അ​ക്ഷ​ര​ങ്ങ​ളു​ടെ​യും അ​റി​വി​ന്റെ​യും വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാൻ;  ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്ക് സാ​ക്ഷ​ര​താ  പ​ഠ​ന​വു​മാ​യി ‘ജ​യി​ല്‍ ജ്യോ​തി’

കൊല്ലം :ജി​ല്ല​യി​ലെ ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്കും സാ​ക്ഷ​ര​താ പ​ഠ​നം ല​ഭ്യ​മാക്കുന്നു .നി​ര​ക്ഷ​ര​രാ​യ ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്കു വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന സാ​ക്ഷ​ര​താ പ​ഠ​ന ക്ലാ​സ് ‘ജ​യി​ല്‍ ജ്യോ​തി​യു​ടെ​യും’ വാ​യ​ന ക​ള​രി​യു​ടെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ബി. ​ശ്യാ​മ​ള​യ​മ്മ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ല്‍ നി​ര്‍​വ​ഹി​ച്ചു. സാ​ക്ഷ​ര​താ​മി​ഷ​നും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യും ജ​യി​ല്‍ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്ക് അ​ക്ഷ​ര​ങ്ങ​ളു​ടെ​യും അ​റി​വി​ന്റെ​യും വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ജ​യി​ല്‍ ജ്യോ​തി​യി​ലൂ​ടെ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. സാ​ക്ഷ​ര​താ പ​ഠ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​റി​വ് ജ​യി​ല്‍ വാ​സ​ത്തി​നു ശേ​ഷ​മു​ള്ള മി​ക​ച്ച ജീ​വി​ത​ത്തി​ന് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.വാ​യ​ന ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഡി ​രാ​മ​കൃ​ഷ്ണ​പി​ള്ള നി​ര്‍​വ​ഹി​ച്ചു.

ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന അ​ന്തേ​വാ​സി​ക​ളി​ല്‍ ഒ​രാ​ള്‍ പോ​ലും നി​ര​ക്ഷ​ര​നാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ജ​യി​ലു​ക​ളി​ലും ന​ട​പ്പി​ലാ​ക്കും. ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍ ജ​യി​ലി​ലെ​ത്തി ക്ലാ​സു​ക​ള്‍ ന​ല്‍​കും. 16 പേ​രെ​യാ​ണ് സാ​ക്ഷ​ര​താ പ​ഠ​ന​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ര്‍ സി ​കെ പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. വാ​യ​ന​യു​ടെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​സ​ഭാ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കാ​ര്‍​ത്തി​ക വി ​നാ​ഥ് അ​ധ്യ​ക്ഷ​യാ​യി. സ​ബ് ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ ​സോ​മ​രാ​ജ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്റ് സൂ​പ്ര​ണ്ട് പി ​ആ​ര്‍ മു​ര​ളീ​ധ​ര​ന്‍ പി​ള്ള, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts