കൊച്ചി: നിയമവിദ്യാർഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ നാളെ വിധി പറയും. എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ജഡ്ജി അനിൽകുമാറാണ് വിധി പ്രസ്താവിക്കുന്നത്. ആസം സ്വദേശി അമീർ ഉൾ ഇസ്ലാമാണ് കേസിലെ ഏക പ്രതി. 2016 ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുന്പാവൂർ ഇരിങ്ങോൾ കനാൽ പുറന്പോക്കിലെ വീട്ടിൽ വച്ച് ജിഷയെ അമീറുൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നരമാസം നീണ്ടഅന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. തുടർന്ന് തുറന്ന കോടതിയിലും വിചാരണ നടന്നു. അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ എന്നിവർ ഉൾപ്പെട്ട 104 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 15 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. അമീറുൾ കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷൻ ഹാജരാക്കി. ജിഷയുടെ സഹോദരി ദീപ,…
Read MoreCategory: Kochi
ഇപ്പം കുറ്റക്കാർ ഞങ്ങളോ..! ചീട്ടുകളി കേന്ദ്രത്തിൽ വടിവാൾ ആക്രമണം നടത്തി ഒരുലക്ഷം തട്ടിയ സംഭവം; ആറ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ
പെരുമ്പാവൂർ: അറക്കപ്പടി വലിയകുളം ഭാഗത്ത് പ്രവർത്തിച്ചിരുന്ന ചീട്ടുകളി കേന്ദ്രത്തിൽ നിന്നും വടിവാൾ ആക്രമണം നടത്തി ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആറ് പ്രതികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മേയ്ക്കപ്പാലസ്വദേശി അജിത് (24), വായ്ക്കര സ്വദേശി സുബിൻ(28), കീഴില്ലം സ്വദേശി സന്ദീപ്(30), മുടിക്കരായി സ്വദേശി കിരൺ (24), കുറുപ്പംപടി സ്വദേശി ലിയോ(23), വേങ്ങൂർ സ്വദേശി നിഥിൻ രാജൻ(26) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ നാല് പ്രതികളെകൂടി പിടികൂടാനുണ്ട്. ഒരു മാസം മുൻപാണ് പത്തംഗ സംഘം ചീട്ടുകളിസ്ഥലമായ റബർ തോട്ടം വളഞ്ഞ് ആക്രമണം നടത്തി കളിസ്ഥലത്തുനിന്നും ഒരു ലക്ഷത്തിലധികം രൂപ അപഹരിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. കസ്റ്റഡിലുള്ളവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.
Read Moreപൊള്ളാച്ചി അപകടത്തിൽ കാണാതായ റിജോ വിദേശത്തുനിന്ന് എത്തിയതു രണ്ടു ദിവസം മുമ്പ്; നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കിടാനാണ് വിനോദയാത്ര സംഘടിപ്പിച്ചത്
അങ്കമാലി: പൊള്ളാച്ചിയിലുണ്ടായ അപകടത്തിൽ കാണാതായ റിജോ രണ്ടു ദിവസം മുന്‍പാണ് വിദേശത്തുനിന്ന് എത്തിയത്. രണ്ടു വർഷം മുൻപ് ദുബായിൽ പോയ റിജോ നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കിടാനാണ് വിനോദയാത്ര പോകാൻ തീരുമാനിച്ചത്. കേൾവിത്തകരാർ ഉള്ളതിനാൽ റിജോ രണ്ടുദിവസം മുൻപു ഡോക്ടറെ കണ്ടിരുന്നു. ചികിത്സകൾ നടക്കവേയാണ് അപകടം. ശനിയാഴ്ച വൈകിട്ടാണ് ഇവർ യാത്ര തിരിച്ചത്. റിജോയുടെ സുഹൃത്ത് നിജോയുടെ കാർ എടുത്ത് ജാക്സണും റിജോയും ചേർന്ന് ഏഴാറ്റുമുഖത്തെത്തി അമലിനെ കയറ്റി. പിന്നീട് പറന്പയത്തുനിന്ന് ആൽഫയെയും ജിതിനെയും കൂട്ടി മൂന്നാറിനു തിരിച്ചു. അവിടെനിന്ന് ഇവർ ഇന്നലെ പുലർച്ചെ അഞ്ചോടെ പോന്നു. ഉടുമലയിൽ കാർ നിർത്തി ചായ കഴിച്ച ശേഷമാണ് യാത്രതുടർന്നത്. ഉടുമലയിൽനിന്നു വീണ്ടും യാത്ര തുടങ്ങി 10 മിനിട്ടിനു ശേഷമായിരുന്നു അപകടം. ജിതിനാണ് കാർ ഓടിച്ചിരുന്നത്. ആൽഫയും റിജോയും കാറിന്റെ പിൻസീറ്റിലായിരുന്നു.അപകടത്തിന്റെ ആഘാതത്തിൽ റിജോ കാറിൽനിന്നു തെറിച്ചുപോയി. അമൽ, ജാക്സണ്, ജിതിൻ…
Read Moreഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം
കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടിയിൽ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം. സ്തീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം വരുന്ന പ്രതിഷേധക്കാർ തോപ്പുംപടിയിൽ റോഡ് ഉപരോധിച്ചു. ഇതേതുടർന്നു ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ പുലിമുട്ടോടുകൂടിയ കടൽ ഭീത്തി നിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നത്.
