തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ഖം മി​നു​ക്കാ​ൻ സ​ർ​ക്കാ​ർ; പോ​ലീ​സില്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു മു​ഖം മി​നു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് സേ​ന​യി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ട്ട പോ​ലീ​സ് സേ​ന​യെ ന​വീ​ക​രി​ക്കു​ക​യാ​ണ് ആ​ദ്യ പ​ടി. ഇ​തി​ന്‍റെ ‌‌ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍​നി​ന്ന് എ​ട്ടു ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വാ​യി. കോ​ട്ട​യം ഡി​വൈ​എ​സ്പി കെ.​ജി. അ​നീ​ഷി​നെ അ​മ്പ​ല​പ്പു​ഴ​യ്ക്കു മാ​റ്റി​യ​പ്പോ​ള്‍ മു​ന​മ്പ​ത്തു​നി​ന്നു സ്ഥ​ലം മാ​റി​യെ​ത്തു​ന്ന എം.​കെ. മു​ര​ളി​യാ​ണ് പു​തി​യ ഡി​വൈ​എ​സ്പി.

തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് ഇ​മ്മാ​നു​വ​ല്‍ പോ​ളി​നെ വൈ​ക്കം ഡി​വൈ​എ​സ്പി​യാ​യും നി​യ​മി​ച്ചു. പാ​ലാ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സി​നെ മു​വാ​റ്റു​പു​ഴ​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ ഇ​ടു​ക്കി ക്രൈം ​ബ്രാ​ഞ്ചി​ല്‍ നി​ന്നു​മെ​ത്തു​ന്ന കെ. ​സ​ദ​നെ​യാ​ണ് പാ​ലാ​യി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ.​കെ. വി​ശ്വ​നാ​ഥ​നെ പു​ത്ത​ന്‍​കു​രി​ശി​ലേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍​നി​ന്ന് സ​ജി മാ​ര്‍​ക്കോ​സി​നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം സ​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സാ​ജു വ​ര്‍​ഗീ​സി​നെ ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ച്ച​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി വി.​ടി. റാ​ഷി​ദി​നെ​യാ​ണ് കോ​ട്ട​യം സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ലേ​ക്ക് നി​യ​മി​ച്ച​ത്.

കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​മാ​രാ​യ എ​സ്. അ​മ്മി​ണി​ക്കു​ട്ട​നെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​ക്കും ടി.​എം. വ​ര്‍​ഗീ​സി​നെ തൃ​ക്കാ​ക്ക​ര​യി​ലേ​ക്കും മാ​റ്റി​യ​പ്പോ​ള്‍ ഇ​ടു​ക്കി നാ​ര്‍​കോ​ട്ടി​ക് സെ​ല്ലി​ല്‍​നി​ന്ന് മാ​ത്യു ജോ​ര്‍​ജി​നെ കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ചി​ലേ​ക്കും നി​യ​മി​ച്ചു.

കോ​ട്ട​യം ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര​യെ​യും കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ന് ഡി​വൈ​എ​സ്പി​യാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ക്കു​ക​യും അ​ദേ​ഹ​ത്തെ ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment