കുളത്തുപ്പുഴ :കുളത്തുപ്പുഴ എക്സർവീസ്മെൻ കോളനിയിൽ ഹൈടെക്ക് ഡയറി ഫാമിനുള്ളിൽ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ടവർ പ്രവർത്തന സജ്ജമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഹൈടെക്ക് ഡയറി ഫാമിനുള്ളിൽ ടവർ സ്ഥാപിച്ചിട്ടു രണ്ടു വർഷത്തിൽ അധികമായി. നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയ ടവർ ഇനിയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഈ ടവർ പ്രവർത്തനക്ഷമമായാല്‍ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കട്ടിളപ്പാറ, മരുതിമൂട്, നെടുവന്നൂർ കടവ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. വനപ്രദേശം ആയതിനാൽ വന്യ മൃഗങ്ങളുടെ ശല്യം അടക്കം ഉണ്ടായാൽ നിലവിൽ പുറം ലോകവുമായി ബന്ധപ്പെടാൻ ഇവിടെ യാതൊരു മാർഗവുമില്ല. തെന്മല ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട സർക്കാർ ടൂറിസം പദ്ധതി ആവിഷികരിച്ച മാൻ സങ്കേതം അടക്കമുള്ള കട്ടിളപ്പാറയിൽ സ്വകാര്യം മൊബൈൽ കമ്പനികളുടെ സേവനം പോലും ലഭ്യമല്ല. വന്യമൃഗ ശല്യമോ എന്തെങ്കിലും അത്യാഹിതമോ ഉണ്ടായാൽ പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗം ഇല്ലെന്ന് വനപാലകർ…
Read MoreCategory: Kollam
പൊതുതെരഞ്ഞെടുപ്പ് 2019; വിവി പാറ്റ് മെഷീനുകള്‍ കൊല്ലത്ത് എത്തിച്ചു
കൊല്ലം: പൊതുതെരഞ്ഞെടുപ്പ് 2019 ലേക്കുള്ള വിവി പാറ്റ് മെഷീനുകള്‍ കൊല്ലത്ത് എത്തിച്ചു. വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്തിയതിന്റെ പ്രിന്റുചെയ്ത വിവരം നല്‍കുന്നതിനുള്ള 2840 വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീനുകളാണ് ഹൈദ്രാബാദില്‍ നിന്ന് ജില്ലയിലേക്ക് കൊണ്ടു വന്നത്. ജില്ലയില്‍ ആകെയുള്ള 1944 ബൂത്തുകളിലേക്കാണ് മെഷീനുകള്‍ ഏര്‍പ്പെടുത്തുക. ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായാല്‍ പകരം ഉപയോഗത്തിനായി 46 ശതമാനം അധികം യൂണിറ്റുകള്‍ എത്തിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധിപ്പിച്ച് വി.വി പാറ്റ് മെഷീനുകളുടെ പരിശോധന 25ന് തുടങ്ങും. കരിക്കോട് വെയര്‍ഹൗസിംഗ് കോര്പറേഷന് ഗോഡൗണില്‍ പോലീസ് കാവലിലാണ് ഇവ സൂക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക പരിശോധനയ്ക്കുശേഷം ഹൈദ്രാബാദ് ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമറ്റഡില്‍ നിന്ന് പുനലൂര്‍ തഹസില്‍ദാരും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായ ജയന് എം. ചെറിയാന്റെ നേതൃത്വത്തിലാണ് 11 അംഗ സംഘം മെഷീനുകള്‍ അഞ്ച് കണ്ടയിനറുകളിലായി കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി.ആര്.…
Read Moreഅപ്പോ അറിയാം അല്ലേ; പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ; പിടികിട്ടാപ്പുള്ളികളും വാറണ്ട് കേസ് പ്രതികളും ഉൾപ്പെടെ 130 പേർ പോലീസ്പിടിയിൽ
കൊല്ലം: പോലീസ് നടത്തിയ തെരച്ചിലിൽ പിടികിട്ടാപ്പുള്ളികളും വാറണ്ട് പ്രതികളും പിടിയിലായി. ഇന്നലെ വൈകുന്നേരം നാലുമുതൽ രാത്രി ഒന്‍പത് വരെ നടത്തിയ പ്രത്യേക കോന്പിംഗ് ഓപ്പറേഷനിലാണ് പിടികിട്ടാപുള്ളികളായ 11 ഓളം പേരെയും വിവിധ കേസുകളിലായി 130 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിനും നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും നാല് പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 76 പേർക്കെതിരെയും അലക്ഷ്യമായി വാഹനം ഓാടിച്ചതിന് 19 പേർക്കെതിരേയും പൊതുനിരത്തിൽ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 23 പേർക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതിൽ 789 പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 38 പേർക്കും പിഴ ചുമത്തി. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സബ് ഡിവിഷണൽ ഓഫീസർമാരായ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി…
Read Moreവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ല; ന്യുമോണിയ ബാധിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊട്ടാരക്കര : പത്താംക്ളാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ന്യുമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം നടത്തിയിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം. പുത്തൂർ പഴവറയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാഥി കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധുസുനിത ദമ്പതികളുടെ മകൻ മജീഷ്(15) ആണ് മരിച്ചത്. സ്കൂളിൽ വീണ് പരിക്കേറ്റ മജീഷിനെ എസ്എൻ പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടിരുന്നു. മുട്ടുവേദന കൂടിയതിനെ തുടർന്ന് ചൊവാഴ്ച രാവിലെ 11 ഓടെ മജീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണത്തിൽ അവ്യക്തത നിലനിന്നതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയക്കാൻ പുത്തൂർ പോലീസ് നിർദേശിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ന്യുമോണിയ ബാധിച്ചാണ് മജീഷ് മരിച്ചതെന്ന് ഡോക്ടർമാർ…
Read Moreരാസവസ്തുക്കൾ ചേർത്ത മത്സ്യവിൽപന; കൊട്ടാരക്കര ഭക്ഷ്യസുരക്ഷാ വകുപ്പിന് അനങ്ങാപ്പാറനയം; പ്രതിഷേധിച്ച് നാട്ടുകാർ
കൊട്ടാരക്കര: മാരക രാസവസ്തുക്കൾ ചേർത്ത മത്സ്യവ്യാപാരത്തെക്കുറിച്ച് വ്യാപക പരാതി ഉയർനന്നതോടെ സംസ്ഥാനമെന്പാടും പരിശോധനകൾ തുടരുന്പോൾ കൊട്ടാരക്കരയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് അനക്കമില്ല. ഭക്ഷ്യസുരക്ഷാ ഓഫീസിന്റെ തൊട്ടടുത്തുള്ള കൊട്ടാരക്കര ചന്തയിൽപോലും പേരിനെങ്കിലും പരിശോധന നടത്താൻ ഉദ്യോഗസ്ഥർ തയറായിട്ടില്ല. മത്സ്യവ്യാപാരത്തെ ചൊല്ലി ഏറ്റവും അധികം പരാതികൾ ഉയരുന്ന ചന്തകളിൽ ഒന്നാണ് നഗരഹൃദയത്തിലുള്ളത്. മാലിന്യവും ദുർഗന്ധവും മൂലം പരിസരമലിനീകരണം പോലും സൃഷ്ടിക്കുന്ന മത്സ്യവ്യാപാരകേന്ദ്രമാണിത്. അഴുകിയതും കാലപ്പഴക്കം ചെന്നതും രാസവസ്തുക്കൾ ചേർന്നതുമായ മത്സ്യം ഇവിടെ വിൽക്കപ്പെടുന്നതായി വളരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. മൂന്നുവർഷം