കട്ടപ്പന: കട്ടപ്പന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അടച്ച് വാർഡൻ മുങ്ങി. മൂന്നു പെണ്‍കുട്ടികൾ ഉള്ളിൽ കുടുങ്ങി. കട്ടപ്പന പോലീസ് സ്ഥലത്തെത്തി ഹോസ്റ്റൽ ബലമായി തുറപ്പിച്ച് ഇവരെ മോചിപ്പിച്ചു. കട്ടപ്പനയിൽ ഹൗസിംഗ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കട്ടപ്പന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ വാർഡനാണ് മുങ്ങിയത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, അർബൻ ബാങ്ക് ജീവനക്കാരി, ചക്കുപള്ളം ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് എന്നിവരെയാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വാർഡൻ പൂട്ടിയിട്ടത്. ഹോസ്റ്റലിൽനിന്ന് പുറത്തേക്കിറങ്ങാനുള്ള രണ്ടു ഗേറ്റുകളും പൂട്ടി താക്കോലുമായാണ് വാർഡൻ വീട്ടിൽപോയത്. പെണ്‍കുട്ടികൾ വീട്ടിൽ വിവരമറിയിച്ചതനുസരിച്ച് വീട്ടുകാർ വാർഡനെയും ഹൗസിംഗ് ബോർഡ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാൻ നടപടിയുണ്ടായില്ല. തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന വനിതാ എസ്ഐ ജോഷിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളുമായി സംസാരിച്ചശേഷം വാർഡന്റെ വീട്ടിലെത്തി അവരെ കുട്ടിക്കൊണ്ടുവന്ന് പൂട്ട് തുറപ്പിക്കുകയായിരുന്നു.
Read MoreCategory: Kottayam
വീട്ടിലിരുപ്പ് ബോറടിയാവില്ല! മീൻകുളം നിർമിച്ച് അധ്യാപക സഹോദരങ്ങൾ; രണ്ട് ദിവസമായി കുഴിയുടെ നിർമാണത്തിലാണ് മൂന്നംഗസംഘം
കുറവിലങ്ങാട്: ലോക്ക് ഡൗണിൽ കൃഷിയിടങ്ങളിലെ ഇടപെടലുകൾക്കിടയിൽ മീൻകുളം നിർമാണത്തിലാണ് ഈ അധ്യാപക സഹോദരങ്ങൾ. പടുതാക്കുളത്തിനുള്ള കുഴിയുടെ നിർമാണത്തിലാണ് രണ്ട് ദിവസമായി മൂന്നംഗസംഘം. കുറവിലങ്ങാട് ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കൊമേഴ്സ് അധ്യാപകൻ വിൻസ് സെബാസ്റ്റ്യൻ, കംപ്യൂട്ടർ സയൻസ് അധ്യാപകൻ പ്രിൻസ് സെബാസ്റ്റ്യൻ, കുര്യനാട് ചാവറ ഹിൽസ് സ്കൂൾ അധ്യാപകൻ ജിൻസ് സെബാസ്റ്റ്യൻ എന്നിവരാണ് ലോക്ക് ഡൗണ്‍ വേളയെ കർമനിരതമാക്കുന്നത്. കുറവിലങ്ങാട് പട്ടരുമഠത്തിൽ സെബാസ്റ്റ്യൻ-വത്സമ്മ ദന്പതികളുടെ മക്കളാണ് ഈ മൂന്ന് അധ്യാപകരും. പത്തടിയോളം ആഴത്തിൽ തീർക്കുന്ന കുഴിയിൽ പടുതാ വിരിച്ച് മത്സ്യം വളർത്താനാണ് നീക്കം. പത്തടിയോളം നീളത്തിലും വീതിയിലുമാണ് കുളത്തിന്റെ നിർമാണം. മണ്ണുമാന്തി ഉപയോഗിച്ചുള്ള കുളത്തിന്റെ നിർമാണം സാധ്യമായിരുന്നുവെങ്കിലും ഇപ്പോൾ ലഭിച്ച പ്രത്യേക സമയത്തെ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അധ്വാനം. സഹോദരങ്ങളാണെങ്കിലും കൊറോണ പ്രതിരോധത്തിന്റെ സുരക്ഷാക്രമീകരണങ്ങളും അകലവുമൊക്കെ പാലിച്ചാണ് നിർമാണപ്രവർത്തനം.
