ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കൂ…! ബീ​ച്ച് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കാന്‍ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പോ​ലീ​സ്

വൈ​പ്പി​ന്‍: ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ത​ല്‍​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കൂ എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പോ​ലീ​സ്. കോ​വി​ഡ്ന്‍റെ ര​ണ്ടാം വ​ര​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ വീ​ണ്ടും ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​ച്ചു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍, മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​നം പൊ​തു​ജ​നം സ്വ​യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​ക്ഷം. റി​സോ​ര്‍​ട്ടു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും മാ​സ്‌​ക് ധ​രി​ച്ചും ബീ​ച്ചു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തെ അ​വി​ടെ ത​ന്നെ സ​മ​യം ക​ഴി​ച്ചു​കൂ​ട്ടി തി​രി​കെ പോ​കു​ന്ന​താ​യി​രി​ക്കും ഉ​ത്ത​മ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ന​മ്പം ഡി​വൈ​എ​സ്പി ആ​ര്‍. ബൈ​ജു​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് സൗ​ഹൃ​ദ​പ​ര​മാ​യ ഈ ​നി​ര്‍​ദേ​ശ​മെ​ന്നും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.

Read More

അ​തി​ർ​ത്തി നി​ർ​മാ​ണ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം! അ​നു​ന​യി​പ്പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ‘പഞ്ഞിക്കിട്ടു’; സംഭവം കിഴക്കമ്പലത്ത്‌

കി​ഴ​ക്ക​മ്പ​ലം: അ​തി​ർ​ത്തി നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. പു​ക്കാ​ട്ടു​പ​ടി പൊ​ക്കോ​ട​ത്ത് കെ.​പി. ബി​നു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പു​ക്കാ​ട്ടു​പ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബി​നു​വി​ന്‍റെ വ​ല്യ​ച്ച​ന്‍റെ മ​ക​നാ​യ സ്ഥ​ല​മു​ട​മ ഗി​രീ​ഷ് ത​ന്‍റെ വീ​ടി​ന്‍റെ അ​തി​ർ​ത്തി കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഗി​രീ​ഷി​ന്‍റെ ജേ​ഷ്ഠ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​യാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​ദി​ത്താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗി​രീ​ഷി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ആ​ദി​ത്ത് നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു ത​ട​യാ​നെ​ത്തി​യ ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​നു പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ബി​നു​വി​നെ നാ​ട്ടു​കാ​രാ​ണ് പ​ഴ​ങ്ങ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ സം​ബ​ന്ധി​ച്ച് ത​ടി​യി​ട്ട പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ബി​നു പ​റ​ഞ്ഞു.

Read More

നടുറോഡിൽ നടുവൊടിക്കാൻ? ഇരുചക്രവാഹനക്കാരെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറ പേ​ട്ട  റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ചേ​മ്പ​ർ അ​പ​ക​ര​മാ​യ വി​ധ​ത്തി​ൽ താ​ഴു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ നി​ർ​മാ​ണം ന​ട​ക്കു​ന്ന പേ​ട്ട പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ചേ​മ്പ​ർ അ​പ​ക​ര​മാ​യ വി​ധ​ത്തി​ൽ താ​ഴു​ന്നു. പേ​ട്ട പ​ന​ങ്കു​റ്റി പു​തി​യ പാ​ല​ത്തി​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ഇ​റ​ക്ക​ത്തി​ലാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ചേ​മ്പ​റി​ന്‍റെ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ താ​ഴ്ന്നി​രി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​യ​റു​മ്പോ​ൾ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ള​കു​ക​യാ​ണ്. മു​ൻ​പ് ഇ​രു​മ്പ് ഷീ​റ്റു​ക​ൾ​ക്ക് പ​ക​രം കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ളാ​യി​രു​ന്നു ചേ​മ്പ​റി​ന്‍റെ മു​ക​ളി​ലി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ഈ ​ബ്ലോ​ക്കു​ക​ൾ പൊ​ട്ടി​ത്ത​ക​രു​ക​യും പി​ന്നീ​ട് ക​നം കൂ​ടി​യ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ചേ​മ്പ​റി​ന്‍റെ ഒ​രു വ​ശ​ത്തെ ഭി​ത്തി​യാ​ണ് താ​ഴേ​യ്ക്കി​രു​ന്ന​ത്. അ​തി​നൊ​പ്പം മു​ക​ളി​ലെ ഷീ​റ്റു​ക​ളും ഇ​ള​കി താ​ഴ്ന്നി​ട്ടു​ണ്ട്. അ​ടി​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന ചേ​മ്പ​റി​ന്‍റെ ഭി​ത്തി താ​ഴ്ന്നു​പോ​യ​ത് നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന്‍റെ സു​ര​ക്ഷാ ചേ​മ്പ​റാ​ണ് ഇ​പ്ര​കാ​രം താ​ഴ്ന്നി​രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യം ഈ ​ഭാ​ഗ​ത്ത് റോ​ഡ് ബ്ലോ​ക്ക് വ​രു​ന്ന​തു…

