പരവൂർ: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഉത്തർപ്രദേശാണ്.റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മോട്ടോർ വാഹന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഏജൻസികളായ പോലീ സും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2023നും 2025 നും മധ്യേ കേരളത്തിൽ കേരളത്തിൽ 3 .25 കോടി ചെലാനുകൾ ഇഷ്യൂ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 4.91 കോടി ചെലാനുകൾ ഇഷ്യൂ ചെയ്താണ് ഉത്തർപ്രദേശ് ഒന്നാമത് എത്തിയത്. 3.12 കോടി ചെലാനുകൾ നൽകിയ തമിഴ്നാടാണ് മൂന്നാം സ്ഥാനത്തുള്ളത്.കേരളത്തിൽ പ്രതിവർഷം ഒരു കോടിയിലധികം ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി റിപ്പോർട്ട് ചെയ്യുന്നത്27, 000 -ൽ അധികം കേസുകളാണ്.2025 ൽ മാത്രം കേരളത്തിൽ 1,00, 53,983 ചെലാനുകൾ പുറപ്പെടുവിച്ചതായാണ് കണക്കുകളിൽ പറയുന്നത്. അതേസമയം 2025…
Read MoreCategory: Kollam
കണ്ണനല്ലൂരിൽ ഭിക്ഷാടനസംഘങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു; മദ്യപിച്ച് വാക്കേറ്റവും സംഘർഷവും പതിവ് കാഴ്ച
കണ്ണനല്ലൂർ: രാത്രികാലങ്ങളിൽ തമ്പടിക്കുന്ന അന്തർസംസ്ഥാന ഭിക്ഷാടന സംഘങ്ങൾ കണ്ണനല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങളുടെ തമ്മിൽതല്ലും മദ്യപാനവും പതിവായിട്ടും അധികൃതർ കണ്ട മട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ സംഘങ്ങൾ തമ്മിൽ നടന്ന കൂട്ടത്തല്ലിൽ ഒരാൾക്ക് കുത്തേറ്റു. കണ്ണനല്ലൂർ പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ഭിക്ഷാടന സംഘങ്ങളുടെ അനിയന്ത്രിത സാന്നിധ്യം ഗുരുതര സാമൂഹിക-സുരക്ഷാ പ്രശ്നമായി മാറിയതായി പ്രദേശവാസികൾ ആരോപിക്കുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നു സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം എത്തി പട്ടണത്തിലെ കടത്തിണ്ണകളും പൊതുസ്ഥലങ്ങളും രാത്രി താവളമാക്കുന്നതും സന്ധ്യക്കുശേഷം മദ്യപിച്ച് വാക്കേറ്റവും സംഘർഷവും സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു. വെള്ളിയാഴ്ച രാത്രി മദ്യലഹരിയിലുണ്ടായ തർക്കം ഗുരുതരമായി മാറി സംഘത്തിലെ ഒരാൾക്കു കഴുത്തിൽ മുറിവേറ്റു. രക്തസ്രാവം ഉണ്ടായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും 108 ആംബുലൻസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി. സംഘത്തിൽ…
Read Moreപ്രായം തളർത്താത്ത പോരാളി; എഴുപതാം വയസിലും അഷ്ടമുടിക്കായലിൽ മുങ്ങിത്താഴ്ന്ന് കുട്ടി അമ്മ
കൊല്ലം: പ്രായം തളർത്താത്ത പോരാളിയെ പോലെ അഷ്ടമുടിക്കായലിലേക്കു മുങ്ങി പൊങ്ങുന്ന കുട്ടി അമ്മയുടെ ജീവിതത്തിനു വിയർപ്പിന്റെ ഗന്ധമുണ്ട്. സ്വന്തമായി അധ്വാനിച്ചു ഇപ്പോഴും ജീവിക്കുന്ന കുട്ടി അമ്മ കണ്ടുനിൽക്കുന്നവർക്കു സഹതാപമാണോ ബഹുമാനമോ ജനിപ്പിക്കുന്നതെന്നറിയില്ല. മുടിപകുതിയോളം നരച്ച് തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞ് കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള കുട്ടിഅമ്മ മൺറോതുരുത്തിലെ ഇടച്ചാൽ കടവിൽ നിന്ന് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് മുങ്ങുമ്പോൾ കാണുന്നവരുടെ ഉള്ളൊന്ന് കാളും. ദിവസം നൂറുരൂപയെങ്കിലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കണം, പത്തു പൈസയ്ക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കണം. എഴുപതാം വയസിലും അഷ്ടമുടിക്കായലിൽ മുങ്ങാംകുഴിയിട്ട് കക്കാവാരുമ്പോഴും കുട്ടിഅമ്മയുടെ ആഗ്രഹം ഇതുമാത്രമാണ്. പക്ഷെ പത്തടിയോളം ആഴത്തിൽ വരെ മുങ്ങി കായലിന്റെ അടിത്തട്ടിൽ നിന്ന് കക്കവാരി കുട്ടിഅമ്മ കരയ്ക്കെത്തും. അഞ്ചാം വയസിൽ അച്ഛൻ നീന്തൽ പഠിപ്പിച്ചതാണ് . അതുകൊണ്ട് തന്നെ മഴ പെയ്ത് അഷ്ടമുടി പാഞ്ഞൊഴുകുമ്പോഴും കുട്ടിഅമ്മ തോൽക്കില്ല. ഞായർ ഒഴികെ ദിവസവും രാവിലെ എട്ടിന് ഇടച്ചാൽ…
Read Moreഅമൃത, മംഗളൂരു എക്സ്പ്രസുകൾക്ക് രണ്ടിടത്ത് പുതിയ സ്റ്റോപ്പുകൾ
പരവൂർ: സംസ്ഥാനത്തെ രണ്ട് ട്രെയിൻ സർവീസുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. അമൃത എക്സ്പ്രസ്, മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്. ഫെബ്രുവരി 20 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16344) തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്. രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 01.32-ന് തിരുവല്ലയിലെത്തി 01.33-ന് പുറപ്പെടും. തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്പ്രസിന് (16343) നിലവിൽ തിരുവല്ലയിൽ സ്റ്റോപ്പുണ്ട്. തിരുവനന്തപുരം-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസിനാണ് (16347/16348) മയ്യനാട് റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരത്ത്നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ രാത്രി 10.00-ന് മയ്യനാട്ടെത്തി 10.01ന് പുറപ്പെടും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിൻ പുലർച്ചെ 02.28ന് മയ്യനാട്ടെത്തി 02.29ന് യാത്ര തുടരും. ദീർഘദൂര യാത്രക്കാർക്കും മയ്യനാട്,…
Read Moreദീർഘദൂര ട്രെയിനുകളിൽ അമൃത് ഭാരത്റേക്കുകൾ ഉൾപ്പെടുത്താൻ റെയിൽവേ
പരവൂർ: രാജ്യത്ത് ദീർഘദൂര ട്രെയിനുകളിൽ നിന്ന് എൽഎച്ച്ബി കോച്ചുകൾ ഒഴിവാക്കി പകരം അമൃത് ഭാരത് റേക്കുകൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായി ഈ മാറ്റം നടപ്പിൽ വരുത്താനാണ് റെയിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.പരമ്പരാഗതമായി ഇപ്പോൾ ഉപയോഗിച്ച് വരുന്ന കോച്ചുകൾ നിർത്തലാക്കി പുതിയ തലമുറ അമൃത് ഭാരത് മൂന്നാം പതിപ്പ് റേക്കുകളായിരിക്കും ഉൾപ്പെടുത്തുക. എയർ കണ്ടീഷൻ ചെയ്തതും അല്ലാതതുമായ കോച്ചുകൾ ഇതിൽ ഉൾപ്പെടുത്തും. സ്റ്റാൻഡാർഡ് എൽഎച്ച്ബി ഫോർമേഷനുകളിൽ നിന്ന് വ്യത്യസ്ഥമായി അമൃത് ഭാരത് ട്രെയിനുകൾ രണ്ടറ്റത്തും ലോക്കോമോട്ടീവുകൾ ഉൾപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ റേക്കുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്ററും അതിൽ കൂടുതലും വേഗതയിൽ ഓടാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. നേരത്തേ പുറത്തിറക്കിയ അമൃത് ഭാരത് ട്രെയിനുകളുടെ ഒന്നും രണ്ടും പതിപ്പുകൾ പൂർണമായും നോൺ ഏസി കോച്ചുകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴത്തെ മൂന്നാം പതിപ്പിൽ അപ്ഗ്രേഡ്…
Read Moreമലയോര ഹൈവേയിൽ കാറ്റത്ത് ആടിയുലഞ്ഞ് വലിയ കടന്നൽ കൂട്; ഭീതിയോടെ നാട്ടുകാരും യാത്രക്കാരും
