തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ വർഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഇടതു മുന്നണിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവീനർ വി.ശിവൻകുട്ടിയാണ് പരാതി നൽകിയത്. ശ്രീധരൻപിള്ളയുടെ പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പു കാലത്തു വർഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വർഗീയമായി ആക്ഷേപിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചതെന്നും കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Read MoreCategory: Kollam
ക്രിമിനൽ കേസിലെ പ്രതിയും കൂട്ടാളിയും കരുനാഗപ്പള്ളിയിൽ കഞ്ചാവുമായി പിടിയിൽ
കരുനാഗപള്ളി: നിരവധി ക്രിമിനൽ കേസിലെ പ്രതിയേയും കൂട്ടാളിയേയും മൂന്നു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. വ്യാജ നമ്പർ പ്ലെയ്റ്റ് ഘടിപ്പിച്ച ബൈക്കും ഇവരിൽ നിന്നും പിടിച്ചെടുത്തു. കരുനാഗപ്പള്ളി ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ചവറ സുനാമി ഫ്ളാറ്റ്, തേവലക്കര, കോയിവിള, കോവിൽത്തോട്ടം, അരിനല്ലൂർ ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തുകയും പ്രദേശവാസികളെയും പെൺകുട്ടികളെയും ശല്യം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന കോയിവിള നടയിൽ പടിഞ്ഞാറ്റതിൽ ജിജോ ജോൺസൺ(21), കോയിവിള മൊട്ടയ്ക്കാവിള വീട്ടിൽ സച്ചിൻ ജാക്സൺ(21) എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ ഉൾപ്പെട്ട മൂവർ സംഘത്തെപ്പറ്റി റേഞ്ച് ഇൻസ്പെക്ടർ എ.ജോസ് പ്രതാപിന് രണ്ടാഴ്ച മുമ്പ് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥി ഉൾപ്പെട്ട മൂവർ സംഘം പിടിയിലായത്.…
Read Moreസിപിഎമ്മിന്റെ വ്യക്തിഹത്യയിൽ പ്രേമചന്ദ്രന്റെ ഗ്രാഫ് ഉയർന്നുകൊണ്ടേയിരിക്കുന്നുവെന്ന് സുധീരൻ
കൊല്ലം : യുഡിഎഫ് സ്ഥാനാർഥി പ്രേമചന്ദ്രനെതിരെ വ്യക്തിഹത്യ നടത്തുന്ന സിപിഎം സമീപനം മൂലം ഓരോ ദിവസവും പ്രേമചന്ദ്രന്റെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. മനയിൽകുളങ്ങര പൊരുതനയിൽ ചേർന്ന യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ നേതാക്കന്മാരുടെ ജൽപ്പനങ്ങൾക്ക് കൊല്ലം ജനത ശക്തമായ മറുപടി നല്‍കുമെന്ന് സുധീരൻ പറഞ്ഞു. അഞ്ചു വർഷക്കാലം ജനങ്ങളെ വഞ്ചിച്ച മോദി സർക്കാരിനും മൂന്നു വർഷക്കാലം കേരളത്തെ പിന്നോട്ടടിച്ച പിണറായി സർക്കാരിനുമുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കും കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ഫലമെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾക്ക് ആകെ മാതൃകയായ പ്രവർത്തനമാണ് പ്രേമചന്ദ്രന്റേത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആർ.രമണൻ അധ്യക്ഷത വഹിച്ചു. ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, എ.കെ.ഹഫീസ്, സൂരജ് രവി, പി.ആർ.പ്രതാപചന്ദ്രൻ, അഡ്വ.ആർ.സുനിൽ, പി.ജർമിയാസ്, പി.പ്രകാശ് ബാബു, ശിവപ്രസാദ്, ബാബുകുട്ടൻ, ഡി.ഗീതാകൃഷ്ണൻ, ഡോ.ഉദയ സുകുമാരൻ, ഗീതാ…
Read Moreഇരവിപുരത്തെ ബ്ലാക്ക്മാൻ പോലീസ് പിടിയിൽ; നാട്ടുകാരിൽ സംശയങ്ങൾ ബാക്കി
