നാട്ടുകാര്‍ അറിഞ്ഞില്ലായിരുന്നെങ്കില്‍..! ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ കൊല്ലത്തേയ്ക്ക്‌ വി​ളി​ച്ചു വ​രു​ത്തി; പിന്നെ യാത്ര ബുള്ളറ്റില്‍; യു​വ​തി​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തി​യയാൾ അ​റ​സ്റ്റി​ൽ

കൊല്ലം: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ വി​ളി​ച്ചു വ​രു​ത്തി മാ​ന​ഹാ​നി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​ഞ്ചാ​ലു​മ്മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ ക​ല്ലു​വി​ള കി​ഴ​ക്ക​തി​ൽ ജോ​സ് വി​ല്ല​യി​ൽ ജോ​സ്ഫ് പോ​ൾ (48) ആ​ണ് അ​ഞ്ചാ​ലു​മ്മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇയാ​ളു​ടെ ബു​ള്ള​റ്റി​ൽ അ​ഞ്ചാ​ലു​മ്മൂ​ട് കു​രീ​പ്പു​ഴ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​യി. അവിടെവച്ച്‌ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ബ​ഹ​ളം വ​ക്കു​ക​യും തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ആയിരുന്നു. പോ​ലീ​സെ​ത്തി യു​വ​തി​യെ വ​നി​താ സ്റ്റേ​ഷ​നി​ൽ രാ​ത്രി പാ​ർ​പ്പി​ക്കു​ക​യും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ഞ്ചാ​ലു​മ്മൂ​ട് പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം എ​സി​പി ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം അ​ഞ്ചാ​ലു​മ്മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ശ​ബ്ന, ജ​യ​പ്ര​കാ​ശ് എ​സ് സിപിഒ മാ​രാ​യ അ​നൂ​ജ്, രാ​ജി എ​ന്നി​വ​ർ…

Read More

കു​ട്ടിയ്ക്ക്‌ ട്യൂ​ഷ​ന് പോ​കാ​ൻ മ​ടി, പി​ൻ​ഭാ​ഗ​ത്ത് വേ​ദ​ന ! മാതാപിതാക്കള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടി; ട്യൂ​ഷ​ൻ ടീ​ച്ച​ർ ല​ക്ഷ്മി കുടുങ്ങി; സംഭവം കൊല്ലം പരവൂരില്‍

പ​ര​വൂ​ർ: ട്യൂ​ഷ​ൻ ടീ​ച്ച​ർ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​യ പി​ഞ്ചു​കു​ട്ടി​യെ മാ​ര​ക​മാ​യി മ​ർ​ദി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പി​ക പൂ​ത​ക്കു​ളം സ്വ​ദ​ശി​നി ല​ക്ഷ്മി​യ്ക്കെ​തി​രെ പ​ര​വൂ​ർ പോ​ലീ​സ് കേ​സെടു​ത്തു. അ​ന്വേഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​നി​സാ​ർ പ​റ​ഞ്ഞു. പൂ​ത​ക്കു​ളം ല​ച്ചു നി​വാ​സി​ൽ ജ​യ​ച​ന്ദ്ര​ന്‍റെ മ​ക​ൾ ജ​യ​ല​ക്ഷ്മി (12)യെ​യാ​ണ് പ​ഠി​ച്ചി​ല്ലാ​യെ​ന്ന കാ​ര​ണ​ത്താ​ൽ ചൂ​ര​ൽ പ്ര​യോ​ഗം ന​ട​ത്തി പി​ൻ കാ​ൽ തു​ട​യു​ൾ​പ്പ​ടെ അ​ടി​ച്ചു പൊ​ട്ടി​ച്ച​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​യ ജ​യ​ല​ക്ഷ്മി​യെ കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ളി​ലെ​പ​ഠ​നം ശ​രി​യാ​യ​വി​ധ​ത്തി​ൽ ന​ട​ക്കാ​ത്ത​തി​നാ​ൽ തൊ​ട്ട​യ​ൽ​വാ​സി​യാ​യ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ പ​ഠി​യ്ക്കാ​നാ​യി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ എ​ട്ടാം ക്ലാ​സു​കാ​രി​യാ​യ മൂ​ത്ത കു​ട്ടി​യും നേ​ര​ത്തേ ത​ന്നെ അ​വി​ടെ പ​ഠി​യ്ക്കാ​ൻ പോ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ഇ​ള​യ കു​ട്ടി​യാ​യ ജ​യ​ല​ക്ഷ്മി​യേ​യും പ​ഠി​യ്ക്കാ​ൻ വി​ട്ടു തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഏ​താ​നും ദി​വ​സം മു​ൻ​പ് കു​ട്ടി ട്യൂ​ഷ​ന് പോ​കാ​ൻ മ​ടി കാ​ണി​ക്കു​ക​യും പി​ൻ​ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും…

