കൊച്ചി/തൃപ്പൂണിത്തുറ: നാട്ടിൽ ക്രിക്കറ്റ് അത്ര വലിയ സംഭവമല്ലാതിരുന്ന കാലം. കളിയോടുള്ള ഭ്രാന്ത് മൂത്ത് പാലിയത്തുനിന്നു യാത്ര ആരംഭിച്ച ഒരാൾ കേരള ക്രിക്കറ്റിന്റെ ആശാനായി. രഞ്ജി ട്രോഫിയിൽ 55 മത്സരങ്ങൾ. 101 ഇന്നിംഗ്സുകളിൽനിന്നായി 1,107 റണ്‍സ്. 125 വിക്കറ്റുകൾ. സർവ ഗുണങ്ങളും തികഞ്ഞ ഓൾറൗണ്ടർ. അത് മറ്റാരുമല്ല. കേരള ക്രിക്കറ്റിന്റെ ആശാനും തന്പുരാനുമെന്നുമൊക്കെ അറിയപ്പെടുന്ന പാലിയത്ത് രവിയച്ചൻ. കൊച്ചി രാജാവിന്റെ മന്ത്രിമാരായിരുന്ന പാലിയത്ത് അച്ചൻമാരുടെ പിൻതലമുറക്കാരനായ അദ്ദേഹം നവതിയിലെത്തിനിൽക്കുന്പോഴും ക്രിക്കറ്റിനെ സ്നേഹിച്ചും മനസാവരിച്ചും കഴിയുന്നു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കു തൃപ്പൂണിത്തുറ അഭിഷേകം കണ്വൻഷൻ സെന്ററിൽ നടക്കുന്ന നവതി ആഘോഷം കേന്ദ്ര കൃഷി – സാമൂഹ്യക്ഷേമവകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഇക്കഴിഞ്ഞ ഏഴിനാണു രവിയച്ചന് നവതി തികഞ്ഞത്. കഥാരംഭം ചേന്ദമംഗലത്ത് ജനനം ചേന്ദമംഗലത്ത് ആയിരുന്നുവെങ്കിലും തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിൽ…
Read MoreCategory: Kochi
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി.കെ. ഓമന അന്തരിച്ചു
കൊച്ചി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയും മുൻമന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി.കെ. ഓമന (83) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു ഇന്നു രാവിലെ ആറിന് എറണാകുളം പാലാരിവട്ടം സൗത്ത് ജനതാ റോഡിൽ എൽഐസി ലെയ്നിലെ ചേലാട്ട് വസതിയിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ സി.കെ. വിശ്വനാഥിന്റെ ഭാര്യയാണ്. സംസ്കാരം നാളെ രാവിലെ പത്തിന്. മറ്റുമക്കൾ: ബീന കോമളൻ, പരേതനായ ബിനോദ് വിശ്വം. മരുമക്കൾ: കെ.ജി. കോമളൻ, ഷൈല, നജി. എസ്എൻഡിപി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന വൈക്കം മാളികേയിൽ വീട്ടിൽ പരേതനായ ഇ. മാധവന്റെ മകളാണ്. ആലപ്പുഴ എസ്ഡി കോളജിലെ പഠനകാലത്ത് ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കോളജ് കാലത്ത് മുൻമന്ത്രി സുശീല ഗോപാലൻ സഹപാഠിയായിരുന്നു. പിന്നീട് കേരള മഹിളാ സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖയായിരുന്നു ഓമന. ഖാദി പ്രസ്ഥാനവുമായി…
Read Moreഇ. ശ്രീധരനെ അപമാനിച്ച മുഖ്യമന്ത്രി മാപ്പു പറയണം; പദ്ധതിക്കു പ്രോത്സാഹനം നൽകേണ്ട സർക്കാർ തന്നെ പദ്ധതിക്കു തുരങ്കം വയ്ക്കുന്നതു കുറ്റകരമെന്ന് കെ.വി. തോമസ്