കൊല്ലം: ഇരവിപുരത്തും പരിസര പ്രദേശങ്ങളിലും രാത്രി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് വാളത്തുംഗൽ ആക്കോലിൽ കുന്നിൽ തെക്കതിൽ അപ്പു എന്നു വിളിക്കുന്ന അഭിജിത്ത് (22) പിടിയിലായെങ്കിലും ഇയാളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ബാക്കിയാകുന്നു.മോഷ്ടിച്ച ബൈക്കുമായാണ് അഭിജിത്ത് കഴിഞ്ഞ ദിവസം പരവൂർ പോലീസിന്റെ പിടിയിലായത്. വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടവ എന്ന സ്ഥലത്ത് നിന്ന് മോഷ്ടിച്ചതായിരുന്നു ബൈക്ക്. സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് 18,000 രൂപയും നാല് ഗ്രാം സ്വർണവും കവർന്നു. മറ്റൊരു വീട്ടിലെ സ്ത്രീയെ ആക്രമിക്കാനും ശ്രമം നടന്നു. കവർച്ചയ്ക്കൊപ്പം സ്ത്രീകളെ ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി.ബന്ധുവായ യുവാവിനെ പരവൂർ ദയാബ്ജി ജംഗ്ഷനിൽ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഹെൽമെറ്റ് പോലീസിന് കണ്ടെത്താൻ ആയില്ല. കസ്റ്റഡിയിൽ എടുക്കുന്പോൾ കൈവശം സിംകാർഡ് ഊരിയ നിലയിൽ ഒരു സ്മാർട്ട്…
Read Moreനവജാത ശിശുവിനെതിരേ വർഗീയ പരാമർശം; പോലീസ് കേസെടുത്തു; ബിനിലിന്റെ ഫോസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസർഗോട്ടെ ദന്പതികളുടെ പതിനഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വർഗീയ പരാമർശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരേ കേസെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിക്കുകയും ചെയ്തു. ഹിന്ദു രാഷ്ട്ര സേവകനായ ബിനിൽ സോമസുന്ദരം എന്നയാളാണ് നവജാത ശിശുവിനെതിരേ വർഗീയ വിഷം ചീറ്റുന്ന വാക്കുകൾ ഫേസ്ബുക്കിൽ കുറിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ജിഹാദിയുടെ വിത്ത് എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് നവമാധ്യമങ്ങളിൽ ഉയർന്നത്. പ്രതിഷേധം ഉയർന്നതോടെ കാര്യങ്ങൾ കൈവിട്ടുവെന്ന് മനസിലാക്കിയ ബിനിൽ പോസ്റ്റ് പിൻവലിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് ഇയാളുടെ പുതിയ വിശദീകരണം.
Read Moreവിദേശ പണമിടപാട് സ്ഥാപനങ്ങളിലെ മോഷണം: വിദേശ ദമ്പതികൾ അറസ്റ്റിൽ
ആറ്റിങ്ങൽ: വിദേശ പണമിടപാട് സ്ഥാപങ്ങളിൽ വിദേശ കറൻസി മാറാനെന്ന വ്യാജേന എത്തി സ്ഥാപത്തിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് വിദേശ കറൻസികളും ഇന്ത്യൻ രൂപയും മോഷ്ടിച്ച ഇറാനിയൻ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. സെറാജുദീൻ ഹൈദർ (57) ,ഇയാളുടെ ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള വി.എസ്.അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 സെപ്തംബർ മാസം 17 ന് 1 55 000 ഇന്ത്യൻ രൂപക്ക് തുല്യമായ സൗദി റിയാലും കുവൈറ്റ് ദിനാറും മോഷണം ചെയ്തതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിൽ ആകുന്നത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് വിദേശികളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഇവ സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ…
Read Moreഅന്യസംസ്ഥാനക്കാരനായ പുതപ്പു കച്ചവടക്കാരെ സൂക്ഷിക്കുക! കൊട്ടാരക്കര വെട്ടിക്കവലയില്‍ രണ്ടു മാസം ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ചു
കൊട്ടാരക്കര: ഗർഭിണിയെ വീട്ടിൽ കയറി അപമാനിച്ച അന്യസംസ്ഥാനക്കാരനായ പുതപ്പു കച്ചവടക്കാരനെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് അലിഗഡ് സ്വദേശി നൂർ മുഹമ്മദ് (26) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 10 ഓടെ കൊട്ടാരക്കര വെട്ടിക്കവലയിലായിരുന്നു സംഭവം. പുതപ്പു കച്ചവടത്തിനായി നൂർ മുഹമ്മദ് എത്തിയ വീട്ടിൽ രണ്ടു മാസം ഗർഭിണിയായ സ്ത്രീ മാത്രമാണുണ്ടായിരുന്നത്. ഇയാൾ വീട്ടിനുള്ളിൽ കയറി സ്ത്രീയെ ആക്രമിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തുവെന്നു പോലീസ് പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തു നടത്തിയ അന്വേഷണത്തിൽ മറ്റു മൂന്നു പുതപ്പു കച്ചവടക്കാരെ പിടികൂടിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണു പ്രതിയെ വെട്ടിക്കവല ജംഗ്ഷനു സമീപത്തുനിന്നു പിടികൂടിയത്. കൊട്ടാരക്കര സിഐ ന്യൂമാൻ, എസ്ഐ സുനിൽ ഗോപി, എഎസ് ഐ ഷാജഹാൻ, സിപിഒ അജിത് എന്നിവരുടെ നേതൃത്വത്തിലാണ്…