മുന്‍പ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും അഴുകിയതും പുഴു അരിച്ചതുമായ മത്സ്യം ഇവിടെ നിന്നും പിടികൂടിയിരുന്നു. ചന്തയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഫ്രീസറുകൾ നീക്കം ചെയ്യുകയും കുറ്റക്കാരായ വില്പന്നക്കാരുടെ പേരിൽ കേസെടുക്കുയും ഉണ്ടായി. എന്നാൽ ദിവസങ്ങൾക്കകം ഈ ഫ്രീസറുകൾ തിരികെ വരുകയും മത്സ്യവ്യാപാരം പഴയപടി ആവുകയും ചെയ്തു. തുടർ പരിശോധനകൾ ഇല്ലാത്തതുമൂലം…
Read Moreവിശന്നിട്ട് ഇനി അവർ കരയില്ല; പ്രജീഷിന്റെയും പ്രണവിന്റെയും ദുരിതം മാറ്റാന്‍ ഗ്രാമം കൈകോര്‍ക്കുന്നു
പത്തനാപുരം: പ്രജീഷിന്റെയും പ്രണവിന്റെയും കണ്ണുകള്‍ നിറയാതിരിക്കാന്‍ ഗ്രാമം കൈകോര്‍ക്കുന്നു. സ്കൂളില്‍ പോകാന്‍ ബസ് കൂലി നല്കാന് ഇല്ലാഞ്ഞതോടെ പഠനം പാതിവഴിയില്‍ നിലച്ച് പട്ടിണിയിലായ ഇവരുടെ ദുരിത ജീവിതത്തിന് ഇതോടെ അവസാനമാവുകയാണ്. ഇവരുടെ ദുരിതമറിഞ്ഞ സുമനസുകളും സന്നദ്ധ സംഘടകളും സഹായങ്ങളുമായി രംഗത്തെത്തി. പഠനാവശ്യത്തിനുളള പണവും, ഭക്ഷണത്തിനുള്ള ചിലവുകളും നൽകുമെന്ന് ഇവരുടെ വീട്ടിലെത്തിയ വിവിധ സന്നദ്ധ പ്രവർത്തകർ പറഞ്ഞു.പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടുന്ന സഹായമെത്തിക്കാനുള്ള ശ്രമങ്ങളും ആംഭിച്ചു. അധ്യയനം ആരംഭിച്ച് ഒന്നര മാസത്തോളമായിരുന്നങ്കിലും പ്രജീഷും പ്രണവും ഏതാനും ചില ദിവസങ്ങളേ പോയിരുന്നുളളു. സ്കൂളിൽ നിന്നും കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയായിരുന്നു ഒരു നേരത്തെ വിശപ്പടക്കാനുളള ഏകആശ്രയം. ഒരു മാസം രണ്ടുപേർക്കും കൂടി 1200 രൂപയാണ് സ്കൂൾ ബസിന് നൽകേണ്ടിയിരുന്നത്. മൂന്ന് വർഷം മുമ്പ് മാതാവ് മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് നിർധനകുടുംബത്തിന്റെ താളം തെറ്റിയത്. ഇതോടെ കുട്ടികൾ…
Read Moreകുന്നിക്കോട്ട് ജുമാമസ്ജിദിൽ മോഷണം; ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു; സമീപത്തെ കടകളിൽ കാമറകൾ തകർത്തനിലയിൽ
പത്തനാപുരം: കുന്നിക്കോട് പച്ചില സായി ജുമാ മസ്ജിദിൽ മോഷണം. പള്ളിയ്ക്കകത്തുണ്ടായിരുന്ന അലമാര കുത്തിപ്പൊളിച്ച് ഇരുപതിനായിരം രൂപയോളം കവർന്നു. പുറത്ത് പള്ളിയോട് ചേർന്ന് വഴിയരികിലെ പ്രധാന വഞ്ചി പൊളിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം നടന്നില്ല. സമീപത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന സി സി ക്യാമറ നശിപ്പിച്ചിട്ടാണ് മോഷ്ടാക്കൾ പള്ളിയിൽ കവർച്ച നടത്തിയിരിക്കുന്നത്.വഞ്ചിയിൽ നിന്ന് മാസത്തിൽ ഒരു ലക്ഷം രൂപവരെ വരുമാനമുള്ളതാണ്. ഇന്ന് രാവിലെ നിസ്ക്കാരത്തിനെത്തിയ വിശ്വാസികളാണ് പള്ളി തുറന്ന് കിടക്കുന്നതും അലമാര പൊളിച്ചതായും കണ്ടത്. മഴക്കാലം പ്രയോജനപ്പെടുത്തി പ്രദേശത്ത് മോഷണ പരമ്പര തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിക്കിടെ പ്രദേശത്ത് നിരവധിവീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. മോഷണം നടന്ന പള്ളിയിൽകുന്നിക്കോട് പൊലീസ് എത്തി തെളിവെടുത്തു അന്വേഷണം ആരംഭിച്ചു.
