തൊടുപുഴ: കഴിഞ്ഞ ദിവസം നിര്യാതയായ മറ്റപ്പിള്ളില്‍ ജയമ്മ മാത്യുവിന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചം പകരും. തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ജയമ്മ വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ചിരുന്നതും കുടുംബാംഗങ്ങളോട് പങ്കുവച്ചിരുന്നതുമായ ആഗ്രഹമാണ് തന്റെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുകയെന്നത്. പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയമ്മ മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വിവരം തൊടുപുഴ സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂരിലെ ആശുപത്രിയില്‍നിന്നു ഡോക്ടര്‍മാരെത്തി നേത്രപടലങ്ങള്‍ നീക്കം ചെയ്തു. മരണശേഷം തന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചമാകണമെന്ന ജയമ്മയുടെ അഭിലാഷം ഇതോടെ സാധ്യമായി. സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയുള്ള 231-ാമത്തെ നേത്രദാനമാണ്. ഫോണ്‍: 9847147747.
Read MoreCategory: Kottayam
കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയ തെരുവുനായ്ക്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍
അടിമാലി: അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവുനായ്ക്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍. അടിമാലി ടൗണില്‍ മാതാ ബാര്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന് മുകളിലായിരുന്നു തിരികെയിറങ്ങാന്‍ കഴിയാത്തവിധം രണ്ടു തെരുവുനായ്ക്കള്‍ അകപ്പെട്ടത്. നായ്ക്കള്‍ കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയെന്ന് മനസിലായതോടെ ആളുകള്‍ വിവരം അടിമാലി അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പണിപ്പെട്ട് നായ്ക്കളെ താഴെയെത്തിച്ചു. അടിമാലി അഗ്നിരക്ഷാസേനാംഗങ്ങളായ സ്റ്റേഷന് ഓഫീസര്‍ ഇ.പി. ജോഷി, അനീഷ് പി. ജോയി, പി.എസ്. അരുണ്‍, ജീല്‍സണ്‍ തോമസ്, ജിജോ ജോണ്‍, സണ്ണി ജോസഫ് എന്നിവരാണ് നായ്ക്കള്‍ക്കായി രക്ഷാദൗത്യം നടത്തിയത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നായ്ക്കള്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ അകപ്പെട്ടത്.
Read Moreവാഗമൺ ചില്ലുപാലം പൂട്ടിയിട്ട് മൂന്നു മാസം
ഉപ്പുതറ: വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം പിന്നിട്ടു. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടച്ചത്. മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താത്കാലികമായി അടച്ചത്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ പാലം നിർമിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു പ്രാഥമിക അറിയിപ്പ്. എന്നാൽ, പണികൾ അനിശ്ചിതമായി നീളുകയാണ്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് വാഗമണ്ണിലേത്. ദൂരപ്രദേശങ്ങളിൽനിന്നുപോലും വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമായ ഈ ചില്ലുപാലം കാണാൻ ആളുകളെത്തുന്നുണ്ട്. ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിസ്മയമൊരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത്…
Read Moreപാരന്പര്യം കാക്കുമോ പുതുപ്പള്ളി ? മണ്ഡലത്തിലുള്ളത് 1,73,253 വോട്ടര്‍മാർ
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയെ അഞ്ച് പതിറ്റാണ്ട് പിന്തുണച്ച പുതുപ്പള്ളി ഉമ്മന്‍ ചാണ്ടി ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകന് ചാണ്ടി ഉമ്മന്‍ മണ്ഡലത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി. ഇത്തവണയും അത് തുടരാമെന്ന ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഒന്നാമതാണ്. പുതുപ്പള്ളി, പാമ്പാടി, മീനടം, വാകത്താനം, അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1,73,253 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1957, 1960 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുകാരനായ പി.സി. ചെറിയാനും 1965, 1967 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മുകാരനായ ഇ.എം. ജോര്‍ജുമാണു വിജയിച്ചത്. തുടര്‍ന്ന് 1970 മുതല്‍ 2023 വരെ മണ്ഡലത്തെ ഉമ്മന്‍ ചാണ്ടിയാണ് പ്രതിനിധീകരിച്ചത്. തുടര്‍ന്ന് ചാണ്ടി ഉമ്മനും. ഉപതെരഞ്ഞെടുപ്പിനുശേഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഉമ്മന്‍ ചാണ്ടി വികാരവും സര്‍ക്കാര്‍ വിരുദ്ധവികാരവും തുണയ്ക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ അവസാന തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം…
