വി​ശ​ദ​മാ​യ പ​ഠ​ന​മി​ല്ലാ​തെ എ​ങ്ങ​നെ ന​വ​കേ​ര​ള നി​ർ​മാ​ണം സാ​ധ്യ​മാ​ക്കും; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഇ.​ശ്രീ​ധ​ര​ൻ

കൊ​ച്ചി: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​നഃ​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഇ.​ശ്രീ​ധ​ര​ൻ രം​ഗ​ത്ത്.കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ​ദ​മാ​യ പ​ഠ​ന​മി​ല്ലാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ങ്ങ​നെ ന​വ​കേ​ര​ള നി​ർ​മാ​ണം സാ​ധ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Read More

കോതമംഗലത്ത്  ലഹരി ഉപയോഗം വർധിക്കുന്നു; ഭീതിയോടെ നാട്ടുകാർ; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി കൂടുന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ള്ള കോ​ത​മം​ഗ​ലം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മാ​ഫി​യ വ​ള​രു​ന്ന​ത് നാ​ടി​നെ പേ​ടി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​വും കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ മു​ൻ കാ​ല​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ​യ​ധി​കം കൂ​ടു​ത​ലാ​ണ്. ത​മി​ഴ്നാ​ട്, ഉ​ത്ത​രേ​ന്ത്യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ് ഉ​ത്പ​ന്ന​ങ്ങ​ൾ ര​ണ്ട് ഗ്രാം ​തൂ​ക്ക​ത്തി​ൽ ചെ​റി​യ പൊ​തി​ക​ളാ​ക്കി​യാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി​വ​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ബൈ​ക്കി​ലാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് സം​ശ​യം തോ​ന്നി​യാ​ൽ ക​ഞ്ചാ​വു പൊ​തി​ക​ൾ വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്. തൊ​ണ്ടി​മു​ത​ൽ സ​ഹി​തം പി​ടി​കൂ​ടു​ന്ന​തി​ൽ​നി​ന്ന് ഇ​വ​ർ ത​ന്ത്ര​പ​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. കി​ലോ​യ്‌​ക്ക് 2000 മു​ത​ൽ 5000 വ​രെ ന​ൽ​കി വാ​ങ്ങു​ന്ന ചെ​റു​കി​ട വി​ൽ​പന​ക്കാ​ർ ചെ​റു​പൊ​തി​ക​ളാ​ക്കി വി​റ്റു ക​ഴി​യു​ന്പോ​ൾ 60000 ത്തോ​ളം രൂ​പ​യാ​ണ് ഒ​രു കി​ലോ​യി​ൽ​നി​ന്നു നേ​ടു​ന്ന​ത്. ക​ഞ്ചാ​വി​ൽ​നി​ന്ന് ഓ​യി​ൽ, ച​ര​സ് തു​ട​ങ്ങി മ​റ്റ് ല​ഹ​രി…

Read More

  പാലത്തിന്‍റെ കോൺക്രീറ്റ്  തൂ​ണി​ൽ മ​രം വളർന്നു;  കോ​ഴി​പ്പി​ള്ളി​യാ​റി​നു കു​റു​കെ​യു​ള്ള പാലം അപകടഭീഷണിയിൽ

കോ​ത​മം​ഗ​ലം: പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ മ​രം വ​ള​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. കോ​ത​മം​ഗ​ലം-വാ​ര​പ്പെ​ട്ടി റോ​ഡി​ൽ കോ​ഴി​പ്പി​ള്ളി​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ലാ​ണ് വ​ട്ട​മ​രം വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മ​ണ്ണി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ലാ​ണ് മ​ര​ത്തി​ന്‍റെ നി​ൽ​പ്പ്. തൂ​ണി​ലാ​കെ പ​ട​ർ​ന്നു ക​യ​റി​യ വേ​രു​ക​ൾ പു​ഴ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്. തൂ​ണി​നു ബ​ല​ക്ഷ​യം സം​ഭ​വി​ക്കാ​നും പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​ക്കും മ​രം കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്‍റെ സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി. പു​ഴ​യി​ലേ​ക്കു നീ​ണ്ടി​ട്ടു​ള്ള വേ​ര് മ​ണ്ണി​ൽ പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ഭീ​ഷ​ണി​യി​ല്ലെ​ന്നു​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കാ​ണ് ചാ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു മ​റ്റൊ​രു​മ​ര​വും വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ൽ റോ​ഡി​ലെ വാ​ഹ​ന ഗ​താ​ഗ​ത്തി​ന് മ​ര​ച്ചി​ല്ല​ക​ൾ ഭീ​ക്ഷ​ണി​യാ​കാ​നു​മി​ട​യു​ണ്ട്.

