യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ബ​സ് സ​ർ​വീസ് നി​ർ​ത്തി; പ്ര​തി​ക്ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ കുളത്തൂപ്പുഴ  ഡി​പ്പോ ഉ​പ​രോ​ധി​ച്ചു

കു​ള​ത്തു​പ്പു​ഴ :ബസ് സ​ർ​വീസ് നി​ർ​ത്ത​ലാ​ക്കി യാത്രക്കാരെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ അ​ധി​കൃ​ത​ർ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ക്ഷേ​ധം. ആ​ർ.​പി.​എ​ൽ എ​സ്റ്റേ​റ്റി​ലെ അ​ഭ​യ​ഗി​രി കോ​ള​നി​യി​ലേ​യ്ക്കു​ള​ള സ​ർ​വ്വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചാ​ണ് തൊ​ഴി​ലാ​ലി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി ഡി​പ്പോ ഇ​ൻ​സ്പെ​ക​്ടറെ ഉ​പ​രോ​ധി​ച്ച​ത്.

ഇന്നലെ വൈകുന്നേരമാണ് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വ്വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഡി​പ്പോ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യി ര​ണ്ട് സ​ർ​വ്വീ​സു​ക​ളാ​ണ് അ​ഭ​യ​ഗി​രി​യി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്ന് ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​ർ​വീ​സ് ന​ട​ത്തി​പ്പി​ലെ അ​പ​ക​ത​മൂ​ലം ന​ഷ്ട​ത്തി​ലാ​വു​ക​യും യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ നി​ർ​ത്താ​ലാ​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഒ​ട്ടൊ​ന്നു​മ​ല്ല ബുദ്ധിമുട്ട്. എ​സ്റ്റേ​റ്റി​നു​ള​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കു​ള​ത്തൂ​പ്പു​ഴ​യി​ൽ എ​ത്തി കാ​ര്യം നി​റ​വേ​റ്റി മ​ട​ങ്ങു​ന്ന​തി​നും, കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ യാ​ത്ര​ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്ന സ​ർ​വ്വീ​സ് നി​ർ​ത്തി​വ​ച്ച​താ​ണ് പ്ര​തി​ക്ഷേ​ധ​ത്തി​ന് ഇ​ട​യാ​യ​ത്.

തൊ​ഴി​ലാ​ളി​നേ​താ​ക്ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ന്ന​ത​രു​മാ​യി ഫോ​ണി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ലാ​ഭ​ന​ഷ്ട​ത്തി​ൻെ​റ ക​ണ​ക്ക് പ​റ​ഞ്ഞ് സ​ർ​വ്വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​വ​ർ ത​യ്യാ​റാ​യി​ല്ല ഇ​തേ തു​ട​ർ​ന്ന് വൈ​കി​യും ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. നേ​താ​ക്ക​ളാ​യ സി.​അ​ജ​യ​പ്ര​സാ​ദ്, പി.​കെ.​മോ​ഹ​ന​ൻ, ത​മി​ഴ്സെ​ൽ​വ​ൻ, ര​മേ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധം.

Related posts