മൂന്നാർ: ഇടവേളയ്ക്കുശേഷം മൂന്നാറിൽ വീണ്ടും കടുത്ത തണുപ്പ്. കഴിഞ്ഞ ദിവസം താപനില മൂന്നു ഡിഗ്രിയിൽ താഴെ എത്തിയതോടെ കടുത്ത തണുപ്പായിരുന്നു മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് തെക്കിന്റെ കാശ്മീരിനെ തണുപ്പ് പുൽകിയത്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 19 മുതൽ തുടർച്ചയായ നാലു ദിവസങ്ങളിലാണ് അതിശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. കുണ്ടളയിൽ തണുപ്പ് മൈനസ് രണ്ടു ഡിഗ്രിവരെ എത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറിൽ വീണ്ടും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷൻ കന്നിമല, ലക്ഷ്മി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും എത്തുന്നത്. പുലർച്ചെ പുൽമേടുകളിലും മലനിരകളിലും എത്തി തണുപ്പ് ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ അവധിക്കാലമായതിനാൽ അവിടെനിന്നാണ് കൂടുതൽ സഞ്ചാരികളും എത്തുന്നത്. രാത്രിയിലും പുലർച്ചെയും കനത്ത തണുപ്പാണെങ്കിലും പകൽ നല്ല…
Read MoreCategory: Kottayam
കുപ്രസിദ്ധ മോഷ്ടാക്കളായ കാമാക്ഷി ബിജുവും മകനും പിടിയില്‍; തൊടുപുഴ പോലീസ് പിടികൂടിയത് സാഹസികമായി
തൊടുപുഴ: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ അച്ഛനും മകനും പോലീസ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി വലിയപറമ്പില്‍ ബിജു(50), മകന് വിപിന്‍ ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെപ്പറ്റി അന്വേഷണം നടത്തിവരവേ കട്ടപ്പന പോലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കാമാക്ഷി ബിജുവും മകന് വിപിനും ഒളിവിലാണെന്നുള്ള വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് ഇവര്‍ക്കായി അന്വേഷണം നടത്തിയത്. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വളയുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇവരെ സാഹസികമായി…
Read Moreവാരിശേരിയിലെ സ്പീഡ് ബ്രേക്കർ ലൈൻ ഇരുചക്രവാഹന യാത്രികർക്കു ഭീഷണി; അപടം പതിവാകുന്നെന്ന് നാട്ടുകാർ
കോട്ടയം: പുതുതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ ലൈനുകളും റിഫ്ളക്ടറുകളും ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ വാരിശേരിയില്‍ ജംഗ്ഷനു സമീപം പുതിയതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ ലൈനിലാണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്കു നിരവധി അപകടകളുണ്ടാകുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പുതുതായി ഇവിടെ ആറു ലൈനുകളും നിരവധി റിഫ്ളക്ടറുകളുമാണ് സ്ഥാപിച്ചത്. വേഗത കുറച്ചു വരുന്ന ഇരുചക്ര വാഹനങ്ങള്‍ പോലും ഈ ലൈനുകളില്‍ കയറിയാല്‍ നിയന്ത്രണം നഷ്പ്പെട്ടു അപകടത്തില്‍പ്പെടും. നിരവധി ഇരുചക്ര വാഹനയാത്രക്കാര്‍ സമീപ ദിവസങ്ങളില്‍ ഇവിടെ അപകടത്തില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക യാത്രക്കാരുടെയും പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണുകള്‍ തെറിച്ചു പോകുന്നതും പതിവാണ്. ജംഗ്ഷനില്‍നിന്നു വളരെ അകലെയായി നിര്‍മിച്ചിരിക്കുന്ന ഈ സ്പീഡ് ബ്രേക്കര്‍ ലൈന്‍ അനാവശ്യമാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. അതിനാല്‍ ഇവിടെ നിര്‍മിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കര്‍ ലൈനുകളും റിഫ്ളക്ടറുകളും മാറ്റി സ്ഥാപിച്ച് അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാരുടെ…
Read Moreചെറുവള്ളി എസ്റ്റേറ്റ് വിധി: കുരുക്കിലാകുമോ ശബരി എയർപോർട്ട്