Read Moreജില്ലയിലെ പെട്രോൾപമ്പുകൾ പ്രവർത്തിക്കുന്നത് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ; പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
കരുനാഗപ്പള്ളി: ജില്ലയിലെ 90 ശതമാനത്തോളം പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നത് ഫയർഫോഴ്സിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയെന്ന് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഈ വിവരം. ഫയർഫോഴ്സ് ജില്ലാ ഓഫീസറുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കുണ്ടറ, പത്തനാപുരം, കൊട്ടാരക്കര, പുനലൂർ, കടയ്ക്കൽ, പരവൂർ, ചാമക്കട, കൊല്ലം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിലാണ് ഈ റിപ്പോർട്ട് . സർക്കാർ ഉത്തരവുപ്രകാരമാണ് ഫയർഫോഴ്സ് അധികൃതർ പരിശോധനയുമായി രംഗത്ത് വന്നിരിക്കുന്നത്. പെട്രോളിയം റീട്ടെയിൽ ഔട്ട് ലൈറ്റ്, ഗ്യാസ് സംഭരണം, മണ്ണെണ്ണ സംഭരണം എന്നിവിടങ്ങളിൽ എൻ ഒ സി എടുക്കാത്തവരും പുതുക്കാത്തവരുണ്ടെങ്കിൽ ഇവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന. ചില ഗ്യാസ് ഗോഡൗണുകളിലും എൻഒസി യില്ലായെന്നും വിവരം ഉണ്ട്.
Read Moreപത്താംക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത; സ്കൂളിൽ വീണ് കാലിന് പരിക്കേറ്റ കുട്ടി എങ്ങനെയാണ് കുഴഞ്ഞ് വീണ് മരിക്കുന്നതെന്ന് ബന്ധുക്കൾ, പോലീസ് കേസെടുത്തു
കൊട്ടാരക്കര: പത്താംക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കൾ. കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധു-സുനിത ദമ്പതികളുടെ മകൻ മജീഷ്(15) ആണ് മരിച്ചത്. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയാണ്. പുത്തൂർ പഴവറയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചാണ് മജീഷ് പഠിക്കുന്നത്. മൂന്ന് ദിവസംമുൻപ് സ്കൂളിൽ വീണ് മജീഷിന് പരിക്കേറ്റിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതർ കുട്ടിയെ എസ്എൻ പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇതിനുശേഷം മജീഷിന് കാലിന് വേദന കൂടിയപ്പോൾ അമ്മ സുനിതയെ ഹോസ്റ്റലിൽ വരുത്തി ഒപ്പംവിട്ടു. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചശേഷം ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11 ഓടെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടറെ കണ്ടു. എക്സ്റേ എടുത്ത ശേഷം വീണ്ടും ഡോക്ടറെ കാണാൻ കാത്തിരുന്നപ്പോഴാണ്…
Read Moreമരങ്ങൾ വീണ് സർവീസ് മുടങ്ങുന്നു; കൊല്ലം ചെങ്കോട്ട റെയിൽ പാതയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി
പുനലൂർ: ട്രാക്കിലേയ്ക്ക് മരങ്ങൾ വീണ് സർവീസ് മുടങ്ങിയതിനെ തുടർന്ന് ഇന്നെലെ റെയിൽവേ സുരക്ഷാ വിഭാഗം കൊല്ലം-ചെങ്കോട്ട പാതയിൽ കിളികൊല്ലുരിനും ആര്യങ്കാവിനുമിടയിൽ സുരക്ഷാ പരിശോധന നടത്തി. ഈ ലൈനിൽ നിരന്തരമായി മരങ്ങൾ വീണ് സർവീസ് തടസപ്പെടുന്നത് കണക്കിലെടുത്താണ് പരിശോധന നടത്തിയത്. മരങ്ങൾ വീഴുന്നതിനെ തുടർന്നുള്ള ഭീഷണി കണക്കിലെടുത്ത് പാലരുവി എക്സ്പ്രസ് കൊല്ലത്തിനും തിരുനെൽവേലിക്കും ഇടയിൽ ഒരാഴ്ചത്തേക്ക് സർവീസ് നിർത്തിവച്ചിരിയ്ക്കുകയാണ്. കൂടാതെ ഈ പാതയിൽ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററിൽ നിന്നും 20 ആയി കുറച്ചു. പ്രത്യേകം തയാറാക്കിയ ട്രോളിയിൽ ഇന്നലെ രാവിലെ 10.30 ഓടെ കിളികൊല്ലൂരിൽ നിന്നും ദക്ഷിണ റെയിൽവേയുടെ മധുര ഡിവിഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത്. ട്രാക്കിന് ഇരുവശവും റെയിൽവേ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റുമെന്ന് അധികൃതർ അറിയിച്ചു. മരം മുറിച്ചുമാറ്റാൻ സ്വകാര്യ വ്യക്തികൾക്ക് അടിയന്തിര നോട്ടീസ്…
Read More