കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 21 ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ നാമജപ യാത്ര. രാവിലെ പതിനൊന്നോടെ എറണാകുളം ശിവക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് നാമജപ യാത്ര ആരംഭിച്ചത്. യാത്ര കണയന്നൂർ താലൂക്ക്, മഹാരാജാസ് വഴി ഹൈക്കോടതി ജംഗ്ഷനിലെത്തി ടിഡി റോഡ്, ഭവൻസ്, കളക്ടറുടെ ക്യാന്പ് ഓഫീസ് വഴി രാമവർമ ക്ലബ്ബിന് മുന്നിലൂടെ ശിവക്ഷേത്രത്തിന് കിഴക്കേ നടയിൽ സമാപിക്കും. ആലങ്ങാട് സംഘത്തിന്റെ പ്രതിഷേധ പേട്ട തുള്ളൽ, ഭജന തുടങ്ങിയവ യാത്രയിലുടനീളമുണ്ട്. സുരേഷ് ഗോപി എംപി, പന്തളം രാജകുടുബ പ്രതിനിധി, തന്ത്രി പ്രമുഖർ, സാമൂഹ്യ സാംസ്കാരിക നായകർ തുടങ്ങി നിരവധിപേർ പങ്കെടുക്കുന്നുണ്ട്.
Read MoreCategory: Kochi
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒന്ന് ഡൽഹിക്കും ഇട്ടു കൊടുക്കണം; വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാർ; സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിൽ ബിജെപി നേതാവായ കൊല്ലം തുളസിക്കെതിരെ കേസെടുത്തു
കൊച്ചി: സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയ നടന് കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു നടനും ബിജെപി നേതാവുമായ തുളസിയുടെ വിവാദ പ്രസ്താവന. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്. ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാർ ഒരുങ്ങിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം- കൊല്ലം തുളസി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും തുളസി പരിഹസിച്ചു. സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോര. ഇത് കേള്‍ക്കണം, അങ്ങ് ഡല്‍ഹിയില്‍. സുപ്രീംകോടതിയിൽ. വിധി പറഞ്ഞ ആ ശുംഭന്മാര് കേള്‍ക്കണം- തുളസി പറഞ്ഞു.
Read Moreഎടിഎം കവർച്ച: പ്രതികൾ ഉപേക്ഷിച്ച വാഹനത്തിൽ രക്തക്കറ; സംഘം ട്രെയിൻ മാർഗം സംസ്ഥാനം വിട്ടിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവർച്ചാസംഘം സഞ്ചരിച്ച വാഹനത്തിൽ രക്തക്കറ. ചാലക്കുടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിലാണ് രക്തക്കറ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫോറൻസിക് വിഭാഗം പരിശോധകൾക്ക് എത്തിയപ്പോഴാണ് രക്തക്കറ കണ്ടെത്തിയത്. പണം മോഷ്ടിക്കുന്നതിനിടെ സംഘത്തിലുള്ളവർക്ക് പരിക്കേറ്റതാവാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം സംഘം ട്രെയിൻ മാർഗം സംസ്ഥാനം വിട്ടിരിക്കാമെന്നും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു. അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്. കോട്ടയം വെമ്പള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മിൽ കവർച്ചാ ശ്രമമുണ്ടായി. കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 10 ലക്ഷം രൂപയും നഷ്ടമായി.
