തൊടുപുഴ: ക്രിസ്മസ് ആഘോഷത്തിനിടെ രണ്ടു യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു.പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ ഐസക്ക് ജോണിന്റെ (ഷിജു) വിന്റെ മകന് മോസസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള സാജന്റെ മകന് ബ്ലസണ്‍ സാജന് (25) എന്നിവരാണ് മരിച്ചത്. തൊമ്മന്‍കുത്ത് മുസ്ലീം പള്ളിക്ക് സമീപം വട്ടക്കയം കടവിലായിരുന്നു അപകടം. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങും വഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ ഇരുവരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ രക്ഷിച്ചെങ്കിലും മോസസും ബ്ലസനും മുങ്ങിത്താഴുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെ കണ് മുന്നില്‍വച്ചായിരുന്നു അപകടം. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഉടന്‍ തന്നെ വണ്ണപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ഥല പരിചയമില്ലാത്തവര്‍ വന്നാല്‍ കുഴിയുടെ ആഴവും മറ്റും അറിയാതെ അപകടത്തില്‍പ്പെടുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരുടെയും…
Read MoreCategory: Kottayam
കുഴിയടയ്ക്കാൻ ഞങ്ങളുണ്ട്; അപകടങ്ങൾ തുടർക്കഥയായതോടെ റോഡിലെ കുഴികൾ അടച്ച് പൗരസമിതി അംഗങ്ങൾ
കോട്ടയം: ഇറഞ്ഞാൽ കഞ്ഞിക്കുഴി റോഡിലെ കുഴികൾ പൗരസമതി അംഗങ്ങൾ അടച്ചു. സിമന്റും മണ്ണും ഉപയോഗിച്ചാണ് കുഴിയടച്ചത്. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയായതോടെയാണ് പൗരസമിതി അംഗങ്ങൾ മുന്നിട്ടിറങ്ങിയത്. റോഡ് ടാർ ചെയ്തു മാസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ കുഴികൾ രൂപപ്പെട്ടിരുന്നു. മഴക്കാലമായാൽ വെള്ളം പൊങ്ങുന്ന സ്ഥലമാണ് ഇറഞ്ഞാൽ. വെള്ളക്കെട്ടുകൾ രൂപപ്പെട്ടാൽ വാഹനയാത്രക്കാർക്ക് റോഡിലെ കുഴികൾ കാണാൻ സാധിക്കില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൊട്ടിക്കിടക്കുന്ന റോഡിലേക്ക് അധികൃതരാരും തിരിഞ്ഞുനോക്കതെ വന്നതോടെ പൗരസമിതി അംഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു.
Read Moreശബരിമലയില്‍ സുരക്ഷ ശക്തം; അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം
ശബരിമല: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്കു സുഗമമായ ദര്‍ശനം ഒരുക്കുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സന്നിധാനത്തെ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കും. ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി എസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ എഡിജിപി. ഓഫീസ്, പത്തനംതിട്ട എസ്പി ഓഫീസ്, കളക്ടറേറ്റ്, പമ്പ പോലീസ് കണ്ട്രോള് റൂം എന്നിവിടങ്ങളിലും തത്സമയം നിരീക്ഷിക്കാനാകും. സന്നിധാനത്തേക്ക് എത്തുന്നവരുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ മൂന്നു സ്കാനറുകള്‍, പമ്പ മുതല്‍ സന്നിധാനം വരെ വിവിധ കേന്ദ്രങ്ങളിലായി 22 മെറ്റല്‍ ഡിറ്റക്ടറുകള്‍, തെര്‍മല്‍ ഇമേജിംഗ് കാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 34 അംഗ ബോംബ് സ്ക്വാഡിനെയും വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ശബരിമലയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ള പോലീസുകാര്‍ക്കു പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. അധികസുരക്ഷയ്ക്കായി 127 അംഗ സിആര്‍പിഎഫ്, 60 അംഗ…
