ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; ലക്ഷദ്വീപ് തീരത്തു നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്

കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപ് തീരത്തു നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ നിന്നാണ് നാവിക സേന മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്നാണ് വിവരം നാവികസേനയുടെ ഐഎൻഎസ് കൽപേനി നടത്തിയ തെരച്ചിലിലാണ് അവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎൻഎസ് കൽപേനിയിൽ തെരച്ചിലിനായി പുറപ്പെട്ടിരുന്നു.

Read More

ക​ള​ക്ട​റു​ടെ ഉ​റ​പ്പ് ലഭിക്കാ​തെ വീടുകളിലേക്കില്ലെന്ന് ദുരന്തബാധിതർ; കണ്ണടയും മുമ്പ് തനിക്കും മകൾക്കും അടച്ചുറപ്പുള്ള ഒരു വീടു വേണമെന്ന്  ആഗ്രഹവുമായി പ​ങ്ക​ജാ​ക്ഷി​

വൈ​പ്പി​ൻ: ക​ട​ക്ഷോ​ഭ​ത്തി​നി​ര​യാ​യി നാ​യ​ര​ന്പ​ലം പു​ത്ത​ൻ ക​ട​പ്പു​റ​ത്തുനി​ന്നു വെ​ളി​യ​ത്ത് പ​റ​ന്പ് ദേ​വി വി​ലാ​സം എ​ൽ പി ​സ്കൂ​ളി​ലേ​ക്ക് താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചവർ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ പ​ക്ക​ൽനി​ന്നു നേ​രി​ട്ട് രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കാ​തെ വീ​ടു​ക​ളി​ലേ​ക്ക് മടങ്ങില്ലെന്ന് മുന്നറിയിപ്പു നൽകി. ഇ​ന്ന​ലെ രാ​ത്രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ്ര​ഖ്യ​പി​ക്കു​ന്ന പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​ക​ളെ​ക്കു​റി​ച്ച് ദു​രി​ത​ബാ​ധി​തരെ വിശദമായി ബോധ്യപ്പെടുത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക്യാ​ന്പ് വി​ട്ട് വീ​ടു​ക​ളി​ലേ​ക്ക് പോ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ഥി​ച്ചു. പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​തു​പോ​ലെ ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​കു​ന്പോ​ഴെ​ല്ലാം വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി പോ​കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വാ​ക്കു​ക​ൾ ഇ​നി ത​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ നേ​രി​ട്ട് എ​ത്തി രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ക്യാ​ന്പ് വി​ട്ട് പോ​കു​വെ​ന്നും പഞ്ചായത്തു പ്രസിഡ ന്‍റിനെ അറിയി ക്കുകയാ യിരുന്നു. അ​ഞ്ചു വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ല.…

Read More

അവന്‍റെ വിധി അഞ്ചാംനാൾ..! നിയമ വിദ്യാർഥിനി ജിഷ വധക്കേസിലെ വിധി ചൊവ്വാഴ്ച; കേസിൽ ഏകപ്രതിയാണ് അമീറുൾ ഇസ്ലാം

കൊച്ചി: നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ വിധി ചൊവ്വാഴ്ച. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ പൂർത്തിയായിരുന്നു. ആസാം സ്വദേശി അമീറുൾ ഇസ്ലാം ആണ് കേസിലെ ഏകപ്രതി. 2016 ഏപ്രിൽ 28നാണ് ജിഷാമോൾ(30) കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറന്പോക്കിലെ വീടിനുള്ളിൽ വച്ച് ജിഷയെ അമീറുൾ ഇസ്ലാം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ തുടങ്ങി 100 സാക്ഷികളെ കേസിൽ വിസ്തരിച്ചത്. അമീറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.

Read More

ഇപ്പം ശരിയാക്കിത്തരാം..! ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീസിന്‍റെ മൊബൈൽ തല്ലിപ്പൊട്ടിച്ചു; തദസിലിരുന്നവർ ഞെട്ടി; പോലീസെത്തിയപ്പോൾ എല്ലാം ശരിയാക്കി മുതുകാട്