Read Moreകേന്ദ്രവും സംസ്ഥാനവും വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് കെ.എൻ.എ ഖാദർ
കണ്ണൂർ: വിശ്വാസികളെയും വിശ്വാസത്തെയും ചൂഷണം ചെയ്തു രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് കെ.എൻ.എ. ഖാദർ എംഎൽഎ. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വിശ്വാസത്തിനനുസരിച്ച് നിയമനിർമാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നിരിക്കെ അത് ചെയ്യാതെ ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഇരു സർക്കാരുകളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ലോകസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ ശബരിമലയെ കലാപ ഭൂമിയാക്കരുത്. സംഘപരിവാർ-ബിജെപി കാപട്യവും പിണറായി സർക്കാരിന്റെ ഗൂഢ ലക്ഷ്യം ജനങ്ങൾ തിരിച്ചറിയുക എന്നീ കാര്യങ്ങൾ ഉയർത്തിക്കാട്ടി സ്റ്റേഡിയം കോർണറിൽ നടക്കുന്ന യുവജന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരത എന്നത് മതേതരത്വത്തേക്കാൾ വലുതാണ്. ജനങ്ങൾക്ക് തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇതിൽ പ്രധാനമാണ്. പല ക്ഷേത്രങ്ങളിലും വിവിധ ആചാരങ്ങളാണ് അനുഷ്ഠിച്ചുപോരുന്നത്. അതാണ് നമ്മുടെ വൈവിധ്യമെന്നും സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ…
Read Moreതൃശൂരിലും കൊച്ചിയിലേയും എടിഎം കവർച്ചയ്ക്ക് പിന്നിൽ മൂന്നംഗ സംഘം; മോഷണം നടത്തിയത് പ്രൊഫഷണൽ സംഘമാകാമെന്ന് പോലീസ് പറയുന്നതിന്റെ കാരണം ഇങ്ങനെ….
കൊച്ചി: തൃശൂരിലും കൊച്ചിയിലുമുണ്ടായ എടിഎം കവർച്ചകൾക്ക് പിന്നിൽ മൂന്നംഗ പ്രൊഫഷണൽ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അർധരാത്രി 12ന് ശേഷമാണ് രണ്ടു കവർച്ചകളും നടന്നിരിക്കുന്നത്. ഇരുന്പനത്തു നിന്നും പണം കവർന്ന സംഘം പുലർച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയിൽ എത്തി അവിടെ കവർച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്. പ്രൊഫഷണൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകൾ ഏത് രീതിയിൽ തകർത്താൽ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു. ദീർഘകാലത്തെ ആസൂത്രണത്തിന് ശേഷമാകും സംഘം കവർച്ച നടത്തിയിരിക്കുന്നത്. കാവൽക്കാരനില്ലാത്ത എടിഎമ്മുകളാണ് കവർച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്. എറണാകുളത്തെ ഇരുന്പനത്ത് എസ്ബിഐയുടെ എടിഎമ്മിൽ നിന്നാണ് പണം പോയത്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന എടിഎമ്മിൽ നിന്നും പണം കവർച്ച ചെയ്തത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. രാത്രി 11.30-നാണ് ഏറ്റവും ഒടുവിൽ ഇവിടെ നിന്നും പണം പിൻവലിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ അർധരാത്രി…
Read More‘വീ ഷാൽ ഓവർ കം’ ; ദുരിതാശ്വാസനിധിയിലേക്കു പ്രദീപിന്റെ ‘വരവഴി’ എത്തിയതു 10 ലക്ഷം
ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകൂ, കാരിക്കേച്ചർ സമ്മാനമായി നേടൂ എന്ന പ്രദീപിന്റെ വാക്കുകൾ ഏറ്റെടുത്തു കലാപ്രേമികൾ. കേരളത്തെ പ്രളയക്കെടുതിയിൽനിന്നു രക്ഷിക്കാൻ ദുരിതാശ്വാസനിധിയിലേക്കു പ്രദീപ് പുരുഷോത്തമന്റെ ‘വരവഴി’ ഒഴുകിയെത്തിയത് ഇതുവരെ പത്തു ലക്ഷം രൂപ. ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാൻ പ്രേരിപ്പിച്ചു പ്രദീപ് ആരംഭിച്ച ‘വീ ഷാൽ ഓവർ കം’ (നമ്മൾ അതിജീവിക്കും) കാരിക്കേച്ചർ ചലഞ്ച് ഇതിനകം വൈറലായി കഴിഞ്ഞു. സംഭാവന ചെയ്യുന്നവർക്കെല്ലാം കാരിക്കേച്ചറുകൾ സമ്മാനിക്കുമെന്നായിരുന്നു ഫാക്ടിലെ സീനിയർ കെമിസ്റ്റായ പ്രദീപ് പുരുഷോത്തമന്റെ വാഗ്ദാനം. ഇതിനകം 56 പേരുടെ കാരിക്കേച്ചർ വരച്ചു സമ്മാനിച്ചതുവഴി 9,79,386 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തി. പണം ദുരിതാശ്വാസ ഫണ്ടിലേക്കു അയച്ചു കൊടുക്കുന്പോൾ ലഭിക്കുന്ന രസീതും ഫോട്ടോയും വാട്സാപ്പിലൂടെയോ (9446080266) ഫേസ്ബുക്കിലൂടെയോ അയച്ചു കൊടുത്താൽ പ്രദീപ് കാരിക്കേച്ചർ വരച്ചു നൽകും. കുറഞ്ഞതു 500 രൂപയെങ്കിലും അയച്ചിരിക്കണം. കാരിക്കേച്ചർ വരച്ചു മെയിലിലോ ഫേസ്ബുക്ക്…
Read Moreപിന്നിൽ രണ്ട് ടയറുകളില്ലാതെ കെഎസ്ആർടിസി ബസ് ഒാടിയത് 29 കിലോമീറ്റർ; അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബസ് തടഞ്ഞു നിർത്തി; ഡ്രൈവറുടെ അശ്രദ്ധയ്ക്കെതിരേ പോലീസ് കേസെടുത്തു
കൊച്ചി: ഡീസൽ വില വർധനവിലും സ്പെയർ പാർട്സ് ക്ഷാമത്തിലും നട്ടംതിരിഞ്ഞ് വട്ടം കറങ്ങുന്ന കെഎസ്ആർടിസി ദിനവും വാർത്തകളിൽ നിറയുന്പോൾ കൊച്ചിയിൽനിന്നു മറ്റൊരു സംഭവം. അറ്റകുറ്റ പണികൾക്കായി പിന്നിലെ രണ്ട് ടയറുകളും അഴിച്ചുവച്ചിരുന്ന ബസ് സർവീസ് നടത്തിയത് ചേർത്തലയിൽനിന്നും നെട്ടൂർവരെ 29 കിലോമീറ്റർ. ചേർത്തലയിൽനിന്ന് വൈറ്റിലയിലേക്കു സർവീസ് നടത്തുന്ന ചേർത്തല ഡിപ്പോയിലെ ബസാണ് ഇത്തരത്തിൽ സർവീസ് നടത്തിയത്. ചേർത്തല തണ്ണീർമുക്കം സ്വദേശി ബൈജുവെന്ന ഡ്രൈവറാണ് ഈ ബസ് ദിവസങ്ങളായി ഓടിച്ചുവന്നിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്നു പുലർച്ചെ ഇയാൾ ഡിപ്പോയിലെത്തി കാർഡ് വാങ്ങി. കാർഡിൽ രേഖപ്പെടുത്തിയ ബസിന്റെ നന്പർ ഏതെന്നുപോലും ശ്രദ്ധിക്കാത്ത ഡ്രൈവർ തന്റെ സ്ഥിരം ബസിൽ കയറി. ഈ ബസിന്റെ ടയറുകൾ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നലെ ഉൗരിമാറ്റിയിരുന്നു. ഇതറിയാത്ത ബൈജു ബസ് പരിശോധിക്കുകപോലും ചെയ്യാതെ വൈറ്റിലയിലേക്കു തിരിച്ചു. യാത്രയ്ക്കിടെ മറ്റൊരു കെഎസ്ആർടിസി ബസിലെ ജീവനക്കാരൻ വിവരം അറിയിച്ചതായാണു സൂചന.…
Read Moreഎംഡിഎംഎ കടത്ത്; കസ്റ്റഡിയിലുള്ള പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും
കൊച്ചി: പാഴ്സൽ സർവീസ് സ്ഥാപനം വഴി 200 കോടിയുടെ മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്നു കടത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരുന്നു. കേസിലെ മുഖ്യപ്രതി കണ്ണൂർ കടന്പൂർ കുണ്ടത്തിൽ മീരാനിവാസിൽ പ്രശാന്ത് കുമാറിനെ (36) ആണ് അധികൃതർ ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 10 ദിവസത്തേക്കാണ് പ്രതിയെ എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ചോദ്യം ചെയ്തതായും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ കൂട്ടുപ്രതികളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കസ്റ്റഡി കാലാവധി തീരുംമുന്പേ പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 29നാണ് എംജി റോഡിലെ പാർസൽ സ്ഥാപനത്തിൽനിന്നു 30 കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. മറ്റൊരു പ്രധാന…
