കൊട്ടാരക്കര: മുത്തുമാരി അമ്മൻ കോവിലിലെ വഞ്ചി മോഷണക്കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു . മാവേലിക്കര വേരൂർ മള്ളാട്ടു താഴേവീട്ടിൽ അജയകുമാർ(21), ഭാര്യ ശ്രീലക്ഷ്മി(19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പതിനാറുകാരനായ ബന്ധുവും കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കുരിശടികളിലുൾപ്പടെ നിരവധി മോഷണങ്ങൾ നടത്തിയ കേസിൽ ചെങ്ങന്നൂരിൽ നിന്നാണ് ഇവർ പിടിയിലായത്. പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കര മുത്തുമാരി അമ്മൻ കോവിലിലെ മോഷണം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. കാറിൽ കറങ്ങി മോഷണം നടത്തുന്ന ഇവർ മുത്തുമാരി അമ്മൻകോവിലിലെ വഞ്ചിയും കാറിൽ കടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Read MoreCategory: Kollam
സാങ്കേതികത്വത്തില്‍ കുരുങ്ങി ലൈഫ് മിഷന് പുറത്ത്; ദളിത് കുടുംബം വെള്ളക്കെട്ടില്‍
കരുനാഗപ്പള്ളി : ഒരു റേഷന്‍ കാര്‍ഡിനെ ഒരു കുടുംബമായി പരിഗണിക്കണമെന്ന സര്‍ക്കാര്‍ മാനദണ്ഡത്തില്‍ കുരുങ്ങി ലൈഫ് മിഷന് ലിസ്റ്റിന് പുറത്തുപോയത് ഒരു ദളിത് കുടുംബം. ഗൃഹനാഥന് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ദളിത് കുടുംബം കനത്തമഴയില്‍ വെള്ളത്തിലകപ്പെട്ടു. തഴവ പാവുമ്പ വില്ലേജിലെ മണപ്പള്ളി പതിനൊന്നാം വാര്‍ഡില്‍ കടമ്പാട്ട് കോളനിയിലെ രാധാമണിയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രാഹുലുമടങ്ങുന്ന കുടുംബത്തിന്റെ ഓലമറച്ച ഒരു മുറി വെള്ളപ്പൊക്കത്തില്‍ മുങ്ങി താമസ യോഗ്യമല്ലാതായിരിക്കുന്നു. വികലാംഗനും കാന്‍സര്‍ ബാധിതനുമായിരുന്ന രാഘവന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. രാഘവന് ജീവിച്ചിരിക്കെ പലഘട്ടങ്ങളിലും വീടിന് അപേക്ഷിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.പിന്നീട് രോഗാധുരനായപ്പോഴേക്കും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയും സഫമാകാതെയാണ് മരണത്തിന് കീഴടങ്ങിയത്. രാഘവന്റെ മരണത്തിന് ശേഷം ഈ കുടുംബത്തെ സാങ്കേതികത്വത്തിന്റെ പേരില്‍ ഭവനപദ്ധതിയില്‍ ഒഴിവാക്കിയ വിവരം കാണിച്ച് കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും കുടുംബത്തിന്റെ ദയനീവാസ്ഥ…
Read Moreഓരേസമയം രണ്ടുപേർ ഒന്നിച്ചെത്തി; യുവതിക്കുവേണ്ടിയുള്ള സംഘർഷത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു; കൊല്ലത്ത് സംഭവിച്ചത്
കൊല്ലം: അഞ്ചലിൽ ഇരുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു. അഞ്ചൽ ഏരൂർ തുന്പോട് ലിജോഭവനിൽ ലാലുകുഞ്ഞാപ്പി(44) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അഞ്ചൽ അഗസ്ത്യക്കോടിന് സമീപമായിരുന്നു സംഘടനം. പ്രദേശത്തെ ഒരു യുവതിയെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മർദനമേറ്റ് ഓടിരക്ഷപ്പെടാൻ ശ്രമിക്കവെയാണ് സമീപത്തെ പറന്പിലെ കിണറ്റിൽ വീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആയൂർ സ്വദേശി സുമേഷ് എന്ന യുവാവിനെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreകുവൈറ്റിൽ മലയാളി യുവാവിന്റെ സത്യസന്ധത നാടിന് അഭിമാനമായി; ടാക്സിയിൽ ഇരുന്ന് കിട്ടിയ ബാഗ് ഉടമയ്ക്ക് നൽകുമ്പോൾ ഈജിപ്തുകാരന് തിരികെ കിട്ടിയത് ലക്ഷങ്ങൾ; സംഭവത്തെക്കുറിച്ച് ഹാഫി പറയുന്നതിങ്ങനെ…
കൊയിലാണ്ടി: കുവൈറ്റിൽ മലയാളി യുവാവിന്റെ സത്യസന്ധതയിൽ ഈജിപ്തുകാരന് തിരിച്ചു കിട്ടിയത് ലക്ഷങ്ങൾ. കൊയിലാണ്ടി കൊല്ലം കുളപറമ്പിൽ ഹാഫിൽ ആണ് പ്രവാസി മലയാളികൾക്കും കൊല്ലം ദേശത്തിനും അഭിമാനമായത്. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹാഫിൽ. കഴിഞ്ഞ ദിവസം ടാക്സിയിൽ യാത്ര ചെയ്ത ഈജിപ്തുകാരനായ അബ്ദുൽ ഹലീം എന്നയാളുടെ ആയിരത്തിലധികം കുവൈറ്റ് ദിനാർ അടങ്ങുന്ന ബാഗ് വാഹനത്തിൽ വച്ച് മറക്കുകയായിരുന്നു. ഇയാൾക്കുശേഷം മറ്റു രണ്ടുപേർ ടാക്സിയിൽ യാത്ര ചെയ്തിരുന്നെങ്കിലും അവരുടെ ശ്രദ്ധയിൽ ബാഗ് പെടാതിരുന്നത് ഭാഗ്യമായെന്ന് ഹാഫിൽ പറഞ്ഞു. വണ്ടി പാർക്കിംഗിനായി നിർത്തിയപ്പോഴാണ് പിൻസീറ്റിൽ ബാഗ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ വലിയ തുക അടങ്ങിയ ബാഗാണെന്ന് കണ്ടെത്തുകയും സ്യൂട്ട് കേയ്സിൽ നിന്നും ബന്ധപ്പെടാവുന്ന നമ്പർ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തി പണമടങ്ങിയ ബാഗ് കൈമാറുകയായിയിരുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ കളക്ഷൻ തുകയായിരുന്നു നഷ്ടപ്പെട്ടിരുന്നത്. തുക തിരികെ എത്തിച്ച ഹാഫിലിനെ…
Read Moreവയോജനസംരക്ഷണം വിപുലീകരിക്കാന്‍ ശിപാര്‍ശ നല്‍കുമെന്ന് നിയമസഭാ സമിതി
കൊല്ലം: വയോജന പരിചരണത്തിന് മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലയിലെത്തിയ നിയമസഭാസമിതി അറിയിച്ചു. നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയംഗങ്ങളും എംഎല്‍എമാരുമായ എ.എം.ആരിഫും, എല്‍ദോ എബ്രഹാമുമാണ് ജില്ലയിലെ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചത്. മുന്‍ എംഎല്‍എ ടി.എന്‍. പ്രതാപന് 2012ല്‍ നല്കിയ നോട്ടീസിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എംഎല്‍എമാരുടെ സന്ദര്‍ശനം. വയോജന കമ്മീഷന് രൂപീകരണം സംബന്ധിച്ച് പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പുകള്‍ നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണമാണ് ഇവര്‍ നടത്തിയത്. ഇതിനായി പത്തനാപുരം ഗാന്ധിഭവന് സന്ദര്‍ശിച്ച സംഘം ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലും തെളിവെടുപ്പ് നടത്തി. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പൊതുവെ സംതൃപ്തി അറിയിച്ചതിനൊപ്പം വയോജനപരിചരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി. സര്‍ക്കാര്‍ സ്ഥാപനത്തിലെ അന്തേവാസികളുടെ പരിചരണത്തിനും ശുശ്രൂഷയ്ക്കുമായി കൂടുതല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ സ്ഥിരമായോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാനാണ് തീരുമാനം. ഇവിടെ വാഹന സൗകര്യം നല്‍കുന്നതും…
