അഞ്ചല് : കേസ് സംശയാതീതമായി തെളിയിക്കാന് പ്രോസിക്യൂഷന് കഴിയാഞ്ഞതിനെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. അഞ്ചൽ സ്വദേശി രാജേഷിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വെറുതെ വിട്ടത്. ജഡ്ജി അരവിന്ദ് അടിയോടിയുടേതാണ് വിധി. 2020 സെപ്റ്റംബർ 18 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അതിജീവത താമസിച്ചിരുന്ന വീട്ടിൽ പ്രതി നിയമവിരുദ്ധമായി കടന്നുകയറി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. രാജേഷ് ഈ കേസുമായി ബന്ധപ്പെട്ട് വിചാരണ കാലയളവിൽ മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. 22 ഓളം സാക്ഷികളെ വിസ്തരിച്ച കോടതിയില് 12 ഓളം രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രതിഭാഗത്തിനായി അഡ്വ . കെ.സി ബിനു ഹാജരായി.
Read MoreCategory: Kollam
കരിമണൽ ഖനനം; ഭൂമി ഏറ്റെടുത്ത് ഖനനശേഷം ഉടമകൾക്ക് തിരികെ നൽകുമെന്ന് മന്ത്രി പി.രാജീവ്
ചവറ : നീണ്ടകരയിൽ നിന്നും ഭൂമി പാട്ടത്തിനെടുത്ത് കരിമണൽ ഖനനത്തിനുശേഷം മണ്ണിട്ട് നികത്തി തിരിച്ച് അതേ ഭൂ ഉടമകൾക്ക് തന്നെ കൈമാറുമെന്ന തരത്തിൽ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനായി മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അധികം വൈകാതെ മന്ത്രിസഭ തീരുമാനം എടുക്കും. നീണ്ടകരയിൽ നിന്നും പാട്ടത്തിന് ഭൂമി എടുക്കുന്ന അനുമതി ഉണ്ടാകുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഐആർഇ അത് നടപ്പാക്കുന്നുണ്ട്. കെഎംഎംഎലിനും അത് കഴിയും. കമ്പനിയ്ക്ക് സമീപമുള്ള ചിറ്റൂർ പ്രദേശം നെഗോഷ്യബിൾ ആക്ട് അനുസരിച്ച് എടുക്കുന്നതിനുള്ള തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ചതായും മന്ത്രി പറഞ്ഞു. രണ്ടു വർഷം പൂർത്തീകരിച്ച തൊഴിലാളികളെ കൂടി കാഷ്വൽ തൊഴിലാളികളായി അംഗീകരിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ട് ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയിൽ ജോലി ചെയ്തവരെ ഡിസിഡബ്ല്യു തൊഴിലാളികളായി അംഗീകരിച്ചിട്ടുണ്ട്. ഇനി ആദ്യ പരിഗണന അവർക്കായിരിക്കും.…
Read Moreമരണമൊഴി നിർണായകമായി; യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിന തടവും പിഴയും
പാരിപ്പള്ളി : യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിന തടവും പിഴയും ശിക്ഷ. പരവുർ പൂതക്കുളം വടക്കാവിള വീട്ടിൽ സജീവിനെയാണ് (43) കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി സി.എം. സീമ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മീനമ്പലം സിന്ധുഭവനിൽ സജിനി മരിച്ച കേസിലാണ് വിധി. 2020 ജൂൺ ഒമ്പതിന് രാവിലെ ഏട്ടിനാണ് സജിനി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഭർത്താവുമൊത്തായിരുന്നു താമസം. ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെ അന്നുതന്നെ മരിച്ചു. ആശുപത്രിയിൽ വച്ച് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് കേസിൽ നിർണായക തെളിവായത്. പാരിപ്പള്ളി പോലീസ് എസ്ഐ ജി. ജയിംസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്എച്ച്ഒ എ. നൗഫൽ ആണ് കുറ്റപത്രം സമർപ്പിച്ചത്.…
Read Moreപ്രവർത്തനരഹിതമായ ചെറിയ അക്കൗണ്ടുകൾ സ്വയമേവ തീർപ്പാക്കാൻ ഇപിഎഫ് നടപടി
