കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്/വി.വി.പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യാ ലിമിറ്റഡ് എൻജിനീയര്‍ റാം കൈലാസ് യാദവിന്റെ നേതൃത്വത്തിലുള്ള 13 പേരടങ്ങുന്ന സാങ്കേതിക വിദഗ്ധരാണ് മെഷീനുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ആര്. ഗോപാലകൃഷ്ണന്റെ നേതൃത്തിലുള്ള റവന്യൂ ഉദേ്യാഗസ്ഥ സംഘം മേല്‍നോട്ടം വഹിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടുകളുടെ പ്രതിനിധികളും പങ്കെടുത്തു. പരിശോധന പൂര്‍ത്തിയായ മെഷീനുകള്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കരിക്കോട് ഡിപ്പോയില്‍ സൂക്ഷിക്കും.
Read MoreCategory: Kollam
ക്വട്ടേഷൻ സംഘങ്ങൾക്ക് പ്രിയം റെന്റ് എ കാർ; നടപടിയില്ലാതെ പോലീസ്
കൊല്ലം : ക്വട്ടേഷൻ സംഘങ്ങൾക്ക് പ്രിയം റെന്റ് എ കാർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന വാടക കാറുകൾതന്നെ . കൊലപാതങ്ങൾക്ക് ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന കാറുകൾ വാടകക്ക് എടുക്കുന്നതാണെന്ന് കണ്ടെത്തി . റെൻറ് എ കാറിന് കർശനമായ നിയന്ത്രണങ്ങൾ പോലീസ് കൊണ്ടുവന്നിരുന്നു. കാർ വാടകക്ക് എടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധ മായി വാങ്ങി സൂക്ഷിക്കാൻ നൽകുന്നവർക്ക് പോലീസ് നിർദേശം നൽകിയിരുന്നു. മൈലക്കാട് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ കൊലയാളികൾ ഉപയോഗിച്ചിരുന്നു കാർ വാടകക്ക് എടുത്തതാണെന്ന വിവരം ലഭിച്ചതോടെയാണ് പോലീസ് ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തത്. ജില്ലയിൽ വാഹനങ്ങൾ വാടകക്ക് നൽകുന്നവരെ കണ്ടെത്തി നിയന്ത്രിച്ചിരുന്നു.എന്നാൽ വീണ്ടും റെന്റ് എകാർ കൂടുതൽ ശക്തമാവുകയും വാഹനങ്ങൾ വാടകക്ക് നൽകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇപ്പോൾ ഒരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങൾ വാടകക്ക് നൽകുകയാണ്. ജില്ലയിൽ നടന്ന മിക്ക കൊലപാതകങ്ങളിലും സംഘമെത്തിയിരുന്നത് വാടക…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സ്കൂളുകളില്‍നിന്ന് ലഭിച്ചത് ഒരു കോടി രൂപ
കൊല്ലം :പ്രളയാനന്തര ദുരിതാശ്വാസത്തിന് കരുത്തേകാന്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം 98.38 ലക്ഷം രൂപയാണ് നല്‍കാനായത്. അന്തിമ കണക്ക് ലഭിക്കുമ്പോള്‍ തുക ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. കനിവോടെ കൊല്ലം ദുരിതാശ്വാസ സമാഹരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വിദ്യാര്‍ഥികള്‍ മനസ്സറിഞ്ഞ് സംഭാവന നല്‍കിയത്. അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ നല്കിയ 1,23,000 രൂപയാണ് ഉയര്‍ന്ന തുക. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍ ഒരു ലക്ഷം രൂപയാണ് നല്‍കിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, എസ്.എസ്.എ, ഐ.ടി. അറ്റ് സ്കൂള്‍ എന്നിവരടക്കം വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീകല അറിയിച്ചു.