കൊ​ച്ചി: മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ കൈ​യ്യി​ലി​രു​ന്നു ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ത​വി​ടു​പൊ​ടി​യാ​കു​ന്ന​തു ക​ണ്ടു ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ ഉ​ള്ളൊ​ന്നു കാ​ളി​യി​രി​ക്ക​ണം. മാ​ജി​ക് പി​ഴ​ക്ക​രു​തേ​യെ​ന്ന് ഒ​രു​നി​മി​ഷ​മെ​ങ്കി​ലും അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചി​ട്ടു​മു​ണ്ടാ​കും. അ​ൽ​പ​സ​മ​യ ത്തി​ന​കം വേ​ദി​ക്ക​രി​കി​ലെ മ​റ്റൊ​രു പെ​ട്ടി​യി​ൽ​നി​ന്നു സു​ര​ക്ഷി​ത​മാ​യി ത​ന്‍റെ ഫോ​ണ്‍ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ആ​ശ്വാ​സ​ത്തി​ന്‍റെ പു​ഞ്ചി​രി വി​ട​ർ​ന്നു. കാ​ണി​ക​ളു​ടെ മു​ഖ​ത്തു വ​ലി​യൊ​രു ഇ​ന്ദ്ര​ജാ​ലം ക​ണ്ട​തി​ന്‍റെ അ​ന്പ​ര​പ്പും. ഇ​ന്ന​ലെ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സൈ​ബ​ർ സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ കി​ഡ്സ് ഗ്ലൗ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗോ​പി​നാ​ഥ് മു​തു​കാ​ട് അ​വ​ത​രി​പ്പി​ച്ച ഇ-​ല്യൂ​ഷ​ൻ എ​ന്ന ഇ​ന്ദ്ര​ജാ​ല പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യ പ്ര​ക​ട​നം. ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ൽ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ചു കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണു ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ദ്ര​ജാ​ലം അ​വ​ത​രി​പ്പി​ച്ച​ത്. സൈ​ബ​ർ​ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് ഇ​ന്ദ്ര​ജാ​ലം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഗോ​പി​നാ​ഥ്…

Read More

അച്ഛൻ സ്വത്തു തന്നില്ലെന്ന പരാതി സുഹൃത്തിനോട് പങ്കുവച്ചു; പിതാവിനെ തീ കൊളുത്തി കൊല്ലാൻ പ്രേരിപ്പിച്ചു സുഹൃത്ത്; ഗൃ​ഹ​നാ​ഥ​ന്‍റെ കൊ​ല​പാ​ത​കത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

വാ​ഴ​ക്കു​ളം: ക​ദ​ളി​ക്കാ​ട് പാ​ണ​പ്പാ​റ പു​ളി​ക്ക​ൽ സോ​മ​നെ (65) മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ല ന​ട​ത്തി​യ​തു സു​ഹൃ​ത്താ​യ മ​രു​തും​കു​ടി​യി​ൽ സാ​ബു​വി​ന്‍റെ പ്രേ​ര​ണ മൂ​ല​മാ​ണെ​ന്ന അ​റ​സ്റ്റി​ലാ​യ മ​ക​ൻ സു​രേ​ഷി​ന്‍റെ മൊ​ഴി. പി​താ​വ് ത​നി​ക്ക് വീ​തം ന​ൽ​കി​യി​ല്ലെ​ന്നു​ള്ള പ​രാ​തി സു​രേ​ഷി​നു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ മൂ​ത്ത മ​ക​നാ​യ​തി​നാ​ൽ വീ​ടു​മാ​റി താ​മ​സി​ക്കേ​ണ്ടി വ​രു​മെ​ന്ന ചി​ന്ത​യു​മു​ണ്ടാ​യി​രു​ന്നു. പൈ​നാ​പ്പി​ൾ മേ​ഖ​ല​യി​ലെ ചെ​റു​ജോ​ലി​ക​ളു​ണ്ടാ​യി​രു​ന്ന സു​രേ​ഷ്, സാ​ബു​വി​നോ​ട് ഇ​ത്ത​രം ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. സാ​ബു​വി​ന്‍റെ പ്രേ​ര​ണ​യി​ലാ​ണ് താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നാ​ണ് സു​രേ​ഷ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. വീ​ട്ടി​ലാ​രു​മി​ല്ലാ​ത്ത അ​നു​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ക്കാ​നും തീ​കൊ​ളു​ത്താ​നും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സാ​ബു ധൈ​ര്യം ന​ൽ​കി​യെ​ന്നും മൊ​ഴി​യി​ലു​ണ്ട്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ സു​രേ​ഷ് മാ​റി​നി​ന്ന​താ​ണു സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​തും അ​ന്വേ​ഷ​ണം ഇ​വ​രി​ലേ​ക്ക് എ​ത്തി​യ​തും. ക​ഴി​ഞ്ഞ 26ലാ​യി​രു​ന്നു സോ​മ​ന്‍റെ മ​ര​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ത്മ​ഹ​ത്യ​യെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും വി​ചാ​രി​ച്ച​ത്.

