കൊച്ചി: സ്വകാര്യ ബസ് ഉൾപ്പെടെ കൊമേഴ്സ്യൽ വാഹനങ്ങളുടെ സർവീസ് നടത്താനുള്ള കാലയളവ് 15 ൽ നിന്ന് 20 വർഷമാക്കി ഉയർത്തണമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമാക്കി ഉയർത്തിയിട്ടും സംസ്ഥാനത്ത് ഇത് 15 വർഷമായി തുടരുകയാണ്. കേന്ദ്രത്തിലും കേരളത്തിലും ഒരേ നിയമം നടപ്പാക്കണമെന്നാണ് ആവശ്യമെന്ന് പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
Read MoreCategory: Kochi
7000 പേർക്ക് ഒരു പോലീസ് ; ഞാറക്കൽ സ്റ്റേഷന്റെ അവസ്ഥ പരിതാപകരം; കേസുകളുടെ എണ്ണം വർധിച്ചതോടെ അമിത ജോലിയെടുത്ത് തളർന്ന് പോലീസുകാർ
വൈപ്പിൻ: രണ്ട് ലക്ഷത്തിൽ പരം ജനങ്ങൾക്ക് 30 പോലീസുകാരുമായി ഞാറക്കലിൽ ഒരു പോലീസ് സ്റ്റേഷൻ. അതായത് അനുപാതം നോക്കിയാൽ 7000 പേർക്ക് ഒരു പോലീസുകാരൻ. പതിവായി ഗുണ്ടാവിളയാട്ടമുള്ള മേഖലയിലാണ് ഇങ്ങിനെയൊരു പോലീസ് സ്റ്റേഷൻ. നാലു പതിറ്റാണ്ട് മുന്‍പുള്ള അംഗബലമാണ് ഇപ്പോൾ സ്റ്റേഷനിൽ ഉള്ളത്രേ. എസ്ഐമാരടക്കം 50 ഓളം പേർ വേണ്ടിടത്ത് ഇപ്പോൾ ആകെ 39 പേരേ ഉള്ളു. ഇതിൽ തന്നെ രോഗാവധിയിലും സസ്പെൻഷനിലും പ്രസവാവധിയിലുമായി ഒൻപതു പേർ ഡ്യൂട്ടിയിലില്ലാതെ വന്നതോടെയാണ് അംഗബലം 30 ൽ ഒതുങ്ങിയത്. എഎസ്ഐമാരുടെ നാല് തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായത്രേ. എസ്സിപിഒ വനിതയടക്കം 11 പേർ വേണ്ടിടത്ത് എട്ട് പേരാണ് ഉള്ളത്. സിപിഒ മാരുടെയും കുറവുണ്ട്. ഒരു വനിതയടക്കം അഞ്ച് സിപിഒ മാരാണ് കുറവ്. സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്പെക്ടർ അസുഖത്തെ തുടർന്ന് ദീർഘാവധിയിലാണ്. ഉള്ള പോലീസുകാരെ വച്ചാണ് രണ്ട്…
Read Moreപിറവം ബസ് സ്റ്റാന്‍ഡിനുള്ളിൽ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്; അനധികൃത പാർക്കിംഗ് വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു
പിറവം: സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിൽ അനധികൃതമായി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ മുന്നിലാണ് വാഹനങ്ങൾ നിരയായി പാർക്ക് ചെയ്തിരിക്കുന്നത്.നേരത്തെ ഇവിടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരേ പോലീസ് നടപടി സ്വീകരിച്ചതാണങ്കിലും ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. ബസ് സ്റ്റാന്‍ഡിനുള്ളിൽ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചിട്ടുള്ളതാണങ്കിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന കാരണത്താൽ ഇതും അടഞ്ഞുകിടക്കുകയാണ്. സ്റ്റാന്‍ഡിനുള്ളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിച്ചിരിക്കുന്നതല്ല. മറ്റു സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരും സ്വകാര്യ ബസ് തൊഴിലാളികളും തങ്ങളുടെ ഇരു ചക്രവാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിട്ടു പോവുകയാണ്. അനധികൃത പാർക്കിംഗ് മൂലം വ്യാപാര സ്ഥാപനങ്ങൾക്ക് തടസവും യാത്രക്കാർക്ക് കോംപ്ലക്സിന്റെ വരാന്തയിൽ ബസ് കാത്തു നിൽക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നഗരസഭാധികൃതർക്കും പോലീസിനും നൽകിയിട്ടുള്ളതാണങ്കിലും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്തുതന്നെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ പേ ആൻഡ് പാർക്കും…
Read Moreപറവൂരിലെ വീട്ടമ്മയുടെ കൊലപാതകം; ആസാം സ്വദേശി പരിമൾ സാഹുവിനെ തെളിവെടുപ്പിന്നായി ഇന്ന് വീട്ടിൽ കൊണ്ടുവരും ;മോളി സംസ്കാരം ഇന്ന്
പറവൂർ: പുത്തൻവേലിക്കരയിൽ പാലാട്ടിവീട്ടിൽ പരേതനായ ഡേവിസിന്റെ ഭാര്യ മോളി (61)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹു (മുന്ന -24) വിനെ പുത്തൻവേലിക്കര പോലീസ് ഇന്ന് പറവൂരിലെ കോടതിയിൽ ഹാജരാക്കും. പോലീസിന്റെ ചോദ്യം ചെയ്യലിനെ തുടർന്ന് പ്രതി ഇന്നലെ തന്നെ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ഇയാളെ തെളിവെടുപ്പിനായി ഇന്ന് പുത്തൻവേലിക്കരയിലും മോളിയുടെ വീട്ടിലും എത്തിക്കും. കൊല നടത്തിയ രീതികൾ അറസ്റ്റിലായപ്പോൾ തന്നെ പ്രതി ഇവരുടെ വീട്ടിൽവച്ച് പോലീസിനോട് പറഞ്ഞിരുന്നു. സംഭവം നടക്കുന്പോൾ മോളിയുടെ മകൻ ഭിന്നശേഷിക്കാരനായ ഡെനിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും സംഭവത്തെക്കുറിച്ച് വ്യക്തമായി പറയുന്നതിന് കഴിയുന്നില്ല. അതേസമയം മുന്നയെന്ന് പലപ്രാവശ്യം നാട്ടുകാരോട് പറഞ്ഞുകൊണ്ടിരുന്നു. ഇതേ തുടർന്നാണ് പോലീസ് വീട്ടുവളപ്പിലുണ്ടായിരുന്ന മുന്നയെ ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും. മോളിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തിയശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ…
