കൊച്ചി: മന്ത്രിസ്ഥാനത്തു നിന്ന് താൻ രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോർട്ട് കണ്ടപ്പോഴുണ്ടായ വിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. വക്കീലിന്റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ആരോപണത്തില്‍പ്പെട്ട് എന്‍സിപിയുടെ മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന് രാജിവെച്ചപ്പോഴാണ് കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായത്. എന്നാല്‍, പാടശേഖരം കയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് പണിതെന്ന കേസില്‍ സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടിയ്ക്കു രാജിവെക്കേണ്ടി വരികയായിരുന്നു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രാജി വയ്ക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
Read MoreCategory: Kochi
ഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം; അറസ്റ്റിലായ പാലക്കാട്ടുകാരൻ ഷിഹാബുദ്ദീനെ റിമാന്റ് ചെയ്തു
കൊച്ചി: വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1.14 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ യുവാവ് റിമാൻഡിൽ. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് തച്ചനാട്ടുകരയിൽ ഷിഹാബുദ്ദീനെ (സാബു-36) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. തൃശൂർ സ്വദേശി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വൈറ്റില ഗോൾഡ്സൂക്കിന്റെ രണ്ടാം നിലയിൽ വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്നു കരാറെഴുതിയശേഷം പണം വാങ്ങുകയും പിന്നീട് ഷോപ്പ് മറ്റൊരാൾക്ക് വിൽക്കുകയുമാണു പ്രതി ചെയ്തതെന്നു പോലീസ് പറഞ്ഞു. 1,14,20,000 രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിച്ചത്. പാലാരിവട്ടം എസ്ഐ എസ്. സനലും സംഘവും ചേർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
Read Moreവൈപ്പിനിൽ 30 പവന്റെ സ്വർണാഭരണങ്ങളും 80,000 രൂപയും കവർന്ന സംഭവം; അന്വേഷണം ഊർജിതം; പ്രതിയുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്
വൈപ്പിൻ: ഓച്ചന്തുരുത്ത് സംസ്ഥാനപാതയ്ക്കരുകിൽ റിട്ടയേർഡ് അധ്യാപകനായ തച്ചേരിൽ ജോഷിയുടെ വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 80000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം. മോഷ്ടാവ് വൈപ്പിൻകരക്ക് പുറത്തുള്ളയാളെന്നാണ് പോലീസ് സംശയിക്കുന്നത്. അതേ സമയം ഇയാൾ തെക്കൻമാലിപ്പുറം, സൗത്ത് പുതുവൈപ്പ്, മുരുക്കുംപാടം മേഖലയിലെവിടെയങ്കിലും വാടകക്ക് താമസിക്കുന്നയാളാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി ഭാഗത്തേക്കും പോലീസിന്റെ അന്വേഷണം ഉണ്ട്. 28നു പകൽ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ പകലും രാത്രിയിലുമായി പോലീസ് നിരവധി പേരെ ചോദ്യം ചെയ്തിട്ടും പ്രതിയെക്കുറിച്ച് മറ്റു സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. നീല ഷർട്ട് ധരിച്ച 45നു മേൽ പ്രായമുളള ഒരു മധ്യവയസ്കന്റെ ചിത്രമാണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്. ഇടതുകൈയിൽ സ്വർണനിറത്തിലുള്ള വാച്ച് ധരിച്ചിട്ടുണ്ട്. ഇരു നിറമാണ്. ഉയരം ഏതാണ്ട് അഞ്ചടിക്ക് മേലെയുണ്ട്.…
Read Moreആലുവ നഗരസഭയിൽ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; പിന്തുണയുമായി വിമത കൗണ്‍സിലർമാർ
ആലുവ: ഒരു ഇടവേളയ്ക്കുശേഷം ആലുവ നഗരസഭയിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ഇടഞ്ഞു നിൽക്കുന്ന വനിതാ കൗണ്‍സിലർമാർക്ക് പൂർണ പിന്തുണയുമായി കോണ്‍ഗ്രസ് വിമതരും ബിജെപി അംഗവും രംഗത്ത് വന്നതോടെ പോര് മൂർഛിച്ചിരിക്കുകയാണ്. ആലുവ മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സിലിൽ നിന്നും കോണ്‍ഗ്രസ് അംഗങ്ങളായ മൂന്ന് വനിതാ കൗണ്‍സിലർമാർ ഇറങ്ങിപ്പോയി. ഈ വിഷയത്തിൽ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച സെബി വി. ബാസ്റ്റിൻ, കെ. ജയകുമാർ, ഏക ബിജെപി അംഗമായ എ.സി. സന്തോഷ്കുമാർ എന്നിവർ ഭരണപക്ഷത്തിനെതിരായിരുന്നു. കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് ചെയർപേഴ്സണ്‍ സ്വീകരിക്കുന്നതെന്നാണ് യോഗം ബഹിഷ്കരിച്ച കൗണ്‍സിലർമാരുടെ ആക്ഷേപം. യുഡിഎഫ് മുന്നണി ബന്ധമില്ലാതെ കോണ്‍ഗ്രസ് തനിച്ചു ഭരിക്കുന്ന ആലുവ നഗരസഭയുടെ ചെയർപേഴ്സണ്‍ എ വിഭാഗത്തിലെ ലിസി എബ്രഹാമാണ്. ഐ ഗ്രൂപ്പിനോട് ആഭിമുഖ്യമുള്ള ലീന ജോർജ്, സൗമ്യ കാട്ടുങ്ങൽ, കെ.വി. സരള എന്നിവരാണ്…
Read Moreവരുമാനക്കുറവ്; മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോ സർവീസുകൾ വെട്ടിക്കുറച്ചു; പെരുവഴിയിലായി യാത്രക്കാർ
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയുടെ കീഴിൽ സർവീസുകൾ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തിന്റെയും വരുമാന നഷ്ടമുള്ള സർവീസുകൾ പുനക്രമീകരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് സർവീസുകൾ വെട്ടിക്കുറച്ചതെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. ഗ്രാമീണ മേഖല ഉൾപ്പെടെയുള്ള ട്രിപ്പുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്പോൾ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ പല ഷെഡ്യൂളുകളും മുടങ്ങുകയാണ്. മൂവാറ്റുപുഴയിൽനിന്നു കൂത്താട്ടുകുളം, പെരുന്പാവൂർ, കാക്കനാട് എന്നിവ കൂടാതെ വിവിധ ഗ്രാമീണ മേഖലകളിലേക്ക് സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകളാണ് ഏറെയും നിർത്തലാക്കിയിരിക്കുന്നത്. ഇതുമൂലം വിദ്യാർഥികൾക്കാണ് ഏറെ ദുരിതം. കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിനു വിദ്യാർഥികളാണ് മൂവാറ്റുപുഴ മേഖയിലുള്ളത്. എംസി റോഡിലൂടെയും കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലൂടെയും സർവീസ് നടത്താൻ കെഎസ്ആർസിക്കു മാത്രമേ അനുമതിയുള്ളൂ. ഇതിനിടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്. മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില ബസുകൾ കാക്കനാട് എത്തിച്ചേരുന്നില്ല. പകരം കിഴക്കന്പലത്ത്എത്തിയതിനുശേഷം തിരികെ മൂവാറ്റുപുഴയ്ക്കു പോരുകയാണ്. രാവിലെ 5.30ന് മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന്…
Read Moreരാഹുൽ ഈശ്വറിന്റെ ജാമ്യം ചോദ്യം ചെയ്ത് പോലീസ് കോടതിയിലേക്ക്
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പോലീസ് നീക്കം. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സെഷൻസ് കോടതിയെ സമീപിക്കും. വിവാദ പരാമർശത്തിന്റെ പേരിൽ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാൽ വ്യവസ്ഥകൾ കർശനമാക്കണമെന്നാവും പ്രോസിക്യൂഷൻ ആവശ്യപ്പെടുക. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ രാഹുൽ പ്രവേശിക്കുന്നത് തടയണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് രാഹുൽ അറസ്റ്റിലായത്. രണ്ടു തവണയും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
Read Moreവിശ്വാസികൾക്ക് എല്ലാ ആരാധനാലയങ്ങളിലും കടന്നു ചെല്ലാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി: വിശ്വാസികൾക്ക് എല്ലാ ആരാധനാലയങ്ങളിലും കടന്നു ചെല്ലാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഇല്ലാതിരുന്ന അവകാശങ്ങൾ നാം ഓരോ ഘട്ടങ്ങളായി നേടിയെടുത്തിരുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് കേരളം പടുത്തുയർത്തപ്പെട്ടതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വഴിനടക്കാൻ സ്വാതന്ത്ര്യമില്ലായിരുന്നു. ഇപ്പോൾ പൊതുനിരത്തിലൂടെ ആർക്കും നടക്കാൻ സാധിക്കും. അതുപോലെ മാറു മറയ്ക്കാൻ സ്ത്രീകൾക്ക് അവകാശമില്ലായിരുന്നു. ഇതെല്ലാം നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെയാണ് മറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇന്ധനവില വീണ്ടും കുറഞ്ഞു; ഒരാഴ്ചകൊണ്ട് പെട്രോളിനു കുറഞ്ഞത് രണ്ടര രൂപ, ഡീസലിന് ഒന്നര രൂപയും
കൊച്ചി: ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 81.94 രൂപയും ഡീസലിന് 78.03 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 82.25 രൂപയും ഡീസലിന് 78.24 രൂപയുമായിരുന്നു വില. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 83.13 രൂപയും ഡീസലിന് 79.15 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 83.44 രൂപയും 79.36 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോളിന് 82.05 രൂപയും ഡീസലിന് 78.16 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് 82.36 രൂപയും 78.37 രൂപയുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇന്ധനവിലയിൽ തുടർച്ചയായി കുറവുണ്ടാകുന്നുണ്ട്. പെട്രോളിന് രണ്ടര രൂപയിലധികവും ഡീസലിന് ഒന്നര രൂപയിലേറെയും കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ധനവില കുറയുന്നതിന് കാരണമായിട്ടുണ്ട്.
Read Moreശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടത്; മതേതരത്വം തകർക്കാനുള്ള ശ്രമമാണ് ഹർജിക്കാരന്റേതെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയം വിവാദമായി തുടരുന്നതിനിടെ ശബരിമലയിലെ അഹിന്ദുക്കളുടെ പ്രവേശം സംബന്ധിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമലയിൽ ഇരുമുടിക്കെട്ടില്ലാതെയും പ്രവേശിക്കാമെന്നും ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടതാണെന്നും കോടതി വിധിച്ചു. ടി.ജി. മോഹൻദാസ് നൽകിയ ഹർജി തള്ളിയ കോടതി ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മതേതരത്വം തകർക്കാനുള്ള ശ്രമമാണ് ഹർജിക്കാരന്റേതെന്നും മുൻപ് ഇത്തരത്തിൽ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സംരക്ഷണം നൽകണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേയാകണം സുരക്ഷയൊരുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
Read Moreഏകാധിപതിയെ പോലെ വാഴാൻ പിണറായിയെഅനുവദിക്കില്ലെന്ന് ജോണി നെല്ലൂർ
മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയനു സമനില തെറ്റിയിരിക്കുകയാണെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സമൂഹത്തെ അടിച്ചമർത്തി ഏകാധിപതിയെ പോലെ വാഴാൻ പിണറായിയെ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ രണ്ടര വർഷമായി വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ എംഎൽഎ ജോസഫ് വാഴക്കൻ പറഞ്ഞു. ടൗണ്‍ വികസനത്തിനുവേണ്ടി മുൻ ഗവണ്മെന്റിന്റെ കാലത്ത് ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയതല്ലാതെ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്നും, കെട്ടിടം പൊളിയുടെ ഉദ്ഘാടനം നടത്തി എൽഡിഎഫ്. അപഹാസ്യരായി മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് ബഷീർ,…
Read More