Read Moreപട്ടാഴിയില്‍ ചാരായ വേട്ട: രണ്ട് പേര് പിടിയില്‍; വിൽപനയ്ക്കായി കാറിൽ കൊണ്ടു പോകുന്നതിനിടെയാണ് അറസ്റ്റ്
പത്തനാപുരം : പട്ടാഴിയിൽ വൻ ചാരായ വിൽപ്പന കേന്ദ്രം ജില്ലാ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. 75 ലിറ്റർ ചാരായവും 575 ലിറ്റർ കോടയും വാറ്റുപകരങ്ങളും പിടിച്ചെടുത്തു. പത്തനാപുരം പട്ടാഴി ഏറത്ത് വടക്ക് ലീല ഭവനത്തിൽ സലിൻ(42), തലവൂർ പാണ്ടിത്തിട്ട രാജേഷ് ഭവനത്തിൽ രാജേഷ് കുമാർ(39) എന്നിവരാണ് പിടിയിലായത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘവും ജില്ലാ രഹസ്യാന്വേഷണ വിഭാഗവും ഒരാഴ്ചയായി ഈ ചാരായ വില്പനക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു. അതീവ രഹസ്യമായി നടത്തിയിരുന്ന ചാരായ വിൽപ്പന തന്ത്രപരമായ നീക്കത്തിലൂടെയാണ് എക്സൈസ് പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയിൽ സമീപിച്ച് ലിറ്ററിന് 1000 രൂപ വിലപറഞ്ഞു ഉറപ്പിച്ചു. 50 ലിറ്റർ ആവശ്യപ്പെട്ടത് നൽകുവാനായി കാറിൽ കൊണ്ടുവരുന്ന വഴിയാണ് പിടിയിലായത്. തുടർന്ന് ഒന്നാം…
Read Moreജലവിതരണ പൈപ്പുകള്‍ തകര്‍ത്ത് ഹൈവേ നിര്‍മ്മാണം; നടപടി എടുക്കുന്നില്ലെന്ന് പരാതി
കുളത്തുപ്പുഴ: മലയോര ഹൈവേയുടെ നിര്‍മ്മാണം കിഴക്കന്‍ മലയോര മേഖലയില്‍ ജനങ്ങളെ വലയ്ക്കുന്നു. കടുത്ത കുടിവെള്ളം ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ജലവിതരണ പൈപ്പുകള്‍ കൂടി സ്ഥിരമായി തകരുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. കല്ലുവെട്ടാംകുഴി, ഡാലി, മൈലമൂട്, ഒന്തുപച്ച, ചോഴിയക്കോട് പ്രദേശങ്ങളിലാണ് സ്ഥിരമായി കുടിവെള്ള വിതരണം തടസപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്നത് കുളത്തുപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ്. ജല വിതരണത്തിനായി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന പൈപ്പുകള്‍ ഹൈവേയുടെ ഭാഗമായിട്ടുള്ള കലിങ്ക് അടക്കമുള്ളവ നിര്‍മ്മിക്കുന്നതിനായ് ജെ സി ബി ഉപയോഗിച്ച് കുഴിക്കുമ്പോള്‍ പൊട്ടുകയാണ്. പൈപ്പ് തകരുന്നത് നിത്യ സംഭവമാണ്. തകരുന്ന പൈപ്പുകള്‍ ഹൈവേ കരാറുകാര്‍ തന്നെ പുനസ്ഥാപിക്കണം എന്ന് കരാര്‍ ഉള്ളതിനാല്‍ വാട്ടര്‍ അതോറട്ടി ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. ഇത് ഹൈവേ കരാറുകാര്‍ക്ക് അനുഗ്രഹമാണ്. അവര്ക്കിഷ്ട്ടമുള്ളപ്പോള് മാത്രമാണിപ്പോള്‍ തകര്‍ന്ന പൈപ്പുകള്‍ പുനസ്ഥാപിക്കുന്നത്. കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച പരാതി അറിയിക്കുന്നവരോട്…
Read Moreകൊല്ലത്ത് ഗർഭിണിയെ മാനഭംഗപ്പെടുത്താൻ ശ്രമം: ഇതര സംസ്ഥാന കച്ചവടക്കാരൻ അറസ്റ്റിൽ
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ഗർഭിണിയെ മാനഭംഗപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാന കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ഉത്തർപ്രദേശ് സ്വദേശി പീർ മുഹമ്മദാണ് അറസ്റ്റിലായത്. വീടുകൾ തോറും കമ്പിളിപ്പുതപ്പ് വിൽക്കുന്നയാളാണ് പീർ മുഹമ്മദ്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More