സ്വന്തം ലേഖകൻ കൊല്ലം: രാജ്യത്തെ ഞെട്ടിച്ച 105 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 31 വയസ്. 1988 ജൂലൈ 8നാണ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലന്റ് എക്സ്പ്രസ് പെരുമൺ പാലത്തിന് സമീപത്തുനിന്ന് അഷ്ടമുടി കായലിലേയ്ക്ക് പതിച്ച് അപകടം ഉണ്ടായത്.നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തു. ദുരന്തം സംഭവിച്ചതിനുശേഷം റെയിൽവേ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. സേഫ്റ്റി കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ ടൊർണാഡോ എന്ന ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമായതെന്നായിരുന്നു വിലയിരുത്തൽ.ഇത് ട്രെയിനിലെ യാത്രക്കാരും അഷ്ടമുടി കായലിന് സമീപത്ത് താമസിക്കുന്നവരും രക്ഷാ പ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ പോലും വിശ്വസിക്കുന്നുമില്ല. ഇത്തരത്തിൽ ഒരു കാറ്റ് പാലത്തിന് സമീപം മാത്രം വീശിയടിച്ചു എന്ന റെയിൽവേയുടെ വാദം അവിശ്വസനീയമാണെന്ന് തന്നെയാണ് നാട്ടുകാർ ഒറ്റക്കെട്ടായി പറയുന്നു. 31 വർഷം പിന്നിട്ടപ്പോൾ റെയിൽവേ പോലും ഈ ദുരന്തത്തെ വിസ്മരിച്ച മട്ടാണ്. ദുരന്തത്തിന്റെ സ്മാരകമായി…
Read MoreCategory: Kollam
കോടികളുടെ പുകയില ഉത്പന്ന വേട്ടയ്ക്ക് പിന്നാലെ കൊല്ലത്ത് 700 ലിറ്റർ സ്പിരിറ്റുമായി നാലു പേർ പിടിയിൽ
കരുനാഗപ്പള്ളി: ഇരുപതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 700 ലിറ്റർ സ്പിരിറ്റുമായി നാലുപേർ പിടിയിൽ. സ്പിരിറ്റ് കടത്താനുപയോഗിച്ച ഒരു ഇന്നോവ കാറും മാരുതി ഈക്കോ കാറും എക്സൈസ് സംഘം പിടികൂടി. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് ഇൻസ്പെക്ഷൻ വിംഗ് തലവൻ ടി അനിൽ കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് ഇ്നന് രാവിലെ 7.30ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം വച്ച് സ്പിരിറ്റ് പിടികൂടിയത് . നിരവധി കേസുകളിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശികളായ കനകരാജൻ, ബാലകൃഷ്ണൻ , നെയ്യാറ്റിൻകര സ്വദേശികളായ രാഹുൽ ,ദീപു എന്നിവരെയാണ് പിടികൂടിയത്. തമിഴ്നാട് ബോർഡിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കളിയിക്കാവിളയിൽ നിന്നും മാവേലിക്കരയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
Read Moreസീരിയലിൽ ലയിച്ചിരുന്നപ്പോൾ വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചര പവന്റെ മാല; ടിവിയിൽ നിന്ന് കണ്ണെടുക്കാതെ ശ്രദ്ധിച്ചിരുന്ന വീട്ടമ്മ മുറിയിലേക്ക് കയറി വന്നത് ഭർത്താവായിരിക്കുമെന്ന് തെറ്റിദ്ധരിച്ചതാണ് കാരണം
പാരിപ്പള്ളി :സീരിയൽ കണ്ടുകൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചരപവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. മേവനക്കോണം സ്വദേശിനിയായ വീട്ടയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഇവർ സീരിയലിൽ മുഴുകിയിരിക്കുകയായിരുന്നു. മുൻവശത്തെ വാതിൽതുറന്നിട്ടിരുന്നു. ഭർത്താവാണ് വന്നതെന്ന് കരുതി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ അടുത്തെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ഇവർ ബഹളം വച്ചതിനെതുടർന്ന് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു. പാരിപ്പള്ളി പോലീസ് കേസെടുത്തു.