Read More

പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി! പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം​പോ​യ യുവതി പി‌ടിയിൽ; പുനലൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പു​ന​ലൂ​ർ : പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം​ പോ​യ പു​ന​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹി​ത​യും ഒ​മ്പ​തും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ പു​ന​ലൂ​ർ ശാ​സ്താം​കോ​ണം സ്വ​ദേ​ശി​നി​യാ​യ ചി​ന്നു​വി​നെ (30)ആ​ണ് പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​ന്നു​വി​ന്‍റെ ഭ​ർ​ത്താ​വ് ജോ​ലി​ സം​ബ​ന്ധ​മാ​യി പൂ​ന​യി​ൽ ആ​ണ്. ചി​ന്നു ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട​ ു. ഇതി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി കാ​മു​ക​നോ​ടൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​ൻ പു​ന​ലൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡിവൈ​എ​സ്പി വി​നോ​ദി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം പോ​ലീ​സ് തൃ​ശൂ​രി​ൽ വ​ച്ച് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​യു​ടെ കാ​മു​ക​ൻ നി​ല​വി​ൽ ജാ​ർ​ഖ​ണ്ഡി​ലാ​ണ് ജോ​ലി ചെ​യ്തു വ​രു​ന്ന​ത്.

Read More

ഡോ.​എ.​യൂ​നു​സ് കു​ഞ്ഞ്! ഉ​റ​വ വ​റ്റാ​ത്ത കാ​രു​ണ്യ​ത്തി​ന് ഉ​ട​മ; രാ​ഷ്ട്രീ​യ​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും എ​ളി​മ​യും ലാ​ളി​ത്യ​വും വ​ച്ചു​പു​ല​ർ​ത്തി​യ നേ​താവ്‌ ​

കൊ​ല്ലം: രാ​ഷ്ട്രീ​യ​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും എ​ളി​മ​യും ലാ​ളി​ത്യ​വും വ​ച്ചു​പു​ല​ർ​ത്തി​യ നേ​താ​വാ​യി​രു​ന്നു അ​ന്ത​രി​ച്ച ഡോ.​എ.​യൂ​നു​സ് കു​ഞ്ഞ്. ഉ​റ​വ വ​റ്റാ​ത്ത കാ​രു​ണ്യ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്ന അ​ദ്ദേ​ഹം മ​ഹാ​നാ​യ മ​നു​ഷ്യ സ്റ്റേ​ഹി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ക്കി​ലും പ്ര​വ​ർ​ത്തി​യി​ലു​മു​ള്ള ആ​ത്മാ​ർ​ഥ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു. സ​ഹാ​യം തേ​ടി എ​ത്തു​ന്ന ഒ​രാ​ളെ പോ​ലും ഒ​രി​ക്ക​ലും നി​രാ​ശ​നാ​ക്കി മ​ട​ക്കി അ​യ​ച്ചി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി വ​ലി​യൊ​രു സൗ​ഹൃ​ദ​വ​ല​യം ത​ന്നെ യൂ​നു​സ് സാ​ഹി​ബി​ന് ഉ​ണ്ടാ​യി​രു​ന്നു. ജീ​വി​താ​ന്ത്യം വ​രെ​യും ഈ ​ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നും അ​ദ്ദേ​ഹം ഏ​റെ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. 1969-ൽ ​വി​മോ​ച​ന സ​മ​ര​കാ​ല​ത്ത് സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​യു​ടെ പ്ര​സം​ഗം കേ​ട്ടാ​ണ് യൂ​നു​സ്‌​കു​ഞ്ഞ് മു​സ്ലിം ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ട്ട​ത്. നേ​ര​ത്തെ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് വീ​രേ​ന്ദ്ര​കു​മാ​ര്‍, അ​ര​ങ്ങി​ല്‍ ശ്രീ​ധ​ര​ന്‍, കെ.​കെ അ​ബു തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു. കൊ​ല്ല​ത്തെ ലീ​ഗ് നേ​താ​ക്ക​ളു​ടെ അ​ഭ്യ​ര്‍​ത്ഥ​ന മാ​നി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി സി.​എ​ച്ചി​നെ ക​ണ്ടു. അ​ദ്ദേ​ഹം യു​നു​സ്‌​കു​ഞ്ഞി​നെ ഹ​രി​ത രാ​ഷ്ട്രീ​യ​ത്തി​ന്റെ…

Read More

ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ്  ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു കെ​എ​സ്ആ​ർ​ടി​സി

