സീമ മോഹൻലാൽ കൊച്ചി: നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി വിവിധ പോലീസ് സ്റ്റേഷനുകളിൽ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തം. നിലവിൽ എറണാകുളം സെൻട്രൽ, നോർത്ത്, സൗത്ത്, പാലാരിവട്ടം, പള്ളുരുത്തി, തോപ്പുംപടി, കടവന്ത്ര എന്നീ പോലീസ് സ്റ്റേഷനുകളിലണ് റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉള്ളത്. ജനമൈത്രി, റസിഡന്റ്സ് അസോസിയേഷൻ എന്നിങ്ങനെയാണ് വാട്സ്ആപ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. റസിഡന്റ് അസോസിയേഷൻ പരിധിയിൽ സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായാൽ ഫോട്ടോ സഹിതം പ്രദേശവാസികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾ നോക്കാനായി പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സിഐ, എസ്ഐ, ബീറ്റ് ഓഫീസർമാർ എന്നിവർക്കാണ് ഇതിന്റെ ചുമതല. ഈ വിവരങ്ങൾ സത്യമാണോയെന്ന് പരിശോധിച്ച് പോലീസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുണ്ടെന്ന് എസ്ഐമാർ പറയുന്നു. വീടുകളിൽ സ്റ്റിക്കർ പതിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വേണ്ടവിധത്തിൽ ജനങ്ങളുടെ പരിഭ്രാന്തി അകറ്റാനായിയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.…
Read MoreCategory: Kochi
ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു; ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു; കോട്ടയം പൊൻകുന്നം സ്വദേശിയാണ് ആന്റണി ഡൊമനിക്ക്
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായ ആന്റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന നവനീതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടർന്നാണ് ആന്റണി ഡൊമനിക്കിനെ ചീഫ് ജസ്റ്റീസായി നിയമിച്ചത്. കോട്ടയം പൊൻകുന്നം സ്വദേശിയാണ് ആന്റണി ഡൊമനിക്ക്. 1981ലാണ് ആന്റണി ഡൊമനിക് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2007ലാണ് ആന്റണി ഡൊമനിക്കിനെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയോഗിച്ചത്. പിന്നീട് 2008ൽ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നൽകി.
Read Moreവഴിവിട്ട ജീവിതം അനൂപിനെ എത്തിച്ചത്..! കള്ളനോട്ടുമായി ബംഗാളി സഹോദരികളെയും മലയാളി സുഹൃത്തിനെയും പിടികൂടിയ സംഭവം; പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കോതമംഗലം: ബംഗാളി യുവതികൾ ഉൾപ്പെട്ട കള്ളനോട്ടുസംഘത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾതേടി മുംബൈയിലെത്തിയ അന്വേഷണ സംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഉൗന്നുകൽ എസ്ഐ കെ.എം. സൂഫിയുടെ നേതൃത്വത്തിൽ നാലംഗ പോലീസ് സംഘമാണു മുംബൈയിൽ അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. കള്ളനോട്ട് സംഘത്തിൽ ഉൾപ്പെടെ ബംഗാളി യുവതികൾ മുംബൈയിലും കള്ളനോട്ട് കേസുകളിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞതോടെയാണു പോലീസ് അന്വേഷണം വ്യാപിപിച്ചത്. അതിനിടെ, എൻഐഎയും പോലീസിനൊപ്പം സമാന്തരമായി കേസ് അന്വേഷിച്ചുവരികയാണ്. പ്രതികളുടെ വിദേശബന്ധം ഉൾപ്പെടെ എൻഐഎ പരിശോധിച്ചുവരികയാണെന്നാണു ലഭിക്കുന്ന വിവരങ്ങൾ. പൊൻകുന്നം മാളിയേക്കൽ അനൂപ് വർഗീസ് (45), മുംബൈയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേക്ക് (27), സാഹിം (20) എന്നിവരാണു കഴിഞ്ഞ വെള്ളിയാഴ്ച തലക്കോട് ചെക്ക് പോസ്റ്റിൽ കളളനോട്ടുകളുമായി പിടിയിലായത്. കള്ളനോട്ടുസംഘത്തെ ഉൗന്നുകൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണു ബംഗാളി യുവതികൾ മുംബൈയിലും കള്ളനോട്ട് കേസുകളിലെ പ്രതികളാണെന്നു വ്യക്തമായത്. റിമാൻഡിൽ…
Read Moreഒരു സെന്റ് ഭൂമിയെങ്കിലും..! കായൽ കൈയേറ്റ കേസിൽ കോട്ടയം വിജിലൻസ് കോടതി ഉത്തരവിനെതിരേ തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി: കായൽ കൈയേറ്റ കേസിൽ കോട്ടയം വിജിലൻസ് കോടതി ഉത്തരവിനെതിരേ മുൻ മന്ത്രി തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നമെന്നാണ് തോമസ് ചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നത്. തോമസ് ചാണ്ടിക്കും എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കായൽ കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആന്വേഷണം നടത്താനായിരുന്നു കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്.