Read Moreമറയൂരില്‍ ജനവാസ മേഖലയിലിൽ കാട്ടുപോത്തിന്റെ പരാക്രമം: രണ്ടു പേര്‍ക്കു പരിക്ക്
ഇടുക്കി: മറയൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് ഭീതിപരത്തി. പഞ്ചായത്ത് ഓഫീസിലും ഹോട്ടലിലും കയറി നാശനഷ്ടങ്ങള്‍ വരുത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണ് മറയൂര്‍ ടൗണിനെ ആശങ്കയിലാഴ്ത്തി കാട്ടു പോത്തിറങ്ങിയത്. പട്ടിക്കാട് ഭാഗത്തു നിന്നാണ് കാട്ടുപോത്ത് എത്തിയത്. രാവിലെ ശുചീകരണത്തിനായി തുറന്ന മറയൂര്‍ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് ആദ്യം കയറിയത്. ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ഓഫീസിലെ ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയ കാട്ടുപോത്ത് ഏറെ നേരം ഇതിനുള്ളില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ വനംവകുപ്പും നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് പോത്തിനെ പുറത്തിറക്കിയത്. തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍ കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫര്‍ണിച്ചറുകളും തകര്‍ത്തു. പിന്നീട് ടൗണിനു സമീപത്തെ ആദിവാസി മേഖലയായ കുമുട്ടാംകുഴിയിലെത്തി. വിളറി പിടിച്ചോടിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി കോളനിയിലെ കാമാക്ഷി, സെല്‍വി എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ…
Read Moreഇടതു ദുര്‍ഭരണത്തിനെതിരേ വിധിയെഴുതണം; കേരളം ഒരു ഓള്‍ഡേജ് ഹോം ആയി മാറരുതെന്ന് ശശി തരൂര്‍
തൊടുപുഴ: കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന ഇടതു ദുര്‍ഭരണത്തിനെതിരേ വിധിയെഴുതാന്‍ എല്ലാവരും തയാറാകണമെന്ന് ശശി തരൂര്‍ എംപി. യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ വണ്ണപ്പുറം പഞ്ചായത്തിലെ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആയോഗിന്റെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളില്‍ 15-ാം സ്ഥാനമാണ് ഇന്ന് കേരളത്തിനുള്ളത്. എന്നാല്‍ ഇവിടെനിന്നു യുവാക്കളെല്ലാം നാടുവിട്ടുപോകുന്ന സ്ഥിതിയാണുള്ളത് . കേരളം ഒരു ഓള്‍ഡേജ് ഹോം ആയി മാറരുത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അതിനായി യുഡിഎഫ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി, സി.പി. മാത്യു, എം.ജെ. ജേക്കബ്, ഷീല സ്റ്റീഫന്‍, അമ്പിളി ജേക്കബ്, ജോണ്‍ നെടിയപാല, ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എസ്. ഷംസുദീന്‍, ബ്ലെയ്സ് ജി. വാഴയില്‍, പി.എം. അബ്ബാസ്, ഇന്ദു സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
Read Moreപാമ്പാടിയിൽ അപകടത്തിൽപെട്ട ജിത്തുവിന് രക്ഷകനായി രാഹുല്‍ ഗാന്ധിയെത്തി
പുതുപ്പള്ളി: രാഹുല്‍ ഗാന്ധിയെ കാണാനായി പാമ്പാടിയിലേക്ക് എത്തിയ യുവാവിന് ഒടുവില്‍ രക്ഷകനായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി. ഇന്നലെ മൂന്നിന് ഒളശ ചാലശേരി വീട്ടില്‍ ജിത്തു ഏബ്രഹാം ജോര്‍ജി (37) സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ജിത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പാടിയിലേക്കുള്ള യാത്രാമധ്യേയാണ് ജിത്തുവിനെ രാഹുല്‍ ഗാന്ധി കാണാനിടയായത്. വയോധികന് വട്ടം ചാടിയതു കണ്ട് വെട്ടിക്കുന്നതിനിടെ റോഡില്‍ മറിഞ്ഞു വീണ് പരിക്കേറ്റു കിടക്കുകയായിരുന്നു ജിത്തു. ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ജിത്തുവിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ജിത്തുവിന്റെ വലതുകൈക്ക് സാരമായ പരിക്കുണ്ട്.