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനുസമീപം പാതയോരത്തെ തേക്കുമരത്തിൽ വഴിയാത്രികർക്ക് അപകടഭീഷണി ഉയർത്തുന്ന കടന്നൽ കൂട് കുളത്തുപ്പുഴ: മലയോര ഹൈവേയിലെ ജനവാസമേഖലയിൽ തിരുവനന്തപുരം, തെങ്കാശി അന്തർ സംസ്ഥാന പാതയോരത്തെ മരത്തിനുമുകളിൽ കൂറ്റൻ കാട്ടുകടന്നൽക്കൂട് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു അടുത്തു നിൽക്കുന്ന തേക്ക് മരത്തിനു മുകളിലായാണ് കടന്നൽ കൂട് കണ്ടെത്തിയത്. പാതയോരത്തെ മരത്തിനു മുകളിലായുള്ള കടന്നൽകൂട് കാറ്റിൽ ഇളകിയാടുന്ന നിലയിലാണ്. അറക്കടന്നൽ എന്നറിയപ്പെടുന്ന ഇവയുടെ കുത്തേറ്റാൽ അസഹനീയമായ വേദനയും ഗുരുതരമായ അലർജിയും ഉണ്ടാവും. ഇവയുടെ ആക്രമണം കൂടിയാൽ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട്. കുരങ്ങന്മാരുടെ ഏറെ ശല്യമുള്ള പ്രദേശം കൂടിയാണിത്. കാക്കയോ പരുന്തോ മറ്റ് പക്ഷികളോ കടന്നൽക്കൂട് കൊത്തി ഇളക്കിയാൽ വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഏറെ അപകടത്തിനിടയാക്കും. കാൽനടയാത്രികരും സ്കൂൾ കുട്ടികളും, ഇരു ചക്രവാഹനയാത്രികരും, ഇതുവഴി കടന്നുപോകുമ്പോൾ അതീവ ജാഗ്രതയും മുൻകരുതലും പാലിക്കേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ പ്രത്യേക അപകടസാധ്യത കണ്ട്…
Read Moreമണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ സ്മരണയ്ക്ക് 1000 പുസ്തകങ്ങൾ; മാതൃകയായി കുടുംബം
അഞ്ചല്‍ : മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ സ്മരണ പുതുക്കാനും ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനുമായി ലൈബ്രറിക്ക് 1000 പുസ്തകങ്ങളും ഇവ സൂക്ഷിക്കുന്നതിനായി റാക്ക് ഉള്‍പ്പടെയുള്ളവയും വാങ്ങി നല്കിയ കുടുംബം മാതൃകയായി. അലയമണ്‍ മീന്‍കുളം ആനിതോട്ടത്തില്‍ അന്തരിച്ച ജോസ് മാത്യു ആനിതോട്ടത്തിലിന്റെയും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് കോട്ടയം അതിരമ്പുഴ കുന്നുംപുറത്ത് വീട്ടില്‍ അന്തരിച്ച ജോജി കുന്നുംപുറത്തിന്റെയും സ്മരണയ്ക്കായി ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആണ് 1000 പുസ്തകങ്ങൾ കേരള പോലീസ് അസോസിയേഷന് പത്തനാപുരത്ത് ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്. ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുനലൂര്‍ എഎസ്പി ഒ. അപര്‍ണ്ണ കുടുംബാംഗങ്ങളായ ബീന, സിസിലി എന്നിവരില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ആതിര പ്രവീൺ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അജയൻ ഏരൂര്‍ എസ്എച്ച്ഒ ഫയാസ്, എസ്ഐ ഷാജഹാന്, കുടുംബത്തിന് വേണ്ടി മാക്സ്മിലൻ പള്ളിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
Read Moreതെന്മലയിൽ വന്യജീവി ആക്രമണം പെരുകി; ഭീതിയിൽ നാട്ടുകാർ; ഇന്നലെ പന്നിയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
തെന്മല : വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ദിവസവും വര്‍ധിക്കുന്നു. തെന്മലയിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. ഇന്നലെ തെന്മല ചാലിയക്കരയിൽ കാട്ടുപന്നി ആക്രമിച്ച് 62 കാരൻ കൊല്ലപ്പെട്ടത്. ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിലും കാട്ടുപന്നി, കാട്ടാന ശല്യം രൂക്ഷമാണ്. തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ്, ഉത്തക്കൽ, ഉരുകുന്ന്, മാമ്പഴത്തറ, ചെറുകടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് വന്യജീവി ആക്രമണ ഭീഷണി കൂടുതലുള്ളത്. മേഖലയിൽ പുള്ളിപ്പുലി ശല്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വന്യജീവി ആക്രമണം തടയാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അധികാരികളും വനംവകുപ്പും പറയുന്പോഴും നടപടി മാത്രം ആകുന്നില്ല. കടുത്ത ചൂടിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിവരണ്ടതോടെ കാട്ടാന, കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളെല്ലാം നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുകയാണ്. ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതിലും കൃഷി നശിപ്പിക്കുന്നതിലും മുൻപന്തിയിൽ കാട്ടാനകളാണ്. കാട്ടുപന്നി, കാട്ടാന, പുള്ളിപ്പുലി എന്നിവയുടെ ശല്യമാണ് മേഖലയിൽ കൂടുതലായി റിപ്പോർട്ട്…
Read Moreവന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഇനി എല്ലാവർക്കും എമർജൻസി ക്വാട്ട ടിക്കറ്റ്
പരവൂർ: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രക്കാർക്കും എമര്‍ജൻസി ക്വാട്ട(വിഐപി ക്വാട്ട) ഏര്‍പ്പെടുത്താൻ റെയിൽവെ മന്ത്രാലയം തീരുമാനിച്ചു.ഫെബ്രുവരി ഒമ്പതിന് രാജ്യത്തെ എല്ലാ സോണൽ റെയിൽവേകൾക്കും അയച്ച കത്തിൽ, ജനുവരി 15 ന് പുറപ്പെടുവിച്ച മുൻ വിജ്ഞാപനം പുനഃപരിശോധിച്ച ശേഷം, വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ ഇനി മുതൽ അടിയന്തര ക്വാട്ട എല്ലാത്തരം യാത്രികർക്കും ഏർപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. തുടക്കത്തിൽ സ്ത്രീകൾ, മുതിര്‍ന്ന പൗരൻമാര്, ഭിന്നശേഷിക്കാര്‍, ഡ്യൂട്ടി പാസുകാര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു പ്രത്യേക ക്വാട്ട അനുവദിച്ചിരുന്നത്. അടിയന്തര ക്വാട്ട പ്രകാരം, ഏഴോ അതിലധികമോ സ്ലീപ്പർ കോച്ചുകളുമായി സർവീസ് നടത്തുന്ന അമൃത് ഭാരത് ട്രെയിനുകളിൽ എമര്‍ജൻസി ക്വാട്ടയിൽ 24 സീറ്റുകൾ ഉണ്ടായിരിക്കും. വന്ദേഭാരത് സ്ലീപ്പറിലെ അടിയന്തര ക്വാട്ട ആഴ്ച ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെടും.വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കോച്ച് വിഭാഗങ്ങളെ…
Read Moreവനിതാ കണ്ടക്ടറുടെ സത്യസന്ധത; താലിമാല തിരികെ കിട്ടി; എല്ലാവർക്കും നന്ദി പറഞ്ഞ് പഞ്ചായത്ത് ജീവനക്കാരി രേഖ
ചാത്തന്നൂർ: കെഎസ്ആർടിസി ബസിൽ നഷ്ടപെട്ട പഞ്ചായത്ത് ജീവനക്കാരിയുടെ താലിമാല വനിതാ കണ്ടക്ടറുടെ സത്യസന്ധത മൂലം തിരികെ ലഭിച്ചു. കൊട്ടാരക്കര – പാരിപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലെ കണ്ടക്ടറായ രാഖി ചൊവ്വാഴ്ച ഉച്ചക്ക് കൊട്ടാരക്കര സ്റ്റാന്റിൽ ബസ് പാർക്ക് ചെയ്ത ശേഷം ഊണ് കഴിച്ച് അടുത്ത ട്രിപ്പ് പോകുന്നതിനായി ബസിൽ കയറിയപ്പോഴാണ് ബസിലെ സ്ഥിരം യാത്രക്കാർ സീറ്റിൽ ഒരു മാല കിടക്കുന്ന വിവരം രാഖിയോട് പറയുന്നത്. യാത്രക്കാരെ കൊണ്ട് തന്നെ മാല എടുപ്പിച്ച ശേഷം ഡ്രൈവർ ബി.എൻ. സുധീറിനോട് വിവരം പറഞ്ഞു. പിന്നീട് കൊട്ടാരക്കര സ്റ്റാന്‍ഡിൽ വിവരം അറിയിച്ച ശേഷം ബസിന്റെട്രിപ്പ് അവസാനിച്ച് ബസ് ചാത്തന്നൂർ ഡിപ്പോയിൽ എത്തിയപ്പോൾ മാല സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിക്കുകയായിരുന്നു. മക്കളെ ഡോക്ടറെ കാണിക്കുന്നതിനായി കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് പോയ മൈലം പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ രേഖയുടെ മാലയാണ് നഷ്ടമായത്. കുട്ടികളെ…
Read More