പു​ഞ്ചി​രി​യും ക​ണ്ണു​ക​ളി​ലൂ​ടെ പ്ര​ക​ട​മാ​വ​ട്ടെ…മാ​സ്‌​ക്കും മി​ഴി​യ​ഴ​കും: സം​സ്ഥാ​ന​ത​ല ഫോ​ട്ടോ​മ​ത്സ​രം

കൊ​ച്ചി: അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഞ്ചി​രി​യും ക​ണ്ണു​ക​ളി​ലൂ​ടെ പ്ര​ക​ട​മാ​വ​ട്ടെ…. എ​ന്ന സ​ന്ദേ​ശ​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി മാ​സ്‌​ക്കും മി​ഴി​യ​ഴ​കും എ​ന്ന പേ​രി​ല്‍ സം​സ്ഥാ​ന​ത​ല ഫോ​ട്ടോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ലു​ലു ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പ്-​ഫാ​ഷ​ന്‍ സ്റ്റോ​ര്‍, ടോ​ളി​ന്‍​സ് വേ​ള്‍​ഡ് സ്‌​കൂ​ള്‍, ടോ​ളി​ന്‍​സ് ട​യേ​ഴ്‌​സ്, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നേ​ത്ര സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും മാ​സ്‌​ക് ഉ​പ​യോ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് മ​ത്സ​ര​ത്തി​ലൂ​ടെ ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി ഡ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ അ​റി​യി​ച്ചു. മാ​സ്‌​ക് ധ​രി​ച്ച ശേ​ഷം സൗ​ഹാ​ര്‍​ദ്ദ ഭാ​വം വി​ട​ര്‍​ത്തു​ന്ന ക​ണ്ണു​ക​ളും മാ​സ്‌​കും ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​മാ​ണ് അ​യ​ക്കേ​ണ്ട​ത്, ഒ​രാ​ള്‍ ഒ​രു ഫോ​ട്ടോ മാ​ത്ര​മേ അ​യ​ക്കാ​വൂ. ഇ-​മെ​യി​ലി​ലോ വാ​ട്‌​സാ​പ്പി​ലോ ചി​ത്ര​ങ്ങ​ള്‍ അ​യ​ക്കാം. ഇ-​മെ​യി​ല്‍ mediacentre@ lfhospital.org. / വാ​ട്‌​സാ​പ്പ് ന​മ്പ​ര്‍ : 9847138397, നി​ങ്ങ​ളു​ടെ പൂ​ര്‍​ണ വി​ലാ​സം, പ്രാ​യം, ബ​ന്ധ​പ്പെ​ടു​വാ​നു​ള്ള…

Read More

മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനെ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വെ​ട്ടി​യ പ്ര​തി​കൾ അ​റ​സ്റ്റിൽ

മൂ​​​വാ​​​റ്റു​​​പു​​​ഴ: പ​​​ട്ടാ​​​പ്പ​​​ക​​​ൽ യു​​​വാ​​​വി​​​നെ ന​​​ടു​​​റോ​​​ഡി​​​ൽ വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​റു​​​ക​​​ടം ഞാ​​​ഞ്ഞൂൽ കോ​​​ള​​​നി​​​യി​​​ൽ ക​​​ടി​​​ഞ്ഞോ​​​ലി​​​ൽ ബേ​​​സി​​​ൽ എ​​​ൽ​​​ദോ​​​സി​​നെ​​യും (20) അ​​​ക്ര​​​മ​​​ത്തി​​​ൽ സ​​​ഹാ​​​യി​​​യാ​​​യി​​​രു​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​നെ​​​യു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ​​​ണ്ടി​​​രി​​​മ​​​ല ത​​​ടി​​​ല​​​ക്കു​​​ടി​​​പ്പാ​​​റ​​​യി​​​ൽ അ​​​ഖി​​​ലി​​നെ (19) ​യാ​​​ണ് സം​​​ഘം ആ​​​ക്ര​​​മി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​ര​​​ക്കു​​​ഴ ജം​​​ഗ്ഷ​​​നി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റി​​​ൽ​​നി​​​ന്നു മാ​​​സ്ക് ​വാ​​​ങ്ങി കൂ​​​ട്ടു​​​കാ​​​ര​​​നു​​​മൊ​​​ത്ത് തി​​​രി​​​കെ​​​യി​​​റ​​​ങ്ങി​​​യ അ​​​ഖി​​​ലി​​​നെ ബൈ​​​ക്കി​​​ൽ സു​​​ഹൃ​​​ത്തു​​​മൊ​​​ത്ത് എ​​​ത്തി​​​യ ബേ​​​സി​​​ൽ വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചെ​​ന്നാ​​ണു കേ​​സ്. സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ഖി​​​ൽ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​നെ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യും ബേ​​​സി​​​ലി​​​നെ ഇ​​​ന്ന​​​ലെ അ​​​ഞ്ചോ​​​ടെ ചാ​​​ലി​​​ക്ക​​​ട​​​വു പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ ഒ​​​ഴി​​​ഞ്ഞ കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​നി​​​ന്നു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​രു​​​വ​​​രെ​​​യും ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും. ബേ​​​സി​​​ലി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യും അ​​​ഖി​​​ലും പ്ല​​​സ്ടു​​​വി​​​ന് ഒ​​​ന്നി​​​ച്ചു പ​​​ഠി​​​ച്ചി​​രു​​ന്നു. ​ ഇ​​വ​​ർ ത​​മ്മി​​ലു​​ള്ള സ്നേ​​ഹ​​​ബ​​​ന്ധ​​​ത്തെ ബേ​​​സി​​​ൽ എ​​​തി​​​ർ​​​ക്കു​​​ക​​​യും പ​​​ല​​​വ​​​ട്ടം ത​​​ർ​​​ക്ക​​​ങ്ങ​​​ളും കൈ​​യാ​​​ങ്ക​​​ളി​​​യും ഉ​​​ണ്ടാ​​​കു​​ക​​യും​​ചെ​​യ്തി​​രു​​ന്നു.…

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം നാ​ളെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍

വൈ​പ്പി​ന്‍: ലോ​ക്ക് ഡൗ​ണി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മീ​പ​കാ​ല ച​രി​ത്ര​ങ്ങ​ളി​ല്‍​നി​ന്നു വി​ഭി​ന്ന​മാ​യി ആ​ര​വ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളു​മൊ​ന്നു​മി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ ഒ​രു സീ​സ​ണ്‍ അ​വ​സാ​നി​ച്ചു​കൊ​ണ്ടു​ള്ള 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം നാ​ളെ തു​ട​ങ്ങു​ക​യാ​ണ്. നാ​ളെ അ​ര്‍​ധ​രാ​ത്രി 12ന്ശേ​ഷം ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ലി​ല്‍ പോ​കാ​നാ​വി​ല്ല.ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ ക​ര​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന ബോ​ട്ടു​ക​ള്‍ ഇ​നി ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി​ക്ക് ശേ​ഷ​മെ ക​ട​ലി​ല്‍ ഇ​റ​ങ്ങു. അ​തു​വ​രെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ള്‍​ക്കും വി​ശ്ര​മാ​ണ്. മ​റൈ​ന്‍ ഡീ​സ​ല്‍ പ​മ്പു​ക​ള്‍, ഹാ​ര്‍​ബ​റു​ക​ളി​ലെ ഭോ​ജ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ​വ തു​റ​ക്കി​ല്ല. മ​ത്സ്യ സം​സ്‌​ക​ര​ണ മേ​ഖ​ല​ക​ള്‍, ക​യ​റ്റി​റ​ക്ക് മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യെ​ല്ലാം സ്തം​ഭി​ക്കും. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​തി​നാ​ല്‍ ഐ​സ് പ്ലാ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

Read More

കോ​വി​ഡ്-19 മരണം; ജിദ്ദയിൽ മല്ലപ്പള്ളി സ്വദേശിയും ദുബായിൽ ആലുവ സ്വദേശിയം മരിച്ചു

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ജി​ദ്ദ​യി​ൽ മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി വാ​യ്പൂ​ര് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ഹ​മ്മ​ദ് സാ​ലി​യു​ടെ മ​ക​ൻ പി.​എ. താ​ജു​ദ്ദീ​നാ​ണ് (52) മ​രി​ച്ച​ത്. സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക​ൻ: തൗ​ഫീ​ഖ്. മാ​താ​വ്: ഫാ​ത്തി​മ. പ​രേ​ത​ൻ കെഎം​സി​സി, പ​ത്ത​നം​തി​ട്ട ജി​ല്ലാ​സം​ഗ​മം എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മു​സ്്‌ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. അ​ബ്ദു​ൾ റ​ഹ്്മാ​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്. ആ​ലു​വ സ്വ​ദേ​ശി​ ദുബായിൽ മരിച്ചു ആ​ലു​വ: ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് വ​സ്ത്ര വ്യാ​പാ​രി മ​രി​ച്ചു. ആ​ലു​വ കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി ഹ​സ​ൻ മി​യ (51) ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​സ​ൻ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ദു​ബാ​യി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ശ​ങ്ക​ര​ൻ​കു​ഴി പ​രേ​ത​നാ​യ അ​ലി​യു​ടേ​യും ജ​മീ​ല​യു​ടേ​യും മ​ക​നാ​ണ്. സു​ലൈ​ഖ​യാ​ണ് ഭാ​ര്യ. ഡോ.​ആ​മി​ന, ഡോ.​ഹ​ലീ​മ, മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: മു​ഹാ​സി​ഫ്…

Read More

ജാഗ്രതയോടെ പോലീസ്; കൊച്ചിയിൽ അമിത യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് കസ്റ്റ്ഡിയിലെടുത്തു

കൊ​ച്ചി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​മി​ത യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഫോ​ർ​ട്ട് കൊ​ച്ചി- ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ശ്രീ ​മു​ത്ത​പ്പ​ൻ എ​ന്ന ബ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റി​യ സം​ഭ​വ​ത്തി​ലാ​ണ് കേ​സ്. അ​റു​പ​തോ​ളം പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെന്ന് പോലീസ് പറഞ്ഞു.

Read More

പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റ​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തു​മൂ​ലം അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ഒ​രു മാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ത്തി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫൊ​റ​ൻ​സി​ക് കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വൈ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള ശാ​സ്ത്രീ​യ​മാ​യ ഏ​ക​മാ​ർ​ഗ​വും ഇ​തു​ത​ന്നെ​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​യാ​ളി​ലേ​ക്കെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ആ​ളെ കാ​ണാ​താ​യ​താ​യി ആ​രും ത​ന്നെ പ​രാ​തി​യു​മാ​യി കു​ന്ന​ത്തു​നാ​ട് സ്റ്റേ​ഷ​നി​ലോ സ​മീ​പ​സ്റ്റേ​ഷ​നു​ക​ളി​ലോ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ലോ​ക് ഡൗ​ൺ സ​മ​യ​ത്തു ന​ട​ന്ന​താ​ണ് സം​ഭ​വ​മെ​ന്നാ​ണ് നി​ഗ​മ​നം. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വ​രി​ൽ ത​ന്നെ​യു​ള്ള​വ​രാ​ണോ ഇ​തി​ന് പി​ന്നി​ലെ​ന്നും സം​ശ​യ​മു​ണ്ട്. കൂ​ടാ​തെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ പ​ട്ടി​മ​റ്റം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​താ​യി…

Read More

കൊച്ചിയിൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വം; പോലീസ് രണ്ടുംകല്പിച്ച്

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി ടാ​ക്‌​സി ഡ്രൈ​വ​റാ​യ യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. ഇ​ത്ത​രം മാ​ഫി​യ​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ല്‍ 9497980430 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും വി​വ​രം അ​റി​യി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. ചെ​റി​യ കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ല്‍ ചി​ല്ല​റ വി​ല്പ​ന​യ്ക്കു ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി പു​ത്ത​ന്‍​വേ​ലി​ക്ക​ര അ​ന്‍​വ​ര്‍ സാ​ദി​ഖ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ‌ കാ​ക്ക​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തു​ള്ള യു​വാ​ക്ക​ള്‍​ക്കാ​ണ് പ്ര​തി ല​ഹ​രി മ​രു​ന്ന് വി​റ്റി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​പൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ന​ര്‍​കോ​ട്ടി​ക് അ​സി. ക​മ്മീ​ഷ​ണ​ര്‍ ബി​ജി ജോ​ര്‍​ജ്, ഡാ​ന്‍​സാ​ഫ് എ​സ്ഐ ജോ​സ​ഫ് സാ​ജ​ന്‍, ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ന്‍,…

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തോ​ട​ടു​ക്കു​ന്നു; രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് 50 പേ​ര്‍

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​മ്പോ​ഴും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തോ​ടൊ​പ്പ​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​ത്. ഇ​ന്ന​ലെ 782 പേ​രെ​കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം അ​ടു​ത്തു. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 644 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 9,929 ആ​യി.ഇ​തി​ല്‍ 8,843 പേ​ര്‍ വീ​ടു​ക​ളി​ലും, 462 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 624 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ എ​ട്ട് പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച​ത്. നി​ല​വി​ല്‍ 50 പേ​രാ​ണ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 45 പേ​രും സ്വ​കാ​ര്യ ആ​ശു​പ​തി​യി​ല്‍ ഒ​രാ​ളും ഐ​എ​ന്‍​എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ നാ​ലു​പേ​രും…

Read More

ഇ​ല​ഞ്ഞി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല; മോഷണം ശ്രീകോവിലിന്‍റെ താക്കോൽ കൈക്കലാക്കി

ക​ള​മ​ശേ​രി: ഏ​ലൂ​ർ ഇ​ല​ഞ്ഞി​ക്ക​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ചു​റ്റ​മ്പ​ല​വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ക്ഷേ​ത്രാ​ഭ​ര​ണ​ങ്ങ​ളും നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ചു​റ്റ​മ്പ​ല​ത്തി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ശ്രീ​കോ​വി​ലി​ന്‍റെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി ശ്രീ​കോ​വി​ൽ തു​റ​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​ടു​ത്തു​ള്ള മ​തി​ൽ ചാ​ടി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത് ക​ണ്ടെ​യ്ന​ർ റോ​ഡ​രി​കി​ലാ​യ​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​നാ​യ​താ​യാ​ണ് നി​ഗ​മ​നം. ശ്രീ​കോ​വി​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ള്ളി​യി​ൽ തീ​ർ​ത്ത സ്വ​ർ​ണം​പൂ​ശി​യ നാ​ഗ​പ​ടം, 12 ച​ന്ദ്ര​ക്ക​ല​ക​ൾ, തൃ​ക്ക​ണ്ണ്, സ്വ​ർ​ണം​കെ​ട്ടി​യ ഒ​രു രു​ദ്രാ​ക്ഷ​മാ​ല, വെ​ള്ളി​കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മ​ഴ​ക്കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​വ​ള​പ്പി​ൽ എ​ത്തി​യ ക്ഷേ​ത്ര മാ​നേ​ജ​രാ​ണ് ക​വ​ർ​ച്ച അ​റി​ഞ്ഞ​ത്. ഇ​ല​ഞ്ഞി​ക്ക​ൽ ഭ​ഗ​വ​തി ടെ​മ്പി​ൾ…

Read More

വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ; ജി​ബൂ​ട്ടി​യി​ല്‍​നി​ന്നു വി​മാ​നം ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും

കൊ​ച്ചി: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കാ​ര​ണം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ഇ​ന്ത്യ​യി​ലേ​യ്‌​ക്കെ​ത്തി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ജി​ബൂ​ട്ടി​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​ത്രി 7.45 നാ​ണ് യാ​ത്രി​ക​രു​മാ​യി വി​മാ​നം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. ഇ​തി​നു​പു​റ​മേ ഈ ​മാ​സം വി​യ​റ്റ്‌​നാ​മി​ല്‍​നി​ന്നും കെ​യ്‌​റോ​യി​ല്‍​നി​ന്നും ഫി​ലി​പ്പീ​ന്‍​സി​ല്‍​നി​ന്നും ല​ണ്ട​നി​ല്‍​നി​ന്നും ഉ​ള്‍​പ്പെ​ടെ വി​മാ​നങ്ങൾ കൊ​ച്ചി​യി​ലെ​ത്തും. വി​യ​റ്റ്‌​നാ​മി​ല്‍​നി​ന്ന് ഏ​ഴി​നും കെ​യ്‌​റോ​യി​ല്‍​നി​ന്ന് 16 നും ​യു​ക്രൈ​നി​ലെ കീ​വി​ല്‍​നി​ന്ന് 19നും ​ല​ണ്ട​നി​ല്‍​നി​ന്ന് 22നും ​ഫി​ലി​പ്പീ​ന്‍​സി​ലെ സെ​ബു​വി​ല്‍​നി​ന്ന് 23നും ​എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ലെ​ത്തും. മാ​ള്‍​ട്ട​യി​ല്‍​നി​ന്ന് എ​യ​ര്‍ മാ​ള്‍​ട്ട ഒ​മ്പ​തി​നും ല​ണ്ട​നി​ല്‍​നി​ന്ന് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സ് 10നും ​കൊ​ച്ചി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ഇ​ന്ത്യ​യി​ലേ​യ്‌​ക്കെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ പ​തി​നാ​യി​ര​ത്തോ​ളം പ്ര​വാ​സി​ക​ളാ​ണു കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​നാ​ണ് വ​ന്ദേ​ഭാ​ര​ത് മി​ഷ​ന് തു​ട​ക്ക​മാ​യ​ത്. ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട രാ​ജ്യ​ത്തെ ആ​ദ്യ​വി​മാ​നം എ​ത്തി​യ​ത് കൊ​ച്ചി​യി​ലാ​ണ്. മെ​യ് 31…

Read More