നാ​യ​ര​മ്പ​ല​ത്തെ ദു​രി​താ​ശ്വാ​സ ക്യാമ്പിലെ​ത്തി​യ  ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ ത​ട​ഞ്ഞു​വ​ച്ച് ദുരിതബാധിതരുടെ പ്രതിഷേധം

വൈ​പ്പി​ൻ: ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് നാ​യ​ര​ന്പ​ലം ദേ​വി വി​ലാ​സം സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ​യും സൂ​പ്ര​ണ്ടി​നെ​യും ദു​രി​ത​ബാ​ധി​ത​രും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ചു. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ജി​ല്ലാ അ​ധ്യ​ക്ഷ​കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ഡി. ഷീ​ലാ​ദേ​വി, ക​ള​ക്ട​റേ​റ്റി​ലെ സൂ​പ്ര​ണ്ട് നൂ​റു​ള്ളാ​ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് ത​ട​ഞ്ഞു വെ​ച്ച​ത്. വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം. ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം തി​രി​ച്ച് പോ​കാ​ൻ ജീ​പ്പി​ൽ ക​യ​റി​യ​സ​മ​യം ദു​രി​ത​ബാ​ധി​ത​രും പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ബി വ​ർ​ഗീ​സ്, ദു​രി​ത​ബാ​ധി​ത​ൻ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ ജീ​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു. ഓ​ഖി ദു​ര​ന്തം ഉ​ണ്ടാ​യ സ​മ​യ​ത്ത് എം​എ​ൽ​എ ഇ​ട​പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ച്ച പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ​യും കൂ​ടെ​യെ​ത്തി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​നെ​യും ബ​ന്ദി​യാ​ക്കി​യ​ത്. ക​ട​ൽ​ക്ഷോ​ഭ​ത്താ​ൽ നി​ത്യ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വെ​ളി​യ​ത്ത് പ​റ​ന്പ് ക​ട​പ്പു​റ​ത്തെ 13…

Read More

രോ​ഗി​ ഉണർന്നിരിക്കേ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ നീ​ക്കി; ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് അ​പൂ​ർ​വനേ​ട്ടം

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യിൽ രോ​ഗി​യെ പൂ​ർ​ണ​മാ​യും മ​യ​ക്കാ​തെ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ ശ​സ്ത്ര​ക്രി​യയിലൂടെ വി​ജ​യ​ക​ര​മാ​യി നീ​ക്കംചെ​യ്തു. കേ​ര​ള​ത്തി​ലെ ചു​രു​ക്കം ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചെ​യ്യു​ന്ന ഈ ​ശ​സ്ത്ര​ക്രി​യ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ഇതാദ്യമായാണു ന​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഡാ​ൽ​വി​ൻ തോ​മ​സ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​ആ​ർ. ബി​ന്ദു മോ​ൾ, ഡോ. ​സ​മീ​ർ സി​യാ​ദ്ദീ​ൻ, ന​ഴ്സു​മാ​രാ​യ അം​ബു​ജം, ശ്യാ​മ​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഫോ​ർ​ട്ടുകൊ​ച്ചി സ്വ​ദേ​ശി ജം​ഹെ​റിന്‍റെ ത​ല​ച്ചോ​റി​ൽ കൈ​കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി​യെ നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്തെ ട്യൂ​മ​റാ​ണു നീ​ക്കിയത്. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ ലോ​ക്ക​ൽ അ​ന​സ്തേ​ഷ്യ​യും നി​യ​ന്ത്രി​ത സെ​ഡേ​ഷ​നും ന​ൽ​കി​യാ​ണു നി​ർ​വ​ഹി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യി​ലു​ട​നീ​ളം രോ​ഗി ഉ​ണ​ർ​ന്നി​രി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ക്കു​ക​യും നി​ർ​ദേ​ശാ​നു​സ​ര​ണം കൈ​കാ​ലു​ക​ൾ ച​ലി​പ്പി​ക്കു​ക​യും ചെ​യ്തു. ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന രോ​ഗി ന​ട​ന്നു തു​ട​ങ്ങിയിട്ടുണ്ട്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ഇ​തി​നു മു​ന്പ് ഇ​ത്ത​ര​മൊ​രു ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്.…

Read More

മ​ധു കൊ​ല​ക്കേ​സ്: 16 പ്ര​തി​ക​ള്‍​ക്കു ജാ​മ്യം; ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ടും  ജി​ല്ലാ വി​ട്ടു പോ​വ​രു​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​തെന്ന കർശന ഉപാധിയാണ് ജാമ്യം

കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ്‌ മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ 16 പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പാ​ല​ക്കാ​ട്‌ ജി​ല്ലാ വി​ട്ടു പോ​വ​രു​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ താ​വ​ളം പാ​ക്കു​ളം മേ​ച്ചേ​രി​ൽ ഹു​സൈ​ൻ (50), മു​ക്കാ​ലി കി​ള​യി​ൽ മ​ര​ക്കാ​ർ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല​ഷം​സു​ദീ​ൻ (34), ക​ക്കു​പ്പ​ടി കു​ന്ന​ത്തു​വീ​ട്ടി​ൽ അ​നീ​ഷ് , മു​ക്കാ​ലി താ​ഴു​ശേ​രി രാ​ധാ​കൃ​ഷ്ണ​ൻ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റ​പ​ള്ള കു​രി​ക്ക​ൾ വീ​ട്ടി​ൽ സി​ദ്ധീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ൽ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്പ​റ്റ…

Read More

അയൽവാസിയുടെ 20 പവൻ കവർന്ന സംഭവം; മോ​ഷ​ണം സൗ​ഹൃ​ദം മ​റ​യാ​ക്കി; ദമ്പതിക​ൾ റി​മാ​ൻ​ഡി​ൽ

പ​റ​വൂ​ർ: അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഇ​രു​പ​ത് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദ​ന്പ​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മ​ന്നം പാ​റ​പ്പു​റം ആ​ലും​പ​റ​ന്പ്് ഇ​ക്ബാ​ൽ (33), ഭാ​ര്യ ഡൗ​സി​ല (26) എ​ന്നി​വ​രെ​യാ​ണു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ അ​യ​ൽ​വാ​സി​യാ​യ രാ​യം​വീ​ട്ടി​ൽ അ​ൻ​സാ​റി​ന്‍റെ പ​രാ​തി​യി​ൽ പി​ടി​കൂ​ടി​യ ഇ​വ​ർ സൗ​ഹൃ​ദം മ​റ​യാ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ന​ല്ല സു​ഹൃ​ത്ത് ബ​ന്ധ​ത്തി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ​ക്ക് അ​ൻ​സാ​റി​ന്‍റെ വീ​ടി​ന്‍റെ മു​ക്കും മൂ​ല​യും വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ൻ​സാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ൻ​സി​ലി​ന്‍റെ ഭാ​ര്യ​യു​ടെ സ്വ​ർ​ണ​മാ​ണു ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ 26ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും മ​ധ്യേ​യാ​യി​രു​ന്നു മോ​ഷ​ണം. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്ബാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡൗ​സി​ല വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണം എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ എ​ടു​ത്തു​മാ​റ്റാ​തെ സ്വ​ർ​ണം മാ​ത്രം എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണം; ബാങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​ഖി​ലേ​ന്ത്യാ  പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

കൊ​ച്ചി: സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ ആ​രം​ഭി​ച്ച 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ച നി​ല​യി​ലാ​ണ്. ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ ആ​റു വ​രെ​യാ​ണു സ​മ​രം. സം​സ്ഥാ​ന​ത്തു കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും പ​ണി​മു​ട​ക്ക് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കു​ന്ന ജീ​വ​ന​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. കൊ​ച്ചി​യി​ൽ പ​ത്മ ജം​ഗ്ഷ​നി​ലെ എ​സ്ബി​ഐ ബാ​ങ്കി​നു മു​ന്പി​ലാ​യി​രു​ന്നു ധ​ർ​ണ. പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ, വി​ദേ​ശ, വാ​ണി​ജ്യ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ 10 ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മാ​സ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​ന്പ​ള​വി​ത​ര​ണ​ത്തെ​യും എ​ടി​എ​മ്മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ​ണി​മു​ട​ക്ക് ബാ​ധി​ച്ചേ​ക്കും.

Read More

ജീ​വ​നു ഭീ​ഷ​ണി​;  ക​മി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ  അ​ഭ​യം തേ​ടി; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കൊ​ച്ചി: ജീ​വ​നു ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നെ തു​ട​ർ​ന്നു ക​മി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി. പ്ര​ണ​യ വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ 24 കാ​ര​നും ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യു​മാ​ണു ഇ​ന്ന​ലെ രാ​ത്രി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു പെ​ണ്‍​കു​ട്ടി യു​വാ​വി​നൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. തു​ട​ർ​ന്നു യു​വാ​വി​നു നേ​രേ​യും കു​ടും​ബ​ത്തി​നു നേ​രെ​യും ഭീ​ഷ​ണി ഉ​യ​ർ​ന്ന​താ​യി ക​മി​താ​ക്ക​ൾ പ​റ​യു​ന്നു. ഭീ​ഷ​ണി വ​ർ​ധി​ച്ച​തോ​ടെ യു​വാ​വ് കു​ടും​ബ സ​മേ​തം വീ​ടു​വി​ട്ടി​റ​ങ്ങി കൊ​ച്ചി​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ടു​ത്തേ​യ്ക്കു എ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണു ഇ​വ​ർ അ​ഭ​യം തേ​ടി തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ജീ​വ​നു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും വി​വാ​ഹം ന​ട​ത്തി​ത്ത​ര​ണ​മെ​ന്നും ക​മി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ത്തെ രാ​ത്രി​യി​ൽ സ​മീ​പ​ത്തെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ താ​മ​സി​പ്പി​ച്ചു. ഇ​തി​നി​ടെ, പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ക​ണ്ണൂ​ർ കേ​ള​കം പോ​ലീ​സി​ൽ പ​രാ​തി​യും…