Read Moreഞങ്ങളെ കൊല്ലരുതേ..! വാഹനഡ്രൈവർമാരുടെ കാഴ്ചമറച്ചു മീഡിയനിൽ കാടും ബോർഡുകളും; പരാതികൾ നൽകിട്ടും നടപടിയെടുക്കാതെ അധികൃതർ
അരൂർ: അരൂർ മേഖലയിലെ മീഡിയനിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതും കാടു വളർന്നുനിൽക്കുന്നതും കാരണം അപകടങ്ങൾ പതിവായി. വാഹന ഡ്രൈവർമാരുടെ ദൂരക്കാഴ്ച നഷ്ടപ്പെടുന്നതാണു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാക്കുന്നത്. പലവട്ടം അധികൃതർക്ക് പരാതികൾ നൽകിട്ടും മീഡിയൻ വൃത്തിയാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നില്ല. അരൂരിലെ പ്രധാന ജംഗ്ഷനുകളിൽ രാവിലെയും വൈകിട്ടും വൻതിരക്കാണ് അനുഭവപ്പെടുന്നത്. പൂച്ചാക്കൽ, ചേർത്തല ഭാഗത്തേക്ക് ഓടുന്ന സ്വകാര്യ ബസുകൾ റോഡിന് ഇരുവശവും പാർക്ക് ചെയ്യുന്നത് വാഹനങ്ങൾക്കും കാൽനടയാതക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
Read Moreപണിതിട്ടും പണിതീരാതെ ആലുവ കൊട്ടാരം; 15 കോടി മുടക്കി നിർമിച്ച പാലസിന്റെ അനെക്സ് മന്ദിരം ചോർന്നൊലിക്കുന്നു; അന്വേഷണം വേണമെന്ന് അധികൃതർ
ആലുവ: നഗരത്തിന്റെ അലങ്കാരവും അടയാളവുമായ ആലുവ കൊട്ടാരത്തിന് അറ്റകുറ്റപ്പണിയൊഴിഞ്ഞിട്ട് നേരമില്ല. ചരിത്രമുറങ്ങുന്ന പഴയ കൊട്ടാരമാണ് അറ്റകുറ്റപ്പണിക്കായി ആദ്യം അടച്ചത്. 15 കോടി രൂപ മുടക്കി നിർമിച്ച പാലസിന്റെ അനെക്സ് മന്ദിരവും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുകയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ടൂറിസം വകുപ്പിന് നിർമിച്ചുനൽകിയതാണ് പാലസ് അനെക്സ്. അറ്റകുറ്റപ്പണിക്കായി മന്ദിരം അടച്ച് തിങ്കളാഴ്ചയ്ക്കകം പൊതുമരാമത്ത് വകുപ്പിന് താക്കോൽ കൈമാറാനാണ് നിർദേശം. പുതിയ കെട്ടിടത്തിലെ വിഐപി മുറികൾവരെ ചോർന്നൊലിക്കുന്ന നിലയിലാണ്. ഭക്ഷണശാലയുടെയും സ്വീകരണമുറിയുടേയും മേൽക്കൂരയിലെ സിമന്റുപാളികൾ അടർന്നുവീണിരുന്നു. കഴിഞ്ഞദിവസം ഇവിടെയെത്തിയ മുഖ്യമന്ത്രിക്ക് പതിവുമുറിയിൽ ചോർച്ചയായതിനാൽ മറ്റൊന്നാണ് നൽകിയത്. കൊട്ടാരത്തിന്റെ അവസ്ഥ ശ്രദ്ധയിൽപെട്ട പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അപാകതകൾ അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ചയോളം പണി നീളുമെന്നാണ് സൂചന. 14 വർഷമെടുത്താണ് അനെക്സ് മന്ദിര നിർമാണം പൂർത്തീകരിച്ചത്. അടച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവൃത്തികൾ ആരംഭിച്ചിരുന്നില്ല. രണ്ടുകോടി ചെലവിൽ നവംബർ ഏഴിന് നവീകരണം ആരംഭിക്കാനായിരുന്നു…
Read Moreആശ്വാസമായി..! എല്ലാ ട്രെയിനുകളിലും മൊബൈൽ റീചാർജ് സംവിധാനം വേണം; കൊച്ചി നഗരസഭാ കൗണ്‍സിലർ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാനുള്ള സംവിധാനം വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സാധാരണ കംപാർട്ടുമെന്റുകളിൽ മൊബൈൽ റീചാർജ് സംവിധാനം ഇല്ലാത്തത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ജനശതാബ്ദി, പരശുറാം, ഏറനാട്, മാവേലി, അമൃത തുടങ്ങി കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ എല്ലാ കംപാർട്ടുമെന്റുകളിലും റീചാർജിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാ കൗണ്‍സിലർ തന്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതു സംബന്ധിച്ച് സതേണ്‍ റെയിൽവേ ഡിവിഷണൽ മാനേജർ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.
Read Moreനീ പഠിച്ചു മിടുക്കിയാവണം; പഠിച്ച് വലിയ ആളാകണമെന്ന മോഹത്തിന് മേൽ ഓഖി ആഞ്ഞടിച്ചു; പാഠപുസ്തകങ്ങൾ നഷ്ടമായ നിസയ്ക്ക് പുസ്തകം നൽകി അധ്യാപകർ
സിജോ പൈനാടത്ത് കൊച്ചി: പതിമൂന്നിനു ക്രിസ്മസ് പരീക്ഷ തുടങ്ങും; എസ്എസ്എൽസി പരീക്ഷയ്ക്കു നാളേറെയില്ല. പക്ഷേ, കടലേറ്റത്തിൽ പാതി തകർന്ന വീട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ ദുർഗന്ധം സഹിച്ചു നിസയ്ക്കു പഠിക്കാനാവുന്നില്ല. കടലെടുത്തത് അവളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും യൂണിഫോമും മാത്രമല്ല, ഒരു പത്താം ക്ലാസുകാരിയുടെ പഠിക്കാനുള്ള ആവേശം കൂടിയായിരുന്നു. കൊച്ചി ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കെ.ജെ. നിസ മെറീനയുടെ പഠനജീവിതത്തിലാണു കടൽക്ഷോഭം സങ്കടത്തിരകളായത്. സാമൂഹ്യശാസ്ത്രത്തിന്റെയും ഫിസിക്സിന്റെയും പുസ്തകങ്ങളും മാസങ്ങളോളമെഴുതിയ നോട്ടുബുക്കുകളും കടലെടുത്തു. പഠിക്കുന്ന സ്കൂൾ ദുരിതാശ്വാസ ക്യാന്പും നാട്ടുകാരുടെ സമരവേദിയുമാണിന്ന്. മാതാപിതാക്കളായ ജോബിനും ഷൈജിക്കുമൊപ്പം ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന നിസയ്ക്കു പുതിയ പുസ്തകങ്ങളും പഠനസാമഗ്രികളും അധ്യാപകർ സംഘടിപ്പിച്ചു നൽകി. മുൻ പരീക്ഷകൾക്കു മികച്ച മാർക്കുണ്ടായിരുന്നു നിസയ്ക്ക്. ഇനി കൂട്ടുകാരികളുടെ നോട്ടുബുക്കുകളെല്ലാം പകർത്തണം. തളരരുത്, പഠിച്ചു മിടുക്കിയാവണമെന്നു നിരന്തരമായി ഓർമിപ്പിച്ചു പൂർണ പിന്തുണയുമായി പ്രധാനധ്യാപകൻ കെ.ജെ.…
Read Moreപിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ശ്രീക്കുട്ടൻ..! റോഡരികിൽ ഉറങ്ങുന്നവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ
കൊച്ചി: റോഡരികിൽ കിടന്നുറങ്ങുന്നവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കോട്ടുവള്ളി ദേവസ്വംപറന്പിൽ ശ്രീക്കുട്ടൻ (46) ആണ് അറസ്റ്റിലായത്. സുഭാഷ് പാർക്കിനു സമീപത്തു നിന്നാണ് ഇയാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശി ബാലസുബ്രഹ്മണ്യന്റെ ബാഗ് മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ബാഗ് മോഷ്ടിക്കുന്നത് ബാലസുബ്രഹ്മണ്യന്റെ സമീപത്ത് കിടന്നയാൾ കണ്ടു. തുടർന്ന് ഇയാൾ ബാഗുമെടുത്ത് ഓടി മറഞ്ഞു. എസിപി കെ. ലാൽജി, സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, സിപിഒമാരായ അരുൾ, ഫ്രാളിൻ, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreവലിച്ചു നീട്ടിയത് മതി..! ബാർകോഴ കേസിലെ തുടരന്വേഷണം എന്ന് തീരും; കേസ് വാദം അവസാനിക്കുന്നത് എന്നെന്ന് ഡിസംബർ 15ന് മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർകോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസിലെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തുടരന്വേഷണം എന്ന് അവസാനിക്കുമെന്ന് ഡിസംബർ 15ന് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം കേസ് അവസാന ഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ തുടരന്വേഷണം ചോദ്യം ചെയ്ത് മാണി നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി. സുകേശനായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമീപിച്ചത്. തുടർന്നു തുടരന്വേഷണത്തിനു വിജിലൻസ് കോടതി അനുമതി നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്നു മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബാറുടമയും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. വിജിലന്‍സ്…
Read More