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് (പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ) ഇ​ൻ​ഷു​റ​ൻ​സ് (ജി​പി​എ​ഐ​എ​സ് ) സ്കീ​മി​ൽ ചേ​രാ​നു​ള്ള തീ​യ​തി മാ​ർ​ച്ച് 31വ​രെ ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ സി​സം​ബ​ർ 31 – ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും സ​ർ​വീ​സി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് കൂ​ടി അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​സ്ഥാ​ന​മ്പ​ർ​ക്കാ​ർ 2022 മാ​ർ​ച്ച് 31- വ​രെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ഈ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രാ​നു​ള്ള സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്കീ​മി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​നും പ്രീ​മി​യം തു​ക അ​ട​യ്ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മാ​ർ​ച്ച് 31- വ​രെ കാ​ലാ​വ​ധി…

Read More

പ​ക​രം ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യ സെ​ബാ​സ്റ്റ്യ​ൻ പോ​യ​ത് മ​ര​ണ​ത്തി​ലേ​ക്ക്! അ​പ​ക​ടം വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത് ക്വാ​റി​യി​ലെ സു​ര​ക്ഷ വീ​ഴ്ച

അ​ഞ്ച​ല്‍ : ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കു​ളം നാ​ടി​നെ ന​ടു​ക്കി ഇ​ന്ന​ലെ നാ​ലോ​ടെ​യാ​ണ് ദു​ര​ന്ത​വാ​ര്‍​ത്ത പു​റം​ലോ​കം അ​റി​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സു​പ​രി​ചി​ത​നും അ​പ​ക​ടം ന​ട​ന്ന ചെ​റു​കു​ളം ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ ടി​പ്പ​ര്‍​ലോ​റി​യി​ലെ ഡ്രൈ​വ​റു​മാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​ണി​ന്‍റെ മ​ര​ണം ഞെ​ട്ട​ലോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ കേ​ട്ട​ത്. ക്വാ​റി​യി​ലെ ടി​പ്പ​റി​ലെ ഡ്രൈ​വ​റാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​ണ്‍ ക്വാ​റി​യി​ലെ പാ​ത ന​ന​യ്ക്കു​ന്ന വെ​ള്ള​വു​മാ​യി എ​ത്തി​യ ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ​ത് ഒ​രു ദി​വ​സ​ത്തേ​ക്ക് മാ​ത്രം. ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍ അ​വ​ധി​യാ​യ​തി​നാ​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ ജോ​ണ്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ലോ​റി എ​ടു​ത്ത​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ വെ​ള്ള​വു​മാ​യി ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും എ​ടു​ത്തി​ട്ട മ​ണ്ണി​ല്‍ നി​ര്‍​മി​ച്ച പാ​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. ബ്രേ​ക്ക് ന​ഷ്ട​മാ​യ ലോ​റി പാ​ത​യ്ക്ക് സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ല്‍ ഇ​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും വി​ഫ​ല​മാ​യി. തു​ട​ര്‍​ന്ന് പാ​ത​ക്ക് വ​ശ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന ടി​ന്‍​ഷീ​റ്റ് കൊ​ണ്ടു​ള്ള വേ​ലി ത​ക​ര്‍​ത്ത്…

Read More

ജീ​വ​ന​ക്കാ​രി​ല്ല: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്ക​ലും വ​രു​മാ​ന ന​ഷ്ട​വും വ​ർ​ധി​ക്കു​ന്നു

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തു മൂ​ലം വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു. ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ 150 ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്യേ​ണ്ടി വ​ന്ന​ത്. ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്ന എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട സ​ർ​വീ​സു​ക​ളും മു​ട​ങ്ങി . എ​ന്നാ​ൽ ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ​ർ​വീ​സു​ക​ൾ അ​യ​ച്ച​താ​യും ക​ണ്ടെ​ത്തി.സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ഓ​പ്പേ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ കൊ​ണ്ട് നി​ർ​ബ​ന്ധ​മാ​യും 20 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യി​ക്ക​ണം. 2019 -ൽ ​ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന​തും എ, ​ബി, പൂ​ളി​ൽ​പ്പെ​ടു​ന്ന​തു​മാ​യ ഷെ​ഡ്യൂ​ളു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും റ​ദ്ദാ​ക്ക​രു​ത്. യൂ​ണി​റ്റു​ക​ളി​ൽ പ്ര​തി​ദി​നം അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് അ​ടു​ത്ത ദി​വ​സ​ത്തെ ഷെ​ഡ്യൂ​ളു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം. ല​ഭ്യ​മാ​യ ജീ​വ​ന​ക്കാ​രെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പെ​ടു ത്തി ​സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ…

