ബ്രേക്കില്ലാത്ത സൈക്കിളില്‍ യാത്ര! തെക്കേ ഇന്ത്യ ചുറ്റി പ്രകാശന്‍ സ്വാമി ശബരിമലയിലേക്ക്‌

ക​ടു​ത്തു​രു​ത്തി: ബ്രേ​ക്കി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ തെ​ക്കേ​യി​ന്ത്യ ചു​റ്റി പ്ര​കാ​ശ​ൻ​സ്വാ​മി ശ​ബ​രി​മ​ല​യി​ലേ​ക്ക്. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ​ൻ ഒ​രു​വ​ർ​ഷം മു​മ്പാ​ണ് സൈ​ക്കി​ളി​ൽ നാ​ട് ചു​റ്റി ക്ഷേ​ത്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്.

രാ​മേ​ശ്വ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര തെ​ക്കേ​യി​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​യ​ത്.

ഭാ​ര​ത് സ​ർ​ക്ക​സി​ലെ ക​ലാ​കാ​ര​നാ​യി​രു​ന്നു 77-കാ​ര​നാ​യ പ്ര​കാ​ശ​ൻ. ഇ​താ​ണ് പ്ര​കാ​ശ​നെ ബ്രേ​ക്കി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റാ​ൻ േപ്ര​രി​പ്പി​ച്ച​ത്.

മു​മ്പ് സൈ​ക്കി​ളി​ൽ ജ​മ്മു​ക​ശ്മീ​രി​ലെ ല​ഡാ​ക്കി​ലും പോ​യി​രു​ന്നെ​ന്ന് പ്ര​കാ​ശ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ടു​ത്തു​രു​ത്തി ത​ളി​യി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പോ​ലീ​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഞ്ചാ​രം.

ഇ​ത്ത​വ​ണ​ത്തെ യാ​ത്ര​യ്ക്കി​ടെ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ​വ​ച്ച് ത​ന്റെ ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും തു​ണി​ക​ളും മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി​രു​ന്നു.

Related posts

Leave a Comment