കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ വാദം നടക്കുന്നതിനിടെ ജിഷയുടെ അമ്മ രാജേശ്വരി ഇടപെട്ടു. വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ ആരോപണങ്ങൾ ഉയർത്തിയതോടെയാണ് രാജേശ്വരി എതിർത്ത് ഇടപെടൽ നടത്തിയത്. ഇതേത്തുടർന്ന് പ്രോസിക്യൂഷൻ ഭാഗത്തെ പോലീസുകാർ ഇവരോട് സംസാരിക്കരുതെന്ന് നിർദേശം നൽകിയശേഷമാണ് തുടർവാദം നടന്നത്. വാദം ഇന്നോടെ പൂർത്തിയാക്കാനാണ് പ്രതിഭാഗത്തിനു കോടതി സമയം അനുവദിച്ചിരിക്കുന്നത്. പൂർത്തിയായില്ലെങ്കിൽ കൂടുതൽ ദിവസം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടും. ഇതിനുശേഷം കോടതി വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് കേസിൽ വാദം തുടർന്നപ്പോഴും രാജേശ്വരി കോടതിയിലുണ്ടായിരുന്നു.
Read MoreCategory: Kochi
ട്രീസേ… കരയാതെ, എനിക്കൊന്നും സംഭവിച്ചിട്ടില്ല! ഒന്നും സംഭവിച്ചിട്ടില്ലെന്നു ഭാര്യയോടു പറയുന്പോഴും ആ നെഞ്ചിൽ ഭയത്തിന്റെ ഇടിമുഴക്കം
കൊച്ചി: ട്രീസേ… നീ എന്തിനാ കരയുന്നേ… ഞാൻ തിരിച്ചു വന്നില്ലേ… ഫോണിന്റെ അങ്ങേതലയ്ക്കൽനിന്നു വീണ്ടും കരച്ചലിന്റെ ശബ്ദം ഉയർന്നുവെന്നു തോന്നുന്നു. പോളിന്റെ കണ്ണുകളും നിറഞ്ഞു. ഒന്നും സംഭവിച്ചിട്ടില്ലെന്നു ഭാര്യയോടു പറയുന്പോഴും ആ നെഞ്ചിൽ ഭയത്തിന്റെ ഇടിമുഴക്കം മാറിയിട്ടില്ലെന്നു ശബ്ദത്തിന്റെ ഇടർച്ചയിൽനിന്നു വ്യക്തം. ഫോണ്വിളി അവസാനിപ്പിച്ചു പതിയെ എഴുന്നേറ്റിരുന്നപ്പോൾ ഡോക്ടർ അടുത്തുവന്നു. കണങ്കാലിനു ചെറിയ പരിക്കു മാത്രമേയുള്ളൂവെന്നും വീട്ടിലേക്കു മടങ്ങുന്നതിനു തടസമില്ലെന്നും പറഞ്ഞതോടെ ചെറിയ ചിരി പോളിന്റെ മുഖത്തു വിരിഞ്ഞു. ഇനി ഒരിക്കലും കാണില്ലെന്നു കരുതിയ ഭാര്യയെയും ഏകമകളെയും എത്രയും പെട്ടെന്ന് അടുത്തു കിട്ടാൻ ആ മനസ് വെന്പുന്നുണ്ടായിരുന്നു. ഓഖി ചുഴലിക്കാറ്റിനെതുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് ഒറ്റപ്പെട്ടുപോയ സെന്റ് ആന്റണി ബോട്ടിൽനിന്നു നാവികസേന രക്ഷിച്ചതാണ് പോളിനെ. ഇന്നലെ ഉച്ചയോടെ നാവിക ആസ്ഥാനത്തെത്തിച്ച പോളിനെയും ബാക്കി 10 പേരെയും ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. മത്സ്യബന്ധനം വർഷങ്ങളായി ഉപജീവന മാർഗമാക്കിയ പോളിന് ആദ്യമായാണ് ഇത്തരമൊരു…
Read Moreവേണ്ടത്ര പഠനമില്ലാതെ ആദ്യത്തെ ഡിസൈൻ ; ഭൂതത്താൻകെട്ടിൽ തൂണുകൾ നിർമിച്ചശേഷം പാലത്തിന്റെ രൂപരേഖ മാറ്റുന്നു
