മരട് : സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു പൊളിച്ചുനീക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ പ്രതീക്ഷകൾ കൈവിട്ടമട്ടിൽ ഫ്ളാറ്റുടമകൾ. കോടതി ഉത്തരവു പ്രകാരമുള്ള സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തു സർവ്വകക്ഷി യോഗം ചേർന്നിരുന്നു. യോഗതീരുമാനങ്ങളിൽ തങ്ങൾ പൂർണ സംതൃപ്തരല്ലെന്നും പ്രതീക്ഷകൾ കൈവിടേണ്ട സാഹചര്യമാണ് ഉണ്ടായിക്കുന്നതെന്നും ഫ്ളാറ്റ് ഉടമകളിൽ ഭൂരിഭാഗവും പറയുന്നു. നിയമപരമായ മാർഗങ്ങൾ തേടാനുള്ള സർവകക്ഷി യോഗത്തിലെ തീരുമാനത്തിലായിരുന്നു ചെറിയ പ്രതീക്ഷ. എന്നാൽ, കാര്യങ്ങൾ വേണ്ട രീതിയിൽ പുരോഗമിക്കുന്നില്ല എന്ന വാർത്തകളാണു തങ്ങളുടെ പ്രതീക്ഷകക്കു മങ്ങലേൽപ്പിക്കുന്നതെന്നാണ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിലേക്കു സർവകക്ഷി സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം ഉണ്ടായില്ല. ഫ്ളാറ്റുകൾ 20 നകം പൊളിച്ചുമാറ്റി റിപ്പോർട്ടു നൽകാനും 23 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി റിപ്പോട്ടു നൽകാനുമായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇനി അവശേഷിക്കുന്ന ഒരു ദിവസത്തിനകം പൊളിക്കൽ നടക്കില്ല എന്ന കാര്യം ഉറപ്പായി.…
Read MoreCategory: Kochi
എത്തുന്നത് ആഢംബര ബൈക്കുകളിൽ ! മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും പൂവാലശല്യത്തിൽ വലഞ്ഞു പെൺകുട്ടികൾ; ഗ്രാമീണ റോഡുകളിലൂടെ നടന്നുപോകാൻ പറ്റാത്ത അവസ്ഥ
മൂവാറ്റുപുഴ: ഇടവേളയ്ക്കു ശേഷം മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും പൂവാലശല്യം രൂക്ഷമായതായി പരാതി. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചും വിദ്യാർഥിനികൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിലുമാണ് സംഘമായി എത്തുന്ന പൂവാലൻമാർ തന്പടിക്കുന്നത്. കോളജ്, സ്കൂൾ വിദ്യാർഥികളുടെ വേഷവിധാനത്തോടെ എത്തുന്ന സംഘം ബസ് കാത്ത് നിൽക്കുന്ന രീതിയിൽ അഭിനയിച്ചാണ് വിദ്യാർഥിനികളെ ശല്യം ചെയ്യുന്നത്. വൈകുന്നേരം മൂന്നോടെ സംഘം മൂവാറ്റുപുഴ വണ്വേ ജംഗ്ഷൻ, കച്ചേരിത്താഴം, പിഒ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ കൂട്ടത്തോടെ എത്തിത്തുടങ്ങും. നാട്ടുകാർക്കും യാത്രക്കാർക്കും സംശയം തോന്നാത്ത രീതിയിൽ വിദ്യാർഥികളുടെ ഭാവത്തോടെ ആഢംബര ബൈക്കുകളിൽ എത്തുന്ന സംഘം പെണ്കുട്ടികളെ കളിയാക്കൽ പതിവായിരിക്കുകയാണ്. ഇതിന് പുറമേ അന്പലംപടി-മുളവൂർ റൂട്ടിലും, പുതുപ്പാടി-ഇരുമലപ്പടി റൂട്ടിലും, ആസാദ് റോഡ്-ആട്ടായം റൂട്ടിലും, കീച്ചേരിപ്പടി-ഇരമല്ലൂർ റൂട്ടിലടക്കം പ്രധാന ഗ്രാമീണ റോഡുകളിലൂടെ പെണ്കുട്ടികൾക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. പല വിദ്യാർഥികളും മാനഹാനി ഭയന്ന് പൂവാലൻമാരുടെ ശല്യം പുറത്തു പറയാൻ മടിക്കുകയാണ്.…
Read Moreപിഎസ്സി ചോദ്യപേപ്പര് ചോര്ച്ച ഗൗരവതരം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി
കൊച്ചി: എസ്എഫ്ഐ നേതാക്കൾ പ്രതികളായ പിഎസ്സി ചോദ്യപേപ്പർ ചോർച്ച ഗൗരവതരമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതിനിടെ, ചോദ്യപേപ്പർ ചോർച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് നല്ല രീതിയിൽ നടത്തുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹർജി നൽകിയവർ കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടവർ ആണെന്നും സർക്കാർ അറിയിച്ചു. ഹർജി കോടതി പിന്നീട് പരിഗണിക്കും.
Read Moreവിദ്യാർഥികളെ കയറ്റാൻ സ്വകാര്യ ബസുകാർക്കു മടി; നടപടിയെടുക്കാതെ അധികൃതർ; ബസ് തടയൽ സമരത്തിനൊരുങ്ങി നാട്ടുകാർ
പോത്താനിക്കാട്: വിദ്യാർഥികളോട് സ്വകാര്യ ബസുകളുടെ അവഗണന തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് വിദ്യാർഥികളെ കയറ്റുവാൻ മടികാണിക്കുന്നത്. രാവിലേയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ സ്റ്റോപ്പിൽ വിദ്യാർഥികളെ കണ്ടാൽ പാഞ്ഞു പോവുകയാണ് പതിവ്. ഇതുമൂലം പലപ്പോഴും കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരാൻ പറ്റുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. പലപ്പോഴും വൈകുന്നേരങ്ങളിൽ ഏറെ വൈകിയാണ് വിദ്യാർഥിനികളടക്കമുള്ളവർ വീട്ടിലെത്തിച്ചേരുന്നത്. ഇതിനു പുറമെ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും പതിവാണ്. താരതമ്യേന വീതി കുറവും വളവുമുള്ള റോഡിൽ ബസുകളുടെ അമിതവേഗതമൂലം അപകടവും പതിവാണ്. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനെച്ചൊല്ലി മാതാപിതാക്കൾ ജീവനക്കാരോട് പലവട്ടം പരാതിപ്പെട്ടെങ്കിലും ധിക്കാരപരമായ മറുപടിയാണ് ഉണ്ടായതെന്നും പറയുന്നു. ഏതാനും ചില സ്വകാര്യ ബസ് ജീവനക്കാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഇക്കൂട്ടർ വിദ്യാർഥിനികളോടടക്കം അസഭ്യം പറയുന്നതായും പരാതിയുണ്ട്. പോലീസോ മോട്ടോർ വാഹന വകുപ്പോ യാതൊരു പരിശോധനയും…
Read Moreകോതമംഗലത്ത് ഡെങ്കിപ്പനി പടരുന്നു; അടിയന്തര തീരുമാനങ്ങൾ നടപ്പാക്കാതെ നഗരസഭ
കോതമംഗലം: നഗരസഭ മാർക്കറ്റിലും പരിസരത്തും ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും എംഎൽഎയുടെയും സാന്നിധ്യത്തിലെടുത്ത അടിയന്തര തീരുമാനങ്ങളിൽ പലതും ആഴ്ച്ചകൾ കഴിഞ്ഞിട്ടും നടപ്പായില്ല. ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനും നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് തടയാനുമെടുത്ത തീരുമാനങ്ങളാണ് നടപ്പാകാത്തത്. ഡെങ്കിപ്പനി പടർന്നുപിടിച്ച് മരണം വരെ സംഭവിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട വിവിധ നടപടികൾ കഴിഞ്ഞമാസം 30ന് കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ നഗരസഭ മാർക്കറ്റിൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുമെന്നായിരുന്നു ഒരു തീരുമാനം. എന്നാൽ രണ്ടാഴ്ചയാകുന്പോഴും മാർക്കറ്റിൽ ടോയ്ലറ്റ് സ്ഥാപിച്ചിട്ടില്ല. മാർക്കറ്റിലെ വ്യാപാരികൾക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യമില്ലെന്ന പരാതി പരിഹരിക്കുന്നതിന് ബയോ ടോയ്ലറ്റുകൾ പര്യാപ്തകമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. കോതമംഗലം ടൗണിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിനും യോഗം തീരുമാനമെടുത്തിരുന്നു. ഇങ്ങനെ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശവും നൽകിയിരുന്നു. മാലിന്യം തള്ളുന്നത് തടയാൻ…
Read Moreആലുവ സർക്കാർ ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തിൽ രോഗികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു
ആലുവ: ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. ആലുവ ചൂണ്ടി സ്വദേശി ചിപ്പിയാണ് മരിച്ചത്. വിശാൽ, കൃഷ്ണദാസ് എന്നിവർക്ക് പരിക്കേറ്റു. പ്രതിയെന്നു സംശയിക്കുന്ന ചൂണ്ടി സ്വദേശിയായ മണി കണ്ഠൻ ഒളിവിലാണ്. ഇവരെല്ലാം ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സ തേടുന്നവരാണ്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read Moreഞാൻ മാത്രമല്ല, അവരും..! പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ വി.കെ. ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ഒന്നാം പ്രതി ടി.ഒ. സൂരജ്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ ഒന്നാംപ്രതി ടി.ഒ. സൂരജ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് ഗുരുതര ആരോപണവുമായി ടി.ഒ. സൂരജ് രംഗത്തെത്തിയത്. തനിക്കെതിരേ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിതന്നെയാണ്. ഇക്കാര്യത്തിൽ തനിക്ക് യാതോരു പങ്കുമില്ല. മുൻകൂർ പണത്തിന് ഏഴു ശതമാനം പലിശ ഈടാക്കാൻ താൻ തന്നെയാണ് ഉത്തരവിൽ കുറിപ്പെഴുതിയതെന്നും സൂരജ് പറയുന്നു. പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയെന്ന പേരിലാണ് തന്റെ അറസ്റ്റ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് സൂരജിന്റെ നിലപാട്. ജുഡീഷൽ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസിച്ചത്. “നരേന്ദ്ര മോദിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് മോഹന്ലാല് ആശംസിച്ചു.
Read Moreസ്കൂൾ ബസിന് മുകളിൽ തണൽമരം ഒടിഞ്ഞുവീണു ഡ്രൈവർക്ക് പരിക്കേറ്റു; ഒഴിവായത് വൻ ദുരന്തം
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിനു മുകളിലേക്ക് തണൽ മരം ഒടിഞ്ഞ് വീണ് ഡ്രൈവർക്ക് പരിക്കേറ്റു. അപകട സമയത്ത് ബസിൽ ഡൈവറെക്കൂടാതെ ആറ് കുട്ടികളും ആയയും മാത്രം ഉണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇവർ ബസിന്റെ പിൻഭാഗത്തായിരുന്നു ഇരുന്നത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് രാവിലെ 6.30ഓടെ ഫോർട്ടുകൊച്ചി ചിരട്ടപ്പാലം കാർത്തികേയ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസ് ഡ്രൈവർ പള്ളുരുത്തി സ്വദേശി നസീറിന്റെ (53) ഇരു കൈകൾക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളെ അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ സീറ്റിന്റെ എതിർവശത്താണ് വാകമരം ഒടിഞ്ഞുവീണത്. സാധാരണ ആയമാരാണ് ഇവിടെ ഇരിക്കാറ് പതിവ്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാൻ തുടങ്ങിയ സമയമായതിനാൽ ആയയും കുട്ടികളും പിറകിലാണ് ഇരുന്നത്.
Read Moreപള്ളുരുത്തിയിൽ കോൺഗ്രസ് നേതാവിന് കുത്തേറ്റു; സഹോദരിയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം
പള്ളുരുത്തി: പള്ളുരുത്തിയിൽ കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.ശ്രീകുമാറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ശ്രീകുമാറിന്റെ വയറിലും മുതുകിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കുമ്പളങ്ങി പുഴയോരം റിസോർട്ടിനു സമീപം താമസിക്കുന്ന വിൽഫ്രഡിനു വേണ്ടി പള്ളുരുത്തി സി.ഐ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇടക്കൊച്ചിയിലെ കോളജിൽ പഠിക്കുന്ന ശ്രീകുമാറിന്റെ സഹോദരിയുടെ മകളെ കോളജിലെ മറ്റൊരു വിദ്യാർഥി ശല്യപ്പെടുത്തുന്നതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു പിന്നിലെന്നാണ് പറയുന്നത്. പരിക്കേറ്റ ശ്രീകുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More