കൊച്ചി: ലോകം മുഴുവൻ അംഗീകരിച്ച കേരളത്തിന്റെ അഭിമാനമായ മെട്രോമാൻ ഇ. ശ്രീധരനു കൂടിക്കാഴ്ചയ്ക്കു സമയം പോലും നൽകാതെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പു പറയണമെന്നു കെ.വി. തോമസ് എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലൈറ്റ് മെട്രോ പദ്ധതിക്കു പ്രോത്സാഹനം നൽകേണ്ട സർക്കാർ തന്നെ പദ്ധതിക്കു തുരങ്കം വയ്ക്കുന്നതു കുറ്റകരമാണ്. കൊച്ചി മെട്രോ പദ്ധതിയിൽനിന്നു ശ്രീധരനെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് ഊഹാപോഹങ്ങൾ ഉയർത്തി ഉമ്മൻചാണ്ടിയെയും സർക്കാരിനെയും ആക്ഷേപിച്ച പി. രാജീവ് അടക്കമുള്ള സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreസർക്കാർ തീരുമാനിച്ചതിനു പിന്നാലെ നോക്കുകൂലി വാങ്ങിയ 13 തൊഴിലാളികളുടെ ലേബർ കാർഡ് റദ്ദാക്കി; സംഭവം കൊച്ചിയിൽ
കാക്കനാട്: നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു പിന്നാലെ നോക്കുകൂലി വാങ്ങിയ 13 തൊഴിലാളികളുടെ ലേബർ കാർഡ് തൊഴിൽ വകുപ്പു റദ്ദാക്കി. ഇടക്കാട്ടുവയൽ 27-ാം നമ്പർപൂളിലെ ലോഡിംഗ് അണ്‍ലോഡിംഗ് ജനറൽ വർക്കേഴ്സ് യൂണിയനിലെ (ഐഎൻടിയുസി ) തൊഴിലാളികൾക്കെതിരേയാണു നടപടി. ഇടക്കാട്ടുവയൽ പട്ടികജാതി കോളനിയിൽ ലൈഫ്മിഷൻ ഭവന പദ്ധതിക്ക് ഇഷ്ടിക ഇറക്കുന്ന ജോലി ചെയ്യാതെ കൂലി വാങ്ങിയെന്നാണു പരാതി. കഴിഞ്ഞ 12നു പണിസ്ഥലത്തെത്തിയ ഇഷ്ടിക ലോറിയിൽനിന്നു കരാറുകാരന്റെ ആളുകളാണ് ഇഷ്ടിക ഇറക്കിയത്. 13നു വന്ന ലോറിയിൽനിന്ന് ഇഷ്ടിക ഇറക്കിയപ്പോഴാണു തലേദിവസം ഇഷ്ടിക ഇറക്കിയ വിവരം തൊഴിലാളികൾ അറിയുന്നത്. ഇതറിഞ്ഞ ഉടൻ ഒരു ലോഡ് ഇഷ്ടിക ഇറക്കുന്നതിന് 900 രൂപ പ്രകാരം രണ്ട് ലോഡിന്റെ ഇറക്കുകൂലി വാങ്ങിച്ചതായാണു പരാതി. റീജണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ നിർദേശ പ്രകാരം ജില്ലാ ലേബർ ഓഫീസർ മുഹമ്മദ് സിയാദ് നടത്തിയ അന്വേഷണത്തിൽ പരാതി…
Read Moreനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ; ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും. യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More‘ഈ മ യൗ ന് കിട്ടിയ പുരസ്കാരം ചെല്ലാനത്തെ ജനങ്ങൾക്ക്; അവാർഡുകൾ ലക്ഷ്യമിട്ടു സിനിമകൾ ചെയ്യാറില്ല; അങ്ങനെ ചെയ്യുമ്പോൾ സിനിമകളിൽ കൃത്രിമത്വം നിറയുമെന്ന് ലിജോ ജോസ് പെല്ലിശേരി
കൊച്ചി: പുരസ്കാരം ചെല്ലാനത്തെ ജനങ്ങൾക്കു സമർപ്പിക്കുന്നുവെന്നു ‘ഈ മ യൗ’വിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ ലിജോ ജോസ് പെല്ലിശേരി. ചിത്രീകരണഘട്ടങ്ങളിൽ വലിയതോതിലുള്ള സഹകരണമാണു ചെല്ലാനത്തെയും സമീപപ്രദേശങ്ങളിലെയും തീരദേശ ജനത നൽകിയത്. ജൂണ്‍ പകുതിയോടെ ‘ഈ മ യൗ’ തീയറ്ററുകളിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. ഏതാനും വിദേശ ചലച്ചിത്രമേളകളിൽ കൂടി ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. അവാർഡുകൾ ലക്ഷ്യമിട്ടു സിനിമകൾ ചെയ്യാറില്ല. അവാർഡ് മാത്രം ലക്ഷ്യമാകുന്പോൾ സിനിമകളിൽ കൃത്രിമത്വം നിറയും. ഈ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം പോളി വിൽസനും സൗണ്ട് ഡിസൈനുള്ള പുരസ്കാരം രംഗനാഥ് രവിക്കും ലഭിച്ചത് ആഹ്ലാദകരമാണ്. സ്വതന്ത്രമായ പ്രവർത്തനങ്ങളിലൂടെയാണു നല്ല സിനിമകൾ രൂപപ്പെടുന്നത്. പുരസ്കാരത്തിന്റെ ഭാരമില്ലാതെയാവും അടുത്ത സിനിമയെ സമീപിക്കുകയെന്നും ലിജോ ജോസ് പറഞ്ഞു.
