കരുനാഗപ്പള്ളി: തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുത്തു തോൽപ്പിക്കാൻ സ്ത്രീ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹ്റ മമ്പാട്. കത്വയിലെ പെൺകുട്ടിയും മഹാരാജാസിലെ അഭിമന്യുവും കണ്ണൂരിലെ ശുഹൈബും മത തീവ്രവാദത്തിന്റേയും രാഷ്ട്രീയ തീവ്രവാദത്തിന്റേയും ഇരകളാണ്. ഓരോ അക്രമങ്ങളിലും ഒറ്റപ്പെടുന്നതും കഷ്ടപ്പെടുന്നതും സ്ത്രീകളാണെന്നതിനാൽ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് അവർ പറഞ്ഞു. നമുക്ക് മുന്നേറാം നേർരാഷ്ട്രീയത്തിന്റേ പച്ചപ്പിലേക്ക് പ്രമേയവുമായി വനിതാ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവുമായ പി. കുൽസു മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിനാ നിയാസി പ്രമേയ വിശദീകരണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വരവിള…
Read MoreCategory: Kollam
കൊല്ലത്ത് രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം; ശരീരമാസകലം പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ
കൊല്ലം: ചവറയിൽ രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം. കുട്ടിയുടെ ശരീരത്ത് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വച്ചു. ശരീരമാസകലം പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനമ്മയ്ക്കെതിരേ ശിശുസംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കുട്ടി അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് രണ്ടാനമ്മ ക്രൂരകൃത്യം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗത്തെല്ലാം കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇരിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിശുസംരക്ഷണ സമിതി പ്രവർത്തകർ ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Read Moreകേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് റിപ്പോർട്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഗവൺമെന്റ് സ്കൂളില്‍ കുട്ടികളില്‍ നിന്ന് പണപിരിവ് നടത്തുന്നുവെന്ന് ആക്ഷേപം
പത്തനാപുരം: സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി വിദ്യാലയത്തില്‍ കുട്ടികളില്‍ നിന്ന് പണപിരിവ് നടത്തുന്നുവെന്ന് ആക്ഷേപം. വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തിയ രസീത് പ്രകാരമാണ് പിരിവ് നടക്കുന്നത്. പുനലൂര്‍ ഉപജില്ലയിലെ പുന്നല സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലാണ് ഈ കീഴ് വഴക്കം. കുട്ടികളില്‍ നിന്ന് നിര്‍ബന്ധിതമല്ലാതെ പിറ്റിഎ ഫണ്ടായിപ്പോലും 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നും സ്കൂള്‍തലത്തില്‍ യാതൊരു പിരിവും പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിബന്ധന. പ്രതിവര്‍ഷം ആറായിരം രൂപ നിരക്കില്‍ ബസ് സര്‍വീസ് നടത്തുന്നതിന്റെ തുകയാണ് പുന്നല സ്കൂളില്‍ നിന്നും പിരിവായി വാങ്ങുന്നത്. ബസില്‍ പോകുന്ന കുട്ടികള്‍ പ്രതിമാസം 500 രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. സ്കൂള്‍ ബസ് ഫീസ് ഇനത്തില്‍ പിരിവുകള്‍ മിക്ക വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെങ്കിലും പിടിഎ രസീത് നല്കി പിരിവ് നടത്താറില്ല. നിലവില്‍ ഇവിടെ സ്കൂൾ ബസ് സര്‍വീസ് നടത്തുമില്ല. ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂള് വികസനത്തിനായി പൊതുജനങ്ങളില്‍…
Read Moreകശുവണ്ടി തൊഴിലാളികളുടെ ബോണസ് വർധിപ്പിക്കണമെന്ന് ലേബർ കോൺഗ്രസ്
