സെബി മാളിയേക്കൽ തൃശൂർ: “എന്തൊരു ചൂട്, ശരീരമാകെ തളർന്നുപോകുന്നു’ -മധ്യകേരളത്തിൽ ഇപ്പോൾ പരക്കേ കേൾക്കുന്ന വാക്കുകൾ. എന്നാൽ ചൂട് അത്രമാത്രം കൂടിയിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കേരളത്തിലിപ്പോൾ 34 മുതൽ 36വരെ ഡിഗ്രി ചൂടേ അനുഭവപ്പെടുന്നുള്ളൂ. എന്നിട്ടും വല്ലാത്ത പുഴുക്കം അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായി ശാരീരിക തളർച്ചയും. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്പോഴാണ് പുഴുക്കം അനുഭവപ്പെടുന്നത്. 34 ഡിഗ്രി ചൂടേയുള്ളൂവെങ്കിലും അന്തരീക്ഷത്തിൽ 90 ശതമാനം ഈർപ്പമുണ്ടെങ്കിൽ അത് നാല്പതിലേറെ ഡിഗ്രി ചൂടായി അനുഭവപ്പെടും. ചൂട് വിയർപ്പുവഴി നഷ്ടപ്പെടാതാവുന്പോൾ അതു ശരീരത്തിൽതന്നെ തങ്ങി നിൽക്കുകയും വല്ലാത്ത ഉഷ്ണം അഥവാ പുഴുക്കം തോന്നുകയും ചെയ്യും. തളർച്ചയോ മറ്റ് അസ്വസ്ഥതകളോ ഒപ്പം ഉണ്ടാവുകയോ ചെയ്യും . ഇതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ആറുപതിറ്റാണ്ടായി അന്തരീക്ഷത്തിലെ ശരാശരി ചൂടിൽ 0.65 ഡിഗ്രിയുടെ വർധനയേ ഉണ്ടായിട്ടുള്ളൂവെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു. പകൽച്ചൂട്…
Read MoreCategory: Kochi
ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവം: ഒരാൾ പിടിയിൽ; ബാലകൃഷ്ണൻ സഞ്ചരിച്ച ഓട്ടോയ്ക്കു കുറുകെ കാർ നിർത്തിയശേഷം കവർച്ച നടത്തുകയായിരുന്നു
ആലത്തൂർ: നഗരത്തിലെ മെയിൻ റോഡിൽ സംഗീത ജ്വല്ലറി ഉടമ ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. എറണാകുളം ഞാറക്കൽ ചെറുപുള്ളി പ്രവീണിനെ (22)യാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ പകുതിയോളം പേരെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കടയടച്ച് വീട്ടിലേക്കു മടങ്ങുന്പോൾ കാറിലെത്തിയ നാലംഗ മുഖമൂടി സംഘം ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുക്കുകയായിരു ന്നു. കടയുടെ താക്കോൽ കൂട്ടവും, തിരിച്ചറിയൽ കാർഡും സൂക്ഷിച്ച പേഴ്സ് ഉൾപ്പെടെയുള്ള ബാഗാണ് നഷ്ടപ്പെട്ടത്. കാറിലെത്തിയസംഘം ബാലകൃഷ്ണൻ സഞ്ചരിച്ച ഓട്ടോയ്ക്കു കുറുകെ കാർ നിർത്തി ബാഗ് തട്ടിയെടുത്ത് സ്ഥലംവിടുകയായിരുന്നു. മൂന്നു ഗ്രൂപ്പായാണ് അക്രമികൾ എത്തിയത്. എസ്ഐ എസ്.അനീഷ്, സീനിയർ സി പിഒ മാരായ സുനിൽ കുമാർ, ഷാജു, സിപിഒ മാരായ സൂരജ് ബാബു, കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read Moreവാഹന പരിശോധന: പിഴ നൽകിയ തുകയ്ക്ക് രസീത് ചോദിച്ചതിന് കേസെടുത്തെന്നു പരാതി; പരസ്യമായി ആക്ഷേപിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ്