Read Moreകരാർ ജീവനക്കാരികൾക്കും പ്രസവാവധിക്ക് അർഹത; ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്ക് ഇവർക്കും അർഹതയുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലും പദ്ധതികളിലും ജോലി നോക്കുന്ന കരാർ ജീവനക്കാരികൾക്കു സ്ഥിര നിയമനം ലഭിച്ച ജീവനക്കാരികൾക്കൊപ്പം നിയമാനുസൃതമായ പ്രസവാവധിക്ക് അർഹതയുണ്ടെന്നു ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിലെ (അസാപ്) കരാർ ജീവനക്കാരി രശ്മി തോമസ്, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനിലെ പി.വി. രാഖി എന്നിവരടക്കം നൽകിയ ഹർജികളിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്കു ജീവനക്കാർക്ക് അർഹതയുണ്ട്. ഈ സാഹചര്യത്തിൽ കരാർ ജീവനക്കാരികളുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സർക്കാർ ഉത്തരവുകൾ റദ്ദാക്കുകയാണെന്നും വിധിയിൽ പറയുന്നു. കേരള സർവീസ് ചട്ടപ്രകാരം 180 ദിവസവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരം 26 ആഴ്ചയും അവധി ലഭിക്കാൻ ഇവർ അർഹരാണ്. ഇതിനു പകരം കരാർ ജീവനക്കാരികൾക്ക് 90 മുതൽ 135 ദിവസം വരെ മാത്രം പ്രസവാവധി നൽകുന്നത് വിവേചനമാണെന്നു സിംഗിൾ ബെഞ്ച് പറഞ്ഞു. കേരള…
Read Moreസെൻകുമാർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവധി ആനൂകൂല്യം തട്ടിയെന്ന കേസ്: രേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നു സർക്കാർ
കൊച്ചി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നേടിയെടുത്തു നിയമവിരുദ്ധമായി അവധി ആനുകൂല്യങ്ങൾ നേടിയെന്നാരോപിച്ചു മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ രേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് റദ്ദാക്കാൻ സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെ നടപടിക്രമങ്ങൾ പാലിക്കാതെയാണു കേസ് രജിസ്റ്റർ ചെയ്തതെന്നു സംശയമുണ്ടെന്നു പറഞ്ഞ കോടതി കേസ് നിലനിൽക്കുമോയെന്ന് ആരാഞ്ഞു. പരാതിക്കാരനായ സുക്കർണോ അയച്ച പരാതി ചീഫ് സെക്രട്ടറി പോലീസിനു കൈമാറിയതിനെത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്. പരാതി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുന്നിൽ ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഇതു പാലിച്ചില്ലെന്നും പരാതിക്കാരനായ സുക്കർണോയുടെ പ്രഥമവിവര മൊഴിയെടുത്തിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ പരിഗണിച്ചാണ് കോടതി സംശയം പ്രകടിപ്പിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് ആശുപത്രിയിൽനിന്നു ഡോക്ടറെ കാണാൻ സെൻകുമാർ എടുത്ത ഒപി ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും കൈയക്ഷരം തുടങ്ങിയവ…
Read Moreഓട ശുചീകരണത്തിനു നടപടികളില്ല ; നേരം ഇരുട്ടിയാൽ കൊതുകിന്റെ മൂളിപ്പറക്കൽ; കൊതുകിനെ പേടിച്ച് മൂവാറ്റുപുഴ നഗരം
മൂവാറ്റുപുഴ: നഗരത്തിലെ ഓടകളുടെ ശുചീകരണത്തിനു നടപടിയില്ലാതായതോടെ കൊതുകുശല്യം രൂക്ഷമാകുന്നു. നേരം ഇരുട്ടിയാൽ കൊതുകിന്റെ മൂളിപ്പറക്കലാണ് എവിടെയും. കൊതുകിനെ തുരത്താൻ കൊതുകുവലയും മറ്റ് ഉത്പന്നങ്ങളും വാങ്ങി പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഓടയിലും മറ്റും കെട്ടികിടക്കുന്ന മാലിന്യത്തിൽ നിന്നാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത്. യഥാ സമയങ്ങളിൽ ഓട ശുചീകരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ കൊതുക് പെരുകുന്നതു ഒരുപരിധിവരെ തടയാനാകുമായിരുന്നു. ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ നഗരസഭ കർശന നടപടിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു വിപരീതമായി ഇപ്പോഴും പല വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെയും തട്ടുകടകളിലെയും ഹോട്ടലുകളിലെയുമടക്കം മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നുണ്ട്. മാലിന്യങ്ങൾ ഓടയിൽ കെട്ടികിടക്കുന്നത് വെള്ളമൊഴുക്കിനു തടസമുണ്ടാക്കുന്നുണ്ട്. നിലവിൽ പല ഓടകളും മാലിന്യം അടിഞ്ഞുകൂടി നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓടകളിൽ കെട്ടികിടക്കുന്ന മാലിന്യം നീക്കാൻ അധികൃതർ തയാറായില്ലെങ്കിൽ മഴക്കാലം ആരംഭിക്കുന്നതോടെ കൊതുക് ശല്യം രൂക്ഷമാകും. ഇതു ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കും.…
Read Moreനീണ്ട കാത്തിരിപ്പിനൊടുവിൽ പോയാലിമല ടൂറിസം പദ്ധതിക്ക് ജീവൻവയ്ക്കുന്നു
മൂവാറ്റുപുഴ: നീണ്ട കാത്തിരിപ്പിനൊടുവിൽ പോയാലിമല ടൂറിസം പദ്ധതിക്ക് ജീവൻവയ്ക്കുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പായിപ്ര പഞ്ചായത്ത് ബജറ്റിൽ പദ്ധതിക്ക് 25 ലക്ഷം വകയിരുത്തിയതാണ് പ്രതീക്ഷ നൽകുന്നത്. പോയാലിമലയെ പ്രധാന വിനോദ സഞ്ചാര കേന്ദമാകുന്നതിനുളള എല്ലാ സാധ്യതകളും നിലവിലുണ്ട്. ഒരിക്കലും വറ്റാത്ത വെള്ളമുള്ള മലമുകളിലെ പാറയിലുള്ള ചെറുകിണർ കാണാൻ നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നിട്ട് നാളുകളായി. മൂവാറ്റുപുഴയിൽ നിന്നു 10 കിലോമീറ്റർ മാത്രം അകലെയുള്ള പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് പോയാലിമല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നു 250 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല പാറക്കെട്ടുകളും മൊട്ടകുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതു സമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്. ഐതീഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലുള്ള കിണറും, കാൽപാദവും നാട്ടുകാർ എന്നും അദ്ഭുതത്തോടെയാണ് നോക്കി കാണുന്നത്.…
Read Moreകഞ്ചാവുമായിവന്ന യുവാവിനെ എക്സൈസ് സംഘം സാഹസികമായി പിടികൂടി; മൂവാറ്റുപുഴ സ്വദേശി യദുകൃഷ്ണനാണ്അറസ്റ്റിലായത്
മൂവാറ്റുപുഴ: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആനിക്കാട് കരയില്‍ ആരിക്കാപ്പിള്ളി വീട്ടില്‍ എ.ആര്. യദുകൃഷ്ണനാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആവോലി ഭാഗത്തുവച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടര്ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഷാഡോ എക്സൈസ് ടീമും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്. ആനിക്കാട്, അടൂപ്പറമ്പ്, ആവോലി ഭാഗങ്ങളിലുള്ള യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത് യദുകൃഷ്ണനായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ഇയാൾ ഷാഡോ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ്, മയക്കുമരുന്നു തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 048528 36717, 9400069576 എന്നീ…
Read Moreസിസിടിവി തുണയായി! വീട്ടമ്മയുടെ ചുണ്ട് കടിച്ചുമുറിച്ചെടുത്തത് അറുപതുകാരന് കൃഷ്ണമൂര്‍ത്തി; നാട്ടുകാരെ ഞെട്ടിച്ച സംഭവം തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ: ക്ഷേത്രദൾശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ നടുറോഡിൽവച്ച് വീട്ടമ്മയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ തിരുവാങ്കുളം ലക്ഷംവീട് കോളനിയിൽ കൃഷ്ണമൂർത്തി (60) ആണ് പിടിയിലായത്. ഹിൽപാലസ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഞായറാഴ്ച രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു പ്രദേശവാസികളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അറുപതു വയസുള്ള സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധനയിൽനിന്നുമാണ് ആക്രമിയെ സംബന്ധിച്ച വിവരം പോലീസിനു ലഭ്യമായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
Read More