കോട്ടയം: തലയാഴം സ്വദേശി ചെല്ലപ്പന് വൈക്കത്തെ സിപിഐ തെരഞ്ഞെടുപ്പ് പ്രചാരണപ്പന്തലില് തൂങ്ങിമരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍. സംഭവത്തില്‍ ദുരൂഹതയുണ്ട്. പക്ഷാഘാതം വന്ന് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഒരാള്‍ തനിയെ അത് ചെയ്യുമെന്നു വിശ്വസിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തത് പോലും മറ്റ് ചില രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകണം. ചെല്ലപ്പന് ഏതാനും ദിവസങ്ങള്‍ മുമ്പ് രാഷ്ട്രീയസ്വഭാവമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയപ്രേരണയുണ്ടോയെന്ന് സംശയിക്കുന്നു. ചെല്ലപ്പന് ഭിന്നശേഷിക്കാരനായിരുന്നു. അദ്ദേഹത്തിനു മുകളിലെ കമ്പിയില്‍ കയര്‍കെട്ടി തൂങ്ങുക അസാധ്യമാണ്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Read MoreCategory: Kottayam
കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ മധുരിക്കുന്നില്ല; വില കുത്തനെ ഇടിഞ്ഞു
കോട്ടയം: പൈനാപ്പിള്‍ വിളവെടുപ്പ് എത്തിയതോടെ തുള്ളി മധുരിക്കാതെ കര്‍ഷകര്‍ വന്‍ നഷ്ടത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്റെ വില കുത്തനെ ഇടിച്ചു. പ്രീമിയം കൈതച്ചക്ക കിലോയ്ക്ക് നിലവില്‍ വില 26 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50 രൂപ. 2024ല്‍ 49 രൂപ. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതാണ് സീസണിലെ പ്രധാന പരിമിതി. റസ്റ്ററന്റുകള്‍ അടഞ്ഞതോടെ പൈനാളിന് ലോക്കല്‍ ആവശ്യക്കാര്‍ കുറഞ്ഞു. ആഴ്ചകള്‍ നീണ്ട യാത്രയില്‍ ഭക്ഷണം കിട്ടാനുള്ള പരിമിധിയും ട്രക്ക് ജീവനക്കാരെ വലയ്ക്കുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹസീസണ് വരികയാണ്. ട്രക്കുവരവ് നിലയ്ക്കുന്നതോടെ വിവാഹ ആവശ്യത്തിനും ആവശ്യക്കാരില്ലാതാകും. വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണിയും വില്പനയുമില്ല. 120…
Read More“രാജാക്കൻമാരുടെ” ദേവികുളം നിയോജകമണ്ഡലം
മറയൂർ: ഇടുക്കി ജില്ലയിലെ മലയോര മേഖലയിലെ പ്രധാന നിയോജകമണ്ഡലമാണ് ദേവികുളം. മൂന്നാർ ടൂറിസം കേന്ദ്രം ഉൾപ്പെടുന്ന ഈ മണ്ഡലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു മണ്ഡലംകൂടിയാണ്. തേയിലത്തോട്ടങ്ങൾ, വനാതിർത്തികൾ, ആദിവാസി സമൂഹങ്ങൾ എന്നിവയ്ക്കു പേരുകേട്ടതാണ്. പട്ടികജാതി (എസ്സി ) സംവരണ മണ്ഡലമായ ദേവികുളം ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലൊന്നുമാണ്. ഇത്തവണ ഇവിടെ മൂന്നു രാജാമാർ തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫിന്റെ എഫ്. രാജയും എൽഡിഎഫിന്റ് എ. രാജയും എൻഡിഎയുടെ എസ്. രാജേന്ദ്രനുമാണ് സ്ഥാനാർഥികൾ. ചരിത്രപരമായ പ്രത്യേകതകൾദേവികുളം മണ്ഡലത്തിന്റെ ചരിത്രം 1957ൽ ആരംഭിക്കുന്നതാണ്. കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം ദ്വയാംഗ മണ്ഡലമായിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ റോസമ്മ പുന്നൂസും (രാജ്യത്തെ ആദ്യ വനിതാ പ്രോ-ടെം സ്പീക്കർ) കോൺഗ്രസിലെ എൻ. ഗണപതിയുമാണ് നിയമസഭയിലെത്തിയത്. റോസമ്മ പുന്നൂസ് കേരള നിയമസഭയിലെ ആദ്യ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.…
Read Moreപോളിംഗ് ഉദ്യോഗസ്ഥരുടെ യാത്രാബുദ്ധിമുട്ട്; കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ നടത്തും