കുണ്ടറ: സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളിൽ ജോലിയെടുക്കുന്ന ഓരോ തൊഴിലാളികൾക്കും 15000 രൂപ വീതം ബോണസായി നൽകണമെന്ന് കേരള കാഷ്യു ലേബർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ജർമിയാസും ജില്ലാ പ്രസിഡന്റ് കുരീപ്പുഴ ഷാനവാസും വ്യവസായ-തൊഴിൽ വകുപ്പ് മന്ത്രിമാർക്കും ലേബർ കമ്മീഷണർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കശുവണ്ടി ഫാക്ടറികളിലെ സ്റ്റാഫിന് നാല് മാസത്തെ ശന്പളത്തിന് തുല്യമായ തുക ബോണും 2500 രൂപ അഡ്വാൻസും നൽകണമെന്നും പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ ജീവനകാർക്ക് 1500 രൂപ വീതം ആശ്വാസ സഹായമായി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Read Moreശബരിമല സ്ത്രീ പ്രവേശനം; ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി പ്രസ്താവന നടത്തിയതെന്ന് ലോഡ് വിശ്വകര്‍മ ദേവസ്വം ആന്‍ഡ് ട്രസ്റ്റ്
കൊല്ലം: ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു തരാന്‍ കോടതികള്‍ക്ക് കഴിയുമോയെന്ന് ലോഡ് വിശ്വകര്‍മ ദേവസ്വം ആന്‍ഡ് ട്രസ്റ്റ് പ്രസിഡന്റ് ഹരിശങ്കര്പത്രസമ്മേളനത്തില് ചോദിച്ചു. ക്ഷേത്ര നിര്‍മിതിയിലെ ശാസ്ത്രീയ രഹസ്യങ്ങള്‍ അറിയാവുന്ന വിശ്വകര്‍മ്മജരാണ് ലോകത്ത് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ വശങ്ങള് ക്ഷേത്ര നിര്‍മിതിക്ക് പിന്നിലുള്ളത് കൊണ്ടാണ് വിശദമായ പഠനങ്ങള്‍ കൂടാതെ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെടുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെല്ലാം സാമൂഹിക ആരാധനാ കേന്ദ്രങ്ങളാണെന്ന പരക്കെയുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമവിദഗ്ധര്‍ ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത്. പുരാതന ക്ഷേത്രങ്ങളുടെ നിര്‍മാണരീതി മാത്രം പഠിച്ചാല്‍ ഇത് ശരിയല്ലെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ ദിനേശ് വര്‍ക്കല, രാജേഷ് സി.ആര്.ചാത്തന്നൂര്‍, സദാനന്ദന് ആചാരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍…
Read Moreകൊല്ലത്ത് സിഗ്നൽ തകരാർ; ട്രെയിനുകൾ വൈകുന്നു; ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അധികൃതർ
കൊല്ലം: സിഗ്നൽ തകരാറിലായതിനെ തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടിരി ക്കുകയാണ്. ഇതേതുടർന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നും സർവീസ് തുടങ്ങുന്ന ദീർഘദൂര ട്രെയിനുകളുടെയെല്ലാം സമയം വൈകി. കേരള എക്സ്പ്രസ്, ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾ നിലവിൽ പിടിച്ചിട്ടിരിക്കുകയാണ്. തകരാർ പരിഹരിച്ച ശേഷം മാത്രമേ ഈ ട്രെയിനുകൾ സർവീസ് തുടങ്ങൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. സിഗ്നൽ സംവിധാനം സാധാരണ നിലയിലാക്കാൻ ശ്രമം തുടങ്ങിയെന്നും വൈകുന്നേരം സർവീസ് തുടങ്ങുന്ന മറ്റ് ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Read Moreമടിയില്‍ കനമില്ലാത്ത തന്നെ മെതിക്കാന്‍ ആര്‍ക്കും നിന്നുകൊടുത്തിട്ടില്ല; അമ്മയെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കി മാറ്റാനുള്ള നീക്കം അനുചിതം: ബാലചന്ദ്രമേനോൻ