Read Moreകുടിവെള്ളത്തെ ചൊല്ലി തർക്കം ; മദ്യലഹരിയിൽ കൊച്ചി നഗരത്തിൽ ഒരു സംഘം യുവാക്കൾ കട തല്ലിത്തകര്‍ത്തു ; രണ്ടു പേർ കസ്റ്റഡിയിൽ
കൊച്ചി: രാത്രിയിൽ നഗരമദ്യത്തിൽ മദ്യ ലഹരിയിൽ ഒരു സംഘം യുവാക്കളുടെ അഴിഞ്ഞാട്ടം. കുടിവെള്ളം സംബന്ധിച്ച തർക്കത്തെത്തുടർന്നു പനന്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ടീ ഷോപ്പ് സംഘം അടിച്ചുതകർത്തു. ടീ ബ്രേക്ക് എന്ന ടീ ഷോപ്പാണു സംഘം നശിപ്പിച്ചത്. ഇന്നലെ രാത്രി പത്തിനുശേഷമായിരുന്നു സംഭവമെന്നു സൗത്ത് പോലീസ് വ്യക്തമാക്കി. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മദ്യലഹരിയിലായിരുന്ന സംഘം സിനിമ കഴിഞ്ഞു മടങ്ങുകയായിരുന്നു. കടയിലെത്തി കുടിവെള്ളം സംബന്ധിച്ച തർക്കമുണ്ടായി. ഇതേത്തുടർന്നു സംഘം കട ഉടമയെയും ജീവനക്കാരെയും മർദിച്ചശേഷം കടയ്ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമയേയും ജീവനക്കാരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ സെൻട്രൽ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോർട്ട്കൊച്ചി, പറവൂർ സ്വദേശികളാണു കസ്റ്റഡിയിലുള്ളതെന്നും ഇവരിൽനിന്നു മറ്റുള്ളവരെ സംബന്ധിച്ച വിവരങ്ങൾ തേടിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഏഴോളം പേർക്കെതിരേയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Moreചിലര്‍ തൊട്ടുനോക്കി; പലരും സെല്‍ഫിയെടുത്തു! കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനി കാറിന്റെ ഉടമ പൃഥിരാജ്; നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് 43 ലക്ഷം
കാക്കനാട്: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് ഇന്നലെ രാജകീയ പ്രൗഢിയോടെ കടന്നുവന്ന അപ്രതീക്ഷിത ‘അതിഥി’ ജീവനക്കാർക്കും സമീപവാസികൾക്കും കൗതുകമായി. നടന് പൃഥ്വിരാജിന്റെ പുത്തന്‍ ആഡംബരകാറായ ലംബോര്‍ഗിനി ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ കൊണ്ടുവന്നതായിരുന്നു സംഭവം. പലരും കാറിനൊപ്പം സെൽഫിയെടുത്തു, ചിലര്‍ തൊട്ടുനോക്കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് 2.13 കോടി രൂപ വിലമതിക്കുന്ന ഈ കാറെന്ന് ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു. 43,16,800 രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചു. കേരളത്തില്‍ നിലവില്‍ മറ്റു ലംബോര്‍ഗിനികള്‍ ഓടുന്നുണ്ടെങ്കിലും അവയൊന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇവിടെയല്ല. പുതുച്ചേരി ഉള്‍പ്പെടെയുള്ള നികുതി കുറവുള്ള സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ് കേരളത്തില്‍ ഓടുന്നത്. നികുതിവെട്ടിപ്പിന്റെ പേരില്‍ ചലച്ചിത്രതാരങ്ങള്‍ അടക്കം നിയമനടപടി നേരിടുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജ് കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് മാതൃക കാട്ടിയത്.പൃഥ്വിയുടെ ഭാര്യാപിതാവ് വിജയ് മേനോനാണ് കാറുമായി രജിസ്ട്രേഷനെത്തിയത്. ആടുജീവിതമെന്ന സിനിമയുടെ…
