കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീട്ടിലും പുരയിടത്തിലും പുഴുശല്യം ഭീഷണിയാവുന്നതായി പരാതി. അൽബീസിയ പ്ലാന്റേഷനു സമീപപ്രദേശത്താണ് ചൊറിയൻപുഴു വ്യാപകമായിരിക്കുന്നത്. വീടുകളിലും കൃഷിയിടങ്ങളിലും പ്രത്യേക തരത്തിലുള്ള പുഴു ശല്യം തുടങ്ങിയിട്ടു രണ്ടാഴ്ചയോളമായി. അള്ളുങ്കൽ, തലക്കോട്, പാച്ചോറ്റി പ്രദേശങ്ങളിലാണ് പുഴുക്കൾ പെരുകിയിരിക്കുന്നത്. ഒരു മരത്തിൽ തന്നെ ആയിരത്തിലേറെ പുഴുക്കളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. പ്രത്യേകതരം സ്രവം പുഴുക്കൾ പുറത്തുവിടുന്നുണ്ട്. വെള്ളയും തവിട്ടും കലർന്ന പുഴുവിന് ഒരിഞ്ച് നീളമുണ്ട്. നീളത്തിലുള്ള വരയോടു കൂടിയ ഉടൽ നേരിയതോതിൽ രോമാവൃതമാണ്. പകൽ വൃക്ഷങ്ങളിൽ കാണപ്പെടുന്ന നൂറുകണക്കിന് പുഴുക്കൾ ഒന്നിച്ച് രാത്രിയോടെ വീടുകളുടെ ഭിത്തിയിലും നിലത്തും താവളമാക്കും. പുഴുക്കളെ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. കണ്ടാൽ അറപ്പുളവാക്കുന്ന പുഴുക്കൂട്ടം ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണിയാവുകയാണ്. പുഴുക്കൾ കൃഷിയെ ഏതുതരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. പ്രദേശത്തെ ജനങ്ങൾ പുഴു ഭീഷണിയിലായിട്ടും ഇതിനെ നിർമാർജനം ചെയ്യുന്നതിനും ഇവമൂലം രോഗങ്ങൾ ജീവജാലങ്ങൾക്ക് ഉണ്ടാകുമോയെന്നു പരിശോധിക്കാനും…
Read MoreCategory: Kochi
സൗമ്യനും നിലപാടുകളിൽ കർക്കശക്കാരനും; ആദ്യ പരിഗണന ലോക്സഭ തെരഞ്ഞെടുപ്പിനെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ
കൊച്ചി: യുഡിഎഫ് കണ്വീനർ സ്ഥാനത്തേക്ക് എത്തുന്ന ബെന്നി ബഹനാൻ കോണ്ഗ്രസ് രാഷ്ട്രീയത്തിൽ പ്രസന്നതയുടെയും സൗമ്യതയുടെയും മുഖമാണ്. പാർട്ടിയിലെ രണ്ടാംനിര നേതാക്കളിൽ തലയെടുപ്പുള്ളവരിൽ പ്രമുഖൻ. എ വിഭാഗത്തിന്റെ കരുത്തനായ വക്താവ്. അതിൽതന്നെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. ഇടപെടലുകളിൽ സൗമ്യനെങ്കിലും മികച്ച പ്രസംഗകനും നിലപാടുകളിൽ കർക്കശക്കാരനുമാണ് ഈ അറുപത്തിയാറുകാരൻ. പെരുന്പാവൂർ വെങ്ങോല സ്വദേശിയായ ബെന്നി ബഹനാൻ സ്വന്തം നാട്ടുകാരനായ പി.പി. തങ്കച്ചന്റെ പിൻഗാമിയായാണു യുഡിഎഫ് മുന്നണിയുടെ അമരത്തെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും തറവാട് വീടുകൾ തമ്മിൽ നാലു കിലോമീറ്റർ മാത്രമാണു വ്യത്യാസം. ഇരുവരും യാക്കോബായ സഭാംഗങ്ങൾ.1982 ൽ പിറവം മണ്ഡലത്തിൽനിന്നു ജയിച്ചു നിയമസഭാ സാമാജികനായെങ്കിലും അടുത്ത തെരഞ്ഞെടുപ്പ് വിജയത്തിനായി 2011വരെ ബെന്നിക്കു കാത്തിരിക്കേണ്ടി വന്നു. 2004ൽ ഇടുക്കി ലോക്സഭാ സീറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. 2011ൽ തൃക്കാക്കര മണ്ഡലത്തിൽനിന്നു 22000ത്തിൽ പരം വോട്ടിനായിരുന്നു ജയം. ഉമ്മൻ ചാണ്ടി സർക്കാർ രൂപീകരണവേളയിൽ ബെന്നി ബഹനാന്റെ…