Read More

 സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എന്ന ഡി​ജി​പി​യു​ടെ പ​രി​ഷ്കാ​രം ഫ​ലം ക​ണ്ടി​ല്ല; താ​ളംതെ​റ്റി​ പോ​ലീ​സ് സ്റ്റേ​ഷ​നു​കൾ

ആ​ലു​വ: സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യ്ക്ക് പേ​രു​ദോ​ഷം ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ടു​ത്ത അ​നാ​സ്ഥ​ക​ൾ​ക്ക് കാ​ര​ണം ഡി​ജി​പി ജ​നു​വ​രി​യി​ൽ പ​രി​ഷ്ക​രി​ച്ച സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ (എ​സ്എ​ച്ച്ഒ) വി​ഭ​ജ​ന​മെ​ന്ന് ആ​ക്ഷേ​പം. പു​തി​യ പ​രി​ഷ്കാ​ര പ്ര​കാ​രം 471 സ്റ്റേ​ഷ​നു​ക​ളി​ൽ 203 ഇ​ട​ത്ത് എ​സ്എ​ച്ച്ഒ ചു​മ​ത​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഡി​വൈ​എ​സ്പി​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ​മാ​ർ​ക്കാ​യി​രു​ന്നു എ​സ്എ​ച്ച്ഒ ചു​മ​ത​ല. ഇ​തോ​ടെ ഡി​വൈ​എ​സ്പി​മാ​ർ​ക്ക് പ​ണി കൂ​ടു​ക​യും സി​ഐ​മാ​ർ ഒ​രു സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​തു​ങ്ങു​ക​യും ചെ​യ്തു. അ​ടു​ത്തി​ടെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കോ​വ​ള​ത്തെ വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം, വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം, ച​ങ്ങ​രം​കു​ളം സി​നി​മാ തി​യ​റ്റ​ർ പീ​ഡ​നം, ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ന​ട​ന്ന ദു​ര​ഭി​മാ​ന​കൊ​ല​വ​രെ വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ വീ​ഴ്ച​യി​ലാ​ണ്. പു​തി​യ പ​രി​ഷ്കാ​ര​ത്തി​ലെ ചു​മ​ത​ല​യി​ലു​ള്ള അ​വ്യ​ക്ത​ത​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. സ്റ്റേ​ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ടം സം​ബ​ന്ധി​ച്ച് ഡി​വൈ​എ​സ്പി മു​ത​ൽ…

Read More

35,000 രൂ​പ​യ്ക്ക് ബൈ​ക്ക്; മൈലേജ് 70 കിലോമീറ്റർ; സിഎൻജി ബൈ​ക്കുമായി കാലടി ആദിശങ്കര കോളജ് വി​ദ്യാ​ർ​ഥി​ക​ൾ

കാ​ല​ടി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ ന​ട്ടം തി​രി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള ബൈ​ക്കു​മാ​യി കാ​ല​ടി ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. കം​പ്ര​സ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് (സിഎൻജി) ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ബൈ​ക്കാ​ണ്, നാ​ലാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ കെ​വി​ൻ കു​ര്യ​ൻ, പി.​എം. അ​ഭി​ലാ​ഷ്, അ​രു​ണ്‍ ജോ​സ്, മു​ഹ്സി​ൻ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​രാ​ണ് ഈ ​ക​ണ്ടു​പി​ടു​ത്ത​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബൈ​ക്കി​നേ​ക്കാ​ൾ 30 ശ​ത​മാ​നം കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത ല​ഭി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല പു​റ​ത്തു​വി​ടു​ന്ന പു​ക​യി​ൽ​നി​ന്ന് അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. പ​ല ബൈ​ക്കു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ത്യേ​ക രൂ​പ​ത്തി​ൽ ബൈ​ക്ക് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. സി​എ​ൻ​ജി സി​ലി​ണ്ട​റും ഇ​ന്ധ​നം എ​ൻ​ജി​ന് അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന വാ​ൽ​വും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് നി​ർ​മി​ച്ച​ത്. അ​തി​നാ​യി കോ​ള​ജി​ലെ ഫാ​ബ് ലാ​ബി​ൽ വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി. പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത എ​യ​ർ…