കൊല്ലം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതമാണെന്ന് ബാലചന്ദ്രമേനോന്. ദിലീപിനെതിരെയുള്ളത് ശരിക്കും ലാ ആന്റ് ഓര്‍ഡര്‍ പ്രശ്നമാണ്. കുറ്റാരോപിതനായ ഒരാള്‍ കോടതികുറ്റക്കാരനാണെന്ന് പറയുന്നതുവരെ ശിക്ഷിക്കപ്പെടാനോ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടാനോ പാടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ചാനലില്‍ കുത്തിയിരുന്ന് അഭിപ്രായങ്ങള്‍ വിളമ്പുന്നത് കോമാളിത്തമാണെന്നും അമ്മയെന്ന പേരിടാന്‍ കൈപൊക്കിയ സ്ഥാപകഅംഗം കൂടിയായ ബാലചന്ദ്രമേനോന് ചൂണ്ടിക്കാട്ടി. ബാലചന്ദ്രമേനോന്റെആദ്യ സിനിമയായ ഉത്രാടരാത്രിയുടെ നാല്‍പ്പത്തി ഒന്നാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന എന്നാലും ശരത് എന്ന ചിത്രത്തെക്കുറിച്ച് കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തക മേഖലയാണ് തനിക്ക് അടിത്തറ രൂപപ്പെടുത്തി തന്നത്. കോമേഷ്സ്യല് പ്രവണത ഒരു കാലത്തും ഉള്‍ക്കൊണ്ടിട്ടില്ല. താന്‍ പ്രവര്‍ത്തിച്ചുവന്ന കര്‍മ്മപഥത്തില്‍ ഒന്നും പണയപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാന്‍സ് സംവിധാനത്തോട് താല്പര്യമില്ല. പ്രമുഖ നടന്മാര്ക്കുള്ളതുപോലെ ആദ്യ ഫാന്‍സ് തനിക്കുമുണ്ടായിരുന്നു. ന്യൂജെന്‍ സിനിമയെക്കുറിച്ച്…
Read Moreഅനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ മാറ്റിയെടുക്കണം; അല്ലാത്തവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസർ
കരുനാഗപ്പള്ളി: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ 25 നകം കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലെത്തി കാര്‍ഡ് മാറ്റി മറ്റു നിയമപരമായ നടപടികള്‍ ഒഴിവാക്കുന്നതിനുള്ള അവസാനത്തെ അവസരം പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും അറിയിച്ചു. മുന്‍ഗണന കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക്, സഹകരണ ബാങ്ക്, പൊതുമേഖലാ ജീവനക്കാര്‍, സര്‍ക്കാര്‍ പെന്‍ഷണേഴ്സ്, 1000 ചതുരശ്രഅടിയ്ക്കുമേല് വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 25000 നു മുകളില്‍ മാസവരുമാനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും. 26 മുതല്‍ ഇതിനെ സംബന്ധിച്ച് കരുനാഗപ്പള്ളി താലൂക്കില്‍ പരിശോധന ആരംഭിക്കും. കൂടാതെ അനര്ഹരായിട്ടുള്ളവരുടെ പേര് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് 0476 2620238, 9188527342, 9188527432, 9188527433 എന്നീ നമ്പരുകളിലോ അല്ലെങ്കില്‍ ചവറ, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലുള്ളവര്‍ 9188527588 നമ്പരിലും തേവലക്കര, പന്മന…
Read Moreവെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രി: കെട്ടിട നിർമാണത്തിന് തുടക്കമായി
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രിക്ക് ചക്കുവരയ്ക്കലില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം സഹകരണ ആശ്വാസക്ഷേമബോര്ഡ് വൈസ് ചെയര്മാന് കെ.രാജഗോപാല്‍ നിര്‍വഹിച്ചു. ചക്കുവരയ്ക്കല്‍ അഞ്ചാണംകുഴി ജംഗഷനിലെ ഭൂമിയിലാണ് ബഹുനില കെട്ടിടം നിര്‍മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവിഹിതം ഉപയോഗിച്ചാണ് നിര്‍മാണം. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനില്‍ ടി ഡാനിയേല്‍ അധ്യക്ഷനായി. ബ്ലോക്ക് അംഗം ഷൈന്‍പ്രഭ, ജില്ലാപഞ്ചായത്തംഗം സരോജിനി ബാബു, ബ്ലോക്ക് സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. ജോണ്സന്, സിപിഎം ജില്ലാകമ്മിറ്റി അംഗം ആര് സഹദേവന്, പഞ്ചായത്തംഗം ജെ മോഹന്‍കുമാര്‍, ആര് രാജഗോപാലന്‍ നായര്‍, സഹകരണ അസി.രജിസ്ട്രര്‍ ഹരികുമാര്‍, ഇന്‍സ്പെക്ടര്‍ ബാലമുരളി, എഎസ് ജയചന്ദ്രന്, ബി. ആര്. ശ്രീകുമാര്‍ എന്നി വർ പ്രസംഗിച്ചു.
Read More