ലോ​ട്ട​റി ക്ഷേ​മ​നി​ധി​യി​ൽ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ്: ഐ​എ​ന്‍​ടി​യു​സി സ​മ​രം നാ​ളെ

കോ​ട്ട​യം : ലോ​ട്ട​റി വി​ല്പ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള പ​ണ​ത്തി​ല്‍ നി​ന്നും 15 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10നു ​തി​രു​വ​ന​ന്ത​പു​രം ലോ​ട്ട​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും.

ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പി​രി​ച്ചു​വി​ടു​ക​യും ത​ട്ടി​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷി ഉ​ന്ന​ത​രു​ടെ പ​ങ്ക് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ബി​ഐ അ​ന്വ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ അ​ഴി​മ​തി പു​റ​ത്തു​വ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും ഒ​രു ക്ലാ​ര്‍​ക്കി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ വ​ച്ചു മ​റ്റു​ള്ള​വ​ര്‍ ത​ടി ഊ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ഉ​ന്ന​ത​ര്‍​ക്ക് ബ​ന്ധ​മു​ള്ള ത​ട്ടി​പ്പാ​യ​തു​കൊ​ണ്ടാ​ണ​ന്നു യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു. ധ​ര്‍​ണ കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ്, ഐ​എ​ന്‍​ടി​യു​സി നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും.

Related posts

Leave a Comment