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സര്‍ക്കാരിനോ ബിലീവേഴ്സ് ചര്‍ച്ചിനോ (അയന ചാരിറ്റബിള്‍ ട്രസ്റ്റ്) എന്നതില്‍ തിങ്കളാഴ്ച വിധി വരാനിരിക്കെ അടുത്ത നടപടി എന്തെന്നതില്‍ ആശങ്കയും അനിശ്ചിതത്വവും ബാക്കി. വിധി ഏതു കക്ഷിക്ക് എതിരായാലും മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ പോകുമെന്ന് തീര്‍ച്ച. വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമെങ്കില്‍ സര്‍ക്കാരിന് ഒരു സാധ്യത ബാക്കിയുണ്ട്. വിധി അംഗീകരിച്ച് എരുമേലിയില്‍ ശബരി വിമാനത്താവളം പണിയാനുള്ള ഭൂമി ബിലീവേഴ്സ് ചര്‍ച്ചില്‍നിന്നു വിലയ്ക്ക് വാങ്ങുക. വിമാനത്താവളം വരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഇതിലേക്ക് ആവശ്യമായ സ്ഥലം വിലയ്ക്ക് നല്‍കാമെന്നും ഏറെക്കാലമായി ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2570 ഏക്കര്‍ വിസ്തൃതമായ എസ്റ്റേറ്റില്‍നിന്ന് ആയിരം ഏക്കര്‍ വാങ്ങിയാലും മൂന്നു കി.മീ. റണ്‍വേയില്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാം. അതേസമയം വിധി സര്‍ക്കാരിന് അനുകൂലമായാല്‍ ബിലീവേഴ്സ് ചര്‍ച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. ചെറുവള്ളി എസ്റ്റേറ്റിന് സമാനമായി സംസ്ഥാനത്ത് നാല്പതിലേറെ എസ്റ്റേറ്റുകളുടെ അവകാശം സംബന്ധിച്ച തര്‍ക്കം…
Read Moreമലയോരമേഖലയിൽ ലഹരി ഉപയോഗം വ്യാപകം; എംഡിഎംഎയുമായി കൂവപ്പള്ളിക്കാരൻ പിടിയിൽ; മിന്നൽ പരിശോധന നടത്തി എക്സൈസ്
മുണ്ടക്കയം: വിദ്യാർഥികളിൽ ഉൾപ്പെടെ ലഹരി ഉപയോഗം വ്യാപാകമായതോടെ മുണ്ടക്കയത്ത് മിന്നൽ പരിശോധന നടത്തി എക്സൈസ്. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ചിന്റെയും കോട്ടയം എക്സൈസ് ഇന്റലിജന്‍സ് ടീമിന്റെയും നേതൃത്വത്തിലാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന നടത്തിയത്. വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക; കഞ്ചാവ്, രാസലഹരി, പാൻമസാല എന്നിവയുടെ കടത്തും ഉപയോഗവും തടയുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് പരിശോധന നടത്തിയത്. ബസ് സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങൾ, ബസുകൾ എന്നിവിടങ്ങളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംസ്ഥാന എക്സൈസ് ഇന്റലിജന്‍സ് ജോയിന്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സുധി കെ. സത്യപാലൻ, കിഷോർ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, സുനിൽ കുമാർ, ടി.എസ്. സുരേഷ്, രാജേഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രദേശത്ത് ലഹരി ഉപയോഗത്തിനും വില്പനയ്ക്കുമായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. കഴിഞ്ഞ മാസം…
Read Moreവേനല്‍ച്ചൂട് കനത്തു തുടങ്ങി; വഴിനീളെ ശീതളപാനീയശാലകള്; കരിക്ക് വില 75 രൂപയിലേക്ക് ഉർന്നു
തൊടുപുഴ: വേനല്‍ച്ചൂട് കനത്തു തുടങ്ങിയതോടെ നാടന്‍ കരിക്കിനും ശീതളപാനീയങ്ങള്‍ക്കും ഡിമാന്‍ഡേറി. പാതയോരങ്ങളിലെ കരിക്ക് വില്‍പ്പന കേന്ദ്രങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ വിലയും വര്‍ധിച്ചു. നിറം ചേര്‍ത്ത ശീതളപാനീയങ്ങളേക്കാളുപരി കരിക്കിനും നാടന്‍ പാനീയങ്ങള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെ. തൊണ്ട വരളുന്ന ചൂടില്‍ ഉള്ളം തണുപ്പിക്കാന്‍ തണ്ണിമത്തനും കരിമ്പിന് ജ്യൂസും കുലുക്കി സര്‍ബത്തും കൂടാതെ വ്യത്യസ്ത ഇനം നാരങ്ങാവെള്ളം വരെ വിപണിയില്‍ വില്‍പ്പന തകൃതിയാണ്. കഴിഞ്ഞ വര്‍ഷം 40 മുതല്‍ 60 വരെയായിരുന്ന കരിക്ക് വില ഇപ്പോള്‍ 70 മുതല്‍ 75 വരെയായി ഉയര്‍ന്നു. നഗരങ്ങളില്‍ കരിക്കിന് 80 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. വേനലായതോടെ ഒരു കരിക്കിന് 40 മുതല്‍ 45 വരെ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുണ്ട്. നേരത്തെ 25 -35 എന്ന നിരക്കിലാണ് കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നത്. വേനലെത്തിയതോടെ തമിഴ്നാട്ടില്‍നിന്നു വ്യാപകമായി കരിക്ക് എത്തുന്നുണ്ട്. തേനി, കമ്പം, ഉത്തമപാളയം, ആണ്ടിപ്പെട്ടി…
Read Moreനിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അഴുകിയ മൃതദേഹം
അടിമാലി: നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി വേലിയിൽ കിഴക്കേടത്ത് പാപ്പച്ചന്റെ (65) മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നാലുമാസം മുൻപുവരെ അടിമാലിയിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു. അടുത്ത നാളിൽ ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. പിന്നീട് സ്വദേശത്തേക്ക് പോയില്ല. അടിമാലി മേഖലയിൽ കൂലിവേലയുമായി കഴിയുകയായിരുന്നു. കെട്ടിടത്തിൽ ടൈൽ വിരിക്കാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. മരണകാരണം വ്യക്തമായിട്ടില്ല.