കോതമംഗലം: അപ്രോച്ച് റോഡിന്റെ ഉയരം കുറയ്ക്കാനും പാർക്കിന്റെ വിസ്തൃതി സംരക്ഷിക്കാനും ഭൂതത്താൻകെട്ടിൽ നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്താൻ തീരുമാനം. ഭൂതത്താൻകെട്ടിൽ ബാരേജിനു മുകളിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കാനാണ് പെരിയാറിനു കുറുകെ ബാരേജിന് താഴെ പുതിയ പാലം നിർമിക്കുന്നത്. തൂണുകൾ നിർമിക്കുന്നതടക്കമുള്ള വിവിധ ജോലികൾ പൂർത്തിയായ ശേഷമാണ് രൂപരേഖയിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. പാലത്തിന്റെ ഉയരം കുറച്ചതാണ് ഒരു മാറ്റം. ഒരു മീറ്റർ ആണ് മുന്പ് തീരുമാനിച്ചതിൽ നിന്നും കുറവ് വരുത്തുന്നത്. നിർമിച്ചതൂണുകളിൽ നിന്ന് ഇത്രയും ഭാഗം പൊളിച്ചുനീക്കണം. വലതുകരയിലെ അപ്രോച്ച് റോഡിന്റെ കയറ്റം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഉയരത്തിലെ മാറ്റം. പാർക്കിനോടു ചേർന്നുള്ള ഭാഗത്ത് മണ്ണിട്ട് ഉയർത്തി റോഡ് നിർമിക്കുന്ന വിധത്തിലായിരുന്നു ആദ്യ രൂപരേഖ. ഇതൊഴിവാക്കി ലാന്റ് സ്പാൻ ആണ് പുതിയ രൂപരേഖയിൽ ഉള്ളത്. ഇതൂമൂലം പാർക്കിന്റെ വിസ്തൃതി കുറയുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് മാത്രമല്ല പാർക്കിന്റെ വികസനത്തിനും…
Read Moreകെഎസ്ഇബി പണികൾ അന്യസംസ്ഥാനതൊഴിലാളികളെ ഏൽപ്പിച്ചു; വൈദ്യുതി എത്തിയപ്പോൾ സംഭവിച്ചത് കണ്ട് വീട്ടുകാർ ഞെട്ടി
പിറവം: പിറവത്ത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തി നശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പുതിയ 11 കെവി ലൈൻ വലിക്കാൻ ഇതര സംസ്ഥാനതൊഴിലാളികളെ കരാറുകാരൻ ഏൽപ്പിച്ചതും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാതിരുന്നതുമാണ് സംഭവത്തിന് കാരണമായത്. പള്ളിക്കാവ് ഫീഡർ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ പാറേക്കുന്ന് ക്ഷേത്രത്തിന് സമീപം പുതിയ 11 കെവിയുടെ ട്രാൻസ്ഫോർമർ. ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള വൈദ്യുതി ലൈനുകളും പുതിയ പോസ്റ്റുകളിലൂടെയാണ് വലിച്ചിരിക്കുന്നത്. പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്തെ പുതിയ പോസ്റ്റിന്റെ സ്റ്റേകന്പി വൈദ്യുതി ലൈൻ പ്രവഹിക്കുന്ന കന്പികൾക്കിടയിലൂടെയാണ് വലിച്ചത്. ഇതു മൂലം ലൈനുകളിൽ ഉരഞ്ഞ് വോൾട്ടേജ് വ്യത്യാസം സംഭവിച്ച് ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയായിരുന്നു. കുരിയിൽ പൗലോസിന്റെ വസതിയിലെ ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, ടിവി, ഫാൻ തുടങ്ങിയ നിരവധി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.…
Read Moreകൊലയ്ക്ക് കൊടുക്കരുതേ..! നേര്യമംഗലം മണിയൻപാറയിൽ തൂക്കുപാലം അപകടത്തിൽ; ഏതു നിമിഷവും ദുരന്തം സംഭവിച്ചേക്കാമെന്ന ഭീതിയോടെ നാട്ടുകാർ
കോതമംഗലം: എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയായ നേര്യമംഗലം മണിയൻപാറയിൽ പെരിയാർ നദിക്ക് കുറുകെയുള്ള ഇരുന്പ് തൂക്കുപാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി ഗ്രാമവാസികളെ പുറം ലോകവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇത് ഏതു സമയത്തും പെരിയാറ്റിൽ പതിച്ച് വൻ ദുരന്തം സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. പാലം അപകടാവസ്ഥയിലായിട്ട് ഏറെ നാളുകളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകളാണ് ദിവസേന ഈ തൂക്കുപാലത്തിലൂടെ കടന്നുപോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി ഒൻപത് വർഷം മുന്പു മാത്രം പണിത തൂക്കുപാലം വേണ്ടത്ര ഗുണമേന്മ ഉറപ്പു വരുത്താത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്നു കിലോമീറ്ററുകൾക്കപ്പുറം നീണ്ടപാറയിൽ മറ്റൊന്ന് കൂടി പണികഴിച്ചെങ്കിലും യാത്രാക്ലേശം കുറഞ്ഞില്ല. വർഷങ്ങൾക്ക് മുൻപ് നിർമാണം തീർത്ത് തുറന്ന് കൊടുത്ത പാലത്തിന്റെ അറ്റകുറ്റപണി യഥാസമയം ചെയ്യാത്തതാണ് അപകടാവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വലിയ ഇരുന്പ് ഷീറ്റുകളും ബന്ധങ്ങളും…
Read Moreചരിത്രത്തിലേക്കൊരു എത്തിനോട്ടം..! ലോകത്തിലെ ആദ്യഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഇന്ന് അര നൂറ്റാണ്ട്; കേരള ചരിത്രത്തിന് പതിനാലും
സിജോ പൈനാടത്ത് കൊച്ചി: വൈദ്യശാസ്ത്രലോകത്തെ അതുല്യനേട്ടത്തിനു ഇന്ന് അര നൂറ്റാണ്ടു തികയുന്നു. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതിന്റെ അന്പതാം വാർഷികമാണു നാളെ. ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. ക്രിസ്റ്റ്യൻ ബർണാഡാണ് 1967 ഡിസംബർ മൂന്നിനു ചരിത്രപരമായ ശസത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. കാറപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഇരുപത്തിനാലുകാരി ഡെന്നീസ് ഡാർവാലിന്റെ ഹൃദയം അന്പത്തിനാലുകാരനായ ലൂയിസ് വാഷ്കാൻസ്ക്കിയിലാണ് ഡോ. ബർണാഡ് തുന്നിച്ചേർത്തത്. പുതുഹൃദയവുമായി ലൂയിസ് ജീവിച്ചത് പതിനെട്ടു നാൾ. തൊട്ടടുത്ത വർഷം ഡോ. ബർണാഡ് നടത്തിയ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഹൃദ്രോഗിയായ ഫിലിപ്പ് ബ്ലെയ്ബർഗിനു പത്തൊന്പതു മാസം അധികം ജീവിക്കാനായി. ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 1994 ൽ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണു നടന്നത്. ഡോ. പി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. ജോസ് ചാക്കോ…
Read Moreഅകാലത്തിൽ മറഞ്ഞത് അതുല്യ കലാകാരൻ; ജന്മനാടിനെ മിമിക്രിയെന്ന കലയിലൂടെ പ്രശസ്തമാക്കിയ മൂവാറ്റുപുഴയുടെ സ്വന്തം കലാകാരൻ