പരവൂർ: പ്രവർത്തന രഹിതമായ ചെറിയ തുകയ്ക്കുള അക്കൗണ്ടുകളിലെ പണം സ്വയമേവ തീർപ്പാക്കാൻ ഇപിഎഫ് നടപടി.എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ ഏഴ് ലക്ഷത്തോളം ചെറുകിട പ്രവർത്തന രഹിതമായ അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണക്ക്. ഈ അക്കൗണ്ടുകളിലെ 1000 രൂപ വരെ മൂല്യമുള്ള തുക അക്കൗണ്ട് ഉടമകളിൽ നിന്ന് ക്ലയിം അപേക്ഷയോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ ഓട്ടോമാറ്റിക്കായി റീഫണ്ട് ചെയ്യാനാണ് ഇപിഎഫ് തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. പൈലറ്റ് പദ്ധതി എന്ന രീതിയിലാണ് ഇത് ആരംഭിക്കുന്നത്. 1000 രൂപ വരെ ബാലൻസുള്ള നിഷ്ക്രിയ അക്കൗണ്ടുകളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു തുക കൈമാറും. അതേസമയം ക്ലയിം ചെയ്യാത്ത കൂടുതൽ തുകകളുള്ള അംഗങ്ങളെ കൃത്യമായി കണ്ടെത്തുന്നതിനുള്ള നടപടികൾക്കും ഇപിഎഫ് അധികൃതർ തുടക്കമിട്ടിട്ടുണ്ട്. പൈലറ്റ് പദ്ധതി പ്രകാരം ഏകദേശം 30 കോടി രൂപയാണ് തീർപ്പാക്കുക. 10,900 കോടി രൂപയുടെ ഏകദേശം 31 ലക്ഷം നിഷ്ക്രിയ…
Read Moreകെഎസ്ആർടിസികളുടെ ഫാസ്റ്റ് പാസഞ്ചറുകളിലും സീറ്റ് റിസർവ് ചെയ്യാൻ സംവിധാനം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും യാത്രക്കാർക്ക് സീറ്റ് ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കുന്നു. നിലവിൽ അന്തർസംസ്ഥാന സർവീസുകളിലും സൂപ്പർ ക്ലാസ് സർവീസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ്സർവീസുകളിലുമാണ് ഓൺലൈനായി റിസർവേഷൻ സൗകര്യമുള്ളത്. ഒന്നിലധികം ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിലാണ് റിസർവേഷൻ നടപ്പാക്കുന്നത്.സർക്കുലർ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഇത് നടപ്പാക്കില്ല. വയോജനങ്ങൾക്കും സ്ത്രീകൾക്കും റിസർവേഷൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ പ്രlകം സീറ്റുകൾ സംവരണം ചെയ്തിരിക്കും. ഒരു സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റിൽ മറ്റ് പുരുഷ യാത്രക്കാർക്ക് ഇരിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും റിസർവേഷൻ സീറ്റുകൾ ഒരുക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. ഫാസ്റ്റ് പാസഞ്ചറുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുന്നത് സ്ത്രീകൾക്കും വയോധികർക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് കെഎസ് ആർടിസിക്ക്. നിലവിൽ സൂപ്പർ ക്ലാസ് സർവീസുകളിൽ റിസർവേഷൻ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസർവേഷൻ…
Read Moreജെൻസി തലമുറമാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നു; വൈകാരികമായ സന്തുലിതാവസ്ഥ ഉണ്ടാകേണ്ടത് അത്യാവശ്യമെന്ന് ഡോ. ഫിലിപ്പ് ഏബ്രഹാം
ശാസ്താംകോട്ട : ജെൻസി തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫിലിപ്പ് ഏബ്രഹാം. രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ “സ്വാവബോധം ജൻസി ജനറേഷനിൽ’ എന്ന വിഷയത്തെ അധികരിച്ചുനടന്ന ഇന്ററാക്റ്റീവ് സെക്ഷനിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായിരുന്നു. വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് വൈകാരികമായ സന്തുലിതാവസ്ഥഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സെക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. ഏബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.