Read Moreഅക്ഷരങ്ങളുടെയും അറിവിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ; ജയില്‍ അന്തേവാസികള്‍ക്ക് സാക്ഷരതാ പഠനവുമായി ‘ജയില്‍ ജ്യോതി’
കൊല്ലം :ജില്ലയിലെ ജയില്‍ അന്തേവാസികള്‍ക്കും സാക്ഷരതാ പഠനം ലഭ്യമാക്കുന്നു .നിരക്ഷരരായ ജയില്‍ അന്തേവാസികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന സാക്ഷരതാ പഠന ക്ലാസ് ‘ജയില്‍ ജ്യോതിയുടെയും’ വായന കളരിയുടെയും ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര നഗരസഭാ അധ്യക്ഷ ബി. ശ്യാമളയമ്മ കൊട്ടാരക്കര സബ് ജയിലില്‍ നിര്‍വഹിച്ചു. സാക്ഷരതാമിഷനും കൊട്ടാരക്കര നഗരസഭയും ജയില്‍ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജയില്‍ അന്തേവാസികള്‍ക്ക് അക്ഷരങ്ങളുടെയും അറിവിന്റെയും വഴികളിലൂടെ സഞ്ചരിക്കാനുള്ള മികച്ച അവസരമാണ് ജയില്‍ ജ്യോതിയിലൂടെ ലഭ്യമായിരിക്കുന്നത്. സാക്ഷരതാ പഠനത്തിലൂടെ ലഭിക്കുന്ന അറിവ് ജയില്‍ വാസത്തിനു ശേഷമുള്ള മികച്ച ജീവിതത്തിന് വഴികാട്ടിയാകുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.വായന കളരിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ഡി രാമകൃഷ്ണപിള്ള നിര്‍വഹിച്ചു. ജയിലുകളില്‍ കഴിയുന്ന അന്തേവാസികളില്‍ ഒരാള്‍ പോലും നിരക്ഷരനാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും നടപ്പിലാക്കും. ആഴ്ചയില്‍ മൂന്നു ദിവസം സാക്ഷരതാ പ്രേരക്മാര്‍ ജയിലിലെത്തി…
Read Moreട്രെയിൻ സർവീസുകൾ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം; റെയിൽവേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ്അസോസിയേഷൻ
പരവൂർ :കേന്ദ്ര പൊതു ബജറ്റിനോടൊപ്പം റെയിൽവേ ബജറ്റ് അവതരിപ്പിക്കാതെ പ്രത്യേകമായി തന്നെ അവതരിപ്പിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ്അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു ഒന്നിച്ച് അവതരിപ്പിക്കുന്നതിനാൽ റെയിൽ വികസനത്തെ സംബന്ധിച്ച് ജനങ്ങൾക്കും പാർലമെന്ററിനും ഒന്നും അറിയാൻ കഴിയുന്നില്ല റെയിൽവേയുടെ വികസന പ്രാവർത്തനങ്ങൾ ഏകപക്ഷീയമായി രാജ്യത്തെ ചില പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങുന്നുപാസഞ്ചർ ട്രെയിൻ സർവീസുകൾ സ്വകാര്യവൽകരിക്കാൻ റെയിൽവേ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റെയിൽവേ കൂടൂതൽ സ്വകാര്യവൽക്കരിക്കുന്നതിവേണ്ടിയാണ് ബഡ്ജറ്റുകൾ ഒന്നാക്കിയതെന്നും അത് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു
Read Moreകരുനാഗപ്പള്ളിയിൽ ഒന്നരക്കോടിയോളം രൂപ വിലവരുന്ന 100 ചാക്ക് ലഹരിവസ്തുക്കൾ പിടികൂടി ; രണ്ടുപേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഒന്നരകോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. വില്പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരും പിടിയിലായിട്ടുണ്ട്. ചവറ സ്വദേശികളാണ് പിടിയിലായത്. പാൻപരാഗ്, ശംഭു, തുടങ്ങിയ ലഹരിവസ്തുക്കൾ അടങ്ങിയ 100ചാക്കോളം ഉൽപ്പന്നങ്ങളാണ് കരുനാഗപ്പള്ളി എസിപിയുടെ നിർദേശാനുസരണം കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശിവകുമാർ, സിഎഎ ഷാഫി, പോലീസുകാരായ രാജീവ്, ശ്രീകുമാർ എഎസ് ഐഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയിൽ റെയ്ഡ് നടത്തി പിടികൂടിയത്. ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെന്പോട്രാവലറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലും ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ് . അടുത്തിടെയാണ് സംഘം ഇടക്കുളങ്ങരയിലെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടത്തിവന്നതെന്നാണ് സൂചന.