Read Moreലഹരിസംഘം പിടിയിലായ സംഭവം: പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി ആറംഗ സംഘം പിടിയിലായ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിടിയിലാവരെല്ലാം നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതികളാണ്. 17 ഗ്രാം എംഡിഎംഎയുമായി കാരാപ്പുഴ സ്വദേശി ബാദുഷാ, ഷാഹില്‍, ഇര്ഫാന്, ഷൈന്‍ ഷാജി, അഖില്‍ ഷിബു, ഏബല്‍ ജോണ്‍ എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. നിരവധി കഞ്ചാവ് ലഹരി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ബാദുഷാ നഗരത്തില്‍ എത്തിയതായി ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ലോഗോസ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘം ലോഡ്ജില്‍ ഒത്തുചേര്‍ന്നതു എന്തിനാണെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Read Moreഭീതിയിൽ ജനങ്ങൾ: ഇടുക്കി മെഡി. കോളജിനു സമീപം കടുവാ സാന്നിധ്യം
ചെറുതോണി: ജനങ്ങളെ ഭീതിയിലാഴ്ത്തി ജില്ലാ ആസ്ഥാനത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാവിലെ ഒൻപതോടെ ഇടുക്കി മെഡിക്കൽ കോളജിനു സമീപം പാറേമാവ് – പത്തേക്കര്‍ കോളനിയിലാണ് കടുവയെ കണ്ടത്. വീടിനു സമീപം ഉദ്ദേശം 50 മീറ്റര്‍ ദൂരെയാണ് സരസമ്മ കടുവയെ കണ്ടത്. സരസമ്മയുടെ വീടിനു പിന്നില്‍ വനമാണ്. ബഹളം വച്ചപ്പോൾ വീടിനു പിന്നിലുള്ള വനത്തിലേക്ക് കടുവ ഓടിപ്പോയത്രേ. വെള്ളാപ്പാറ ഭാഗത്തുള്ള വനത്തിലേക്കാണ് കടുവ ഓടിമറഞ്ഞത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ തൊടുപുഴയിൽനിന്നു ഡ്രോണ്‍ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പാടോ, കാഷ്ടമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച ഇടുക്കി പാർക്കിനു സമീപം ടാക്സി ഡ്രൈവർ കടുവയെ കണ്ടിരുന്നു. എന്നാൽ, വനപാലകർ എട്ടുകിലോമീറ്റർ അകലെ വരെ നിരീക്ഷിക്കാവുന്ന ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ വീണ്ടും കടുവയെ…
Read Moreറിപ്പബ്ലിക് ദിന പരേഡ്: ബിസിഎം കോളജിലെ എസ്. കാത്തുകൃഷ്ണ പങ്കെടുക്കും; അഭിനന്ദിച്ച് കോളജ്
കോട്ടയം: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കോട്ടയം ബിസിഎം കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയും എന്‍സിസി കേഡറ്റുമായ എസ്. കാത്തുകൃഷ്ണ പങ്കെടുക്കും. 100 ദിവസം നീണ്ടുനിന്ന കഠിന പരിശീലനത്തിനുശേഷമാണ് കാത്തുകൃഷ്ണ പരേഡില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടിയത്.കോട്ടയം എസ്എച്ച് മൗണ്ട് തെക്കുമുള്ളശേരില് ശിവപ്രസാദ്- ഷീജ ദമ്പതികളുടെ മകളാണ്. നേട്ടം കൈവരിച്ച കാത്തുകൃഷ്ണയെ അഞ്ച് കേരള ഗേള്‍സ് ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ ബി. ശ്രീകുമാര്‍ പിള്ള, ബിസിഎം കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ്, എന്‍സിസി ഓഫീസര്‍ ലെഫ്റ്റനന്റ് കെ.യു. ജിന്റുമോള്‍ എന്നിവര്‍ അഭിനന്ദിച്ചു.
Read More