മരട്: വാഹന പരിശോധനക്കിടെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയടച്ച തുകയ്ക്ക് രസീത് ആവശ്യപ്പെട്ടയാൾക്കെതിരേ പോലീസ് കേസെടുത്തതായി പരാതി. മരട് അയിനിനട സീതാപറമ്പിൽ ജോൺസനാണ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്കു പരാതി നൽകിയത്. പോലീസിന്റെ കൃത്യ നിർവഹണത്തിൽ തടസം നിന്നു, പൊതുജന മധ്യത്തിൽ പരസ്യമായി ആക്ഷേപിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളതെന്ന് പരാതിക്കാരൻ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വരികയായിരുന്ന ജോൺസനെ മരട് എസ്ഐ സാജു പോളാണ് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിച്ചത്. പിഴയായി 500 രൂപ നൽകിയെങ്കിലും രസീത് നൽകിയില്ലെന്നു ജോൺസൺ പറയുന്നു. പൊതു പ്രവർത്തകനായ തന്റെ വാഹനത്തിന്റെ താക്കോൽ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. വീട്ടിൽപോയി രേഖകളുമായി വന്നപ്പോഴേക്കും ബൈക്ക് മരട്സ്റ്റേഷനിലേക്കു കൊണ്ടുപോയിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വാഹനം ഇനി കോടതിയിൽനിന്നു വാങ്ങിയാൽ മതിയെന്നായി പോലീസെന്ന് ജോൺസൺ…
Read Moreകേരളത്തിലെ ആദ്യ സിഎൻജി ബസ് ആലുവയിൽനിന്നും ഓടിത്തുടങ്ങും; മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും
ആലുവ: സംസ്ഥാനത്തെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ചോടുന്ന കെഎസ്ആർടിസി ബസ് ആലുവയിൽനിന്ന് ഇന്നു പുറപ്പെടും. ആലുവ മുട്ടത്ത് സംസ്ഥാനത്തെ ആദ്യ സിഎൻജി പമ്പ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ ബസും ഫ്ലാഗ് ഓഫ് ചെയ്യും. 48 സീറ്റുകളുള്ള ബസിൽ 150 മുതൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യാനുള്ള ഇന്ധനമാണുണ്ടാകുക. 12.5 കിലോ ഉൾക്കൊള്ളുന്ന ആറ് സിലിണ്ടറുകൾ ബസിലുണ്ടാകും. ആലുവ ഡിപ്പോയുടെ കീഴിൽ വരുന്ന ബസ് രാവിലെ തായിക്കാട്ടുകരയിലെ സിഎൻജി പമ്പിൽനിന്ന് വാതകം നിറച്ചു യാത്ര പുറപ്പെടും. നാല് ഡ്രൈവർമാർക്കും മൂന്ന് മെക്കാനിക്കുകൾക്കും ഐഒസിയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. വൈറ്റില-വൈറ്റില സർക്കുലറായി ഓടാനാണ് ആദ്യ തീരുമാനമെന്നറിയുന്നു. രാത്രി ട്രിപ്പ് ആലുവ കെഎസ്ആർടിസിയിലോ ഗാരേജിലോ ആയി അവസാനിപ്പിക്കും. അതേ സമയം ബസിലെ സീറ്റുകൾ അടുത്തു പോയതായി വിലയിരുത്തുന്നുണ്ട്. സാധാരണ…
Read Moreആളൂരിനെതിരേ കോടതിയലക്ഷ്യ നടപടി; നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരേ നടത്തിയ പരാമർശം വിനയായി
കൊച്ചി: നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരേ പരാമർശം നടത്തിയതിന് അഭിഭാഷകൻ ബി.എ. ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിയാരംഭിച്ചു. പരാമർശം കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി എൻ.എ. ഷഫീഖ് സമർപ്പിച്ച പരാതി പരിഗണിച്ചാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി. പരാമർശം കോടതിയലക്ഷ്യമാണെന്നു വിലയിരുത്തിയ സെഷൻസ് കോടതി തുടർ നടപടികൾക്കായി ഹൈക്കോടതിക്ക് ശിപാർശ നൽകി.