Read Moreകശുവണ്ടി മേഖലയിലെ പ്രതിസന്ധി; കേന്ദ്രമന്ത്രിയെ കണ്ട് എം പിമാർ;ഉന്നതലയോഗം വിളിക്കുമെന്ന് ഉറപ്പു നൽകി പിയൂഷ് ഗോയൽ
കൊല്ലം :കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഉന്നതതല യോഗം വിളിക്കാമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും, കൊടിക്കുന്നിൽ സുരേഷ് എംപിക്കും ഉറപ്പു നൽകി. കശുവണ്ട ി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി മാർ കേന്ദ്ര മന്ത്രിയെ കണ്ടതിനെ ് തുടർന്നാണ് ഉറപ്പു നൽകിയത്. കശുവണ്ട ി മേഖലയിലെ പ്രതിന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കണമെന്ന് എംപി മാർ ആവശ്യപ്പെട്ടു. ബാങ്കുകളുടെ ഭാഗത്തു നിന്നും ഉദാരമായ സമീപനം സ്വീകരിക്കുവാൻ മുഖ്യമന്ത്രി തല യോഗത്തിൽ തീരുമാനമായെങ്കിലും നാളിതുവരെ നടപ്പാക്കിട്ടില്ല. യോഗ തീരുമാന പ്രകാരം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുളള റിപ്പോർട്ടിനെ ആസ്പദമാക്കി ബാങ്കുകൾ കശുവണ്ട ി മേഖലയെ പ്രത്യേക പരിഗണന നൽകി പുനരുദ്ധരിക്കുവാൻ ആവശ്യമായ നിർദ്ദേശം കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. പ്രതിസന്ധി…
Read Moreരാത്രി പരവൂരിൽ നിന്നും ബസുകളില്ല; യാത്രക്കാർ വലയുന്നു; പത്തുമണിവരെയെങ്കിലും സർവീസ് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ
പരവൂർ: കുണ്ടറ-വർക്കല റൂട്ടിൽ പുതുതായി തുടങ്ങിയ കെഎസ്ആർടിസി ചെയിൻസർവീസ് രാത്രി യാത്രക്കാർക്ക് പ്രയോജനം കിട്ടുന്നില്ലെന്ന് ആക്ഷേപം. വർഷങ്ങളായി പരവൂർ ചാത്തന്നൂർ റൂട്ടിൽ രാത്രി എട്ടിന് ശേഷം യാത്രേക്ലേശമാണെന്ന് യാത്രക്കാർ പറയുന്നു. പരവൂരിൽനിന്ന് ചാത്തന്നൂരിലേക്ക് രാത്രി എട്ടിന് ശേഷം സ്വകാര്യബസ് സർവീസ് നിർത്തുകയാണ് പതിവ്. ചാത്തന്നൂരിൽനിന്നും പരവൂരിലേക്കും ഇതാണ് അവസ്ഥ. കൈല്ലത്തുനിന്നും പരവൂർ പൊഴിക്കരയിസലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് പോയാൽ പിന്നെ ഒരു ബസ് പോലും ഇല്ല. മുന്‍പ് ചാത്തന്നൂരിൽ രാത്രി 10.15 ന് എത്തുന്ന പരവൂർ പൊഴിക്കര കെഎസ്ആർടിസി ബസ് ഇപ്പോൾ സ്ഥിരമല്ലെന്നും യാത്രകാർ പറയുന്നു. ഇപ്പോൾ തുടങ്ങിയ കുണ്ടറ വർക്കല കെഎസ്ആർടിസി ചെയിൻ സർവീസ് രാത്രിയാത്രക്കാരെ കൂടി പരിഗണിച്ച് 10വരെ സർവീസ് നടത്തണമെന്നാണ് നാട്ടുകാരുടേയും യാത്രകാരുടേയും ആവശ്യം. പകൽ ഈ റൂട്ടിൽ സ്വകാര്യബസുകൾ നിരവധിയുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും മറ്റും ജോലി കഴിഞ്ഞ് രാത്രി പരവൂർ…