Read Moreപെട്രോളിന് ഇന്നും നേരിയ വിലവർധന; കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 84.35 രൂപയും ഡീസൽ വില 77.82 രൂപയുമായി ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് പെട്രോളിന് നേരിയ വർധന രേഖപ്പെടുത്തിയപ്പോൾ മാറ്റമില്ലാതെ തുടർന്നു ഡീസൽ വില. പെട്രോളിന് 10 പൈസയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 84.35 രൂപയായി. ഡീസൽ വില 77.82 രൂപയായി തുടരുകയാണ്. ഇന്നലെ പെട്രോളിന് ആറ് പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ വില ഇന്നലെയും വർധിച്ചിരുന്നില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 85.73 രൂപയും ഡീസൽ വില 79.12 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.41 രൂപയും ഡീസലിന് 77.90 രൂപയുമാണ്.
Read Moreവരാപ്പുഴ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ; ദേഹയിൽ നിന്നും നെടുമ്പാശേരിയിലെത്തിയപ്പോഴാണ് അബ്ദുൾ നാസർ പിടിയിലായത്
നെടുന്പാശേരി: ഏഴു വർഷം ഒളിവിലായിരുന്ന വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽ പോലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്മാർ ചേർന്ന് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശി അബ്ദുൾ നാസർ (61) ആണു പിടിയിലായത്. ദോഹയിൽനിന്നാണ് ഇയാൾ നെടുന്പാശേരിയിൽ വന്നിറങ്ങിയത്. 2011 മുതൽ ഒളിവിലായ ഇയാളെ പിടികിട്ടാപ്പുള്ളി എന്ന നിലയിൽ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രഹസ്യവിവരത്തെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
Read Moreവെള്ളത്തിൽ ഓക്സിജനില്ല, അമ്ലാംശവും ഇ-കോളി ബാക്ടീരിയയുടെ അളവും കൂടുതൽ; പ്രളയബാധിത പ്രദേശങ്ങളിലെ കിണർജലം ഉപയോഗയോഗ്യമല്ലാതായെന്ന് പഠനം
കൊച്ചി: പ്രളയം ദുരന്തം വിതച്ച കേരളത്തിലെ മിക്ക പ്രദേശങ്ങളിലെ കിണറുകളിലേയും ജലം കുടിവെള്ള യോഗ്യമല്ലാതായി തീർന്നിരിക്കുകയാണെന്നു പഠനം. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ 4,348 കിണറുകളിലെ വെള്ളമാണു കുഫോസിലെ സോയിൽ ആൻഡ് വാട്ടർ അനാലിസസ് ലാബിൽ പരിശോധിച്ചത്. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെയാണു സാന്പിളുകൾ ശേഖരിച്ചത്. കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗത്തിലെ അധ്യാപികയായ ഡോ. അനു ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ പഠനത്തിൽ കിണറുകളിലെ വെള്ളത്തിൽ കുടിക്കാൻ യോഗ്യമല്ലാത്തവിധം അമ്ലാംശം വർധിച്ചു എന്നതാണ് വ്യക്തമായത്. പെരിയാർ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുന്പാശേരി, ആലുവ മേഖലകളിൽ ഇതു വളരെ കൂടുതലാണ്. അമ്ലാംശം വർധിച്ചതോടൊപ്പം കിണർ വെള്ളത്തിലെ ചെളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വർധിച്ചതും ഓക്സിജന്റെ അളവ് പരിധിയില്ലാതെ താഴ്ന്നതുമാണ് പ്രളയബാധിത പ്രദേശങ്ങളിലെ…
