കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുന്പാന്പുകളെ പിടികൂടിയത്. കഴിഞ്ഞ തവണ മെഡിക്കൽ വാർഡിന്റെ പരിസരത്തു നിന്നായിരുന്നുവെങ്കിൽ ഇത്തവണ പാമ്പിനെ കണ്ടതു പ്രസവവാർഡിന്റെ പരിസരത്താണ്. നാലു തവണ പിടികൂടിയതിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും ഉൾപ്പെടും. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ പാമ്പിനെ പിടികൂടിയത്. പ്രസവ വാർഡിൽപ്രസവവാർഡിനുള്ളിലേക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവർ തുടർന്ന് ആശുപത്രിയിൽത്തന്നെ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. എയ്ഡ് പോസ്റ്റിലെ എഎസ്ഐ സന്തോഷ് കുമാർ പിന്നീട് വനപാലകരെ വിവരമറിയിക്കുകയും ഇവരെത്തി പാമ്പിനെ കൊണ്ടുപോവുകയുമായിരുന്നു. പാമ്പിനെ പിടികൂടുന്നതു പതിവായതോടെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പുറമെ ജീവനക്കാരും ഭീതിയിലാണ്. കാടു തെളിക്കണംഒന്നിലേറെ പാന്പുകളെ കണ്ടത്തിയ സാഹചര്യത്തിൽ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. ആശുപത്രി പരിസരത്തടക്കം കാടുകയറിയതാണ് പാമ്പുകളുടെ…
Read MoreCategory: Kottayam
ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമെന്ന് നാട്ടുകാര്‍ ! ഉന്നതരെ ഒഴിവാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍…
കടുത്തുരുത്തി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമായി. ഭക്ഷണത്തെകുറിച്ചും വൃത്തിയില്ലാത്തതിന്റെ പേരിലും പലതവണ പരാതി ഉയര്‍ന്നിട്ടുള്ള ഹോട്ടലുകള്‍ പലതും ഒഴിവാക്കിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണപാചകശാലകളിലും ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്കെതിരേ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉണ്ടായിട്ടും തിരിഞ്ഞു നോക്കാന്‍പോലും ഉദ്യാഗസ്ഥര്‍ തയാറായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇവിടുത്തെ പല ഹോട്ടലുകളില്‍നിന്നും ടൗണിലെ ഓടയിലേക്കാണു മലിനജലം ഒഴുക്കുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ഈ മലിനജലം ഒഴുകി സമീപത്തുള്ള കടുത്തുരുത്തി വലിയതോട്ടിലേക്കാണെത്തുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ആരോപണവിധേയമായ ഹോട്ടലുകള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. രാഷ്ട്രീയപിന്ബലമാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആര്‍ജവമുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ്…
Read Moreമതസംഘടനയില്‍ ഭാരവാഹിത്വം ! മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥനെതിരേ നടപടി…
കോട്ടയം: മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു നവീനസഭയുടെ സംസ്ഥാന ഭാരവാഹിയായതില് നിയമനടപടിയ്ക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമുദായ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നതില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണു നടപടിക്കൊരുങ്ങുന്നത്. തെരഞ്ഞടുക്കപ്പെട്ടതിനെതിരേ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നുവെന്നും പരാതിയുമുണ്ട്. നിസാരകുറ്റങ്ങള്ക്കുപോലും ജീവനക്കാര്‍ക്കെതിരേ മെമ്മോ നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസ് വിഷയം കൈകാര്യം ചെയ്യുന്ന മേധാവി വളരെ ഗൗരവതരമായ കുറ്റാരോപണത്തിന് വിധേയമായ ജീവനക്കാരനെ സംരക്ഷിക്കുകയാണെന്നും പറയുന്നു. മതപരമായസ്ഥാപനങ്ങളിലോ ട്രസ്റ്റിലോ സര്‍ക്കാര്‍ ജീവനക്കാരന് ഭാരവാഹികള്‍ ആകുവാന്‍ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്ക്കവേയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 15നാണ് മാവേലിക്കരേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവീന സഭയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചതും വിജയിച്ചതും. ഇതിനെതിരേ സഭയില്‍ പെട്ടവര്‍…
Read Moreവാവ സുരേഷ് എത്തി; മൂര്‍ഖനും 25 കുഞ്ഞുങ്ങളും പിടിയിലായി
കടുത്തുരുത്തി: പുരയിടത്തിൽ കണ്ടെത്തിയ മൂര്‍ഖനെയും കുഞ്ഞുങ്ങളെയും വാവ സുരേഷെത്തി പിടികൂടി. പാലകരയില്‍ തെക്കേടത്ത് വീട്ടുകാരുടെ പുരയിടത്തില്‍നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. പുരയിടത്തിൽ കഴിഞ്ഞദിവസം പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. തുടര്‍ന്ന് പറമ്പിന്റെ ഉടമ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. പറമ്പിലെ മാളത്തില്നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെയും കുഞ്ഞുങ്ങളെയും വനത്തില്‍ വിടുമെന്ന് വാവ സുരേഷ് അറിയിച്ചു.