Read Moreമോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
ചങ്ങനാശേരി: മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ പ്രതി മാടപ്പള്ളി ചൂരക്കുറ്റി പാണാറ്റില്‍ നിബിന് ജോസഫിനു ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവും അഡീഷനല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 2.15 ലക്ഷം രൂപ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കില്‍ അധികമായി 15 വര്‍ഷം കഠിനതടവും ഒരു വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 2016 നവംബര്‍ 11നായിരുന്നു കൊലപാതകം. ഗുജറാത്തില്‍ അധ്യാപികയായിരുന്ന കുതിരപ്പടി ശ്രീലത (50) അവധിക്കു നാട്ടിലെത്തിയതായിരുന്നു. ഒറ്റയ്ക്കു താമസിച്ചിരുന്ന ഇവരെ മോഷണശ്രമത്തിനിടെ നിബിനും സമീപവാസിയായ സിനോ ദേവസ്യയും ചേര്‍ന്നു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ചങ്ങനാശേരി എസ്ഐ സിബി തോമസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ ബിനു വര്‍ഗീസാണു പ്രതികളെ അറസ്റ്റ് ചെയ്തത്. മാല വില്ക്കുന്നതിനു സഹായിച്ച രണ്ടാം പ്രതി…
Read Moreശബരി സ്പെഷൽ ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു
ഏറ്റുമാനൂർ: ചെന്നൈ എഗ്മോർ-കൊല്ലം ശബരി സ്പെഷൽ ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പഭക്തർക്ക് പ്രയോജനകരമാകും. ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്നു പമ്പയിലേക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. ഏറ്റുമാനൂർ – പാലാ – പൊൻകുന്നം – എരുമേലി വഴി പമ്പയിലേയ്ക്ക് ഗതാഗതകുരുക്കുകളില്ലാതെ എത്തിച്ചേരാമെന്നത് ഏറ്റുമാനൂർ സ്റ്റോപ്പിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ശബരി സ്പെഷൽ ഡിസംബർ 22, 24 ദിവസങ്ങളിൽ ചെന്നൈ എഗ്മോറിൽനിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തും. ഏറ്റുമാനൂരിൽ ഉച്ചയ്ക്ക് 01.22 എത്തും. ഡിസംബർ 23, 25 (ശനി, തിങ്കൾ) ദിവസങ്ങളിൽ കൊല്ലത്തുനിന്ന് ചെന്നൈ എഗ്മോറിലേയ്ക്ക് സർവീസ് നടത്തും. ഏറ്റുമാനൂരിൽ രാത്രി 09.50ന് എത്തിച്ചേരും.
Read Moreശബരിമല മണ്ഡലപൂജ 27ന്; തങ്ക അങ്കി ഘോഷയാത്ര നാളെ
ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയില്‍ 27നു മണ്ഡലപൂജ നടക്കും. 26നു തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയും 27നു മണ്ഡലപൂജയും കഴിഞ്ഞ് നട അടയ്ക്കും.പിന്നീട് മകരവിളക്ക് മഹോത്സവത്തിന് 30നു വൈകുന്നേരമേ നട തുറക്കുകയുള്ളൂ. 27നു രാവിലെ 10.30നും 11.30നും മധ്യേയാണ് മണ്ഡലപൂജ.നാളെ ആറന്മുളയില് നിന്നു പുറപ്പെടുന്ന തങ്ക അങ്കി 26ന് ഉച്ചയോടെ പമ്പയിലും അവിടെനിന്ന് വൈകുന്നേരത്തോടെ സന്നിധാനത്തുമെത്തും. തങ്ക അങ്കി ഘോഷയാത്ര നാളെആറന്മുള: തങ്ക അങ്കി ഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും. പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ഭക്തജനങ്ങള്‍ക്ക് തങ്ക അങ്കി ദര്‍ശിക്കാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക് എഴുന്നള്ളിക്കുന്ന തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, കോഴഞ്ചേരി, ഇലന്തൂര്‍ മെഴുവേലി, പ്രക്കാനം തുടങ്ങി 28 സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്ര സന്നിധിയില്‍ നാളെ രാത്രി എത്തി…
Read Moreവയോധിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ
കോട്ടയം: ഒറ്റയ്ക്കു താമസിക്കുന്ന വയോധിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ. മണർകാട് ആമലക്കുന്നിൽ കാഞ്ഞിരത്തിങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. സമീപവാസികൾ വീടിനുള്ളിൽനിന്നു തീ പടരുന്നതുകണ്ട് എത്തിയപ്പോഴേക്കും തങ്കമ്മ കിടന്നിരുന്ന മുറി കത്തിനശിച്ചിരുന്നു. വീട് അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ ഉള്ളിലേക്കു കയറി തീയണക്കാൻ സാധിച്ചില്ല. സമീപത്തുതാമസിക്കുന്ന മകനും നാട്ടുകാരും ജനലിലൂടെ വെള്ളം അകത്തേക്ക് ഒഴിച്ചാണ് തീ അണച്ചത്. കതക് തകർത്ത് അകത്തു പ്രവേശിച്ചെങ്കിലും തങ്കമ്മയെ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Read Moreകുമളിക്കു സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു
ഇടുക്കി: കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കട്ടപ്പനയിലെയും കുമളിയിലെയും ആശുപത്രികളില്‍ എത്തിച്ചു. തമിഴ്നാട്ടില്‍ നിന്നു തീര്‍ഥാടകരുമായെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. മധുരയില്‍ നിന്നു ശബരിമലയിലേയ്ക്ക് വന്ന ബസ് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസിനുള്ളിലെ തീര്‍ഥാടകരെ ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. 26 പേര് വാഹനത്തിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Read Moreമണ്ഡലപൂജയ്ക്ക് 2,700 പോലീസിനെ ശബരിമലയില്‍ നിയോഗിക്കും; മണിക്കൂറിൽ പതിനെട്ടാംപടി കയറുന്നത് നാലായിരത്തോളം ഭക്തർ
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. 2700 ഓളം പോലീസ് മണ്ഡലപൂജയ്ക്ക് ശബരിമലയില്‍ ഉണ്ടാകും.നിലവില്‍ പോലീസ്, ആര്‍ആര്‍എഫ്, ബോംബ് സ്ക്വാഡ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിന് പുറമേയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാർ. ഡിവൈഎസി മാരുടെ നേതൃത്വത്തില്‍ 10 ഡിവിഷനുകള്‍ തിരിച്ചാണ് ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10 ഡിവൈഎസ്പിമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍,105 എസ്ഐ, എഎസ്ഐമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് പോലീസ് നടത്തിവരുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. എസ്. സുദര്ശനന് പറഞ്ഞു. മണിക്കൂറില്‍ നാലായിരത്തോളം ഭക്തജനങ്ങളാണ് പതിനെട്ടാംപടി കയറി ദര്‍ശനത്തിന് എത്തുന്നത്.
Read Moreപിണറായി വരുംമുൻപേ അകത്താക്കി; കരുതല്‍ തടങ്കലില്‍ കഴിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് നവകേരളസദസില്‍ പരാതി നല്‍കിയെന്ന വിചിത്ര സന്ദേശം
ചങ്ങനാശേരി: പോലീസിന്റെ കരുതല്‍ തടങ്കലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് നവകേരള സദസിലെത്തി പരാതി നല്‍കിയെന്ന് വിചിത്ര ഫോണ്‍ സന്ദേശം. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടോണി കുട്ടംപേരൂരിനാണു നിങ്ങളുടെ പരാതി എഡിഎമ്മിനു കൈമാറിയതായുള്ള ഫോണ്‍ സന്ദേശം ഇന്നലെ ലഭിച്ചത്.13നാണ് ചങ്ങനാശേരിയില്‍ നവകേരള സദസ് നടന്നത്. അന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന ടോണി കുട്ടംപേരൂര്‍ ഉള്‍പ്പെടെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. തടങ്കലിലായിരുന്ന താന്‍ നവകേരള സദസില്‍ പരാതി നല്‍കിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് പരാതി സ്വീകരിച്ചതായുള്ള സന്ദേശം വന്നതെന്നും അറിയില്ലെന്നും ടോണി പറഞ്ഞു.
Read More