നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​ഴി​വു​ള​ള​വ​രെ സൃ​ഷ്ടി​ക്കു​ക​യാ​ണ് ക​ണ്‍​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി​യു​ടെ ല​ക്ഷ്യം: മന്ത്രി

ച​വ​റ: നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​ഴി​വു​ള​ള​വ​രെ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ച​വ​റ​യി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി കൊ​ണ്ട ുദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ക​ണ്‍​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ച​വ​റ​യി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി​യു​ടെ നി​ർ​മാ​ണ ഫ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക രാ​ഷ്ട്ര​ങ്ങ​ളോ​ട് കി​ട പി​ടി​ക്ക​ത്ത​ക്ക ത​ര​ത്തി​ൽ ച​വ​റ​യി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി​യെ മാ​റ്റി​യെ​ടു​ക്കാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. വ്യ​ത്യ​സ്ത​മാ​യ രീ​തീ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​ക്കാ​ഡ​മി​യാ​യി ഇ​ത് മാ​റും. ലോ​ക​ത്തെ പു​തി​യ ടെ​ക്നോ​ള​ജി പു​തു​ത​ല​മു​റ​യെ പ​ഠി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ലു​ള​ള​താ​ണ് ഇ​വി​ടു​ത്തെ പ​ഠ​ന രീ​തി. തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലാ​യാ​യി​രു​ക്കും ഇ​തി​ന്‍റെ നി​യ​ന്ത്ര​ണം. നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണം എ​ല്ലാ​വ​രും പെ​രു​മാ​റേ​ണ്ടേ ത്. ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വാ​ദ​ങ്ങ​ൾ കൊ​ണ്ട ുവ​രു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ല.അ​ക്കാ​ഡ​മി​യ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​യു​ന്പോ​ൾ എ​ന്തെ​ല്ലാം പോ​രാ​യ്മ​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​രി​ഹ​രി​ക്കും. ഇ​രു​പ​ത്തി​മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ക​ണ്‍​സ്ട്ര​ക്ഷ​ൻ അ​ക്കാ​ഡ​മി നാ​ടി​ന് സ​മി​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി…

Read More

സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​ഴി​വു​ക​ള്‍; നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; 23 വരെ ഓൺലൈൻവഴി അപേക്ഷ സ്വീകരിക്കും

കൊല്ലം: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍ അ​ബീ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍​മാ​രെ​യും റേ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​രെ​യും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ലെ (പു​രു​ഷ​ന്‍​മാ​ര്‍ മാ​ത്രം) നാ​ല് ഒ​ഴി​വു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ലാ​ബ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ഡി​പ്ലോ​മ/​ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും നാ​ല് ഒ​ഴി​വു​ക​ള്‍ വീ​ത​മു​ണ്ട്. റേ​ഡി​യോ​ഗ്രാ​ഫി​യി​ല്‍ ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സി.​റ്റി/​എം.​ആ​ര്‍.​ഐ മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 23 ന​കം [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം.വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www. norkaroots.net എ​ന്ന വെ​ബ്‌​സൈ​റ്റി​ലും 18004253939, 0471-2333339 എ​ന്നീ ഫോ​ണ്‍ ന​മ്പ​രി​ക​ളി​ലും ല​ഭി​ക്കും.

Read More

രാത്രിയിൽ വീടുകയറി  ആക്രമണം; യുവതിക്ക്  പ​രി​ക്ക് ; അക്രമികൾ വീ​ട് തല്ലിത്തകർത്തു; കരുനാഗപ്പള്ളിയിൽ നടന്ന സംഭവമിങ്ങനെ…

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യാ​യ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​ക​ൾ വീ​ടിന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു .ത​ഴ​വ ക​ട​ത്തൂ​ർ ത​ടാ​യി​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദീ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 നാ​യി​രു​ന്നു അ​ക്ര​മ​ണം ന​ട​ന്ന​ത്. രാ​ത്രി​യി​ൽ എ​ത്തി​യ അ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത ശേ​ഷം വീ​ടി​ന്‍റെ ക​ത​ക് ച​വി​ട്ടി തു​റ​ന്നു അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ യു​വ​തി ക​ത​ക് ത​ള്ളി അ​ട​ച്ചു പി​ടി​ച്ച കൊ​ണ്ട് നി​ൽ​ക്കു​മ്പോ​ൾ വീ​ണ്ടും അ​ക്ര​മി​ക​ൾ ച​വി​ട്ടി തു​റ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി മ​റി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ക്ക്.​ പ​രി​ക്കേ​റ്റ ഷ​റ​ഫു​ദീ​ന്‍റെ ഭാ​ര്യ ഫാ​ത്തി​മി (36)യെ ​ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ യു​വ​തി​യും പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​നാ​യ മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് . ഫാ​ത്തി​മി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

അ​മ്മ​യെ ത​ലോ​ടാ​ൻ മ​ടി​ക്കു​ന്ന​താ​ണ് എ​ല്ലാ കു​ഴ​പ്പ​ങ്ങ​ൾ​ക്കും കാ​ര​ണമെന്ന് അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി

തേ​വ​ല​ക്ക​ര : മ​ക്ക​ൾ​ക്ക് ര​ക്ഷി​താ​ക്ക​ളാ​യ അ​ച്ഛ​നേ​യും അ​മ്മ​യേ​യും ത​ലോ​ടാ​ൻ സാ​ധി​ച്ചാ​ൽ ഒ​രു നാ​ട്ടി​ലും വൃ​ദ്ധ സ​ദ​ന​ങ്ങ​ൾ ഉ​ണ്ടാകി​ല്ലെ​ന്ന് എം.​പി ​അ​ബ്ദു സ​മ​ദ് സ​മ​ദാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ തേ​വ​ല​ക്ക​ര ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മി​തേ​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ അ​മ്മ​യെ ത​ലോ​ടാ​ൻ മ​ക്ക​ൾ മ​ടി​ക്കു​ന്ന​താ​ണ് എ​ല്ലാ കു​ഴ​പ്പ​ങ്ങ​ൾ​ക്കും കാ​ര​ണം.​ ഏ​റ്റവും ​വ​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് അ​മ്മ.​ പ​ഠി​ക്കാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​മ്മ​യും അ​ച്ഛ​നു​മാ​യി അ​ധ്യാ​പ​ക​ർ മാ​റ​ണം.​ ജീ​വി​ത ഗ​ന്ധി​യാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണം.​ സ​ഹോ​ദ​ര​ങ്ങ​ള കൊ​ല്ലാ​ൻ വേ​ണ്ടിയു​ള​ള ആ​യു​ധ​പ്പു​ര​ക​ളാ​യി ക​ലാ​ല​യ​ങ്ങ​ൾ മാ​റു​ന്ന​ത് നാ​ടി​ന് ന​ല്ല​ത​ല്ല.​ വ​ർ​ഗീ​യ​ത ഉ​ട​ലെ​ടു​ക്കു​ന്ന​ത് അ​റി​വി​ല്ലാ​യ്മ​യി​ൽ നി​ന്നാ​ണ്.കു​ഞ്ഞു​ങ്ങ​ളെ ശി​ക്ഷി​ക്കാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ മാ​റ​രു​ത്.​ വ​ടി​യെ​ടു​ക്കാ​തെ സ്നേ​ഹ​ത്തോ​ടെ​യു​ള​ള ശി​ക്ഷ​ണം ന​ൽ​കി​യാ​ൽ ന​ല്ല ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യും എ​ന്നും സ​മ​ദാ​നി പ​റ​ഞ്ഞു. ​ച​ട​ങ്ങി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക എ​ൽ.​ലീ​ന, ഉ​പ​പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എ. ​ആ​ൾ​ട്രി​ൻ,സ്കൂ​ൾ…