Read Moreപ്രളയകെടുതി : സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ ജനതാദൾ -യുഡിഎഫ് വിഭാഗം പ്രക്ഷോഭത്തിലേക്ക്
കരുനാഗപ്പള്ളി : പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സഹായം നല്കുന്നതില് എല്‍.ഡി.എഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്ന് ജനതാദൾ -യുഡിഎഫ് വിഭാഗം ആരോപിച്ചു. കോടിക്കണക്കിന് രൂപ വിദേശത്തുനിന്നും സ്വദേശത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടും ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇതുവരെയും യാതൊരുവിധ സഹായവും ലഭ്യമായില്ല. സമാശ്വാസ സഹായമായ 10000 രൂപ പോലും അര്‍ഹതപ്പെട്ട ആള്‍ക്കാരെ കണ്ടെത്തി നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ട അവസ്ഥയിലാണ്. ഡാം മാനേജ്മെന്റിന്റെയും അവരെ നിയന്ത്രിക്കുന്ന ഗവണ്മെന്റിന്റെയും നിരുത്തരവാദപരമായ തീരുമാനം ആണ് കേരളത്തിലെ ജനങ്ങളെ ഈ ദുരിതകയത്തിലേക്ക് വലിച്ചെറിഞ്ഞതിന്റെ പിന്നില്‍. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മറ്റുമന്ത്രിമാരുടെ സ്വരച്ചേര്‍ച്ച ഇല്ലായ്മ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വീണ്ടും ദുരിതമാണ് സമ്മാനിച്ചത്. ഇതിനെതിരെ ജനതാദള്‍ യു.ഡി.എഫ് ശക്തമായ സമരപരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ജനതാദള്‍ യുഡിഎഫ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ആദിനാട് ഷിഹാബ് യോഗം ഉത്ഘാടനം ചെയ്തു. എസ്.പ്രശാന്ത്, മനോജ്കുമാര്‍ മനാഫ്, അബ്ദുല്‍സലാം, സ്വപ്നമോഹന്,…
Read Moreമനോരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം നാളെ മുതൽ ; സംസ്ഥാനത്ത് നിന്നുള്ള 300 ഡോക്ടർമാർ പങ്കെടുക്കും
കൊല്ലം: ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റി സംസ്ഥാന ഘടകത്തിന്റെ സമ്മേളനം നാളെ മുതൽ 16വരെ കൊല്ലം തേവള്ളി ഹോട്ടൽ റാവീസിൽ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നുള്ള 300 ഡോക്ടർമാർ പങ്കെടുക്കും.നാളെ രാവിലെ ഒന്‍പതിന് കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കുന്ന സ്കൂൾ അധ്യാപകർക്കും കൗൺസിലർമാർക്കും വേണ്ടിയുള്ള ശിൽപ്പശാല ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ മാനസിക ആരോഗ്യ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും എന്നതാണ് ശിൽപ്പശാലയുടെ വിഷയം.നാളെ രാത്രി ഏഴിന് ഹോട്ടൽ റാവീസിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മാനസിക ആരോഗ്യ പ്രശ്നങ്ങളും ക്രമസമാധാനപാലനവും എന്ന വിഷയത്തിൽ മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജോസഫ് പ്രസംഗിക്കും. 15ന് രാവിലെ ഒന്പതുമുതൽ 16ന് ഉച്ചവരെ മാനസിക ആരോഗ്യ ചികിത്സാ രംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിക്കും.15ന് വൈകുന്നേരം 6.30ന് സംസ്ഥാന പ്രസിഡന്റ്…