Read More

26 ദി​വ​സ​ത്തി​ന് ശേ​ഷം നി​ര്‍​ണാ​യ​ക വി​വ​രം! കേ​സ് ഇ​നി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യം

കൊ​ച്ചി: പ​തി​മൂ​ന്നു​വ​യ​സു​കാ​രി വൈ​ഗ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ പി​താ​വ് സ​നു മോ​ഹ​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​ന്ന​ത് 26 ദി​വ​സ​ത്തി​ന് ശേ​ഷം. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ കാ​റി​ല്‍ സം​സ്ഥാ​നം വി​ട്ട സ​നു മോ​ഹ​ന്‍ വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി ക​ട​ന്നു​പോ​യ​താ​യി മാ​ത്ര​മാ​യി​രു​ന്നു പോ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ച നി​ര്‍​ണാ​യ​ക വി​വ​രം. എ​ന്നാ​ല്‍ പി​ന്നീ​ട് സ​നു​വി​ലേ​ക്ക് എ​ത്താ​ന്‍ ത​ക്ക യാ​തൊ​രു​വി​ധ രേ​ഖ​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും കേ​സി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍​നി​ന്നും ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ന്ന ന​ട​പ​ടി​യും പു​രോ​ഗ​മി​ക്ക​വേ​യാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തു പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി. അ​തേ​സ​മ​യം വൈ​ഗ​യു​ടെ മ​ര​ണ​വും സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​ന​വും സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​നു​വി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ള്‍…

Read More

കേ​ര​ള​ത്തി​ൽ സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന ചക്ക ഇന്നു കിട്ടാക്കനി! വരിക്ക തന്നെ വേണമെന്നില്ല, കൂഴയ്ക്കും ഡിമാൻഡ്!

പൂ​ച്ചാ​ക്ക​ൽ:​സം​സ്ഥാ​ന ഫ​ല​മാ​യ ച​ക്ക ക്ഷാ​മം രൂ​ക്ഷം.​ച​ക്ക​യു​ടെ ഗു​ണ​നി​ല​വാ​രം ക​ണ്ടാ​ണ് സ​ർ​ക്കാ​ർ ച​ക്ക സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.​എ​ന്നാ​ൽ ച​ക്ക ഇ​പ്പോ​ൾ കി​ട്ടാ​ക്ക​നി​യാ​ണ്.​കേ​ര​ള​ത്തി​ൽ സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന ച​ക്ക​യ്ക്ക് നാ​ട്ടി​ൽ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.​ ഓ​രോ സീ​സ​ണി​ലും ട​ൺ ക​ണ​ക്കി​ന് ച​ക്ക അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഒ​രു ലോ​ഡ് ഒ​പ്പി​ക്കാ​ൻ ത​ന്നെ ഏ​ജ​ന്‍റുമാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​ വ​രി​ക്കച്ച​ക്ക​യ്ക്കായിരുന്നു നേ​ര​ത്തെ താ​ൽ​പ്പ​ര്യം കൂ​ടു​ത​ൽ.​എ​ന്നാ​ൽ ഇ​പ്പോ​ൾ കൂഴ ഉൾപ്പെടെ ഏ​തി​നം ച​ക്ക​യാ​യാ​ലും മ​തി എ​ന്ന അ​വ​സ്ഥ​യാ​ണ്.​ വേ​ന​ൽ​മ​ഴ കൂ​ടു​ത​ലാ​യി പെ​യ്ത​തി​നാ​ൽ പ്ലാ​വി​ലെ പൂ​കൊ​ഴി​ഞ്ഞ് പോ​യ​തി​നാ​ലാ​ണ് ച​ക്ക​ക്ക് ഇ​ത്ര​യും ക്ഷാ​മം എ​ന്നാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ പ​റ​യു​ന്ന​ത്.​ താ​നെ പ​ഴു​ത്ത് വീ​ഴു​ന്ന​തും പ്ലാ​വി​ൽ ക​യ​റി ച​ക്ക ഇ​ടാ​ൻ ആ​ളി​ല്ലാ​തെ കി​ളി​ക​ൾ കൊ​ത്തി​യും ച​ക്ക ഉ​പ​യോ​ഗ​ശൂ​ന്യ​മ​യി പോ​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​രു​ന്നു.​ എ​ന്നാ​ൽ ച​ക്ക​യു​ടെ ഗു​ണ​വും പ്രാ​ധാ​ന്യ​വും ജ​ന​ങ്ങ​ളി​ലെ​ക്ക് എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രും ​സം​ഘ​ട​ന​ക​ളും ച​ക്ക ഫെ​സ്റ്റ് വെ​ൽ​ത​ന്നെ ന​ട​ത്തി​യ​തോ​ടെ ആ​ർ​ക്കും…