Read More

മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും: ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊ​ല്ലം: മ​ത്സ്യ​ത്തി​ന്‍റെ ലേ​ല​ത്തി​ലും വി​പ​ണ​ന​ത്തി​ലും കാ​ലോ​ചി​ത മാ​റ്റം വ​രു​ത്താ​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​മാ​യി സ​ര്‍​ക്കാ​ര്‍ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ദേ​ശീ​യ മ​ത്സ്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ത്സ്യ​ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് വി​ത​ര​ണ​വും കൊ​ല്ലം സിഎ​സ്ഐ ​ക​ണ്‍​വ​ന്‍​ഷ​ന്‍ ഹാ​ളി​ൽ നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ത്സ്യോ​ത്പാ​ദ​നം ഗ​ണ്യ​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 68,000 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യി​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് മ​ത്സ്യ​കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള സ്ഥ​ല​ത്തേ​ക്കു കൂ​ടി കൃ​ഷി വ്യാ​പി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. കൃ​ഷി​യ​ിട​ങ്ങ​ളി​ല്‍ ഇ​ട​വി​ള​യാ​യി മ​ത്സ്യ​കൃ​ഷി പ​രീ​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും. പ​ര​മാ​വ​ധി ജ​ലാ​ശ​യ​ങ്ങ​ള്‍ മീ​ന്‍​വ​ള​ര്‍​ത്ത​ലി​നാ​യി ഉ​പ​യോ​ഗി​ക്കു​ക വ​ഴി അ​വ​യു​ടെ സം​ര​ക്ഷ​ണം കൂ​ടി ഉ​റ​പ്പാ​ക്കാ​നാ​കും. പ​ഞ്ചാ​യ​ത്തു​ക​ള്‍ മ​ത്സ്യ​കൃ​ഷി വ്യാ​പ​ന​ത്തി​ന് മു​ന്‍​കൈ​യെ​ടു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. മ​ത്സ്യ​ഭ​വ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. സീ​ഡ് ആ​ക്ട് ന​ട​പ്പി​ലാ​ക്കു​ക വ​ഴി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ദ്പാ​ദ​ന വ​ര്‍​ധ​ന​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കാ​നാ​കും.…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.…

Read More

എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഇ​നി കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​ക​ളെന്ന്  മന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് കാ​ര്‍​ഷി​ക സ​മൃ​ദ്ധി ഉ​റ​പ്പാ​ക്കാ​നാ​യി കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​ന്നൂ​റ് കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​ക​ള്‍ കൂ​ടി പു​തു​താ​യി രൂ​പീ​ക​രി​ക്കു​ക​യാ​ണ്. സേ​ന​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി 10 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കും. പ​ഞ്ചാ​യ​ത്തു തോ​റും സ​സ്യാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ആ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ളും തു​റ​ക്കും. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ല്‍ എ​ക്കോ ഷോ​പ്പു​ക​ള്‍ വ്യാ​പി​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു. കീ​ട​നാ​ശി​നി ഉ​പ​യോ​ഗം പ​കു​തി​യ​ല​ധി​കം കു​റ​യ്ക്കാ​നാ​യി​ട്ടു​ണ്ട്. കീ​ട​നാ​ശി​നി​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യ​തു​വ​ഴി​യാ​ണ് നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കാ​നാ​യ​ത്. നെ​ല്‍​കൃ​ഷി 2,20,000 ഹെ​ക്ട​റി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും ഉ​ദ്പാ​ദ​നം 80,000 മെ​ട്രി​ക്ക് ട​ണ്ണാ​യി ഉ​യ​ര്‍​ത്താ​നും സം​സ്ഥാ​ന​ത്തി​ന് ക​ഴി​ഞ്ഞു. പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി കൃ​ഷി വി​ജ​യി​പ്പി​ക്കാ​ന്‍…

Read More

 പു​തു ത​ല​മു​റ ലഹരിയുടെ വലയിൽ;  ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യാ സം​ഘം  സജീവം;  ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്ത​ൻ 16 നും 25 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​ കുട്ടികൾ

ക​രു​നാ​ഗ​പ്പ​ള്ളി: പു​തു ത​ല​മു​റ​യെ വ​ല​വീ​ശി പി​ടി​ച്ച് താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം സ​ജീ​വം. മ​ദ്യ ഉ​പ​യോ​ഗ​ത്തേ​ക്കാ​ൾ ചെ​റു​പ്പ​ക്കാ​ർ ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളെ​യാ​ണ്.ജി​ല്ല​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ മാ​ഫി​യ സം​ഘ​ങ്ങ​ൾ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്ത​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് 16 നും 25 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ്. ഏ​റെ​യും പി​ടി​യി​ലാ​കു​ന്ന​വ​രി​ൽ അ​ധി​ക​വും വി​ദ്യാ​ർ​ഥി​ക​ളും, യു​വാ​ക്ക​ളു​മാ​ണെ​ന്ന് പോ​ലീ​സും, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ര​ക​ളാ​കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് തു​ച്ഛ​മാ​യ തു​ക​യാ​ണെ​ന്ന് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ അ​ധി​ക​വും ല​ഹ​രി​ക്ക് അ​ടി​മ​യാ​വു​ക​യാ​ണ് പ​തി​വ്. ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ക​മ്പ​ത്തും, തേ​നി​യി​ലു​മാ​യി ക​ഞ്ചാ​വ് സ്റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന​ണ് സു​ച​ന. ഇ​തി​നാ​യി വ​ൻ മാ​ഫി​യ സം​ഘം ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും യ​ഥേ​ഷ്ടം ക​ഞ്ചാ​വ് ല​ഭി​ക്കും. ഒ​രു കി​ലോ​യ്ക്ക് 5000 മു​ത​ൽ 6000 രൂ​പ…

Read More

സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി 28 ഏ​ക്ക​റി​ല​ധി​കം പരന്ന് കിടക്കുന്ന ആ​ദി​ച്ച​ന​ല്ലൂ​ര്‍ ചി​റ ടൂ​റി​സം പ​ദ്ധ​തി

കൊല്ലം: ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സാ​ധ്യ​ത​ക​ളു​ടെ വാ​തി​ല്‍ തു​റ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ര്‍ ചി​റ ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. ചെ​ന്തി​ട്ട ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​ത്തു​ള്ള ചി​റ​യി​ലാ​ണ് വി​പു​ല​മാ​യ ടൂ​റി​സം പ​ദ്ധ​തി സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ചി​റ​യു​ടെ മാ​ത്രം വി​സ്തൃ​തി 28 ഏ​ക്ക​റി​ല​ധി​കം വ​രും. ബോ​ട്ടിം​ഗാ​ണ് ഇ​വി​ടു​ത്തെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. കൂ​ട്ടി​ക​ള്‍​ക്കാ​യു​ള്ള പാ​ര്‍​ക്ക്, ല​ഘു ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ള്‍, മ​ര​ങ്ങ​ള്‍​ക്ക് ചു​റ്റി​നു​മു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍, പ​ട​വു​ക​ള്‍, വി​ശ്ര​മ സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു. വി​ശാ​ല​മാ​യ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സ്ഥ​ല​വു​മു​ണ്ട്. ജി. ​എ​സ് ജ​യ​ലാ​ല്‍ എം.​എ​ല്‍.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടും ടൂ​റി​സം വ​കു​പ്പി​ന്‍റെ ഫ​ണ്ടു​മാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു. തി​രു​വോ​ണ​ത്തി​ന് മു​ന്‍​പ് പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ര​ണ്ടാം ഘ​ട്ട​മാ​യി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സു​ഭാ​ഷ് പ​റ​ഞ്ഞു.

Read More

സെലൽഫ് ഇ… ഇ​ന്ത്യ​യി​ലെ ആ​ദ്യ സെ​ൽ​ഫ് ഡ്രൈ​വിംഗ് വീ​ൽ ചെ​യ​ർ വി​ക​സിപ്പിച്ച് അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 

കൊല്ലം: അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ലെ മൂ​ന്നു അ​വ​സാ​ന വ​ർ​ഷ ബി​ടെ​ക്ക് വി​ദ്യാ​ർ​ഥിക​ൾ പ്രഫ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ സെ​ൽ​ഫ് ഡ്രൈ​വി​ങ് വീ​ൽ ചെ​യ​ർ വി​ക​സി​പ്പി​ച്ചു.ഉ​പ​യോ​ക്താ​വി​നെ ഒ​രി​ട​ത്തു നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള വീ​ൽ ചെ​യ​റാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൽ​ഫ്-​ഇ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വീ​ൽ ചെ​യ​ർ സ്വ​യം നാ​വി​ഗേ​ഷ​നാ​യി റോ​ബോ​ട്ടി​ക്ക് ഓ​പ​റേ​റ്റി​ങ് സി​സ്റ്റ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ്പി​ലൂ​ടെ ലേ​സ​ർ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് ചു​റ്റു​പാ​ടു​മു​ള്ള സ്ഥ​ല​ത്തേക്ക് നീ​ങ്ങു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു ഭൂ​പ​ടം സ്വ​യം ത​യാ​റാ​ക്കി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​വ് മാ​പ്പി​ലെ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്ത് തൊ​ടു​ന്പോ​ൾ വീ​ൽ ചെ​യ​ർ ത​നി​യെ അ​വി​ടേ​യ്ക്കു നീ​ങ്ങു​ന്നു. വി​ല കൂ​ടി​യ സെ​ൽ​ഫ് ഡ്രൈ​വി​ങ് വീ​ൽ ചെ​യ​റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​കു​മെ​ങ്കി​ലും അ​മൃ​ത​യി​ലെ വി​ദ്യാ​ർ​ഥിക​ൾ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മാ​ത്രം മാ​ത്രം ചെ​ല​വു വ​രു​ന്ന​താ​ണ്. സാ​ങ്കേ​തി​ക…

Read More