Read Moreഎൽജിഎസ് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ട് രണ്ടരമാസം ; നിയമനകാര്യത്തിൽ പിഎസ് സിയുടെ ഒളിച്ചുകളി
കൊല്ലം: ലാസ്റ്റ്ഗ്രേഡിന്റെ ജില്ലാതല പഴയ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച് രണ്ടരമാസം പിന്നിട്ടിട്ടും നിയമനം വൈകുന്നത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. പുതിയ ലിസ്റ്റ് വന്നിട്ട് രണ്ട രമാസമാകാറായിട്ടും ഒരാളെ പോലും നിയമിച്ചില്ല. ഇത് 2018 ജൂണ്‍ 30ന് നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകാരുടെ സാധ്യതയെയും ഇല്ലാതാക്കുന്നതായി പരാതിയുണ്ട്. ജില്ലയിലെ, എൽ.ജി.എസ് 2015-2018 കാലഘട്ടത്തെ, ഡിഗ്രിക്കാർകൂടി ഉൾപ്പെട്ട ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത് കഴിഞ്ഞ ജൂണ്‍ 29 നാണ്.ജൂണ്‍ 30 ന് പുതിയലിസ്റ്റ് നിലവിൽവരുകയും ചെയ്തു.ആ ലിസ്റ്റിലേയ്ക്ക് നീക്കിവയ്ക്കപ്പെട്ട 15 ഒഴിവുകളാണ് ഇങ്ങനെ പിഎസ്.സിയുടെനിരുത്തരവാദിത്വ പരമായ നിലപാട് മൂലം വൈകുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ഇതിൽ 9 എണ്ണം ജില്ലാതല ഒഴിവുകളും 6 എണ്ണം സംസ്ഥാന തല ഒഴിവുകളുമാണ്. ഇതിന്റെ നിയമനറൊട്ടേഷനിലെ സാങ്കേതികത്വം പറഞ്ഞാണ് ജില്ലാ ഓഫീസ് ഇതുവരെ അഡ്വൈസ് വൈകിപ്പിച്ചുകൊണ്ട ിരുന്നത്.എന്നാൽ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് ജില്ലാ ഓഫീസുകൾ പലതും…
Read Moreനിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 12ബോട്ടുകൾ പിടികൂടി; നിയമ ലംഘനത്തിന് 2.5 ലക്ഷം രൂപയാണ് പിഴ
കൊല്ലം :തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തിയ 12 ബോട്ടുകൾ പിിടകൂടി. മറൈൻഎൻഫോഴ്സ് മെന്റ്, കോസ്റ്റൽ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പട്രോളിംഗിലാണ് 12ബോട്ടുകൾ പിടികൂടി കേസെടുത്തത്. കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന് ആക്ട് പ്രകാരം തീരക്കടലില്‍ കൊല്ലംകോട് മുതല്‍ പരവൂര്‍ പൊഴിക്കര വരെ തീരത്ത് നിന്നും 30 മീറ്റര്‍ ആഴത്തിലും പരവൂര്‍ പൊഴിക്കര മുതല്‍ മഞ്ചേശ്വരം വരെ തീരത്ത് നിന്നും 20 മീറ്റര്‍ ആഴത്തിലും യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിയമ ലംഘനത്തിന് 2.5 ലക്ഷം രൂപയാണ് പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. കടല്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ നിയമം പാലിച്ച് മത്സ്യബന്ധനം നടത്തണമെന്നും അറിയിച്ചു.
Read Moreവ്യാജനിർമിത വിദേശമദ്യവുമായി ശോഭന പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു; വ്യാജമദ്യനിർമാണത്തിന് നേതൃത്വം നല്‍കുന്നത് എക്സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനെന്ന് എക്സൈസ്
കരുനാഗപ്പള്ളി :വ്യാജ നിർമ്മിത വിദേശമദ്യവുമായി സ്ത്രീ കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് സംഘത്തിന്റെ പിടിയിലായി. മാവേലിക്കര കറ്റാനം സ്വദേശിനി ശോഭന (41)യാണ് പിടിയിലായത്.ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളി റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ വിദേശമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി രഹസ്യ വിവരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ ജോസ് പ്രതാപിന് ലഭിച്ചിരുന്നു. തുടർന്ന് ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയ്ഞ്ചിന്റെ അതിർത്തി ഭാഗങ്ങളിൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്ന് വ്യാപകമായ രീതിയിൽ വ്യാജ വിദേശമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചു. എക്സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെയും തെങ്ങമം ഭാഗത്തുള്ള നിരവധി അബ്കാരി, സ്പിരിറ്റ് കേസുകളിലെ പ്രതിയുടെയും നേതൃത്വത്തിലാണ് നിർമാണം. കറ്റാനം, ഞക്കനാൽ, വയനകം ഭാഗങ്ങളിൽ ഇതിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ബിജുവിനെപ്പറ്റി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥർ…
Read Moreകനിവോടെ കൊല്ലം;മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ പ്രാദേശിക ധനസമാഹരണത്തിന് ഇന്ന് തുടക്കം
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം- കനിവോടെ കൊല്ലത്തിന്റെ ഭാഗമായി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ പ്രാദേശിക ധനസമാഹരണത്തിന് ഇന്ന് തുടക്കം കുറിച്ചു. വിവിധ താലൂക്കുകളിലായി നടക്കുന്ന പരിപാടിയില്‍ മന്ത്രിക്കൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പങ്കുചേരും. രാവിലെ 10.30 മുതൽ കരുനാഗപ്പള്ളി ടൗണ്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് ആദ്യ ധനസമാഹരണം. കുന്നുത്തൂര് താലൂക്ക് ഓഫീസില്‍ ഉച്ചകഴിഞ്ഞ് തുടങ്ങുന്ന പരിപാടി വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും. 13ന് രാവിലെ 10.30 മുതല്‍ 12 വരെ- കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ- കടയ്ക്കല്‍ ടൗണ്‍ ടാക്സി സ്റ്റാന്ിലെ പ്രത്യേക വേദി, 14ന് രാവിലെ 10 മുതല്‍ ഒന്നുവരെ -കൊല്ലം താലൂക്ക് ഓഫീസ്, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ- പുനലൂര്‍ ജി.എച്ച്.എസ്.എസ്, വൈകുന്നേരം നാലു മുതല്‍ ആറു വരെ –…
Read Moreഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിറ്റുമൂല റയിൽവേക്രോസിൽ സ്ഥാപിച്ച ഡിവൈഡർ തകർന്നു; പഴയപടി പുനസ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തം
കരുനാഗപ്പള്ളി ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെഭാഗമായി ചിറ്റുമൂലറെയിൽവേ ക്രോസിനിരുവശവും സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ തകർന്ന നിലയിൽ.ഡിവൈഡർ സ്ഥാപിച്ച് രണ്ടു ദിവസത്തിനകം തന്നെ ഇത് തകർന്ന നിലയിൽ കാണപ്പെടുകയായിരുന്നു. അനുദിനം ഗതാഗതകുരുക്ക് അസഹനീയമായ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്ക് പരിഹാരത്തിനായി പൊതു താല്‍പ്പര്യ പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് പി ഡബ്ലിയു ഡി റോഡ്സ് വിഭാഗം അധികൃതർക്ക് നൽകിയ ഉത്തരവ് പ്രകാരമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. തുടർന്ന് റെയിൽവേ ക്രോസിന് അഭിമുഖമായി റോഡിനന്റെ ഇരുവശവും അമ്പത് മീറ്റർ ദൂരത്തിൽ ഇരുമ്പു വേലി യുടെ ഡിവൈഡറുകൾ സ്ഥാപിച്ചത്.റയിൽവേ ക്രോസിന്റെ ഇരുവശവുമായി മദ്ധ്യഭാഗത്തായാണ് ഇവ സ്ഥാപിച്ചിരിന്നത്. ക്രോസ് അടക്കുമ്പോൾ ഇരുവശത്തും ട്രാക്ക് തെറ്റിച്ച് വാഹനങ്ങൾ കടന്നുകയറുന്നത് നിത്യസംഭവമായിരുന്നു. ഇതു മൂലം ഗേറ്റ് തുറന്നാലും മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ട്രയിനുകൾ കൂടുതലുള്ള സമയങ്ങളിൽ കൂടുതൽസമയം അടച്ചിടേണ്ടി വരുന്നതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് ഉണ്ടാകുന്നത്…
Read More