Read More

മ​ര​ട് ഫ്‌​ളാ​റ്റ്  പൊളിക്കൽ; ഒഴിയാനുള്ള  സ​മ​യം ക​ഴി​ഞ്ഞു; തു​ട​ര്‍ ന​ട​പ​ടി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചെ​ന്ന് ന​ഗ​ര​സ​ഭ

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ ഫ്‌​ളാ​റ്റു​ക​ളി​ല്‍ നി​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​ഴി​യാ​നു​ള്ള ന​ഗ​ര​സ​ഭ നോ​ട്ടീ​സി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​എ​ച്ച്. ന​ദീ​റ രാഷ്‌ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 11 നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​യ പ​രി​ധി ഇ​ന്ന​ലെ സ​മാ​പി​ച്ചെ​ങ്കി​ലും ഫ്‌​ളാ​റ്റ് ഒ​ഴി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ടു​ത്ത ഘ​ട്ട​ത്തെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സാ​രി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മു​ണ്ടാ​കു​ക. ഇ​തു​വ​രെ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും യാ​തൊ​രു നി​ര്‍​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ല. താ​മ​സ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കൂ​ടി ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് ഇ​ന്ന് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു. അ​തേ​ സ​മ​യം ന​ഗ​ര​സ​ഭ ന​ല്‍​കി​യ നോ​ട്ടീ​സി​നെ​തി​രെ ഉ​ട​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍ അ​റി​യി​ച്ചു. ഫ്‌​ളാ​റ്റ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.…

Read More

എം​സി റോ​ഡി​ൽ ചേ​ലാ​മ​റ്റ​ത്ത് ലോ​റി​ക്കു​പി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ ചേ​ലാ​മ​റ്റം കാ​രി​ക്കോ​ട് പ​മ്പി​നു സ​മീ​പം ലോ​റി​ക്കു പി​റ​കി​ൽ കാ​റി​ടി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ല​ടി മെ​ട്രോ ഗ്രൂ​പ്പ് ഉ​ട​മ ഇ​ട്ടി​യാ​ട്ടു​ക​ര കോ​യ​യു​ടെ മ​ക​ൻ ആ​ദി​ൽ (24) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന നി​സാം (23), വൈ​ശാ​ഖ് (26), രാ​ഹു​ൽ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​റ​കി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ദി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ ​മൂ​ല​ന​ഗ​രം ചു​ള്ളി​ക്കാ​ട് ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കും.

Read More

നിയമത്തിന് ആരും എതിരല്ല; മരട് ഫ്ലാറ്റ് വിഷയത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ചവർക്കെതിരേയും നിർമാണത്തിന് അനുമതി നൽകിയവർക്കെതിരേയും നടപടി വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവർക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ ഒഴിയേണ്ടി വന്നാൽ ഉടമകൾക്ക് നഷ്ടപരിഹാനം നൽകണം. പുനരധിവാസത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എംപി, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മരടിലെ ഫ്ലാറ്റ് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

Read More

തൊ​ടു​പു​ഴ​യി​ൽ യു​വ​തീ​യു​വാ​ക്ക​ൾ​ക്കു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നു കു​ത്തേ​റ്റു

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ യു​വ​തീ​യു​വാ​ക്ക​ൾ​ക്കു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. ഇ​തേ​തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്കു കു​ത്തേ​ൽ​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു​നി​ന്ന യു​വാ​വി​നെ മൂ​ന്നം​ഗ അ​ക്ര​മി​സം​ഘം ചോ​ദ്യം ചെ​യ്ത​താ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. മൂ​ന്നം​ഗ സം​ഘ​വു​മാ​യി ഉ​ട​ലെ​ടു​ത്ത വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മി സം​ഘാം​ഗ​മാ​യ മ​ല​ങ്ക​ര പ്ലാ​ന്േ‍​റ​ഷ​ൻ ചേ​ല​ത്തി​ൽ ലി​ബി​ൻ ബേ​ബി​ക്കാ​ണു തോ​ളി​ൽ കു​ത്തേ​റ്റ​ത്. യു​വ​തി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ ലി​ബി​ൻ ക​ത്തി എ​ടു​ത്ത​പ്പോ​ൾ, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​വു ക​ത്തി പി​ടി​ച്ചു വാ​ങ്ങി ലി​ബി​നെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ലി​ബി​നെ കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ബാ​റി​ൽ ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി ; മ​ദ്യം ന​ൽ​കാ​ത്ത​ത് പ്ര​കോ​പ​ന കാ​ര​ണം