Read Moreഇടത് വിപുലീകരണത്തിൽ പ്രതീക്ഷയർപ്പിച്ച് കേരള കോൺഗ്രസ്-ബി ജില്ലാ നേതൃത്വം
കൊല്ലം: എൽഡിഎഫ് വിപുലീകരണം നടക്കുന്പോൾ തങ്ങളെ മുന്നണിയിലെ ഘടകക്ഷിയാക്കി ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കേരള കോൺഗ്രസ്-ബി ജില്ലാ നേതൃത്വം. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതാക്കൾക്ക് ഇടതുമുന്നണിയെ നയിക്കുന്ന പ്രബല കക്ഷിയിൽ നിന്ന് വ്യക്തമായ ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും ജില്ലയിലെ നേതാക്കൾ സൂചിപ്പിക്കുന്നു. ഇതിനു മുന്നോടിയായി കേരള കോൺഗ്രസ്-ബി ജില്ലാ നേതൃത്വ ക്യാന്പ് 29, 30 തീയതികളിൽ പുനലൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 700 പ്രതിനിധികൾ ക്യാന്പിൽ പങ്കെടുക്കും. സംഘടന രൂപീകൃതമായിട്ട് 50 വർഷം പിന്നിടുന്ന സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് വാർഡ് തലം മുതലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയാനും അതനുസരിച്ച് പാർട്ടി പ്രവർത്തനം ചിട്ടപ്പെടുത്തുകയുമാണ് ക്യാന്പിന്റെ ലക്ഷ്യമെന്നാണ് വിശദീകരണം. എന്നാൽ ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളും പാർട്ടിയുടെ പുതിയ തീരുമാനങ്ങളുടെ വിശദീകരണവും ക്യാന്പിലുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞു. ഇടതുമുന്നണി പ്രവേശനം എന്ന പ്രധാന അജൻഡ തന്നെയായിരിക്കും…
Read Moreപോറ്റമ്മയുടെ ക്രൂരത! ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത് തുടയിലും ഗുഹ്യഭാഗങ്ങളിലും; കുട്ടി ടീച്ചറോട് പറഞ്ഞത് ഇങ്ങനെ…
കരുനാഗപ്പള്ളി: ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ചു തുടയും ഗുഹ്യഭാഗങ്ങളും പൊളള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയേയും കുട്ടിയുടെ പിതാവിനെയും ഇന്ന് കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി പറഞ്ഞു. പതാരം കിടങ്ങയം ചെപ്പള്ളിൽ തെക്കതിൽ അനിഷിന്റെ മകളാണ് കൊടും ക്രൂരതയ്ക്കിരയായത്. തഴവ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാഥിനിയാണ്. ഒരാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വീട്ടിലേക്ക് വിളിച്ച് വിവരം തിരക്കിയപ്പോൾ പനിയാണെന്നാണ് മറുപടി നൽകിയിരുന്നത്. ചൊവാഴ്ച കുട്ടി സ്കൂളിൽ എത്തി. ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത അനുഭവപെടുന്നതായി ക്ലാസ് ടീച്ചർക്ക് തോന്നി. വിവരം തിരക്കിയപ്പോൾ രണ്ടാനമ്മയുടെ ക്രൂരത ക്ലാസ് ടീച്ചറോട് പറഞ്ഞു. രാത്രി ഉറങ്ങുമ്പോൾ കിടന്ന് മൂത്രമൊഴിക്കുന്നതു കൊണ്ടാണ് ചട്ടുകം കാച്ചി പൊള്ളലേൽപിച്ചതെന്ന് കുട്ടി പറഞ്ഞു. പ്രധാന അധ്യാപിക ശോഭനകുമാരി പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരേയും വിവരം അറിയിച്ചു. സംഭവം പുറത്തായതോടെ…