Read Moreതീരദേശ പരിപാലനത്തിൽ കടുംപിടുത്തം പിടിച്ച് പഞ്ചായത്ത് സെക്രട്ടറി; വയോധികയ്ക്കും രോഗിയായ മകൾക്കും വീടുവയ്ക്കാൻ അനുമതി നൽകുന്നില്ലെന്ന് പരാതി
ചെറായി: തനിച്ച് താമസിക്കുന്ന വയോധികയ്ക്കും രോഗിയായ മകൾക്കും തീരദേശപരിപാലനത്തിന്റെ പേരു പറഞ്ഞ് വീടിനുള്ള ധനസഹായവും എൻഓസിയും നൽകുന്നില്ലെന്ന് ജില്ലാകളക്ടർക്ക് പരാതി നൽകി. പള്ളിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോണ്ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് ആണ് പരാതി നൽകിയത്. ഇരുപതാംവാർഡിൽ ആലുങ്കൽ സരളയും മകളുമാണ് തീരദേശപരിപാലന നിയമത്തിൽ കുരുങ്ങി വീടുവെക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന ഈ ഹതഭാഗ്യർ. രണ്ട് വർഷം മുന്പാണ് ഇവർക്ക് ഭവനപദ്ധതിയുടെ സഹായം അനുവദിച്ച് പാസായത്. ഇതിനു മുന്പായി സഹകരണബാങ്കിൽ നിന്നും വായ്പയെടുത്ത് ഇവർ തറ കെട്ടിയെങ്കിലും തീരദേശപരിപാലനത്തിന്റെ പേരു പറഞ്ഞ് ഇവർക്ക് പഞ്ചായത്തിൽ നിന്നും സഹായം നൽകിയില്ല. ഇതിനിടെ കളക്ടറുടെ പ്രത്യേക ഉത്തരവിനു വേണ്ടി പഞ്ചായത്ത് മുഖേന അപേക്ഷ നൽകിയെങ്കിലും വിധവയാണെന്നും രോഗിയായ മകളുണ്ടെന്നും പരാമർശിച്ച് വേണ്ടവിധത്തിൽ പഞ്ചായത്ത് റിപ്പോർട്ട് നൽകാതിരുന്നതിനാൽ പരിഗണിച്ചില്ല. ഇപ്പോൾ അശരണരായ ഈ അമ്മയേയും മകളെയും പഞ്ചായത്ത്…
Read Moreലക്ഷങ്ങളുടെ നഷ്ടമുണ്ടായ ചേന്ദമംഗലം കൈത്തറി സൊസൈറ്റിക്ക് കൈത്താങ്ങാകാൻ ചേക്കുട്ടി പാവകൾ നിർമിച്ച് നൽകി ടെക്കികൾ
കൊച്ചി: പ്രളയത്തെ തുടർന്ന് ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളും തുണിത്തരങ്ങളും നഷ്ടമായ ചേന്ദമംഗലം കൈത്തറി സൊസൈറ്റിക്ക് കൈത്താങ്ങാകാൻ ചേക്കുട്ടി പാവകൾ നിർമിച്ച് നൽകി ടെക്കികൾ. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇൻഫോപാർക്കിൽ ചേക്കുട്ടി പാവ നിർമാണം നടന്നത്. വിവിധ കന്പനികളിൽനിന്നുള്ള നൂറുകണക്കിനു വനിത ജീവനക്കാർ പാവ നിർമാണത്തിൽ പങ്കാളികളായി. ഒരു ദിവസംകൊണ്ട് 1000 പാവകളാണു പ്രതിധ്വനി പ്രവർത്തകർ നിർമിച്ചത്. 29 മുതൽ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ചേക്കുട്ടികളെ ദത്തെടുക്കുക എന്ന കാന്പയിൻ ആരംഭിക്കും. കേരളത്തിലെ ടെക്ക് പാർക്കുകളുടെ സിഇഒ ഹൃഷികേശ് നായരുടെ ആഹ്വാനത്തെ തുടർന്നാണ് സംഘടന കാന്പയിന് തുടക്കമിടുന്നത്.
Read Moreഅഭിമന്യൂ വധക്കേസിൽ രണ്ടാം പ്രതി പിടിയിൽ; കോളജിലേക്ക് ആക്രമികളെ സംഘടിപ്പിച്ചത് നൽകിയത് ആരിഫെന്ന് പോലീസ്
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കേസിലെ രണ്ടാംപ്രതിയും ക്യാന്പസ് ഫ്രണ്ട് ജില്ലാ നേതാവുമായ ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25) ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ പെരുന്പാവൂരിനു സമീപം കോടനാട് ഭാഗത്തുനിന്നുമാണു പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. മഹാരാജാസ് കോളജിലേക്ക് ആക്രമികളെ സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ഇതുവരെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. കഴിഞ്ഞ ദിവസം ഇയാൾ ഉൾപ്പെടെ കേസിൽ ഇനി പിടികൂടാനുണ്ടായിരുന്ന എട്ട് പേർക്കെതിരേ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ടാം പ്രതി പിടിയിലായതോടെ മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. രണ്ടാം പ്രതിക്കു പുറമേ ഒന്പതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറന്പ് വി.എൻ. ഷിഫാസ്(23), സഹോരങ്ങളും കേസിൽ യഥാക്രമം പത്തും…
Read Moreസിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നഗരസഭാ കൗണ്സിലറുമായ എം.പി. മഹേഷ്കുമാർ കോൺഗ്രസിലേക്ക്
കൊച്ചി: നഗരസഭാ കൗണ്സിലറും സിപിഎം ഇടപ്പള്ളി ലോക്കൽ സെക്രട്ടറിയുമായിരുന്ന എം.പി. മഹേഷ്കുമാർ പാർട്ടി വിട്ടു. അഴിമതിക്കെതിരെ സംസാരിച്ചതിനും പാർട്ടി നേതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്തതിനും കഴിഞ്ഞ കുറേ നാളുകളായി തനിക്കെതിരെ പല ഭാഗത്തുനിന്നും ഭീഷണികൾ ഉണ്ടാകാറുണ്ടെന്ന് മഹേഷ്കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ജനാധിപത്യം നശിച്ച പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കേണ്ടതില്ലെന്ന തീരുമാനമാണ് പാർട്ടി വിടാൻ കാരണം. തുടർന്ന് കോണ്ഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കും. തനിക്കൊപ്പം നൂറോളം സിപിഎം പ്രവർത്തകരും പാർട്ടി വിടുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെതിരെയും സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണിക്കെതിരെയും മഹേഷ്കുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. സി.എൻ. മോഹനൻ ജിസിഡിഎ ചെയർമാനായിരിക്കെ ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിൽ ഫയർ പ്രൊട്ടക്ഷൻ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ ലംഘിച്ചാണ് താൽപര്യമുള്ള ഒരു കന്പനിക് കരാർ കൈമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. മത്സരങ്ങൾ തടസപ്പെടുമെന്നതിനാൽ മാത്രമാണ്…
Read Moreസോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു; ഫോൺ നമ്പർ തരപ്പെടുത്തി സത്രീകളെ ഫോൺവിളിച്ച് അസഭ്യം പറയുന്നതും ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ്
കോതമംഗലം: കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള സ്ത്രീകളേയും പൊതുപ്രവർത്തകരേയും അപകീർത്തിപെടുത്തും വിധം സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും അശ്ലീല സന്ദേശങ്ങളും അയയ്ക്കുകയും സ്ത്രീകളെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ചെയ്തയാളെ കോതമംഗലം പോലീസ് പിടികൂടി. ചൂണ്ടി സ്വദേശി കളിപ്പറന്പിൽ അജിൽ (39) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ ഫോണ് നന്പറുകളിൽ വിളിച്ച് അശ്ലീലം പറയുകയും അവരുടെ ഫോട്ടോ സംഘടിപ്പിച്ച് അശ്ലീല പോസ്റ്റുകൾ ഇടുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരേ കോതമംഗലം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായും മുന്പ് സമാന കുറ്റങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.അടുത്ത കാലത്ത് ഷോജി വധക്കേസുമായി ബന്ധപ്പെട്ട് കോടതിയേയും പോലീസ് ഉദ്യോഗസ്ഥരേയും പൊതുപ്രവർത്തകരേയും അധിക്ഷേപിക്കുംവിധം ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. മാതിരപ്പിള്ളി സ്വദേശിനിയുടേയും ചോറ്റാനിക്കര സ്വദേശിയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ കോതമംഗലം സിഐ അഗസ്റ്റിൻ മാത്യു, എസ്ഐ ബേസിൽ…
Read More