Read More

അപകടസമയത്ത് ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്നില്ല; ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വെ​ട്ടി​ക്കു​റ​ച്ച ഉ​ത്ത​ര​വ് റദ്ദാക്കി ഹൈക്കോടതി

കൊ​​​ച്ചി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ ഹെ​​​ല്‍​മെ​​​റ്റ് ധ​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന കാ​​ര​​ണ​​ത്താ​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വെ​​​ട്ടി​​​ക്കു​​​റ​​​ച്ച വാ​​​ഹ​​​നാ​​പ​​​ക​​​ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര ക്ലെ​​​യിം ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ (എം​​​എ​​​സി​​​ടി) വി​​​ധി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ഹെ​​​ല്‍​മെ​​​റ്റ് ധ​​​രി​​​ക്കാ​​​തെ ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച യാ​​​ത്ര​​​ക്കാ​​​ര​​ന്‍റെ ഭാ​​​ഗ​​​ത്തും വീ​​​ഴ്ച​​​യു​​​ണ്ടെ​​​ന്ന ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ റ​​​ദ്ദാ​​​ക്കി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ തീ​​​രു​​​മാ​​​നം. മ​​​ല​​​പ്പു​​​റം മ​​​റ്റ​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് കു​​​ട്ടി 2007 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ തി​​​രൂ​​​ര്‍ എം​​​എ​​​സി​​​ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക നി​​​ശ്ച​​​യി​​​ച്ച​​​തി​​​നെ​​​തിരേ ഭാ​​​ര്യ ഖ​​​ദീ​​​ജ​​​യും മ​​​ക്ക​​​ളും ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലും തു​​​ക നി​​​ശ്ച​​​യി​​​ച്ച​​​തി​​​ല്‍ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ന്ന ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യു​​​ടെ അ​​​പ്പീ​​​ലും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹെ​​​ല്‍​മെ​​​റ്റ് ധ​​​രി​​​ക്കാ​​​ത്ത​​​തു മൂ​​​ല​​​മു​​​ള്ള അ​​​പ​​​ക​​​ട​​​മാ​​​ണോ​​​യെ​​​ന്ന് ഓ​​​രോ കേ​​​സി​​​ലും വ​​​സ്തു​​​ത​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല​​​യി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ല്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം കു​​​റ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന വി​​​ധി ഹെ​​​ല്‍​മെ​​​റ്റ് ധ​​​രി​​​ക്കാ​​​തെ ബെ​​​ക്കി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​നു​​​ള്ള ലൈ​​​സ​​​ന്‍​സ​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഹെ​​​ല്‍​മെ​​​റ്റ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന…

Read More

ര​ണ്ടാം​വ​ര​വ് അ​തി​രൂ​ക്ഷം ! കോ​വി​ഡ് അ​തി​വ്യാ​പ​ന​ത്തി​ല്‍ ഒ​ന്നാ​മ​ത് എ​റ​ണാ​കു​ളം, തൊ​ട്ടു​പി​ന്നി​ല്‍ കോ​ഴി​ക്കോ​ട്