തൊ​ടു​പു​ഴ: മ​ദ്യ​നി​രോ​ധ​ന ദി​വ​സം ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മു​ത​ല​ക്കോ​ടം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി, പ്രസിഡന്‍റ് ജി​ത്തു ജോ​യി, ലി​ജോ ജോ​സ്, ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​വ​ർ​ച്ച​യ്ക്കും കൈ​യേ​റ്റ​ത്തി​നു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി, ജി​ത്തു ജോ​യി എ​ന്നി​വ​രെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി. തൊ​ടു​പു​ഴ -ഇ​ടു​ക്കി റോ​ഡി​ലെ സി​സി​ലി​യ ഹോ​ട്ട​ലി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ക്ര​മം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘം വാ​തി​ലി​ൽ ത​ട്ടി വി​ളി​ച്ച് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​സ​മ​യം മ​ദ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​സ​പ്ഷ​നി​സ്റ്റ് ടോ​ണി അ​റി​യി​ച്ചു. മ​ദ്യം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നാ​ലം​ഗ സം​ഘം ടോ​ണി​യെ ത​ള്ളി മാ​റ്റി ഹോ​ട്ട​ലി​ലേ​ക്കു…

Read More

 പോ​ലീ​സി​ന്‍റെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ; യാ​ത്ര​യ്ക്കി​ടെ ന​ഷ്ടപ്പെ​ട്ട സ്വ​ർ​ണം ക​ണ്ടെ​ത്തി ഉ​ട​മ​യ്‌​ക്കു കൈ​മാ​റി

തൃ​പ്പൂ​ണി​ത്തു​റ: യാ​ത്ര​യ്ക്കി​ടെ ന​ഷ്ട്ട​പ്പെ​ട്ട സ്വ​ർ​ണം ഹി​ൽ​പാ​ല​സ് പോ​ലീ​സി​ന്‍റെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സ്വ​ർ​ണ പ​ണി​ക്കാ​ര​നാ​യ ഉ​ട​മ​യ്‌​ക്കു ല​ഭി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നു പി​റ​വ​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​യ്ക്കി​ടെ​യാ​ണ് മു​ള​ന്തു​രു​ത്തി ഇ​ഞ്ചി​മ​ല തൊ​ട്ടി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ (50) അ​ഞ്ചു പ​വ​ൻ സ്വ​ർ​ണം അ​ട​ങ്ങി​യ പ​ഴ്സ് ബ​സി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പി​റ​വം ഡി​പ്പോ​യു​മാ​യി തൃ​പ്പൂ​ണി​ത്തു​റ എ​സ്ഐ കെ.​ആ​ർ. ബി​ജു ഉ​ട​ൻ ബ​ന്ധ​പ്പെ​ടു​ക​യും സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ബ​സ് പ​രി​ശോ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്വ​ർ​ണം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Read More

ഒരാഴ്ചത്തെ അവധി;  അന്പാട്ടുകാവ് മെട്രോസ്റ്റേഷനു സമീപം വീണ്ടും മാലിന്യക്കൂന്പാരം

ആ​ലു​വ: ജില്ലാ കളക്ടറുടെ നേതൃ ത്വത്തിൽ വൃത്തിയാക്കിയ കൊച്ചി മെ​ട്രോ അ​മ്പാ​ട്ടുകാ​വ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ വീ​ണ്ടും വ​ൻ​തോ​തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം. പ്ലാ​സ്റ്റി​ക്-​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ലാണ് ഇവിടെ കൊണ്ടു വന്നു ത​ള്ളി​യി​രി​ക്കു​ന്ന​ത്.അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇവിടെ ചിലർ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. മെ​ട്രോ പി​ല്ല​ർ 123 ന് ​സ​മീ​പ​മാ​ണ് ദു​ർ​ഗ​ന്ധം വ​മി​പ്പി​ച്ച് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് മു​ന്‍​കൈ​യെ​ടു​ത്ത് ആ​വി​ഷ്ക​രി​ച്ച ക്ലീ​ൻ എ​റ​ണാ​കു​ള​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​ൻ മു​ത​ൽ അ​മ്പാ​ട്ട്കാ​വ് വ​രെ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും 100 മീ​റ്റ​ർ പാ​ത​യോ​ര​മാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ശു​ചീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ട് മാ​സം പി​ന്നി​ട്ട​തോ​ടെ എ​ല്ലാം പ​ഴ​യ​പ​ടി​യാ​യെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ശു​ചീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ഇ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു വെ​റു​തെ​യാ​യി. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ താ​ത്പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.…

Read More