ഇടുക്കി: പോളിംഗ് ഉദ്യോഗസ്ഥരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വിതരണകേന്ദ്രങ്ങളിലേക്കു നാളെ 35 കെഎസ്ആര്‍ടിസി ബസുകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സ്പെഷല്‍ സര്‍വീസ് നടത്തും.തൊടുപുഴ സിവില്‍ സ്റ്റേഷനില്‍നിന്നു രാവിലെ അഞ്ചിന് പീരുമേട് മരിയന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ഈരാറ്റുപേട്ട വഴി മൂന്ന് സര്‍വീസും വാഗമണ്‍ വഴി ഒരു സര്‍വീസും രാവിലെ ആറിന് ഇടുക്കി പൈനാവ് എംആര്‍എസ് സകൂളിലേക്ക് അറക്കുളം വഴി ഒരു സര്‍വീസും അഞ്ചിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസിലേക്ക് അറക്കുളം വഴി രണ്ട് സര്‍വീസും വണ്ണപ്പുറം വഴി ഒരു സര്‍വീസും ഉണ്ടായിരിക്കും. ഫോണ്‍: 9446897750, 9447801293. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു രാവിലെ അഞ്ചിന് തൊടുപുഴ ന്യൂമാന്‍ കോളജിലേക്ക് ചെറുതോണി വഴി സര്‍വീസ് ഉണ്ടായിരിക്കും. മൂന്നാര്‍ ഗവ. എച്ച്എസിലേക്ക് അടിമാലി വഴി രണ്ട് സര്‍വീസും മുരിക്കാശേരി വഴി ഒരു സര്‍വീസും നടത്തും. ഈ വാഹനങ്ങള്‍ പൈനാവ്…
Read Moreചൂണ്ടുവിരലിൽ മഷി പുരട്ടാതിരിക്കാനാവില്ല; നൂറ്റിയൊന്നാം വയസിൽ ഹോം വോട്ടിംഗ് രേഖപ്പെടുത്തി മറിയാമ്മ
രാജാക്കാട്: നൂറ്റിയൊന്നുകാരി ഹോം വോട്ടിംഗ് ചെയ്തു. രാജാക്കാട് പഴയവിടുതി സ്വദേശി പൂവത്തുംമൂട്ടിൽ മറിയാമ്മ മത്തായിയാണ് വീട്ടിൽ വോട്ടവകാശം രേഖപ്പെടുത്തിയത്. രാജാക്കാട് പഞ്ചായത്തിലെ 8, 11, 12 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്ന വീട്ടിലെ വോട്ട് നടപടിയുടെ ഭാഗമായാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ഓഫീസർമാരായ സൗമ്യ സെബാസ്റ്റ്യൻ, ഷാജിത എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി വോട്ടർമാർക്ക് പോളിംഗിനുള്ള സംവിധാനം ഒരുക്കിയത്. ഹോം പോളിങ്ങിലൂടെ 19 പേർ മൂന്നു ബൂത്തുകളിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎൽഒമാരായ ജാൻസി തോമസ്, സി.ജി. ജോബി, മനോജ് എന്നിവരും സിപിഒ ജിനു, അരവിന്ദ് എസ്. കുമാർ, ഡ്രൈവർ തങ്കം മുനിയാണ്ടി, ജിതിൻ ലാൽ എന്നിവരും ഹോം വോട്ടിംഗ് സംഘത്തെ അനുഗമിച്ചു. സംസ്ഥാനത്ത് 85 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർക്കായി തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയ സംവിധാനമാണ് വീട്ടിലെ വോട്ട്. പ്രത്യേക…
Read Moreഉടുമ്പന്‍ചോലയിൽ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു; സമീപത്തെ സിസിടിവി കാമറ തിരിച്ച നിലയിൽ
കട്ടപ്പന: ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയാണ് ഇരട്ടയാര്‍ ടൗണില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ കീറി നശിപ്പിച്ചത്. ഇരട്ടയാര്‍ ബസ്സ്റ്റാന്‍ഡിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.സമീപത്തെ സ്ഥാപനത്തിലെ സിസിടിവി കാമറ തിരിച്ചുവച്ചതിനുശേഷമാണ് ബോര്‍ഡ് കീറി മുറിച്ചിരിക്കുന്നത്. സമാന രീതിയില്‍ ഇരട്ടയാര്‍ ഭാഗത്ത് നിരവധി പോസ്റ്ററുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ യുഡിഎഫ് നേതാക്കള്‍ പരാതി നല്കി. ഉടുമ്പന്‍ചോല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ പ്രചാരണത്തിനായി ഇരട്ടയാറില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച നിലയില്‍.