Read Moreസ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ കടന്നു പിടിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കടന്നു പിടിക്കാൻ ശ്രമിച്ചു. തഴവ സ്വദേശി സുബ്രഹ്മണ്യനാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇയാളെ കുടുക്കിയതെന്ന് പോലീസ് അറിയിച്ചു
Read Moreബംഗാൾ തൊഴിലാളിയുടെ കൊലപാതകം; കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്
അഞ്ചൽ: മറുനാടൻ തൊഴിലാ ളിയായ മണിക് റായിയുടെ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. അഞ്ചൽ സ്വദേശി കളായ ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെയാണ് അഞ്ചൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട് ദിവത്തേയ്ക്ക് ആണ് പ്രതികളെ പോലീസ് കസ്റ്റഡിൽ വിട്ടത്. 26 ന് കോടതിയിൽ ഹാജരാക്കും. പുനലൂർ ഡിവൈഎസ്പി എം അനിൽകുമാർ, അഞ്ചൽ സിഐ ടി.സതികമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.<br> സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുള്ള കാര്യം വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം 24 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവർ മോഷണക്കുറ്റമാരോപിച്ച് മണിക് റായിയെ ക്രൂരമായി മർദിച്ചുവെന്നും തുടർന്നാണ് മണിക് റായി മരിച്ചതെന്നുമാണ് കേസ്. വിലയക്ക് വാങ്ങിയ കോഴിയുമായി പോകവെ മോഷണകുറ്റം ആരോപിച്ചായിരുന്നു മർദനം. കേസിൽ രണ്ടിൽ കൂടുതൽ പ്രതികളുണ്ടെന്ന് വിവരങ്ങൾ പുറത്തു വന്നതോടെയാണ് പ്രതികളെ കസ്റ്റഡിയിൽ…
Read Moreമഴ കുറഞ്ഞു; തെന്മല ഡാം ഷട്ടറുകൾ താഴ്ത്തി; രണ്ടു ദിവസം കൂടി മഴ ലഭിക്കാതെ വന്നാൽ ഷട്ടറുകൾ പുർണമായും അടയ്ക്കും
പുനലൂർ: കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴ ലഭിക്കാത്തതിനെ തുടർന്ന് തെന്മല ഡാം ഷട്ടറുകൾ താഴ്ത്തി. കഴിഞ്ഞ ദിവസം വരെ 1 14.91 മീറ്റർ ആയിരുന്നത് ഇന്നലെ രാവിലെ 114.75 ആയതോടെ 30 സെ.മീറ്റർ ഉയർത്തിയിരുന്ന ഡാം ഷട്ടറുകൾ 15 സെ.മിറ്റർ ആയി താഴ്ത്തി. കഴിഞ്ഞ 19 ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഡാം തുറന്നത്. മഴ കുറഞ്ഞതും ഡാമിലേയ്ക്കുള്ള നീരെഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ താഴ്ത്താൻ കാരണമായത്. രണ്ടു ദിവസം കൂടി മഴ ലഭിക്കാതെ വന്നാൽ ഷട്ടറുകൾ പുർണമായും അടയക്കാനും സാധ്യതയുണ്ട്. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മണൽതിട്ടകൾ കാണാൻ കഴിയും. ഡാമിലെ സംഭരണ ശേഷിയിലെ ഏറിയ പങ്കും ഡാമിന് സമീപത്ത് അടിഞ്ഞുകൂടിയ എക്കൽ ആണ് അപഹരിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ വർഷങ്ങളായി അടിഞ്ഞിട്ടുള്ള തടികളോ മണൽകുനകളോ മാറ്റാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഡാമിലെ മണൽ ലേലം നടത്തി നൽകിയാൽ…
Read More