ഇന്ധനവില വർധന! ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പ​ന്പി​ൽ എ​ത്തി​യ​വ​ർ​ക്ക് അ​ഞ്ച് രൂ​പ; യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ വേറിട്ട പ്ര​തി​ഷേ​ധം

മ​ട്ടാ​ഞ്ചേ​രി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ർ​ധ​ന​വി​നെ​തി​രേ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പ​ന്പി​ൽ എ​ത്തി​യ​വ​ർ​ക്ക് അ​ഞ്ച് രൂ​പ ന​ല്‍​കി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഫോ​ർ​ട്ടു​കൊ​ച്ചി നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​ടി​യ്ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ലും, നി​കു​തി ഒ​ഴി​വാ​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​ർ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് ഫോ​ർ​ട്ടു​കൊ​ച്ചി ക​മാ​ല​ക്ക​ട​വ് പെ​ട്രോ​ള്‍ ബ​ങ്കി​ല്‍ ന​ട​ത്തി​യ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബെ​യ്സി​ല്‍ ഡി​ക്കോ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ ആ​ന്‍റ​ണി ആ​ന്‍​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​മീ​ര്‍ വ​ള​വ​ത്ത്, കെ.​ബി. സ​ലാം, സ​ന​ല്‍ ഈ​സ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ  സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ നി​യ​മ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നു​മാ​യ സൈ​ജു​വാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ ഒ​രേ സീ​റ്റി​ലി​രു​ന്നാ​ണ് ഇ​രു​വ​രും യാ​ത്ര ചെ​യ്ത​ത്. ഇ​തി​നി​ടെ യു​വാ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു വി​ദ്യാ​ർ​ഥി​നി പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ മ​റ്റൊ​രു സീ​റ്റി​ലേ​യ്ക്ക് മാ​റ്റി​യി​രു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ഫോ​ണി​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ബ​സ് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

ആ​സി​യ; അ​പൂ​ർ​വ​ത​ക​ളി​ൽ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​വ​ൾ; മാ​സം തി​ക​യാ​തെ പി​റ​ന്നു വീ​ണ് ഒ​രാ​ഴ്ച തി​ക​യും മു​മ്പേ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ;  വൈ​ദ്യ​ശാ​സ്ത്ര​മേ​ഖ​ല​യു​ടെ അ​പൂ​ർ​വ​നേ​ട്ട​ങ്ങ​ളി​ൽ ഇനി ആസിയയും

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ആ​റാം മാ​സം ജ​ന​നം, തൂ​ക്കം 550 ഗ്രാം, ​ഹൃ​ദ​യ​ത്തി​നു​ൾ​പ്പ​ടെ ഗു​രു​ത​ര ത​ക​രാ​റു​ക​ൾ. മാ​സം തി​ക​യാ​തെ പി​റ​ന്നു വീ​ണ് ഒ​രാ​ഴ്ച തി​ക​യും മു​ന്പേ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ…. ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ സ​ങ്ക​ട​വ​ഴി​ക​ളേ​റെ താ​ണ്ടി ആ​സി​യ മെ​ഹ​റി​ൻ എ​ന്ന പെ​ണ്‍​കു​ഞ്ഞ്…!​ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ കൈ​കോ​ർ​ക്ക​ലും ആ​റ്റു​നോ​റ്റു കാ​ത്തി​രു​ന്ന ഒ​രു ജീ​വ​നെ വെ​റു​തെ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​വാ​തി​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ത​ലും അ​നേ​ക​രു​ടെ പ്രാ​ർ​ഥ​ന​യും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ആ​സി​യ ജീ​വി​ത​ത്തി​ലേ​ക്കു ചു​വ​ടു​വ​ച്ചു. കേ​ര​ള​ത്തി​ലെ വൈ​ദ്യ​ശാ​സ്ത്ര​മേ​ഖ​ല​യു​ടെ അ​പൂ​ർ​വ​നേ​ട്ട​ങ്ങ​ളി​ൽ ഇ​നി ആ​സി​യ​യു​മു​ണ്ടാ​കും. ഒ​രു വ​ർ​ഷം മു​ന്പാ​ണ് അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും ഫൗ​സി​യ​യു​ടെ​യും കു​ഞ്ഞ് മാ​സം തി​ക​യാ​തെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച​ത്. തൂ​ക്ക​ക്കു​റ​വും രോ​ഗ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു തീ​വ്ര​പ​രി​ച​ര​ണ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സി​ൽ ക​ള​മ​ശേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. ഇ​വി​ടു​ത്തെ ന​വ​ജാ​ത ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ ​പീ​റ്റ​ർ വാ​ഴ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും മോ​ശ​മാ​യി. തു​ട​ർ​ന്ന്…

Read More

കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ ത്യാ​ഗം സ​ഹി​ച്ചാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ളം; ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്കും ഒ​​​രേ ശമ്പ​​​ളം എ​​​ന്ന​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് തച്ചങ്കരി

കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പ​​​ഴ​​​യ​​​രീ​​​തി​​​ക​​​ൾ ത​​​ന്നെ ഇ​​​നി​​​യും പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ൽ ലാ​​​ഭം പ്ര​​​തീ​​​ക്ഷി​​​ക്കേ​​​ണ്ടെ​​​ന്ന് ​എം​​​ഡി ടോ​​​മി​​​ൻ ജെ.​​ത​​​ച്ച​​​ങ്ക​​​രി. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ഡി​​​പ്പോ​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​രെ നേ​​​രി​​​ട്ടു കാ​​​ണു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ഡി​​​പ്പോ​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ നാ​​​ൽ​​​പ​​​ത്ത​​​യ്യാ​​യി​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ത​​​ന്‍റെ മ​​​ക്ക​​​ളെ​​​പ്പോ​​​ലെ​​​യാ​​​ണ്. താ​​​ന​​​വ​​​രു​​​ടെ പി​​​താ​​​വും ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ മാ​​​താ​​​വു​​​മാ​​​ണ്. അ​​​ന​​​ർ​​​ഹ​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ​​​റ്റു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ മാ​​​താ​​​വി​​​നെ രോ​​​ഗി​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നോ​​​ർ​​​ക്ക​​ണം. ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്ന റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ആ​​​ണ്. ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് 2000 കോ​​​ടി രൂ​​​പ​​​യാ​​​ണ് ന​​​ഷ്ടം. എ​​​വി​​​ടെ​​​യാ​​​ണ് പ്ര​​​ശ്നം എ​​​ന്നു ന​​​മ്മ​​​ൾ ക​​​ണ്ടെ​​​ത്ത​​​ണം. ന​​​മ്മ​​​ൾ അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ ചെ​​​യ്യു​​​ന്ന തെ​​​റ്റു​​​ക​​​ളാ​​​ണ് കോ​​ർ​​പ​​റേ​​ഷ​​നെ ന​​​ഷ്ട​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ൽ സം​​​സ്കാ​​​രം മാ​​​റ​​​ണം. ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്കും ഒ​​​രേ ശ​​​ന്പ​​​ളം എ​​​ന്ന​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.  

Read More

മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന് തെ​​​രു​​​വു​​​നാ​​​യ​​​ക​​​ളേ​​​ക്കാ​​​ൾ വി​​​ല​​​യു​​​ണ്ട്; സംസ്ഥാനത്ത് തെ​രു​വു​നാ​യശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​​നാ​​​യശ​​​ല്യം വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന് തെ​​​രു​​​വു​​​നാ​​​യ​​​ക​​​ളേ​​​ക്കാ​​​ൾ വി​​​ല​​​യു​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​ക​​​ളാ​​​യ തെ​​​രു​​​വുനാ​​​യ​​​ക​​​ളെ പി​​​ടി​​​കൂ​​​ടി പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ്‌​​​സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ൽ കെ​​​ട്ടി​​​യി​​​ട്ട കേ​​​സി​​​ൽ സ്ട്രേ ​​​ഡോ​​​ഗ് ഫ്രീ ​​​മൂ​​​വ്മെ​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ജോ​​​സ് മാ​​​വേ​​​ലി, ഡോ. ​​​ജോ​​​ർ​​​ജ് സ്ലീ​​​ബ, ബെ​​ന്‍റ്‌ലി താ​​​ടി​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കൊ​​​ച്ചി കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം സിം​​​ഗി​​​ൾ​​​ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി. ധാ​​​രാ​​​ളം ആ​​​ളു​​​ക​​​ൾ തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്നു​​​ണ്ട്. കൊ​​​ച്ചു കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​വ​​​രെ തെ​​​രു​​​വുനാ​​​യ​​​ക​​​ൾ ക​​​ടി​​​ച്ചു​​​കീ​​​റി കൊ​​​ല്ലു​​​ന്നു. ഇ​​​വ​​​യു​​​ടെ ശ​​​ല്യ​​​മി​​​ല്ലാ​​​താ​​​ക്കാ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലി​​​ല്ല. ഇ​​​തി​​​നാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​രു​​​ടേ​​​താ​​​യ മാ​​​ർ​​​ഗം സ്വീ​​​ക​​​രി​​​ക്കേ​​​ണ്ടിവ​​​രു​​​ന്നു. നാ​​​യ​​​ക​​​ളെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ൽ കെ​​​ട്ടി​​​യി​​​ട്ട കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ ക്രൂ​​​ര​​​ത കാ​​​ട്ടി​​​യെ​​​ന്ന് കോ​​​ട​​​തി ക​​​രു​​​തു​​​ന്നി​​​ല്ല. മ​​​നു​​​ഷ്യ​​​രെ ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് അ​​​വ​​​ർ ഇ​​​തു ചെ​​​യ്ത​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Read More

കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; കളമശേരിയിൽ  മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മൂന്നു മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കളമശേരിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം കുഞ്ഞിനെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി.