Read Moreസർക്കാരിന്റെ വികസനം പരസ്യപ്പലകയിൽ മാത്രം; സാധാരണ ജനങ്ങൾ ദുരിതത്തിലെന്ന് പി.സി.വിഷ്ണുനാഥ്
കൊല്ലം: പിണറായി സർക്കാരിന്റെ വികസനത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ വെറും പൊള്ളയാണെന്നും കെഎസ്ആർടിസി ബസുകളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ പലകകളിൽ മാത്രമാണ് വികസനം ഉള്ളതെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ അഭിപ്രായപ്പെട്ടു.സാധാരണ ജനങ്ങൾ ദുരിതത്തിലാണ്. ക്ഷാമബത്ത കുടിശിക നിഷേധിക്കുകയും പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ളവയിൽ പ്രകടനപത്രികാ വാഗ്ദാനങ്ങളിൽ നിന്നും ഒളിച്ചോടുകയും ചെയ്ത സർക്കാരിന് ജീവനക്കാർ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് കൊല്ലം കളക്ടറേറ്റിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. പി. സുനിൽ, വി.പി. ബോബിൻ, ജി. എസ്. ഉമാശങ്കർ, ബി. പ്രദീപ്കുമാർ,…
Read Moreകാട്ടാന ശല്യം : മന്ത്രി ഗണേഷ് കുമാറിന്റെ വാക്ക് പാഴായി; റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിനിറങ്ങാൻ നാട്ടുകാർ
പത്തനാപുരം : വർധിച്ചുവരുന്ന കാട്ടാന ശല്യം പരിഹരിക്കാൻ സോളാർ വേലി പുനസ്ഥാപിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉറപ്പ് നൽകിയെങ്കിലും ഇനിയും നടപ്പായിട്ടില്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. വന്യ ജീവി ആക്രമണത്തിനെതിരെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. കടശേരി റേഞ്ച് ഓഫിസ് പരിധിയിൽ കാട്ടാന സംഹാരതാണ്ഡവമാടിയിട്ടും ശാശ്വത പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും കാട്ടാനയിറങ്ങി വ്യാപകമായാണ് കൃഷികൾ നശിപ്പിച്ചത്. കടശേരി കെട്ടിടത്തിൽ ദിലീപ്കുമാറിന്റെ നൂറ്റമ്പതോളം കുലച്ച ഏത്തവാഴകളും കടശേരി പീച്ചങ്കോട് നിപിന്റെ പുരയിടത്തിലെ രണ്ടു തെങ്ങുകളും കാട്ടാന നശിപ്പിച്ചു. ഈ മാസം ആദ്യ വാരത്തിലാണ് ഇലപ്പക്കോട് മൈലവിള വീട്ടിൽ സഹദേവന്റെ പുരയിടത്തിൽ കാട്ടാനയിറങ്ങി 40 മൂട് വാഴയും റബർ മരങ്ങളും നശിപ്പിച്ചത്. ജനവാസ മേഖലയിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനെതിരെ ഈ മാസം മൂന്നിന് കടശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു…
Read Moreനടുവൊടിച്ച് നഗരത്തിലെ കുഴികൾ: ഒരു ദിവസം ഒരപകടമെങ്കിലും ഇല്ലാത്ത ദിവസമില്ല; ഉദ്യോഗസ്ഥർക്ക് അനങ്ങാപ്പാറനയം
കൊല്ലം: ചരിത്രവും പൈതൃകവുമൊക്കെ പേറുന്ന കൊല്ലം നഗരം ഇപ്പോൾ ആകെ അഴിയാക്കുരുക്കിലാണ്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും അവഗണനയും നഗരത്തെ ഇല്ലാതാക്കുന്നതിലേക്കെത്തിച്ചെന്നാണ് ആക്ഷേപം. കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡുകളിൽ നടുവൊടിക്കുന്ന കുഴികളാണ്. രാത്രിയിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടം നിത്യസംഭവം. പുതിയകാവ് ക്ഷേത്രത്തിനുമുന്നിലുള്ള റോഡിൽ വാഹനങ്ങളിൽ യാത്ര ചെയ്യുകയെന്നത് ദുഷ്കരമാണ്. കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ നിന്നും ഉളിയ കോവിലിലേക്ക് പോകുന്ന റോഡിലൂടെ യാത്ര ചെയ്തവർ ഈ വഴിമറക്കില്ല. പകൽസമയത്തുതന്നെ രക്ഷയില്ലാത്ത റോഡിൽ രാത്രിയുള്ള യാത്രയെകുറിച്ചു ചിന്തിക്കാൻ തന്നെ പറ്റില്ല. കാവനാട്-മേവറം റോഡിലേക്ക് പ്രവേശിച്ചാൽ ഓരോ നൂറു മീറ്ററിലും കുഴികളുടെ നീണ്ടനിരകൾ കാണാം. കാങ്കത്തുമുക്കിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് കുഴികൾ. കാവനാടുമുതൽ മേവറംവരെയുള്ള പ്രധാന ജംഗ്ഷനുകളൊക്കെയും റോഡ് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കുഴികളാണ്. ദേശീയപാതയുടെ ഭാഗമായിരുന്ന റോഡ് തകർന്നിട്ടു വർഷങ്ങളായി.പുനർനിർമാണം നടത്താൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കുഴിയിൽ വീണുള്ള അപകടങ്ങളും പ്രതിഷേധങ്ങളും…
Read Moreപോക്സോ കേസിലെ വിധി വരും മുമ്പ് കോടതിയിൽ നിന്ന് പ്രതി മുങ്ങി; വലവിരിച്ച് കൊല്ലത്തെ പോലീസുകാർ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്. കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന്…
Read More