Read Moreടിപ്പർ ലോറി അപകടത്തിൽ മരിച്ച യുവാവിനെതിരെ കേസ്; കോടതിക്ക് അതൃപ്തി; ടിപ്പർ ലോറി ഉടമയുടെ സ്വാധീനം മൂലമാണ് പോലീസ് ഇങ്ങനെ ചെയ്തതെന്ന് പിതാവ്
കൊച്ചി: മണൽ കയറ്റിയ ടിപ്പർ ലോറി കാറിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മരിച്ച യുവാവിനെതിരെ പോലീസ് കേസ് എടുത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. ടിപ്പർ ലോറി ഡ്രൈവറെ രക്ഷിക്കാനാണ് ഇത്തരത്തിൽ കേസെടുത്തതെന്ന് ആരോപിച്ച് യുവാവിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഹൈക്കോടതി മാർച്ച് 15ന് പരിഗണിക്കാൻ മാറ്റി. തന്റെ മകൻ തോമസ് എം. കാപ്പൻ മരിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് തെറ്റായിട്ടാണെന്നാരോപിച്ച് കാഞ്ഞങ്ങാട് സ്വദേശി മാനുവൽ തോമസ് കാപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2017 ഡിസംബർ 31 ന് പുലർച്ചെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിന് സമീപമുണ്ടായ അപകടത്തിലാണ് തോമസ് എം. കാപ്പൻ മരിച്ചത്. ഹർജിക്കാരന്റെ സഹോദരിയെ നെടുന്പാശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങുന്പോഴാണ് തോമസും കൂട്ടരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. എതിരെ പാഞ്ഞു വന്ന ടിപ്പർ ലോറി കാറിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസ്…
Read Moreഅയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കത്തിനിടെ വൃദ്ധദമ്പതികൾക്കും മകനും വെട്ടേറ്റ സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കോതമംഗലം: ഊന്നുകല്ലിൽ അയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കം വീടുകയറിയു ള്ള ആക്രമണത്തിൽ കലാശിച്ചു. വയോധിക ദന്പതികളും മകനും അടക്കം നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ഊന്നുകല്ലിനു സമീപം വെള്ളാമക്കുത്ത് പുളിഞ്ചോട്ടിൽ പൗലോസ്(83), ഭാര്യ ഏലിയാമ്മ(80), മകൻ ജെയിംസ്(48) എന്നിവർക്കാണ് ബുധനാഴ്ച പുലർച്ചെ നാലിന് വീട്ടിൽ കയറിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. അയൽവാസികളായ കളരിക്കൽ ബേബി(63), ഭാര്യ മോളി(54), മകൻ നോബിൾ(32) എന്നിവരാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിനിടെ ബേബിയുടെ കൈയ്ക്കു നിസാര പരിക്കേറ്റു. ഇരുവീട്ടുകാരും തമ്മിലുള്ള അതിർത്തി തർക്കം വർഷങ്ങളായി ഉള്ളതാണ്. പൗലോസും കുടുംബവും അതിർത്തിയിൽ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് തൂണിട്ട് വേലികെട്ടാൻ ശ്രമിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ബേബിയും കുടുംബവും ഇതു പൊളിച്ചുനീക്കാൻ എത്തിയതാണ് സംഘർത്തിനിടയായത്. വാക്കത്തിയും വടിയും കൊണ്ടാണ് പൗലോസിനേയും കുടുംബത്തേയും ആക്രമിച്ചത്. വാക്കത്തികൊണ്ടുള്ള വെട്ടേറ്റ ഏലിയമ്മയുടെ തലയോടിനു പൊട്ടലുണ്ട്. പൗലോസിനും…
Read More