Read Moreഎന്നും കാണുന്നവരാണെങ്കിലും..! കുളികഴിഞ്ഞപ്പോൾ കണ്ണന്റെ സ്വഭാവം മാറി; നാടുനീളെ ഓടിനടന്ന് കടിച്ചുപറിച്ചത് നാലുവയസുകാരിയെയടക്കം 13 പേരെ; ആരോ പട്ടിയെ ഉപദ്രവിച്ചതുകൊണ്ടാവാം ആക്രമിച്ചതെന്ന് വീട്ടുടമ
മരട്: തൃപ്പൂണിത്തുറയ്ക്കടുത്തു പൂണിത്തുറയിൽ നാലുവയസുകാരിയടക്കം 13 പേർക്കു വളർത്തുനായയുടെ കടിയേറ്റു. പൂണിത്തുറ ജവഹർ റോഡിൽ അയ്യങ്കാളി ജംഗ്ഷനിൽ ഭഗവതിപ്പറന്പിൽ താമസിക്കുന്നവർക്കാണു കടിയേറ്റത്. ഇവിടെയുള്ള തങ്കമ്മയുടെ വീട്ടിലെ കണ്ണൻ എന്നുപേരുള്ള നാടൻ വളർത്തുനായയാണു വീട്ടിലുള്ളവരെയും വഴിയേ പോയവരെയുമൊക്കെ കടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തങ്കമ്മയുടെ മകന്റെ ഭാര്യ ഷീല കുളിപ്പിച്ചു ഭക്ഷണം നൽകി നായയെ പുറത്തേക്കു വിട്ട് അരമണിക്കൂറിനുള്ളിൽ കണ്ടവരെയൊക്കെ കടിച്ചുപറിക്കുകയായിരുന്നു. കളത്തിപ്പറന്പിൽ വിശ്വംഭരന്റെ രണ്ടു കോഴികളെ ആക്രമിച്ചു കൊന്നായിരുന്നു പരാക്രമത്തിന്റെ തുടക്കം. പെയിന്റ് ജോലിക്കാരനായ കെ. ശശി (49), മഹേഷ് (32), കൗസല്യ (75), മനോജിന്റെ മകൾ സിത്താര (നാല്), അഖിൽ (22), സംഗീത (35) ഷാജു (32), ശരത്, ഫാസില (45), സജാവു (32), അശ്വതി (36), മണി, സരോജിനി (45) എന്നിവർക്കാണു കടിയേറ്റത്. ദേഹത്തു പലഭാഗത്തും ഇവർക്കു കടിയേറ്റു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന സിത്താരയുടെ…
Read Moreകാശുള്ളവർ കേസിൽ നിന്ന് രക്ഷപെടും..! കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോയെന്ന ചോദ്യത്തിന് സുനിയുടെ മറുപടിയിങ്ങനെ…
അങ്കമാലി: കാശുള്ളവർ കേസിൽ നിന്ന് രക്ഷപെടുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. കാശുള്ളവൻ കേസിൽ നിന്നും രക്ഷപെടുമെന്നും കേസിൽ താൻ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു. അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികൾ ഒഴികെയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇവരുടെ റിമാൻഡ് നീട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും ജയിലിലേക്ക് അയച്ചു.
Read Moreനടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന് പ്രോസിക്യൂഷൻ; ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും.
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും. ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്. നീതി പൂർവമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കും. കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകാതെ പൂർത്തിയാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.
Read Moreഅവർ കണ്ട് മുട്ടുന്നു..! ദൃശ്യങ്ങൾ ആവശ്യപ്പെട്ട ദിലീപിന്റെ ഹർജിയിൽ ഇന്നു വിധി; കേസിലെ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകും
അങ്കമാലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു നടൻ ദിലീപ് നൽകിയ ഹർജിയിൽ കോടതി ഇന്നു വിധി പറയും. കേസിലെ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകും. കുറ്റപത്രത്തിനൊപ്പം പോലീസ് നൽകിയ രേഖകൾ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വിചാരണസമയത്തു പോലീസ് സമർപ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പോലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്. മൊഴിപകർപ്പുകൾ, വിവിധ പരിശോധനാ ഫലങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളി വിവരങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ നൽകിയത്. ഇവ പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും നേരത്തെത്തന്നെ കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്. ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ള ഹർജികളിൽ തീർപ്പായാൽ ഇന്നുതന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയയ്ക്കാനുള്ള നടപടി അങ്കമാലി കോടതിയിൽനിന്നുണ്ടായേക്കും.
Read Moreഅഞ്ച് മലയാള സിനിമയിൽ പാടിയാൽ സമം..! മലയാള സിനിമയിലെ പിന്നണി ഗായകർക്കായി പുതിയ സംഘടന രൂപീകരിച്ചു; സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്
കൊച്ചി: മലയാള സിനിമയിലെ പിന്നണി ഗായകർക്കായി പുതിയ സംഘടനയായി. സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) എന്നപേരിൽ കൊച്ചി കേന്ദ്രീകരിച്ചാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. കെ.ജെ. യേശുദാസ് ഉപദേശക സമിതി ചെയർമാനായുള്ള സംഘടനയുടെ പ്രസിഡന്റ് സുദീപ് കുമാറും സെക്രട്ടറി രവി ശങ്കറുമാണ്. വിജയ് യേശുദാസ്, രാജലക്ഷ്മി (വൈസ്പ്രസിഡന്റുമാർ), ദേവാനന്ദ്, സിത്താര (ജോയിന്റ് സെക്രട്ടറിമാർ), അനൂപ് ശങ്കർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവരുൾപ്പെട്ട 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, ചിത്ര, ഉണ്ണിമേനോൻ, സുജാത തുടങ്ങിയവർ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ചുരങ്ങിയത് അഞ്ചു മലയാള സിനിമയിൽ പാടിയിട്ടുള്ളവർക്കാണ് സംഘടനയിൽ അംഗത്വം നൽകുന്നത്. ഐഎംഎ ഹാളിൽ ഇന്നലെ ചേർന്ന സംഘടന രൂപീകരണ യോഗത്തിൽ 75 ഓളം ഗായകർ പങ്കെടുത്തു. ഇവർക്കെല്ലാം അംഗത്വവും നൽകി. കെ.ജെ. യേശുദാസിനാണ്…
Read Moreകേന്ദ്രത്തിന് പറ്റുന്നില്ല അന്നേരമാ..! പ്ലാസ്റ്റിക് കാരി ബാഗുകൾ പൂർണമായി നിരോധിക്കാൻ കഴിയില്ല; കേന്ദ്ര ചട്ടത്തിനു വിരുദ്ധമായി ചട്ടം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് കഴിയില്ല; കാരണം ഇങ്ങനെയൊക്കെ..
കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി നിരോധിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ സർക്കാരിന്റെ നിലപാട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ചട്ടമനുസരിച്ച് 2016ൽ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതു ശിക്ഷാർഹവുമാക്കി. തുണി, പേപ്പർ തുടങ്ങിയവ ഉപയോഗിച്ച് ബാഗ് നിർമിക്കുന്നതിനു കുടുംബശ്രീ യൂണിറ്റുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2016 മാർച്ച് 18ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പിൽ പ്ലാസ്റ്റിക് കാരി ബാഗിനു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നം കണ്ടെത്താനാവാത്തതിനാൽ പൂർണ നിരോധനം ഏർപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിനു പകരം പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൈകാര്യം ചെയ്യൽ മെച്ചപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് സംസ്ഥാന സർക്കാരിന് പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാനാവില്ല. കേന്ദ്ര ചട്ടത്തിനു…
Read More