Read Moreവനം വകുപ്പ് തേക്ക് പ്ലാന്റേഷനിൽ മാലിന്യം തള്ളൽ രൂക്ഷം; വന്യമൃഗ ശല്യം വർധിക്കുന്നു
മുണ്ടക്കയം: ജനവാസ മേഖലയോട് ചേർന്ന് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനിൽ മാലിന്യം തള്ളൽ രൂക്ഷം. മുണ്ടക്കയം – കോരുത്തോട് റോഡിൽ വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള റോഡിന്റെ വശങ്ങളിലെ തേക്ക് പ്ലാന്റേഷനിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വനമേഖലയോടു ചേർന്നുള്ള പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനുള്ളത്. ശബരിമല വനത്തോട് ചേർന്നുള്ള മേഖലയിലാണ് വണ്ടൻപതാൽ തേക്ക് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റേഷനിലൂടെ കടന്നുപോകുന്ന കോരുത്തോട് റോഡിന്റെ വശങ്ങളിലാണ് കിലോമീറ്റർ ദൂരത്തിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള ജൈവ അജൈവ മാലിന്യങ്ങളും വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ വൻതോതിലാണ് റോഡിന്റെ വശങ്ങളിൽ തള്ളിയിരിക്കുന്നത്. കൂടാതെ മത്സ്യ – മാംസ അവശിഷ്ടങ്ങളും ചാക്കിൽ കെട്ടിയും അല്ലാതെയും റോഡിന്റെ വശങ്ങളിൽ കുമിഞ്ഞുകൂടികിടക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചാണ് വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. ഇതോടെ വനമേഖലയിൽനിന്നു കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ളവ…
Read Moreവാണിജ്യ സിലിണ്ടര്‍ കരിഞ്ചന്തയില്‍ സുലഭം; വാര് റൂം ഉദ്യോഗസ്ഥർ റൂമിന് വെളിയിൽ വരണമെന്ന ആവശ്യം ശക്തം
കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധി തുടരുന്പോഴും വാണിജ്യ സിലിണ്ടര്‍ വില്‍പ്പന കരിഞ്ചന്തയില്‍ സജീവമാണെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ്. നേരിട്ട് അപേക്ഷിച്ചാല്‍ വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ലാതെ ചെറുകിട ഹോട്ടല്‍ ഉടമകളും കാറ്ററിംഗ് സ്ഥാപന ഉടമകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കരിഞ്ചന്ത വില്‍പ്പന തകൃതിയായി നടക്കുന്നത്. നോമ്പുകാലം അവസാനിച്ചതോടെ കാറ്ററിംഗ് മേഖല സജീവമായതോടെയാണ് വാണിജ്യ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ സുലഭമായത്. കരിഞ്ചന്ത തടയാന്‍ വാര് റൂം തുറന്നിരിക്കുന്ന സിവില്‍ സപ്ലൈസ് വിഭാഗം റൂമിന് വെളിയിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് ട്രഷറി പൂട്ടിയ അവസ്ഥ; വികസനം സ്തംഭിച്ചെന്ന് രമേശ് ചെന്നിത്തല
ഹരിപ്പാട്: സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ പൂർണമായും നിലച്ചെന്നും ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് മത്സ്യത്തൊഴിലാളി സംഘടനകൾ തൃക്കുന്നപ്പുഴ മതുക്കൽ തീരത്ത് സംഘടിപ്പിച്ച മത്സ്യതൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് മത്സ്യം കഴിക്കാനറിയാം, ദുരിതമറിയില്ലമത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഫിഷറീസ് മന്ത്രിക്ക് തികഞ്ഞ അനാസ്ഥയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത മന്ത്രിയാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഭരണഘടനയെ പോലും ബഹുമാനിക്കാത്ത ഇവർക്ക് മത്സ്യം കഴിക്കാനല്ലാതെ മത്സ്യതൊഴിലാളികളുടെ ദുരിതം കാണാൻ കഴിയുന്നില്ല, അദ്ദേഹം പറഞ്ഞു. സുനാമി മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് പത്തുതവണ കത്തുനൽകിയിട്ടും മന്ത്രി ഇടപെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മത്സ്യമേഖലയിലെ പ്രതിസന്ധികൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി. തൃക്കുന്നപ്പുഴ പാലം:വീഴ്ച സർക്കാരിന്റേത്തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം വൈകുന്നത് സംസ്ഥാന സർക്കാരിന്റെ കടുത്ത വീഴ്ചയാണ്. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ…
Read Moreതൊടുപുഴ ഉറവപ്പാറ മലമുകളില്‍ 12 വയസുകാരി മിന്നലേറ്റു മരിച്ചു; പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്
തൊടുപുഴ: നഗരത്തിനു സമീപം ഉറവപ്പാറ മലമുകളില്‍ പ്രകൃതിദൃശ്യം ആസ്വദിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ട പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്. പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നഫീസത്തുള്‍ മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സല് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ വൈകുന്നേരം ആറോടെയോടെയാണ് സംഭവം. തൊടുപുഴയില്‍ നടക്കുന്ന സമ്മര്‍ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് ഉറവപ്പാറ സന്ദര്‍ശിക്കാന്‍ പോയത്. ഉറവപ്പാറ മലയുടെ മുകളില്‍ ആയിരുന്ന അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും…
Read More