Read More

അന്ന് താക്കീത് നല്‍കി വിട്ടയച്ചു, പക്ഷേ ഇപ്പോള്‍ വീണ്ടും..! ഉ​പ​ദ്ര​വം അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാതാപിതാക്കള്‍ പരാതി നല്‍കി; മകന്‍ കുടുങ്ങി

കൊ​ല്ലം: മാ​താ​പി​താ​ക്ക​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച മ​ക​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് വ​ലി​യ​വി​ള രാ​ജൂ നി​വാ​സി​ൽ രാ​ജൂ (36) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ചും ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചും ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​ൻ (80), പ്ര​ഭാ​വ​തി (77) എ​ന്നി​വ​രെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. ഉ​പ​ദ്ര​വ​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ അ​യ​ൽ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​ണ് പ​തി​വ്. ഇ​ര​വി​പു​രം പോ​ലീ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും അ​ച്ഛ​ൻ രാ​ജ​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ച്ച് വ​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​വ​രെ മ​ർ​ദി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി. അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​രു​നാ​ഗ​പ്പ​ള​ളി വ​വ്വാ​ക്കാ​വി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​വ​ർ മാ​റു​ക​യാ​യി​രു​ന്നു. ഉ​പ​ദ്ര​വം അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ കൊ​ല്ലം ആ​ർ​ഡി​ഒ​ക്കും, തു​ട​ർ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. പോ​ലീ​സ് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നും…

Read More

കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍! വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം ശരിയോ ?

അ​ഞ്ച​ല്‍ : കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍. വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ന​ക്കു​ളം ഭാ​ഗ​ത്താ​ണ് കു​ര​ങ്ങു​ക​ളെ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ന​ക്കു​ളം കു​ടു​ക്ക​ത്ത്പാ​റ ഇ​ക്കോ ടൂ​റി​സ​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ര​ണ്ട് പു​ര​യി​ട​ങ്ങ​ളി​ലാ​യി 9 കു​ര​ങ്ങു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ര്‍ മൃ​ത​ദേ​ഹം വ​നം വ​കു​പ്പി​ല്‍ നി​ന്നു​ള്ള വെ​റ്ററി​ന​റി സ​ര്‍​ജന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റ​വ് ചെ​യ്തു. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​ണ് കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​മാ​യി ചാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ​യു​ടെ സാ​മ്പി​ളു​ക​ള്‍ പാ​ലോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ലാ​ബു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​ മു​റ​യ്ക്ക് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്നും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം വ​ന്യ​മൃ​ഗ വേ​ട്ട​യ്ക്കാ​യി ഒ​രു​ക്കി​യ…

Read More

ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല ചി​ത്രം തി​ര​ഞ്ഞ​വ​ർ പി​ടി​യി​ൽ ! അ​ശ്ലീ​ലം തെ​ര​ഞ്ഞ​ സിം കാര്‍ഡ് ആരുടെയൊക്കെയാണെന്ന് അറിയാമോ…?

കൊ​ല്ലം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​ന്‍റ​ർ നെ​റ്റി​ൽ തെ​ര​ഞ്ഞ​വ​ർ​ക്കും പ​ങ്കു​വ​ച്ച​വ​ർ​ക്കു​മെ​തി​രെ കൊ​ല്ലം സി​റ്റി പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ളും. നാ​ല് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​രു​പ​ത്തി​ര​ണ്ട ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കാ​ണു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത പ​തി​നേ​ഴോ​ളം ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ട​ച്ചെ​ടു​ത്ത് കോ​ട​തി മു​ഖാ​ന്തി​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക്ക് സ​യ​ൻ​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ​പ്പെ​ട്ട കൊ​ല്ലം വെ​സ്റ്റ്, ഇ​ര​വി​പു​രം, ക​ണ്ണ​ന​ല്ലൂ​ർ, പാ​രി​പ്പ​ള​ളി, ച​വ​റ, തെ​ക്കും​ഭാ​ഗം അ​ഞ്ചാ​ലു​മ്മൂ​ട്, കൊ​ട്ടി​യം, ക​രു​നാ​ഗ​പ്പ​ള​ളി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പ​തി​നാ​ല് കേ​സു​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്പ്ടോ​പ്പ്, ഡ​സ്ക്ടോ​പ്പ്, വൈ​ഫൈ ഡോം​ഗി​ൾ, സിം​കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ പ​തി​നേ​ഴ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സൈ​ബ​റി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച അ​ശ്ലീ​ലം തെ​ര​ഞ്ഞ​വ​രാ​ണ്…

Read More