Read Moreനെല്ല് സംഭരണം എങ്ങുമെത്തിയില്ല; ഭീഷണിയായി മഴയും; വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിൽ കർഷകർ
അമ്പലപ്പുഴ: അധ്വാനിച്ച് കൊയ്തെടുത്ത ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് ഇപ്പോഴും മഴപ്പേടിയിൽ റോഡരികിലും പാടവരമ്പത്തുമായി കിടക്കുന്നതിനാൽ കർഷകർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ്. രണ്ടാഴ്ചയ്ക്കപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടെന്നാണ് കർഷകരുടെ തീരുമാനം. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചയൊന്ന് പിന്നിട്ടിട്ടും സംഭരണം തടസപ്പെട്ടതോടെയാണ് കർഷകർ പോളിംഗ് ബഹിഷ്കരിക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് കിഴക്ക് 92 ഏക്കറുള്ള പാര്യക്കാടൻ പാടശേഖരത്ത് 65 ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് 35,000 രൂപയോളം ചെലവിട്ട് ഒരാഴ്ച മുൻപാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. എന്നാൽ ഇതുവരെ നെല്ല് നോക്കാൻപോലും മില്ലുകാർ എത്തിയില്ലെന്നാണ് കർഷകർ പറയുന്നത്. 1,350 ക്വിന്റൽ നെല്ലാണ് മഴപ്പേടിയിൽ വെറുതെ കിടക്കുന്നത്. ഇടവിട്ട ദിവസങ്ങളിൽ വേനൽ മഴ പെയ്യുന്നത് കർഷകരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. മഴയിൽ നെല്ലിന് ഈർപ്പമുണ്ടാകുമ്പോൾ അതിന്റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടാനുള്ള മില്ലുടമകളുടെ തന്ത്രമാണ് ഇത്തരത്തിൽ പലയിടത്തും സംഭരണം തടസപ്പെടാൻ കാരണമെന്നും ആരോപണമുണ്ട്.…
Read Moreഎല്‍പിജി വിതരണം; അധികവില ഈടാക്കിയാല്‍ കര്‍ശന നടപടി; ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം
തൊടുപുഴ: ജില്ലയില്‍ എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട് അധികവില ഈടാക്കല്‍, വ്യാജവിപണി, ദുരുപയോഗം, കരിഞ്ചന്ത തുടങ്ങിയവയ്ക്കെതിരേ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കണ്‍വീനറായും പോലീസ്, ലീഗല്‍ മെട്രോളജി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ അംഗങ്ങളെയും ഓയില്‍ കമ്പനി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് യോഗം ചേര്‍ന്നു. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ആശുപത്രികള്‍, അങ്കണവാടികള്‍ അടക്കമുള്ള സ്കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്കൂള്‍-കോളജ് ഹോസ്റ്റലുകള്‍, കമ്യൂണിറ്റി കിച്ചണ്‍, സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്കി പാചകവാതകം പൂര്‍ണമായും ലഭ്യമാക്കും. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍, ഇതരസം സ്ഥാന തൊഴിലാളികള്‍ക്കുള്ള അഞ്ച് കിലോ എല്‍പിജി…
Read Moreപന്ത്രണ്ടുകാരനോട് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് ആറ് വർഷം തടവും 40,000 രൂപ പിഴയും
ചെറുതോണി: പന്ത്രണ്ടുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 43വയസുകാരന് ആറു വർഷം തടവും 40,000 രൂപ പിഴയും. ഇടുക്കി വലിയതോവാള സ്വദേശി മണ്ണംപ്ലാക്കൽ സുരേഷ് നാരായണനെയാണ് ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നോബൽ ശിക്ഷിച്ചത്. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾവിട്ട് വീട്ടിലേക്ക് വരുന്നവഴി മാമ്പഴം കൊടുക്കാമെന്നുപറഞ്ഞ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ദുരുപയോഗിക്കുകയായിരുന്നു. അന്ന് ഇരട്ടയാർ നോർത്തിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സംഭവദിവസം കുട്ടി പ്രതിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന അയൽവാസിയുടെ മൊഴിയാണ് നിർണായകമായത്. 13 സാക്ഷികളെയും 12 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പിഴ ഒടുക്കാത്തപക്ഷം നാലുമാസം അധികതടവും പ്രതി അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം പിഴത്തുകയിൽ 20,000 രൂപ കുട്ടിക്ക് നൽകണം. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ മൂന്നു വർഷം തടവ് പ്രതി അനുഭവിച്ചാൽ മതിയാകും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ…
Read More