Read More

 കു​ടും​ബ​ശ്രീ  കലോത്സവത്തിൽ  ഒപ്പനവേദിയിൽ പ്രാ​യം മ​റ​ന്ന്  കു​ടും​ബ​ശ്രീ മ​ഹി​ള​ക​ൾ

പെ​രു​ന്പാ​വൂ​ർ: ജി​മി​ക്കി​ക്ക​മ്മ​ലും കാ​ശി​യ​ലി​ക്ക​ത്തും മാ​ങ്ങാ മാ​ല​യു​മ​ണി​ഞ്ഞ് ​മണവാട്ടി മൊഞ്ചോടെ അവർ ഒപ്പനവേ ദിയിൽ പ്രാ​യം മ​റ​ന്ന് ആടിത്തിമർത്തു. സം​സ്ഥാ​ന​ത്ത് ന​ട​ന്നു വ​രു​ന്ന കു​ടും​ബ​ശ്രീ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ കോ​ത​മം​ഗ​ലം, കൂ​വ​പ്പ​ടി താ​ലൂ​ക്കുത​ല കുടുംബശ്രീ മ​ഹി​ള​ക​ളു​ടെ ക​ലാ പ്ര​ക​ട​നമാണ് ആവേശകരമായത്. ഒ​പ്പ​ന മാ​ത്ര​മ​ല്ല, തി​രു​വാ​തി​ര​യും മാ​ർ​ഗം ക​ളി​യും നാ​ട​ക​വും ഒ​ക്കെ​യാ​യി അ​വ​ർ സ്റ്റേ​ജി​ൽ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ രാ​യ​മം​ഗ​ലം ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ കാ​ണി​കൾക്ക് കണ്ണിനു വിരുന്നായി. നാ​ടോ​ടി നൃ​ത്ത​വും മാ​പ്പി​ള​പ്പാ​ട്ടും അ​വ​ത​രി​പ്പി​ച്ച പ​ഴ​യ സ്കൂ​ൾ ക​ലാ​കാ​രി​ക​ൾ അ​വ​സ​രം വ​ന്ന​പ്പോ​ൾ പ്രാ​യത്തെ റി​വേ​ഴ്സ് ഗി​യ​റി​ലാ​ക്കി. ബ്ലോ​ക്കുത​ല​ത്തി​ൽ കൂ​വ​പ്പ​ടി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ടം നേ​ടി​യ​പ്പോ​ൾ സി​ഡി​എ​സ് ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ് നേ​ടി​യ​ത് വേ​ങ്ങൂ​ർ സി​ഡി​എ​സാ​ണ്. ര​ണ്ടാം സ്ഥാ​നം കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തും മൂ​ന്നാം സ്ഥാ​നം പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭ​യു​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

Read More

ഭീതിവിതച്ച് കടൽ കരയിലേക്ക്; നൂ​റി​ലധികം വീ​ട്ടുവ​ള​പ്പു​ക​ളി​ൽ വെ​ള്ളം ക​യ​റി ; തീ​ര​ദേ​ശ​ത്ത് ഗ​താ​ഗതം സ്തം​ഭി​ച്ചു

വൈ​പ്പി​ൻ: ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ൽ വി​റ​ങ്ങ​ലി​ച്ച് തീ​ര​ദേ​ശ മേ​ഖ​ല. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തു​ട​ങ്ങി​യ ക​ട​ൽ ക​യ​റ്റം വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് വേ​ലി​യി​റ​ക്കം ആ​കു​ന്ന​തു​വ​രെ തു​ട​ർ​ന്നു. വീ​ണ്ടും രാ​ത്രി​യി​ൽ പ​ല​യി​ട​ത്തും ചെ​റി​യ രീ​തി​യി​ൽ ക​ട​ൽ ക​യ​റി. പ​ക​ൽ സ​മ​യ​ത്തു ക​ട​ൽ ക​യ​റി തീ​ര​ത്ത് ഭീ​തി ജ​നി​പ്പി​ച്ച​തി​നാ​ലും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ലും ക​ഴി​ഞ്ഞ രാ​ത്രി തീ​ര​ദേ​ശ​വാ​സി​ക​ൾ ഉ​റ​ങ്ങാ​തെ​യാ​ണു നേ​രം വെ​ളു​പ്പി​ച്ച​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്തു​മാ​ത്രം സം​ഭ​വി​ച്ചി​രു​ന്ന ക​ട​ൽ ക​യ​റ്റം ഇ​പ്പോ​ൾ കാ​ലം തെ​റ്റി പ​ല​കു​റി എ​ത്തി നാ​ശ​ങ്ങ​ൾ വി​ത​ക്കു​ന്ന സാ​ഹ​ച​ര്യം ഭീ​തി​യോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തു​കാ​ർ കാ​ണു​ന്ന​ത്. അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് നാ​യ​ര​ന്പ​ലം കു​ഴു​പ്പി​ള്ളി മേ​ഖ​ല​ക​ളി​ൽ ഓ​ഖി വ​രു​ത്തി​വെ​ച്ച നാ​ശ​ത്തി​ന്‍റെ മു​റി​വു​ക​ൾ ഇ​നി​യും ഉ​ണ​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ വീ​ണ്ടും ക​ട​ൽ ഭീ​തി​ജ​ന​ക​മാ​യി ക​ര​യി​ലേ​ക്ക് ഒ​ഴു​കി​യ​തെ​ന്ന കാ​ര്യ​വും ഇ​വ​രി​ൽ ആ​ശ​ങ്ക​ക്കി​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ ക​ട​പ്പു​റം, നാ​യ​ര​ന്പ​ലം പു​ത്ത​ൻ ക​ട​പ്പു​റം, വെ​ളി​യ​ത്തു​പ​റ​ന്പ് ക​ട​പ്പു​റം, ഞാ​റ​ക്ക​ൽ ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു രൂ​ക്ഷ​മാ​യ ക​ട​ൽ ക​യ​റ്റം…

Read More

വ​ഴി​യോ​ര​ങ്ങ​ളി​ലെ ജൂ​സ് കൗ​ണ്ട​റു​ക​ളി​ൽ മ​ലി​ന​ജ​ല​വും രാ​സ​വ​സ്തു​ക്ക​ളും; ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി 

കോ​ത​മം​ഗ​ലം: വ​ഴി​യോ​ര​ങ്ങ​ളി​ലെ ജൂ​സ് കടക​ളി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ​യും കൃ​ത്രി​മ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തു​ന്ന​തും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. തി​ര​ക്കേ​റി​യ പാ​ത​യോ​ര​ങ്ങ​ളി​ൽ സു​ല​ഭ​മാ​യി​ട്ടു​ള്ള കോ​ഴി​ക്കോ​ട​ൻ കു​ലു​ക്കി സ​ർ​ബ​ത്ത്, ക​രി​ന്പി​ൻ ജൂ​സ്, ത​ണ്ണി​മ​ത്ത​ൻ ജൂ​സ്, ല​സി എ​ന്നി​വ നി​ത്യേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വാ​ങ്ങി​ക​ഴി​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ളു​ക​ൾ ഇ​ത്ത​രം ജൂ​സ് കടക​ളെ ആ​ശ്ര​യി​ക്കു​ന്പോ​ഴും ശു​ചി​ത്വ​വും ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ.​ റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക്ക സ്റ്റാ​ളു​ക​ളും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ക​യോ നി​യ​മാ​നു​സൃ​ത ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത​വ​യാ​ണ്. പ​ല കൗ​ണ്ട​റു​ക​ളി​ലും ജൂ​സ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ലി​ന​ജ​ല​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ലോ​ഡ് ക​ണ​ക്കി​ന് ക​രി​ന്പെ​ത്തി​ച്ച് റോ​ഡ​രി​കി​ൽ ശു​ചി​ത്വ​മി​ല്ലാ​തെ സൂ​ക്ഷി​ച്ചാ​ണ് ജൂ​സ് നി​ർ​മി​ക്കു​ന്ന​ത്. ത​ണ്ണി മ​ത്ത​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് ജൂ​സു​ക​ളി​ൽ മ​ധു​ര​ത്തി​നും ചെ​റി​യ തോ​തി​ൽ ല​ഹ​രി​ക്കു​മാ​യി സാ​ക്രി​ൻ, ഡെ​ൽ​സി​ൻ, സൂ​പ്പ​ർ ഗ്ലോ ​തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച…

Read More

സിബിഐ വരണം; ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ശ്രീ​ജി​ത്ത് കേ​സ് സി​ബി​എക്ക് വി​ട​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് വൈ​കീ​ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും.

Read More