Read Moreശ്രീലങ്കൻ ഓണററി കോണ്‍സൽ ജോമോൻ ജോസഫ് അന്തരിച്ചു; അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോമോൻ
മലയാറ്റൂർ: കേരളത്തിലെ ശ്രീലങ്കൻ ഓണററി കോണ്‍സൽ ജോമോൻ ജോസഫ് (43) അന്തരിച്ചു. രക്ത സമ്മർദത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5.45 നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 29 നാണ് രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ജോമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നീലീശ്വരം കരേറ്റമാതാ പള്ളിയിൽ നടക്കും. നീലിശ്വരം എടത്തല വീട്ടിൽ ജോസഫ്-എൽസി ദന്പതികളു ടെ മകനാണ്.കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കൻ സ്ഥാനപതിയായി 2013 ലാണ് ജോമോൻ സേവനമാരംഭിച്ചത്. യുനൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് റിസേർച്ചിൽനിന്നു കോണ്‍ഫ്ളിക്റ്റോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആംഗലേയ ഭാഷയിൽ സിഎസ്ആർ ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്ളിക്റ്റ് വോസ് എൽടിടിഇ എന്നീ രണ്ടു പുസ്തകങ്ങളും മൂന്നു ചുവരുകൾ എന്ന മലയാള നോവലും അഫ്ഗാനിസ്ഥാൻ ഒരു അപകടകരമായ യാത്ര എന്ന അഫ്ഗാനിസ്ഥാനിലൂടെയുള്ള യാത്രയുടെ…
Read Moreസുപ്രീം കോടതി വിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു! ശബരിമലയിൽ സ്ത്രീകളെ പൂജാരിയാക്കണം: സി.കെ ജാനു
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികള്ക്കുള്ളതെന്നു ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. സുപ്രീം കോടതി വിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു. തെരുവില്‍ സമരം നടത്തുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംസ്കാരത്തെയാണ്. അതിനോട് യോജിക്കാനാകില്ലെന്നും ജാനു പറഞ്ഞു. പന്തളം രാജവംശം ശബരിമല കൈയടക്കിയിട്ട് ഏതാനും പതിറ്റാണ്ടുകളേയായിട്ടുള്ളു. പാരമ്പര്യമായി ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായിരുന്നു ശബരിമലയെന്നും ജാനു പറഞ്ഞു. ആദിവാസികളുടെ സംസ്കാരം പുരുഷനെയും സ്ത്രീയെയും രണ്ടായി കണ്ടിട്ടില്ല. എല്ലാ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യതയുണ്ടെന്നും അവർ പറഞ്ഞു. വനാവകാശപ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു. പട്ടികവര്‍ഗ പ്രദേശം പ്രഖ്യാപിച്ചാല്‍ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ വരും. ആദിവാസി ഗ്രാമസഭയ്ക്കാവും ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്നും ജാനു പറഞ്ഞു.
Read More