ആ’ശങ്ക’യ്ക്ക്  വേണ്ടത്ര സൗകര്യങ്ങളില്ല; ഉള്ളത് വൃത്തി ഹീനം;  കോട്ടയത്ത് എത്തുന്നവർ വലയുന്നു

കോ​ട്ട​യം: പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ കു​റ​വ് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ന​ഗ​ര​ത്തി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രെ​യും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​ത്തി​ൽ വ​ന്നു​പോ​കു​ന്ന​വ​രെ​യും ശൗ​ചാ​ല​യ​ങ്ങ​ളു​ടെ കു​റ​വ് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യാ​ണ്.

പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ൾ​ക്കാ​ണ് ബു​ദ്ധി​മു​ട്ട് ഏ​റെ​യും.തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ഡി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ത്ര​പ്പു​ര ഇ​പ്പോ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ണം കൊ​ടു​ത്താ​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ.

ഇ​തേ ബ​സ് സ്റ്റാ​ഡി​ലെ കോ​ണി​ൽ പു​രു​ഷന്മാ​ർ​ക്കു​ള്ള മൂ​ത്ര​പ്പു​ര​യു​ണ്ടെ​ങ്കി​ലും വൃ​ത്തി ഹീ​ന​മാ​ണ്. ഒ​രു സ​മ​യം ഒ​രാ​ൾ​ക്കു മാ​ത്രമേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ എ​ന്ന​ത് പ​ല​പ്പോ​ഴും ആ​ളു​ക​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യി​ലെ​ത്തി​ക്കു​ന്നു.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വ​നി​ത​ക​ൾ​ക്കാ​യു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​ന്‍റെ പു​റ​കി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ല.

കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ചു പൂ​ട്ടി​യ​ത് ഇ​പ്പോ​ഴും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല.കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു ശൗ​ചാ​ല​യ​വും വൃ​ത്തി ഹീ​ന​മാ​ണ്.

യാ​ത്ര​ക്കാ​ർ മ​റ്റു മാർഗം ഇല്ലാ​ത്ത​തി​നാ​ൽ മാ​ത്ര​മാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ദി​ന​വും നി​ര​വ​ധി യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന ന​ഗ​ര​ത്തി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണ്.

Related posts

Leave a Comment