Read More

അണിഞ്ഞൊരുങ്ങിയാൽ ആരും സംശയിക്കില്ല സാറേ..! കെഎസ്ആർടിസി  ബ​സി​ൽ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മിച്ച സ​ഹോ​ദ​രി​മാരെ  പിടികൂടി

അ​ങ്ക​മാ​ലി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​രാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ഈ​റോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു പി​ന്നി​ലു​ള്ള വി​നാ​യ​ക കോ​വി​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മ​ഹേ​ഷി​യ (34), ഈ​റോ​ഡ് സ്വ​ദേ​ശി​നി സ​ത്യ​പ്രി​യ (27) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കാ​ൻ അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ക​യ​റി​യ അ​യ്യ​മ്പു​ഴ അ​മ​ലാ​പു​രം അ​റ​യ്ക്കാ​പ​റ​മ്പി​ൽ കൊ​ച്ചു​ത്രേ​സ്യ​യു​ടെ മൂ​ന്നു പ​വ​ൻ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. മാ​ല ഊ​രി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ച്ചു​ത്രേ​സ്യ ഒ​ച്ച​യു​ണ്ടാ​ക്കി അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ബ​സ് നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ബ​സി​ൽ​നി​ന്നി​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​ർ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ​രീ​തി​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

2019ന്‍റെ കൈനീട്ടം..! കൊ​​​ച്ചി വാ​ട്ട​ർ മെ​ട്രോയുടെ ആ​ദ്യ ബോ​ട്ട് സർവീസ് വി​ഷു​ദി​ന​ത്തി​ൽ; 78 കി​​​ലോ​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ 15 റൂ​​​ട്ടു​​​ക​​​ൾ

  കൊ​​​ച്ചി:​ കൊ​​​ച്ചി വാ​​​ട്ട​​​ർ മെ​​​ട്രോ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​ബോ​​​ട്ട് 2019 ഏ​​​പ്രി​​​ൽ 14 വി​​​ഷു​​​ദി​​​ന​​​ത്തി​​​ൽ നീ​​​റ്റി​​​ലി​​​റ​​​ങ്ങു​​​മെ​​​ന്നു കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് (കെ​​എം​​​ആ​​​ർ​​​എ​​​ൽ) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്. ബോ​​​ട്ട് നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഡി​​​സം​​​ബ​​​ർ 31ന​​​കം ആ​​​ഗോ​​​ള ടെ​​​ൻ​​ഡ​​​ർ വി​​​ളി​​​ക്കും. 38 ജെ​​​ട്ടി​​​ക​​​ളും 76 ബോ​​​ട്ടു​​​ക​​​ളു​​​മാ​​​ണു വാ​​​ട്ട​​​ർ മെ​​​ട്രോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​വു​​​ക. 78 കി​​​ലോ​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ 15 റൂ​​​ട്ടു​​​ക​​​ളു​​ണ്ടാ​​കും. ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ൽ സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി മ​​​ട്ടാ​​​ഞ്ചേ​​​രി-​​​ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി-​​​എ​​​റ​​​ണാ​​​കു​​​ളം റൂ​​​ട്ടാ​​​യി​​​രി​​​ക്കും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​വു​​​ക​​​യെ​​​ന്നു മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു. ജ​​​ർ​​​മ​​​ൻ വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി​​​യാ​​​യ കെ​​എ​​​ഫ്ഡ​​​ബ്ല്യു​​​വാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ 585 കോ​​​ടി രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്. ബോ​​​ട്ടു ജെ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഭൂ​​​മി കി​​​ട്ടു​​​ന്ന മു​​​റ​​​യ്ക്ക് ആ​​​രം​​​ഭി​​​ക്കും. ഭൂ​​മി കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി, വൈ​​​റ്റി​​​ല ജെ​​​ട്ടി​​​ക​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ ആ​​​ർ​​​കി​​​ടെ​​​ക്റ്റു​​​മാ​​​രു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ലൂ​​​ടെ തീ​​​രു​​​മാ​​​നി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. മെ​​​ട്രോ സി​​​റ്റി, മെ​​​ട്രോ വി​​​ല്ലേ​​​ജ് എ​​​ന്നീ ആ​​​ശ​​​യ​​​ങ്ങ​​​ൾ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വ​​​ലി​​​യ…

Read More

പൂ​ച്ച മീ​ൻ തി​ന്നു​ന്ന സീ​ൻ കാ​ണി​ക്ക​ണ​മെ​ങ്കി​ൽ പൂ​ച്ച​യു​ടെ ഉ​ട​മ​യു​ടെ അ​നു​മ​തി​പ​ത്രം ; സി​നി​മ സെ​ൻ​സ​റിം​ഗി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് ക​ടു​ത്ത പീ​ഡ​ന​മെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

