Set us Home Page

പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ത്തിലിരുന്ന്  മ​ദ്യ​പാ​നം; പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്


ച​വ​റ : ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​ന​ത്തി​ൽ മ​ദ്യ​പാ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ന്നാ​ൽ ഡ്രൈ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യി​ല്ല. വാ​ഹ​നം ഓ​ടി​ക്കു​ന്ന വ്യ​ക്തി മ​ദ്യ​പി​ച്ചി​രി​ന്നി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.​ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചു​വെ​ന്ന വ​കു​പ്പ് ചു​മ​ത്തി ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പൊ​തു സ്ഥ​ല​ത്ത് സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ൽ മ​ദ്യ​പി​ച്ച ഡ്രൈ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. ഔ​ദ്യോ​ഗി​ക ആ​വ​ശ്യം ക​ഴി​ഞ്ഞ് കൊ​ല്ല​ത്ത് നി​ന്നു​മെ​ത്തി​യ വാ​ഹ​നം പ​ഞ്ചാ​യ​ത്തി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഡ്രൈ​വ​റെ നി​ർ​ബ​ന്ധി​ച്ച് വാ​ഹ​നം കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​നം ദു​രു​പ​യോ​ഗ​ത്തി​ന് വി​ട്ട് നി​ല്‍​കി അ​ഴി​മ​തി​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്ന സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് ച​വ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തി​ന്റെ ഗേ​റ്റി​നു മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ വാ​ഹ​നം രാ​ത്രി കാ​ല​ത്ത് എ​ടു​ത്ത് കൊ​ണ്ട് പോ​യ​ത് താ​ന​റി​യാ​തെ ആണെ​ന്ന് സെ​ക്ര​ട്ട​റി ബി.​ഷൈ​ല​ജ പ​റ​യു​ന്നു.​എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​നം കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കി ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS