കൊല്ലം: കേന്ദ്ര സർക്കാരിന്റെ അഴിമതിയ്ക്കും ഇന്ധനവില വർദ്ധനവിനും എതിരെ കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഇന്ധന വിലവർദ്ധനവിലൂടെ മോദി സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും റാഫേൽ ഇടപാടിലൂടെ രാജ്യസുരക്ഷ പണയപെടുത്തിയെന്നും കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷെഫീക്ക് കിളികൊല്ലൂർ,ആർ.ശശിധരൻപിള്ള,യൂത്ത്കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ അനിൽകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ശശിധരൻപിള്ള,അയത്തിൽ നിസാം,ജെസ്റ്റിൻ കണ്ടച്ചിറ,അസിമുദ്ധീൻ,നിസ്സാം ചെമ്പടം,ഫൈസൽ അയത്തിൽ,ഉണ്ണികട്ടവിള,വിനീത് അയത്തിൽ,ഹാരിസ് കട്ടവിള ,ആശിഖ് ബൈജു,നെഫ്സൽ,ജയരാജ്,റിയാസ്കട്ടവിള,അനീസ് കുറ്റിച്ചിറ,നൗഫൽ,ഗോപാലകൃഷ്ണൻ,ബിനു,എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kollam
ഐആര്‍ഇയുടെ നിലപാടിനെതിരെ അയണിവേലിക്കുളങ്ങര ജനകീയ സമരസമിതി പ്രക്ഷോഭത്തിലേക്ക്
കരുനാഗപ്പള്ളി: നാമമാത്രമായി കരിമണല്‍ സാന്നിദ്ധ്യമുള്ള പ്രകൃതി രമണീയവും ജനനിബിഡവുമായ അയണിവേലിക്കുളങ്ങര വില്ലേജിനെ ഖനനമേഖലയാക്കാനുള്ള ഐആര്‍ഇയുടെ നിലപാടിനെതിരെ അയണിവേലിക്കുളങ്ങര ജനകീയ സമരസമിതി വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഉടമകള്‍ അറിയാതെയുളള ഭൂമി രജിസ്ട്രേഷന് റദ്ദാക്കണമെന്നും അയണിവേലിക്കുളങ്ങര വില്ലേജില്‍ ഖനനം നടത്തുവാന്‍ ഐആര്‍ഇയ്ക്ക് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വില്ലേജിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ മാസത്തില്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രതിഷേധറാലിയും സമ്മേളനവും നടത്തുവാന്‍ യോഗം തീരുമാനിച്ചു. കുറുക്കുവഴികളിലൂടെ അയണിവേലിക്കുളങ്ങര വില്ലേജിലെ ഭൂമി കൈയ്യടക്കാനുള്ള ശ്രമത്തില്‍ നിന്നും ഐ.ആര്.ഇയും ബന്ധപ്പെട്ടവരും പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനകീയ സമരസമിതി ചെയര്മാന് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജഗത്ജീവന്‍ലാലി, കൗണ്‍സിലര്‍മാരായ ജി.സാബു, പനക്കുളങ്ങര സുരേഷ്, മുനമ്പത്ത് ഗഫൂര്‍, വസുമതി രാധാകൃഷ്ണന്, റ്റി.വി.സനല്‍, വൈ.പൊടിക്കുഞ്ഞ്, രമണന്, മോഹന്‍ലാല്‍, തേവറ നൗഷാദ്, കെ.ജി.ശിവാനന്ദന്, മുനീര്ഖാദിയാര്, നാസര്‍ കോട്ടൂര്‍, സജിബാബു, വര്‍ഗീസ് ചാത്തമ്പള്ളി,…
Read Moreജീവനക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന നയം തിരുത്തണമെന്ന് സിഐടിയു
കൊല്ലം: കെഎസ് ആർടിസി ജീവനക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന നയം തിരുത്തണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പും സെക്രട്ടറി എസ്.ജയമോഹനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.സർവീസുകൾ വെട്ടിക്കുറച്ചും ജനങ്ങളുടെ യാത്രാക്ലേശം വർദ്ധിപ്പിച്ചും, ജീവനക്കാരുടെ ജോലിഭാരം ഏകപക്ഷീയമായി മാറ്റം വരുത്തിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജില്ലയിൽ ഇതിനകം 108 ഷെഡൂളുകൾ വെട്ടിക്കുറച്ചു. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങളുടെ യാത്രാക്ലേശം വർധിച്ചുവരികയാണ്. ജീവനക്കാരെ തലങ്ങുംവിലങ്ങും സ്ഥലം മാറ്റുകയും, മാറ്റം ചെയ്യുന്നതിന്റെ പേരിലുള്ള അസ്വസ്തത വ്യാപകമാണ്. കെഎസ് ആർടിസി ക്ക് നല്ല വരുമാനം ലഭിക്കുന്ന ചെയിൻ സർവ്വീസുകളാണ് അധികവും നിർത്തലാക്കിയത്. ഗ്രാമ പ്രദേശങ്ങളിലേയ്ക്കുള്ള സർവ്വീസുകളും ഇല്ലാതായാൽ പാരലൽ സർവ്വീസുകൾ വർദ്ധിക്കുകയും കെ.എസ്.ആർ.റ്റി.സി കൂടുതൽ സാന്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുകയും ചെയ്യും. കെഎസ് ആർടിസിയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണം. ജീവനക്കാർക്ക് ഡ്യൂട്ടി ഇല്ലാതെ മടങ്ങിപോകേണ്ടിവരുന്ന അവസ്ഥയും, ജനങ്ങൾക്ക് യാതൊരു സൗകര്യങ്ങളും ഇല്ലാതാകുകയും ചെയ്യുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Read Moreലഹരിസംഘങ്ങളിൽനിന്ന് കുട്ടികളെമോചിപ്പിക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് എസിപി
നീണ്ടകര : ലഹരി സംഘങ്ങളുടെ പിടിയിൽനിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദ്. നീണ്ടകര പന്നയ്ക്കൽ തുരുത്ത് ന്യൂ ബോയ്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച ് മത്സ്യതൊഴിലാളികളായ ജയഘോഷ്, മണികണ്ഠൻ എന്നിവരെ ആദരിക്കുന്ന ചടങ്ങ് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എസിപി. സാന്മാർഗിക ചിന്തകൾ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകേണ്ടത് വീട്ടിലെ മുുതിർന്നവരാണ്. രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായക പങ്കുണ്ടെന്നും എസിപി പറഞ്ഞു. വർത്തമാന ജീവിതത്തിൽ മക്കൾ മാതാപിതാക്കളിൽനിന്ന് അകലുന്ന പ്രവണത വർധിച്ചിട്ടുണ്ട്. എല്ലാകാര്യങ്ങളിലും കൂട്ടായ ചർച്ച കുടുംബങ്ങളിൽ ഉണ്ടാകണമെന്നും ജവഹർ ജനാർദ് ചൂണ്ടിക്കാട്ടി. ഇതിനോടനുബന്ധിച്ചുള്ള യോഗം വാർഡ് മെന്പർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗ ം ഷീല, രാജീവ് ഡി.പരിമണം, വാർഡ് മെന്പർ സോജ, ജി.രാജീവൻ പിള്ള, സുദർശനൻ, എം.രജനി…
Read Moreഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു വീണ് കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതരമായ പരിക്ക്