ജെയിസ് വാട്ടപ്പിള്ളിൽ മൂവാറ്റുപുഴ: ജന്മനാടിനെ മിമിക്രിയെന്ന കലയിലൂടെ പ്രശസ്തമാക്കിയ മൂവാറ്റുപുഴയുടെ സ്വന്തം കലാകാരൻ അബിയെന്ന ഹബീബ് അഹമ്മദിന്(52) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചെറുപ്പത്തിൽ തന്നെ അനുകരണ കലയിൽ ആകൃഷ്ടനായിരുന്ന അബി ഇതിലൂടെയാണ് കലാ രംഗത്തേക്കു നടന്നു കയറിയത്. കീച്ചേരിപടിയിലെ കെഎംഎൽപി സ്കൂൾ, നിർമല എച്ച്എസ്എസ്,കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം ഹ്യൂമർ വോയ്സ് എന്ന കലാ ട്രൂപ്പ് രൂപീകരിച്ച് കലാപരിപാടികൾ അവതരിപ്പിച്ചുവന്നു. അന്തരിച്ച സിനിമ താരം സാഗർ ഷിയാസ്, കലാഭവൻ ബഷീർ എന്നിവർക്കൊപ്പം മിമിക്രിയിൽ ചുവടുറപ്പിച്ച അബി മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ഗാന മേളയുടെ ഇടവേളകളിൽ മിമിക്രി എന്ന കലയെ വേദിയിൽ അവതരിപ്പിച്ചാണ് അനുകരണകലയെ ജനകീയമാക്കിയത്. ഇവിടെ നിന്നാണ് അബിയുടെ ആമിന താത്ത വേദിയിലെത്തുന്നതും കേരളമാകെ ആമിനതാത്ത സഞ്ചരിച്ചതും മലയാളികളുടെ മനസിൽ ഇടംതേടിയതും. തുടർന്ന് കൊച്ചി കേന്ദ്രീകരിച്ച് സാഹർ ട്രൂപ്പ് തുടങ്ങിയ അബി ദിലീപ്,നാദിർഷ എന്നിവരെകൂടി ഉൾപ്പെടുത്തി…
Read Moreകൊച്ചി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ 2000 ആളുകളെ കാണാനില്ലെന്ന് മത്സ്യത്തൊഴിലാളികൾ
കൊച്ചി: കൊച്ചി ഹാർബറിൽനിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ ഇരുന്നൂറോളം ബോട്ടുകളിലെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് വിവരങ്ങളില്ല്ലെന്ന് നാട്ടുകാർ. ദിവസങ്ങൾക്കുമുന്പേ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ സംബന്ധിച്ച് ഇതുവരെയായും വിവരമൊന്നും ലഭിക്കാത്ത് തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ഇവർ മത്സ്യബന്ധനം നടത്തുന്നത് തെക്കുഭാഗത്താണ്. ചുഴലിക്കാറ്റിന്റെ കെടുതികൾ കൂടുതലും തെക്കുഭാഗത്തായതാണു ആശങ്ക വർധിപ്പിക്കുന്നത്. ഇന്നലെ മുതൽ തെക്കൻ കേരളത്തിൽ ആഞ്ഞടിക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ തീരദേശ മേഖല ആശങ്കയുടെ മുൾമുനയിലാണ്. ഇതിനിടെ ഇന്നു രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ കടൽ ക്ഷോഭവും കടൽ കവിഞ്ഞൊഴുകുന്ന പ്രവണതയും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ ഇന്നു രാവിലെ രണ്ടു ബോട്ടുകളെ സംബന്ധിച്ച് വിവരം ലഭിച്ചതായി അധികൃതർ പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞു തിരികെ കരയ്ക്ക് എത്താറായ ബോട്ടുകളുമായാണു ബന്ധപ്പെടാൻ സാധിച്ചിട്ടുള്ളത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ഗിൽനെറ്റ് വിഭാഗത്തിൽപ്പെട്ട ഇത്തരം ബോട്ടുകൾ 20 ദിവസം വരെ കടലിൽ കഴിയാറുണ്ട്.…
Read Moreചരക്ക് തള്ളിയാൽ കിട്ടിന്നുന്നത് എട്ടിന്റെ പണി..! തള്ളിനിൽക്കുംവിധം ചരക്കു കയറ്റുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്