Read Moreപെണ്‍കുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍; യദുകൃഷ്ണനെതിരേ പോക്സോ കേസ്
തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ താമസിപ്പിച്ചു പീഡിപ്പിച്ച 19 കാരന് അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തൊമ്മന്‍കുത്ത് വനമേഖലയിലെ കെട്ടിടത്തിലാണ് യദുകൃഷ്ണന് പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിനു വിധേയമാക്കിയത്. പെണ്‍കുട്ടിയെ കെട്ടിടത്തില്‍ ഇരുത്തി തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണു നല്‍കിയിരുന്നത്. ഇതിനിടെ പെണ്‍കുട്ടി യദുകൃഷ്ണനൊപ്പം പോയതായി പോലീസിനു വിവരം ലഭിച്ചു. ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയെ വനത്തിനുള്ളിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയത്.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. യദുകൃഷ്ണനെതിരേ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. കൂടാതെ എസ്സി-എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പും ചുമത്തും. പ്രതിയെ ഇന്ന് കോടതിയില്‍…
Read Moreവന്ദനയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണു മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു. ആശുപത്രിയില്‍ വന്ദനയ്ക്കു നേരെ പ്രതി ആക്രമണം നടത്തുന്ന സമയത്ത് പോലീസിനും മറ്റു ജീവനക്കാര്‍ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിക്കു മുന്നില്‍ വിവരിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള…
Read Moreരോഗിയുടെ കൂട്ടിരിപ്പുകാരനില്‍ നിന്ന് 40 കുപ്പി സെഡേഷന്‍ മരുന്ന് പിടിച്ചെടുത്തു ! പരാതിയില്ലാത്തതിനാല്‍ യുവാവിനെ പറഞ്ഞുവിട്ടു
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനില്നിന്ന് 40 കുപ്പി സെഡേഷന്‍ മരുന്നു പിടികൂടി. രോഗികളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്നാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ സിറിഞ്ചും കഞ്ചാവും യുവാവില്‍നിന്നു കണ്ടെടത്തു. പെരുമ്പാവൂര്‍ സ്വദേശിയാണു യുവാവ്. ഇന്നലെ രാത്രി 10ന് മെഡിക്കല്‍ കോളജ് ആശുപത്രി 15-ാം വാര്‍ഡിലാണു സംഭവം. നഴ്സിംഗ് കൗണ്ടറിലെ ഫ്രിഡ്ജ് യുവാവു തുറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നഴ്സ് വിവരം സെക്യൂരിറ്റിയെ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഇയാളെ പിടികൂടി പോലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് സെഡേഷന്‍ മരുന്ന് ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തത്.തുടര്‍ന്ന് ഇയാളുടെ അമ്മ ചികിത്സയില്‍ കഴിയുന്ന ഒമ്പതാം (അനക്സ്) വാര്‍ഡിലും പതിനഞ്ചാം വാര്‍ഡിലും പരിശോധന നടത്തിയപ്പോള്‍ ഇവിടെനിന്നു മരുന്നുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യമായി. പിന്നീട്, ആര്‍ക്കും പരാതി ഇല്ലാതിരുന്നതിനാല്‍ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു.