കൊ​ച്ചി: സെ​ൻ​സ​റിം​ഗി​ന്‍റെ പേ​രി​ൽ സി​നി​മാ രം​ഗ​ത്ത് ന​ട​ക്കു​ന്ന​ത് ക​ടു​ത്ത പീ​ഡ​ന​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കൊ​ച്ചി​യി​ൽ ഒ​രു പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൂ​ച്ച മീ​ൻ തി​ന്നു​ന്ന സീ​ൻ സി​നി​മ​യി​ൽ കാ​ണി​ക്ക​ണ​മെ​ങ്കി​ൽ പൂ​ച്ച​യു​ടെ ഉ​ട​മ​യു​ടെ അ​നു​മ​തി​പ​ത്രം, വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം തു​ട​ങ്ങി​യ​വ​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തൊ​ക്കെ ആ​ർ​ക്കു വേ​ണ്ടി​യാ​ണെ​ന്നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി​യാ​യ അ​ടൂ​ർ ചോ​ദി​ക്കു​ന്നു.

Read More

“നുമ്മടെ കുമ്മനാനയെ എടുത്തില്ലെങ്കിൽ മെട്രോ ഉരുളില്ല..!’ കുമ്മനാനയ്ക്കു പിന്നിൽ സോഷ്യൽ മീഡിയ ഒറ്റക്കെട്ട്

കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​മാ​​​യ ആ​​​ന​​​ക്കു​​​ട്ട​​​നു പേരിടാൻ സോഷ്യൽ മീഡിയയ്ക്ക് നല്കിയ സമയപരിധി ഇന്ന് അവസാനിക്കേ വല്ലാത്തൊരു കെണിയിലാണ് കെഎംആർഎൽ. ഏറ്റവും കൂടുതൽ ലൈക്കും കമന്‍റും കിട്ടിയ ആദ്യത്തെ രണ്ടു പേരുകളിൽ ഏതെടുത്താലും പണിയാകും. കുമ്മനാന എന്ന പേരാണ് ഇപ്പോൾ ലൈക്ക് വാരി മുന്നേറിയിരിക്കുന്നത്. ലിജോ വർഗീസ് എന്ന യുവാവ് നിർദേശിച്ച പേരിന് തിങ്കളാഴ്ച രാവിലെ വരെ ലൈക്കുകളടക്കം 35,000 റിയാക്‌ഷനുകളും 3500 കമന്‍റുകളുമാണ് ലഭിച്ചത്. കൊച്ചി മെട്രോയുടെ ഒറിജിനൽ പോസ്റ്റിനു പോലും 12,000 ലൈക്ക് മാത്രം ലഭിച്ച സ്ഥാനത്താണ് കമന്‍റിന് ലൈക്കിന്‍റെ പെരുമഴ. രണ്ടാം സ്ഥാനത്തുള്ള കുമ്മൻ എന്ന പേരിനും നിരവധി ലൈക്കുകൾ ലഭിച്ചു. ചിലർ കണ്ണന്താന എന്ന പേരാണ് നിർദേശിച്ചത്. ഈ പേര് ആണെങ്കിൽ മെട്രോയ്ക്ക് പുള്ളിംഗ് കൂടുമെന്നാണ് ഇവരുടെ അഭിപ്രായം. ഫെയ്ക്ക് ഐഡികളുടെ രാജ്ഞിയായ അശ്വതി അച്ചു എന്ന പേരിനും ആയിരക്കണക്കിന് ലൈക്ക് കിട്ടി.…

Read More

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി സ്വീകരിച്ചു; ദിലീപ് ഉൾപ്പടെ 12 പ്രതികൾ കുറ്റപത്രത്തിൽ

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരേ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ 22ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി പരിശോധനകൾക്ക് ശേഷമാണ് ഇന്ന് സ്വീകരിച്ചത്. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകൾ തിരുത്താൻ തിങ്കളാഴ്ച അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പിഴവുകൾ തിരുത്തി അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് കുറ്റപത്രം കോടതിക്ക് കൈമാറി. പിന്നാലെ കോടതി കുറ്റപത്രം അംഗീകരിക്കുകയായിരുന്നു. നടൻ ദിലീപ് ഉൾപ്പടെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രതികൾക്കെല്ലം കുറ്റപത്രത്തിന്‍റെ പകർപ്പ് സിഡിയിലാക്കി നൽകാൻ അങ്കമാലി കോടതി ഉത്തരവിട്ടു. അതേസമയം കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നതിനെതിരേ നടൻ ദിലീപ് സമർപ്പിച്ച ഹർജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കുറ്റപത്രത്തിലെ വിവരങ്ങൾ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളിൽ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്.

Read More