കാക്കനാട്: വാഹനത്തേക്കാൾ നീളമുള്ള സാധനങ്ങൾ കയറ്റിപ്പോകുന്ന വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. അപകടകരമായ വിധത്തിൽ വാഹനത്തിൽ സാധനങ്ങൾ കയറ്റിയാൽ 1000 രൂപ പിഴ ഈടാക്കും. കയറ്റുന്ന സാധനത്തിന്റെ അപകടാവസ്ഥ അനുസരിച്ച് ഒരു മാസം മുതൽ മൂന്നു മാസം വരെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. തിരക്കേറിയ റോഡിലൂടെ വാഹനത്തിന്റെ ബോഡി കഴിഞ്ഞു പുറത്തേക്കു നീണ്ടുനിൽക്കുന്ന നിലയിൽ കന്പിയും മെറ്റൽ ഷീറ്റുകളും കയറ്റിപ്പോകുന്നതിനെതിരേ പരാതിയുയർന്ന സാഹചര്യത്തിലാണ് അധികൃതർ നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞദിവസം കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ പിക്കപ്പ് വാൻ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ വാഹനത്തിന്റെ മുകളിൽ കെട്ടിവച്ചിരുന്ന സ്റ്റീൽ ഷീറ്റിന്റെ കെട്ടഴിഞ്ഞു റോഡിൽ പതിച്ചിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിനു റീജണൽ ട്രാൻസ് പോർട്ട് ഓഫീസർ റെജി പി. വർഗീസ് പിക്കപ്പ് വാൻ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയുംചെയ്തു. വാഹനത്തേക്കാൾ നീളമുള്ള വസ്തുക്കൾ കയറ്റരുതെന്നാണു നിയമം. മുറിച്ചു മാറ്റി കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ…
Read Moreഇക്കാര്യത്തിൽ ഇവർ ഒന്ന്..! പള്ളുരുത്തിയിലെ പാടം നികത്തൽ; എല്ലാ ഒത്താശയും ചെയ്ത് കോൺഗ്രസ് മറ്റ് പാർട്ടിക്കാർക്കുള്ള പണം ഇടനിലയായി വാങ്ങി നൽകി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പള്ളുരുത്തി: പള്ളുരുത്തി എസ്.എൻ കവലയിൽ ഇന്ദിരാഗാന്ധി റോഡിന് സമീപം രണ്ടേക്കറോളം പാടം നികത്തുന്നതിന് ഭൂമാഫിയയിൽ നിന്ന് പണം വാങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പരക്കംപാച്ചിലിൽ. പണം വാങ്ങിയെന്ന പരാതിയെ തുടർന്ന് ആരോപണം നേരിടുന്ന കൊച്ചിയിലെ ബിജെപി നേതാക്കളെ വിളിച്ചു വരുത്തി പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ, മണ്ഡലം, ഏരിയ നേതാക്കൾ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സംസ്ഥാന കമ്മിറ്റിയംഗവും രണ്ട് ജില്ലാ ഭാരവാഹികളുമാണ് അന്വേഷണത്തിന്റെ ചുമതല.പണം വാങ്ങിയ നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നറിയുന്നു.പരാതിയെ തുടർന്ന് പാടം നികത്തൽ തടസപ്പെട്ടതോടെയാണ് വിവിധ രാഷ്ട്രീയ കക്ഷികൾ പണം വാങ്ങിയ വിവരം പുറത്തിറയുന്നത്. സിപിഎമ്മിന്റെ കൊച്ചി ഏരിയ കമ്മിറ്റി പത്ത് ലക്ഷം രൂപ വാങ്ങിയതായാണ് ആരോപണം. കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളാണ് പാടം നികത്തുന്നതിന് ഒത്താശ ചെയ്യുന്നതും മറ്റ് പാർട്ടികൾക്ക് ഇടനിലക്കാരായി പണം കൈമാറിയതെന്ന ആരോപണമാണ് പുറത്ത്…
Read More