Read Moreകൊല്ലം ബൈപാസ്: അപകടരഹിതമാക്കാന്‍ അടിയന്തര നടപടിയെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: ബൈപാസില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് ഈ ആഴ്ച തന്നെ തുടക്കമാകുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. ബൈപാസിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച കളക്ടര്‍ ഏഴു ദിവസസത്തിനകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. 24 മണിക്കൂറും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കണം. റോഡ് സുരക്ഷയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയാകുംവരെ ഈ രീതി പിന്തുടരണം. നേരത്തെ അനുമതി നല്കിയ അഞ്ചു സിഗ്നല്‍ ലൈറ്റുകള്‍ക്ക് പുറമെ അപകടസാധ്യതാ സ്ഥലങ്ങളില്‍ പുതിയ എട്ടെണ്ണം കൂടി സ്ഥാപിക്കണം. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം. ഇതോടൊപ്പം താത്കാലിക ഹംപുകളും നിര്‍മിക്കണം. തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണിന് ഉത്തരവ് നല്കി കഴിഞ്ഞു. സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുല ബോധവത്കരണ പരിപാടികളും നടത്തും.…
Read Moreപൊതുവഴിയോട് ചേർന്ന് അപകട സാധ്യത ഉയർത്തി ഉപയോഗ ശൂന്യമായ ജലസംഭരണി
ശാസ്താംകോട്ട :ജലസംഭരണി അപകടാവസ്ഥയിൽ. ഐവർകാല നിലക്കലിലാണ് നാടിനു ഭീഷണിയായി ഉപയോഗ ശൂന്യമായ ജലസംഭരണി നിൽക്കുന്നത്. നിലക്കൽ ക്ഷേത്രത്തിനു സമീപം പൊതുവഴിയോട് ചേർന്നാണ് വർഷങ്ങളായി ഉപയോഗിക്കാത്ത ജലസംഭരണി . ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന സംഭരണിയുടെ നാല് തൂണിന്റെ അടിഭാഗം, അപകടകരമായ രീതിയിൽ തകർന്ന് വീഴാറായി നില്‍ക്കുകയാണ്.കോൺക്രീറ്റിന്റെ അടിഭാഗം ഇളകി മാറി വാർക്ക കമ്പികൾ ഉൾപ്പടെ തെളിഞ്ഞു കാണാൻ സാധിക്കും . സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിയ്ക്കുന്ന, എട്ടു വർഷങ്ങൾക്ക് മുൻപ് അപകടകരമായ ടാങ്കിന് പകരം പുതിയതായി മറ്റൊരു ടാങ്ക് നിർമ്മിച്ചിട്ടുണ്ട്. ഇതിലാണ് ഇപ്പൊൾ ജലം സംഭരിക്കുന്നത്. സംഭരണിയുടെ താഴ്ഭാഗം കുട്ടികളുടെ കളിസ്ഥലം കൂടിയായതിനാൽ അപകടമയുണ്ടായാൽ അതിന്റെ തീവ്രത വളെരെ വലുതാകും . അപകട ഭീഷണിയുണ്ടാക്കുന്ന ഉപയോഗ ശൂന്യമായ ജലസംഭരണി ഉടൻ പൊളിച്ചു മാറ്റിയില്ലെങ്കിൽ സിപിഎം ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് .
Read More