Read More

അ​ന്ധ​ത​യെ അ​തി​ജീ​വിച്ച്  എറണാകുളം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പദത്തിൽ; മ​​​ഹാ​​​രാ​​​ഷ്‌ട്ര സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പാ​​​ട്ടീ​​​ൽ പ്ര​​​ഞ്ജാ​​​ൽ​​​ലാ​​​ഹ​​​ൻ സിം​​​ഗയെക്കുറിച്ചറിയാം

കാ​​​ക്ക​​​നാ​​​ട്: കാ​​​ഴ്ച​​​യി​​​ല്ലെ​​​ങ്കി​​​ലും ഉ​​​ൾ​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ എ​​റ​​ണാ​​കു​​ളം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​നി പാ​​​ട്ടീ​​​ൽ പ്ര​​​ഞ്ജാ​​​ൽ​ ലാ​​​ഹ​​​ൻ സിം​​​ഗ് ഉ​​​ണ്ടാ​​​കും. അ​​​ന്ധ​​​ത​​​യി​​​ൽ​​നി​​​ന്ന് അ​​​തി​​​ജീ​​​വ​​​ന​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഐ​​​എ​​​എ​​​സി​​​ൽ മി​​​ക​​​ച്ച​​വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ മ​​​ഹാ​​​രാ​​​ഷ്‌ട്ര സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പാ​​​ട്ടീ​​​ൽ പ്ര​​​ഞ്ജാ​​​ൽ​​​ലാ​​​ഹ​​​ൻ സിം​​​ഗ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​റാ​​​യി ഇ​​​ന്ന​​​ലെ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ത​​​ന്നാ​​​ലാ​​​വു​​​ന്ന​​​ത് കൊ​​​ച്ചി​​​ക്കും മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നും ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. ഭി​​​ന്ന​​​ശേ​​​ഷി മൂ​​​ലം ദു​​​രി​​​ത​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളെ​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കും. സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും കേ​​​ൾ​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള സ്ഥി​​​തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യെ​​​ന്നും പാ​​​ട്ടീ​​​ൽ പ്ര​​​ഞ്ജാ​​​ൽ​ ലാ​​​ഹ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ ചു​​​മ​​​ത​​​ല​​​യേ​​​റ്റ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ർ ഒ​​​രാ​​​ഴ്ച ഓ​​​ഫീ​​​സി​​​ലു​​​ണ്ടാ​​​കും. തു​​ട​​ർ​​ന്ന് ഒ​​​രു മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു പോ​​​കും. തി​​രി​​ച്ചെ​​ത്തി​​യ​​ശേ​​ഷം ഓ​​ഫീ​​സ് ജോ​​ലി​​ക​​ളി​​ൽ വ്യാ​​പൃ​​ത​​യാ​​കും. അ​​​ന്ധ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സോ​​​ഫ്റ്റ് വേറി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​വ​​ർ ലാ​​​പ്ടോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഓ​​​ഫീ​​​സി​​​ൽ സ​​​ഹാ​​​യി​​​ക​​​ളാ​​​യി ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്. രോ​​​ഷി​​​ത​​​യും, സു​​​നി​​​ലും. ആ​​​റാം…

Read More

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ച്ചു; പെ​ട്രോ​ളി​ന് ഇ​ന്ന് വ​ർ​ധി​ച്ച​ത് 17പൈ​സ; പതിനാറു ദിവസംകൊണ്ട് കൂടിയത് മൂ​ന്ന് രൂ​പ​യി​ല​ധി​കം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് ഇ​ന്ന് 17 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 81.34 രൂ​പ​യും ഡീ​സ​ലി​ന് 73.99 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ യ​ഥാ​ക്ര​മം 81.17 രൂ​പ​യും, 73.34 രൂ​പ​യു​മാ​യി​രു​ന്നു വി​ല. തു​ട​ർ​ച്ച​യാ​യി 16-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഇ​ത്ര​യും ദി​വ​സ​ത്തി​ന​കം പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മാ​യി ശ​രാ​ശ​രി മൂ​ന്ന് രൂ​പ​യി​ല​ധി​കം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 82.62 രൂ​പ​യും ഡീ​സ​ലി​ന് 75.20 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Read More