കൊ​ച്ചി: കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വി​ൽ ഭീ​തി​യി​ല്‍ വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല കോ​വി​ഡ് വ്യാ​പ​ന​ത്തി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​ത്. 2020 മാ​ര്‍​ച്ച് 20ന് ​ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തു മു​ത​ല്‍ ഇ​ന്ന​ലെ വ​രെ 1,40,492 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 1,38,929 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 1,29,625 കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി മ​ല​പ്പു​റം ജി​ല്ല മൂ​ന്നാ​മ​തും 1,13,771 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല നാ​ലാം സ്ഥാ​ന​ത്തു​മു​ണ്ട്. 1,09,724 രോ​ഗി​ക​ളു​ള്ള തൃ​ശൂ​ര്‍ ആ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍ ഒ​രു ല​ക്ഷം പി​ന്നി​ട്ട മ​റ്റൊ​രു ജി​ല്ല. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും എ​റ​ണാ​കു​ള​മാ​ണ് മു​ന്നി​ല്‍. ഇ​ന്ന​ലെ 1,267 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ 1,250 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​ണ് ഇ​തി​നു​മു​ന്‍​പു​ള്ള ഉ​യ​ര്‍​ന്ന…

Read More

അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി; .കീ​ഴ​ട​ങ്ങൽ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നിൽ

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ വ​ള്ളി​കു​ന്നം പു​ത്ത​ന്‍​ച​ന്ത അ​മ്പി​ളി​ഭ​വ​ന​ത്തി​ല്‍ അ​മ്പി​ളി​കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ഭി​മ​ന്യു(15)​വിനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി വ​ള്ളി​ക്കു​ന്ന​ത്ത് സ​ജ​യ് ജി​ത്ത് കീ​ഴ​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ 10.15 ഓ​ടെ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ല്‍ ഒ​റ്റ​യ്‌​ക്കെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.കീ​ഴ​ട​ങ്ങാ​ന്‍ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ കാ​ര​ണം പ്ര​തി വ്യ​ക്ത​മാ​ക്കി​യി​ല്ല. പ്ര​തി കീ​ഴ​ട​ങ്ങി​യ വി​വ​രം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​ലു​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ വി​ഷു ഉ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ എ​ത്തി​യ​ത്. വ​ള്ളി​കു​ന്നം അ​മൃ​ത സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​മ​ന്യൂ. അഭിമന്യുവിന്‍റെ സംസ്കാരം ഇ​ന്ന് അ​ഭി​മ​ന്യു​വി​ന്‍റെ സം​സ്കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടു മ​ണി​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ചൂ​നാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും വി​ലാ​പ​യാ​ത്രയാ​യി കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹം വ​ള്ളി​കു​ന്നം കി​ഴ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ഒാഫീസ് അ​ങ്ക​ണ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വയ്ക്കും.

Read More

പറവൂരിൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കു കോ​വി​ഡ്; ല​ക്ഷ​ണ​മാ​യി ത​ല​വേ​ദ​ന​യും ജ​ല​ദോ​ഷ​വും

പ​റ​വൂ​ർ: ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പോ​സി​റ്റീ​വാ​യ​ത്. ജ​നു​വ​രി 18ന് ​ആ​ദ്യ വാ​ക്സി​നും ഫെ​ബ്രു​വ​രി 25ന് ​ര​ണ്ടാം ഘ​ട്ട വാ​ക്സി​നും എ​ടു​ത്തു. തു​ട​ർ​ന്നും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​മാ​സം 13നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​ല​വേ​ദ​ന​യും ജ​ല​ദോ​ഷ​വു​മാ​ണു ല​ക്ഷ​ണ​മാ​യി ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ഇ​ദ്ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

ഇ​ട​വേ​ള​യ്‌​ക്കു​ ശേ​ഷം ഇ​ന്ധ​ന​വി​ലയും സ്വർണ വിലയും കു​റ​ഞ്ഞു; ഇന്നത്തെ സ്വർണവിലയറിയാം

കൊ​ച്ചി: ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 90.75 രൂ​പ​യും ഡീ​സ​ല്‍ വി​ല 85.32 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 92.28 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍​വി​ല 86.75 രൂ​പ​യു​മാ​യി. ഈ ​മാ​സം ഇ​താ​ദ്യ​മാ​യാ​ണു ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 30ന് ​ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു കൊ​ച്ചി: ഇ​ന്ന​ല​ത്തെ വ​ന്‍ വ​ര്‍​ധ​ന​യ്‌​ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,370 രൂ​പ​യും പ​വ​ന് 34,960 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു വി​ല കു​റ​ഞ്ഞ​ത്.

Read More