Read Moreകാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി
കോട്ടയം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പാക്കി കണമലയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഉത്തരവു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായതു ശരിയല്ല.റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണമായ അധികാരം കളക്ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Read Moreവിസ തട്ടിപ്പു കേസില്‍ ഒരാള്‍ പിടിയില്‍ അറസ്റ്റില്‍
കറുകച്ചാല്‍: വിസ തട്ടിപ്പു കേസില്‍ കറുകച്ചാല്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയില്‍ സച്ചിന് ജോണ്‍ ആണ് പിടിയിലായത്. ഇയാള്‍ ഷാര്‍ജയിലേക്കു തൊഴില്‍ വിസ ഏര്‍പ്പാടാക്കാമെന്ന വ്യവസ്ഥയില്‍ കറുകച്ചാല്‍ സ്വദേശിയായ അഖിലില്‍നിന്ന് 85,000 രൂപ വാങ്ങിയിരുന്നു. ഒരു വര്‍ഷമായിട്ടും വിസ ലഭിക്കാത്തതില്‍ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ പണം മടക്കിനല്‍കിയില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്എച്ച്ഒ കെ.എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Read Moreനെഹ്റു സ്റ്റേഡിയം നാശത്തിന്റെ വക്കില്‍ ! ഇടിഞ്ഞു വീഴാറായ ഗാലറികള്‍; മഴപെയ്താല്‍ സ്വിംമ്മിംഗ് പൂള്…
കോട്ടയം: നിരവധി കായികതാരങ്ങളുടെ വളര്‍ച്ചയില്‍ ചവിട്ടുപടിയായ കോട്ടയത്തിന്റെ കായിക പരിശീലനകേന്ദ്രം ശോചനീയ അവസ്ഥയില്‍. സ്റ്റേഡിയം കാടുകയറി നശിക്കുന്നനിലയിലാണുള്ളത്. വേനല്‍ മഴ പെയ്തതോടെ കാട് ഇരട്ടിയാകുകയും ചെയ്തു. ഇതോടെ ഇഴജന്തുക്കളുടെ ശല്യവുമേറി. തെരുവുനായ്ക്കള്‍ താവളമാക്കിയതോടെ സ്റ്റേഡിയത്തില്‍ വ്യായാമത്തിനായി രാവിലെയും വൈകിട്ടും എത്തിയിരുന്നവര്‍ പോലും വരാതെയായി. ഫുട്ബോള്‍ കളിക്കാനെത്തിയിരുന്നവരും സ്റ്റേഡിയം ഉപേക്ഷിച്ചു. മഴ പെയ്താല്‍ സ്റ്റേഡിയം ചെളിക്കുളമായി മാറും. സ്റ്റേഡിയത്തിനകത്തു വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. ഇതു ദിവസങ്ങളോളം കെട്ടിക്കിടക്കും. ഗാലറിയുടെ സ്ലാബുകള്‍ മിക്കതും അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് തകര്‍ന്നു കമ്പികള്‍ തെളിഞ്ഞനിലയിലാണ് സ്ലാബുകള്‍. ഗാലറിയുടെ അടിയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മിക്കതും ചോര്‍ച്ചയിലാണ്. ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍. രണ്ടു തവണ സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിനും പണം വകയിരുത്തിയെന്നു പ്രഖ്യാപനമുണ്ടായിരുന്നു. ആദ്യ തവണ ഒരു കോടിയും രണ്ടാം തവണ 1.25 കോടി രൂപയുമാണു പ്രഖ്യാപിച്ചത്.…
Read More