Read Moreഭക്തൻ ജയിച്ചു ദേവസ്വം തോറ്റു; കൊട്ടാരക്കര ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിനു വില കുറച്ചു; കൊട്ടാരക്കര സ്വദേശി എൻ. രാധാകൃഷ്ണ പിള്ള നൽകിയ ഹർജിയിലാണ് വിധി
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ പായ്ക്കറ്റിന്റെ വില ഹൈക്കോടതി 35 രൂപയിൽനിന്നു 30 രൂപയായി കുറച്ചു. പത്ത് ഉണ്ണിയപ്പം അടങ്ങിയ ഒരു പായ്ക്കറ്റിന് 35 രൂപ വില നിശ്ചയിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി ചോദ്യം ചെയ്തു കൊട്ടാരക്കര സ്വദേശി എൻ. രാധാകൃഷ്ണ പിള്ള നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. പായ്ക്കറ്റ് ഒന്നിന് 20 രൂപയായിരുന്നത് 35 രൂപയായി വർധിപ്പിച്ചത് ദേവസ്വം ബോർഡിന് അന്യായ നേട്ടമുണ്ടാക്കാനാണെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ഉണ്ണിയപ്പം വഴിപാടിന്റെ തുക വർധിപ്പിച്ചതിനെതിരേ ഭക്തജനങ്ങൾ പ്രതിഷേധിച്ചതോടെ കൗണ്ടറിനു പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദേവസ്വം ബോർഡിലെ വിദഗ്ധസമിതി പായ്ക്കറ്റൊന്നിന് 30 രൂപ ഈടാക്കിയാൽ മതിയെന്ന ശിപാർശ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് വില 35 രൂപയായി കൂട്ടിയത്. ഹൈക്കോടതി ഇതു കണക്കിലെടുത്താണ് വില 30 രൂപയാക്കി നിശ്ചയിച്ചത്. പായ്ക്കറ്റ് ഒന്നിന്…
Read Moreസ്മാർട്ടാകാൻ തുടങ്ങി കൊച്ചി; കച്ചേരിപ്പടിയിൽ ഏഴുനില പാർക്കിംഗ് കെട്ടിടം; 100 കാറുകൾ പാർക്ക് ചെയ്യാം; കേന്ദ്രവിഹിതം 194 കോടി സംസ്ഥാന വിഹിതം 200 കോടിയും
കൊച്ചി: നഗരവികസനം ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ ആരംഭിച്ച സ്മാർട് സിറ്റി പദ്ധതിയുടെ കൊച്ചി നഗരത്തിലെ നിർമാണ പ്രവൃത്തികൾ മേയിൽ ആരംഭിക്കും. നഗരത്തിലെ ജംഗ്ഷനുകളുടെ ആധുനിക നവീകരണം, ബഹുനില പാർക്കിംഗ് കെട്ടിടം തുടങ്ങി ഗതാഗത മേഖലയിൽ ഉണർവേകുന്ന പദ്ധതികൾ ഉൾപ്പെടെയാണു നിർമാണം ആരംഭിക്കാനൊരുങ്ങുന്നത്. 74.9 കോടി രൂപയുടെ നാലു പദ്ധതികൾക്കു കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ടെൻഡർ വിളിച്ചു. ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, എൽഇഡി തെരുവുവിളക്ക് പദ്ധതി, സൈക്കിൾ ഷെയറിംഗ്, സ്മാർട് ക്ലാസ് റൂം പദ്ധതികൾക്കാണു ടെൻഡർ ക്ഷണിച്ചത്. ഇവയുടെ ടെൻഡർ ഏപ്രിൽ പകുതിക്കുള്ളിൽ സമർപ്പിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്മാർട് പോൾ, ബഹുനില പാർക്കിംഗ് പദ്ധതികൾക്കു താൽപര്യപത്രവും ഇതോടൊപ്പം ക്ഷണിച്ചു. ഈ പദ്ധതികളുടെയെല്ലാം നിർമാണം മേയ് മാസത്തോടെ ആരംഭിക്കുമെന്നു സിഎസ്എംഎൽ ചെയർമാൻ മുഹമ്മദ് ഹനീഷ് അറിയിച്ചു. കച്ചേരിപ്പടിയിൽ…
Read Moreറോഡ് നിർമാണത്തിന് മണ്ണെടുത്തു; ഏതു നിമിഷവും വീട് നിലംപൊത്തുമെന്ന ഭീതിയിൽ ബാലകൃഷ്ണനും കുടുംബവും
