാബു, എൻ.എം. മഹേഷ്, രാജി ജോസ് എന്നിവർ…
Read Moreകൊതുകു പിടിത്തം ഇവിടെ ഒരു മത്സരവും പ്രതിഷേധവുമാണ്; 15 മിനിറ്റിൽ കൊച്ചി കോർപറേഷൻ സോണൽ ഓഫീസിനു മുന്നിൽ നിന്ന് 116 കൊതുകിനെപിടിച്ച് ആർ.ബഷീറിർ ഒന്നാമത്…
മട്ടാഞ്ചേരി: കൊതുകുശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കൊച്ചി കോർപറേഷന് സോണൽ ഓഫീസിനു മുന്നിൽ കൊതുക് പിടിത്ത മത്സരം സംഘടിപ്പിച്ചു പ്രതിഷേധിച്ചു. മട്ടാഞ്ചേരി മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകരാണു വ്യത്യസ്തമായ സമരം നടത്തിയത്.സ്റ്റീൽ പ്ലേറ്റിൽ എണ്ണ പുരട്ടി വീശി കൊതുകിനെ പിടിക്കുന്നതായിരുന്നു മത്സരം. മത്സര സമയം 15 മിനിറ്റ്. 116 കൊതുകുകളെ പിടിച്ച് ആർ.ബഷീർ ഒന്നാം സമ്മാനമായ ഇലട്രിക് മോസ്കിറ്റോ ബാറ്റിന് അർഹനായി. 101 കൊതുകുമായി സംജാത് ബഷീർ രണ്ടാം സ്ഥാനത്തിനുള്ള കൊതുകുവല സമ്മാനമായി നേടി.ആർ. രവികുമാർ 76 കൊതുകുകളെ പിടിച്ച് മൂന്നാം സമ്മാനമായ ഒരു പാക്കറ്റ് കൊതുകുതിരി നേടി. സാമുഹ്യ പ്രവർത്തകൻ റഫീഖ് ഉസ്മാൻ സേട്ട് ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. എം.എം.സലീം, പി.എ.ഷംസു, സുജിത്ത് മോഹൻ, നവാസ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്തു കൊതുകു…
Read Moreഎട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; സംഭവം നടന്നത് ഒരു വര്‍ഷം മുമ്പ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വൈറ്റില പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ മുക്കടതുണ്ടിയില് അജി (23) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് സൗത്ത് സിഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശാനുസരണം എറണാകുളം ഡിസിപി വി.യു. കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി പരിചയത്തിലായ പ്രതി പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, അജേഷ്, ഡബ്ല്യുസിപിഒ ജയ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പീഡനം: ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റില്‍ കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയും…
Read Moreഅന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തി! നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു ക്രൈംബ്രാഞ്ച്; ശരത് ഒളിവിലല്ലെന്ന് സുഹൃത്തുക്കള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. സാധാരണഗതിയില്‍ ഗൂഢാലോചനക്കേസുകളില് തെളിവു കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാൽ ഈ കേസില്‍ ദൃക്സാക്ഷിതന്നെ മൊഴിയുമായി രംഗത്തെത്തി. ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചു. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഉള്‍പ്പെടെ 19 സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍നിന്നുള്ള തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു കൊച്ചിയിലെ റീജണല്‍ ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവരും അന്വേഷണത്തില്‍ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതികള്‍. ദിലീപിനെ സഹായിക്കുന്ന തരത്തില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ടു കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. വിചാരണക്കോടതിയിലെ…
Read Moreട്രെയിനില്‍ എത്തും, ഫ്ളൈറ്റില്‍ മടങ്ങും ! എടിഎമ്മിൽ കൃത്രിമം കാട്ടി 10 ലക്ഷം തട്ടിയ പ്രതികള്‍ ചില്ലറക്കാരല്ല
കൊച്ചി: ബാങ്ക് എടിഎം മെഷീനുകളില്‍ കൃത്രിമം കാട്ടി പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യന്‍ സംഘത്തെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന് ആല്‍വാര്‍ സ്വദേശികളായ ആഷിഫ് അലി സര്‍ദാരി (26), ഷാഹിദ് ഖാന് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 25, 26 തീയതികളില്‍ ഇടപ്പള്ളി, പോണേക്കര ഭാഗങ്ങളിലുള്ള എസ്ബിഐ എടിഎമ്മുകളില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെയാണ് അറസ്റ്റ്. രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി എടിഎം കൗണ്ടറുകളിലെത്തി മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് സംഘത്തിന്റെ തട്ടിപ്പ്. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചശേഷം ബാങ്കുമായി ഇ-മെയില്‍ വഴി പരാതിപ്പെട്ട് പണം തിരിച്ച് അക്കൗണ്ടില്‍ വരുത്തുന്നതാണ് ഇവരുടെ രീതി. കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍നിന്ന് പ്രതികള്‍ ഈവിധം പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു.…
Read Moreആരാണ് ആ സ്ത്രീ ? സ്കൂൾ വിദ്യാർഥിനിയെ തട്ടിയെടുക്കാൻ ശ്രമം; സ്കൂളിലെ ആയയാണെന്നു പറഞ്ഞ് ഫോൺ വിളിച്ച യുവതിയെ തേടി പോലീസ്
പിറവം: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പിറവത്തെ സ്കൂളിൽ പഠിക്കുന്ന രാമമംഗലം സ്വദേശിനിയെ കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം. സ്കൂളിലെ ആയയാണെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഒരു സ്ത്രീ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. സ്കൂൾ ബസ് വരില്ലെന്നും പകരം ഓട്ടോറിക്ഷ അയയ്ക്കാമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഓട്ടോറിക്ഷയിൽ ഒരു സ്ത്രീ വീടിന് മുന്നിലെത്തി. ഇതിനു തൊട്ടുമുമ്പ് സ്കൂൾ ബസ് എത്തുകയും കുട്ടി അതിൽ കയറിപ്പോകുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ സത്രീ ഓട്ടോറിക്ഷയിൽതന്നെ തിരിച്ചുപോയി. സംശയം തോന്നിയ വീട്ടുകാർ രാമമംഗലം പോലീസിൽ പരാതി നൽകി. സ്ത്രീ വന്ന ഓട്ടോറിക്ഷ രാമമംഗലം കടവ് ഭാഗത്തുള്ള സ്റ്റാൻഡിൽ ഓടുന്നതാണെന്ന് കണ്ടെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സ്ത്രീയെക്കുറിച്ച് അറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഫോൺ നമ്പർ പിന്തുടർന്നു സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read More