കരുനാഗപ്പള്ളി: കെഎസ്ആർടിസി ബസിൽ നിന്ന് വീണ് കണ്ടക്ടർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടർ യാസർ അരാഫത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. തുറയിൽകടവിൽ നിന്ന് അരിനല്ലൂരിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിൽ നിന്ന് കണ്ടക്ടർ ഡോർതുറന്നു പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കണ്ടക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreരാത്രിയിൽ ബൈക്കിൽ സഞ്ചരിക്കവേ ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി
കൊല്ലം: കുണ്ടറയിൽ രാത്രി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദന്പതികളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പെരുന്പുഴ ജംഗ്ഷനിൽ ഫ്രൂട്സ് കട നടത്തുന്ന പെരുന്പുഴ കൊരണ്ടിപ്പള്ളിൽ ബംഗ്ലാവിൽ വിനോദും ഭാര്യ അഞ്ജുവുമാണ് ആക്രമണത്തിന് ഇരയായത്. രാത്രി പത്തരയോടെ കടയടച്ച് ഇരുവരും വീട്ടിലേക്ക് പോകുന്പോഴായിരുന്നു ആക്രമണം. റോഡുവക്കിൽ ബൈക്കിലെത്തി കാത്ത് നിന്ന സംഘമാണ് ആക്രമിച്ചത്. ഒരു ബൈക്കിൽ രണ്ടാളുകൾ തന്നെ പിന്തുടരുന്നതായി വിനോദിന് തോന്നിയിരുന്നെങ്കിലും പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അഞ്ജുവിനോട് വിവരം പറഞ്ഞിരുന്നില്ല. ആളൊഴിഞ്ഞ് വെളിച്ചം കുറഞ്ഞ ഭാഗമെത്തിയപ്പോൾ അക്രമികൾ ബൈക്കിന് മുന്നിൽ ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് വച്ചിരുന്നതിനാൽ ഇരുളിൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പരിക്കേറ്റ ദന്പതികളെ നാട്ടുകാരാണ് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുണ്ടറ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദ് ഒരു വർഷം മുന്‍പ് ഒരു സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണെന്ന്…
Read Moreകല്ലുവാതുക്കൽ സ്കൂളിൽ മോഷണ ശ്രമം; മേശയും അലമാരകളും തകർത്തനിലയിൽ ; കാമറ തുണികൊണ്ട് മൂടിയ നിലയിലും
കല്ലുവാതുക്കൽ: പഞ്ചായത്ത് സ്കൂളിൽ മോഷ്ടാക്കൾ അഴിഞ്ഞാടി. മേശകളും അലമാരകളും കുത്തിതുറന്ന നിലയിലാണ്. സ്കൂൾ ഗ്രൗണ്ടിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സ്കൂളിലെ കാമറ തുണികൊണ്ട് മൂടിയതിനാൽ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടില്ല. സ്കൂളിന്റെ വാതിലുകളെല്ലാം ചവിട്ടിതുറന്നനിലയിലാണ്. ലാപ്ടോപ്പ് സൂക്ഷിക്കുന്ന അലമാരയുടെ താക്കോലും മോഷ്ടാക്കൾകവർന്നു. മേശയും കസേരകളും എല്ലാം വാരിവലിച്ചെറിഞ്ഞനിലയിലാണ്. കുട്ടികൾക്ക് യോഗ പരിശീലനത്തിനുള്ള ബഡ് ഷീറ്റുകളും നശിപ്പിച്ചു. വാഷ്ബേസിന്റെ സമീപത്തെ ട്യൂബ് നശിപ്പിച്ചിട്ടുണ്ട്. രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരാണ് ക്ലാസ് മുറികൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞകുറെ വർഷങ്ങളായി ഇവിടെ മോഷണം പതിവാണ്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.