മൂവാറ്റുപുഴ: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ. എംസി റോഡിൽ മീങ്കുന്നം പള്ളിക്ക് സമീപമുള്ള എറിക്കാട്ട് പുത്തൻപുര ബാലകൃഷ്ണന്റെ വീടാണ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരിക്കുന്നത്.നാല് മാസം മുമ്പാണ് റോഡിന് വീതി കൂട്ടാനായി കെഎസ്ടിപി അധികൃതർ വീടിനോട് ചേർന്ന് മണ്ണെടുത്തത്. വീടിന് സംരക്ഷണഭിത്തിയും റോഡിലേക്ക് ഇറങ്ങാൻ വഴിയും നിർമിച്ച് തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുവരെ ആയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് ബാലകൃഷ്ണൻ പറയുന്നു.ഒന്നര സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.വീടിന്റെ ഭിത്തിയോട് ചേർന്നാണ് മണ്ണെടുത്തിരിക്കുന്നത്. പത്ത് അടിയോളം താഴ്ചയുമുണ്ട്. കാലൊന്ന് തെറ്റിയാൽ വാഹനങ്ങൾ ചീറി പായുന്ന റോഡിലേക്ക് വീഴുമെന്ന് ഭീതിയിലാണ് വീട്ടുകാർ. കെഎസ്ടിപി റോഡ് നിർമാണ കാലാവധി പൂർത്തിയാകാൻ ഇനി പത്ത് ദിവസം മാത്രമാണുള്ളത്. 30ന് കാലാവധി അവസാനിക്കും ഇ തോടെ നിർമാണവും അനിശ്ചിതത്തിലാകുമെന്ന ഭീതിയിലാണ് വീട്ടുകാർ. ജനപ്രതിനിധികളോടും കെ എസ്ടിപി അധികൃതരോടും പലവട്ടം…
Read Moreഅങ്കമാലി കടവരാന്തയിലെ കൊലപാതകം; പത്തു ദിവസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം
അങ്കമാലി: കടവരാന്തയിലെ കൊലപാതകം നടന്നിട്ടു പത്തു ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ പോലീസ്. കഴിഞ്ഞ 11നാണ് ചാലക്കുടി കുറ്റിച്ചിറ ചാലപറമ്പൻ സത്യനെ (55) തലയിൽ കല്ലിനിടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുപതു വർഷത്തോളമായി അങ്കമാലി ടൗണിൽ ചെരുപ്പുകുത്തി ഉപജീവനം തേടുന്നയാളായിരുന്നു സത്യൻ. ജോലിക്കു ശേഷം കട വരാന്തകളിൽ തന്നെയായിരുന്നു അന്തിയുറക്കവും. അങ്കമാലി പോലീസ് സ്റ്റേഷനു സമീപം പഴക്കച്ചവടം നടത്തുന്ന കടവരാന്തയിലാണ് ജഡം കണ്ടെത്തിയത്. കിടന്നുറങ്ങുന്ന രീതിയിലാണ് ജഡം കിടന്നിരുന്നത്. പുലർച്ചെ മൂന്നു മണിയോടടുത്ത സമയത്താണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. തലയിൽ കല്ല് പതിച്ച് ചോര വാർന്നാണ് മരണം സംഭവിച്ചത്. തലയിൽ ഇട്ട കല്ല് സമീപത്തുനിന്ന് എടുത്തു കൊണ്ടുവന്നതായിരുന്നു. 13.5 കിലോഗ്രാം ഭാരം കല്ലിനുണ്ടായിരുന്നു. കൊലപാതകത്തെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. സംഭവം നടന്ന കടയുടെ സമീപത്തുള്ള സിസിടിവി കാമറ…
Read Moreഓശാന ഞായറാഴ്ച സ്കൂൾ അധ്യാപകർ പരിശീലനത്തിനെത്താൻ നിർദേശം; സർക്കാർ നയമാണോയെന്നു വ്യക്തമാക്കണം: കെസിബിസി
സിജോ പൈനാടത്ത് കൊച്ചി: ഓശാന ഞായറാഴ്ച ഐടി പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ഒരുവിഭാഗം സ്കൂൾ അധ്യാപകരോടു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സബ്ജക്ട് റിസോഴ്സ് ഗ്രൂപ്പുകളിലുൾപ്പെട്ട (എസ്ആർജി) അധ്യാപകരാണ് അടുത്ത 23, 24, 25 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ടത്. സർവശിക്ഷാ അഭിയാന്റെ (എസ്എസ്എ) ആഭിമുഖ്യത്തിൽ 25 മുതൽ 28 വരെ മറ്റൊരു അധ്യാപക പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും ഐടിയിൽ അവധിക്കാല പരിശീലന പരിപാടി നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് എസ്ആർജി പരിശീലനം സംഘടിപ്പിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലാണു വിവിധ വിഷയങ്ങളിലെ അധ്യാപകർക്കുള്ള പരിശീലനം. സംസ്ഥാനത്തു പത്തു കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളിൽ റിസോഴ്സ് ഗ്രൂപ്പുകളിലെ അധ്യാപകർ നിർബന്ധമായും പങ്കെടുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ…
Read More