Read Moreട്രെയിനുകളുടെ വൈകിയോട്ടം; റെയിൽവേ അധികൃതരുടെ കാരണങ്ങളിൽ തൃപ്തിയില്ല; യാത്രക്കാർ പ്രക്ഷോഭത്തിലേയ്ക്ക്
കൊല്ലം :മാസങ്ങളായി ട്രെയിൻ സർവ്വീസുകൾ വൈകി ഓടുന്നതിൽ പ്രതിഷേധിച്ച് തുടർച്ചയായ പ്രക്ഷോഭം ആരംഭിയ്ക്കാൻ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ദിവസവും ട്രെയിൻ വൈകുന്നതിന് റെയിൽവെ വിവിധ കാരണങ്ങൾ കണ്ടെ ത്തുകയാണ്. രാവിലെ 10.00 മുന്‍പ് തിരുവന്തപുരത്ത് എത്തിച്ചേരേണ്ട ഇന്റർസിറ്റി വഞ്ചിനാട് എന്നീ ട്രെയിനുകൾ കഴിഞ്ഞ ഒരു മാസത്തെ കണക്കു പരിശോധിച്ചാൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് കൃത്യതപാലിച്ചിട്ടുളളത്. റെയിൽ പാളങ്ങളുടെ അറ്റകുറ്റ പണികളുടെ പേരിൽ നിരന്തരമായി പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കുന്ന സമീപനം റെയിൽവെ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.പി. ദീപുലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജെ. ഗോപകുമാർ, കാര്യറ നസീർ, ചിതറ അരുണ്‍ ശങ്കർ, സന്തോഷ് രാജേന്ദ്രൻ, അഭിലാഷ് കുരുവിള എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊല്ലം റെയിൽവേ സ്റ്റേഷനു…
Read Moreസാലറി ചലഞ്ച് : ജില്ലയിൽ അഭൂതപൂർവ്വമായ പിന്തുണ; 87 ശതമാനം ജീവനക്കാരും പങ്കാളികളായി
കൊല്ലം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുന:സൃഷ്ടിക്കായി എല്ലാ മലയാളികളും തങ്ങളുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് ജില്ലയിൽ ജീവനക്കാരുടെ മേഖലയിൽ അഭൂതപൂർവ്വമായ പിന്തുണ. വിസമ്മത പത്രം നൽകുന്നതിന് നിശ്ചയിച്ചിരുന്ന അവസാന ദിവസമായ ഇന്നലെ വൈകുന്നേരം വരെയുള്ള പ്രാഥമിക കണക്ക് പ്രകാരം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേവലം 13 ശതമാനം ജീവനക്കാർ മാത്രമാണ് വിസമ്മതപത്രം നൽകിയിട്ടുള്ളത്. 357 സർക്കാർ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും സംഘടനാഭേദമന്യേ സാലറി ചലഞ്ചിൽ പങ്കാളികളായി. സെപ്തംബർ മാസത്തെ ശമ്പളവിതരണ തീയയതി അടുക്കുമ്പോഴേയ്ക്കും ഇപ്പോൾ വിസമ്മതപത്രം നൽകിയിട്ടുള്ള കുറേയധികം ജീവനക്കാർ കൂടി സാലറി ചലഞ്ചിൽ പങ്കാളികളാകും. സാലറി ചലഞ്ച് വിജയിപ്പിച്ച മുഴുവൻ ജീവനക്കാരെയും എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥയും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. കൃഷ്ണകുമാറും അഭിനന്ദിച്ചു.
Read Moreകരുനാഗപ്പള്ളിയിൽ പോളിടെക്നിക്ക് വിദ്യാർത്ഥിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ; പുലർച്ചെ കുട്ടിയെ അച്ഛൻ ബസിൽ കയറ്റി വിട്ടിരുന്നെങ്കിലും ഇടയ്ക്കിറങ്ങിയതായി കണ്ടെത്തി
കരുനാഗപ്പള്ളി: വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു. ചിറ്റുമൂല റയിവേ ഗേറ്റിനു സമീപമുള്ള റയിവേ ട്രാക്കിലാണ് വിദ്യാർത്ഥിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വടക്കേവിളയിൽ ശശിധരൻ രാജാമണി ദമ്പതികളുടെ മകൾ അർച്ചന (20)യാണ് മരിച്ചത്. പത്തനംതിട്ട പോളിടെക്നിക്ക് വിദ്യാർത്ഥിയാണ്. പുലർച്ചെ അച്ഛൻ പുതിയ കാവിൽ നിന്ന് ബസ്സ് കയറ്റി വിട്ടിരുന്നു. തുടർന്ന് അർച്ചന ചിറ്റുമൂലയിൽ ഇറങ്ങുകയായിരുന്നു.
Read More