Read Moreകോവിഡ് 19 സ്ഥിരീകരിച്ച യുകെയില്‍ നിന്നെത്തിയ ആള്‍ക്ക് ചികിത്സ നല്കി വിട്ടു; ആശുപത്രി ജീവനക്കാർ നിരീക്ഷണത്തില്‍
പത്തനംതിട്ട : കോവിഡ് 19 സ്ഥിരീകരിച്ച യുകെയില്‍ നിന്നെത്തിയ ആറന്മുള സ്വദേശി നാട്ടിലെത്തിയതിന്റെ പിറ്റേന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നതായി റൂട്ട് മാപ്പ്. 15ന് ഉച്ചകഴിഞ്ഞ് ആശുപത്രിയിലെത്തിയ ഇയാള്‍ ഒപി കൗണ്ടറിലെത്തി ടിക്കറ്റെടുത്ത് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ടു. ഫാര്‍മസിയിലെത്തി പനിക്കുള്ള മരുന്നു വാങ്ങിയാണ് മടങ്ങിയത്. വിദേശത്തുനിന്നെത്തിയ ഒരാളെ കൊറോണക്കാലത്ത് ചികിത്സിച്ച രീതി വിവാദത്തിലാണ്. എ ന്നാല് ഇയാള്‍ യുകെയില്‍ നിന്നെത്തിയ കാര്യം മറച്ചുവച്ചതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. കൊറോണ വാര്‍ഡും ഐസോലേഷന് സംവിധാനവും ജില്ലാ ആശുപത്രിയിലുള്ളതാണ്. ഇവിടെയാണ് വിദേശത്തുനിന്ന് വരുന്നവരുടെ പരിശോധന. ആശുപത്രിയില്‍ നിന്നു മടങ്ങിയ ആള് മറ്റെങ്ങും പോകാതെ വീട്ടില്‍ തന്നെയായിരുന്നതായാണ് റൂട്ട് മാപ്പ്. പിന്നീട് 23നാണ് ജില്ലാ ആശുപത്രിയില്‍ തന്നെ എത്തി സ്രവം പരിശോധനയ്ക്ക് നല്‍കിയത്.
Read Moreലോക്ക് ഡൗൺ; ജീവൻരക്ഷാമരുന്നുകളുമായി വരുന്ന വാഹനങ്ങൾ തടയുന്നു; വൈകിയാൽ മരുന്നിന്റെ ഗുണനിലവാരം നഷ്ടമാകും
കോട്ടയം: മരുന്നുമായി എത്തുന്ന വാഹനങ്ങൾ പോലീസ് തടയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വൻകിട മൊത്തവിൽപ്പനക്കാരിൽനിന്നും ചെറുകിട വിൽപ്പനശാലയിലേക്കും മൊത്തവിൽപ്പന ശാലയിലേക്കും ആരോഗ്യരക്ഷ ഉൽപ്പന്നങ്ങളുമായി വരുന്ന വാഹനങ്ങളാണു ലോക്ക് ഡൗണ്പരിശോനയുടെ പേരിൽ തടയുകയും റോഡിൽ നീണ്ടസമയം ചെലവഴിക്കേണ്ടിവരുന്നതും. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നാണു കൂടുതലായും മറ്റു ജില്ലകളിലേക്കു മരുന്നുമായി വാഹനങ്ങൾ വരുന്നത്. വാഹനങ്ങൾക്ക് പാസ് വാങ്ങിയിട്ടുണ്ടെങ്കിലും പാസ് എടുത്ത ജില്ലകളിൽ മാത്രമേ സഞ്ചരിക്കാനാകുവെന്നാണു പരിശോധന ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ മരുന്നുമായി വരുന്ന വാഹനങ്ങൾക്ക് ഒന്നിലധികം ജില്ലകളിൽകൂടി സഞ്ചരിക്കേണ്ടതായി വരും. ഈ വാഹനങ്ങൾ വിവിധ ജില്ല അധികൃതരിൽനിന്നും പാസ് എടുക്കുക പ്രായോഗികമല്ലെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ പറഞ്ഞു. വൻകിട മൊത്തവിൽപ്പനക്കാരിൽനിന്നും മരുന്നുമായി വാഹനങ്ങൾ നീണ്ടസമയം യാത്രചെയ്താൽ മാത്രമേ ചെറുകിട വിൽപ്പന ശാലയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഇൻസുലിൻ, ചില ആന്റി ബയോട്ടിക് മരുന്നുകൾ ശീതീകരിച്ച അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടവ പ്രത്യേകം…
Read Moreകോട്ടയത്തെ ജനപ്രതിനിധികളുടെ ലോക്ക്ഡൗൺ വിശേഷങ്ങൾ; വീട്ടിലിരുന്നാലും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം
കോട്ടയം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നമ്മുടെ ജനപ്രതിനിധികളും വീടുകളിൽ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയതിനൊപ്പം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയും ഇവർക്കുണ്ട്. വീട്ടിലാണെങ്കിലും മണ്ഡലത്തിലെ എല്ലാ പ്രതിരോധ പ്രവർത്തങ്ങളിലെല്ലാം എംഎൽഎമാർ സജീവമാണ്. പുതുപ്പള്ളി വീട്ടിൽ ഉമ്മൻചാണ്ടി കോട്ടയം: തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലാണ് ഉമ്മൻ ചാണ്ടി. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാൻ പറ്റിയ സന്തോഷമുണ്ട്. താമസം തിരുവനന്തപുരത്താണെങ്കിലും മനസ് പുതുപ്പള്ളിയിലാണ്. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ഉദ്യോഗസ്ഥരെ വിളിച്ച് ക്രോഡീകരിക്കുകയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ബെന്യാമിന്റെ പുസ്തകവുമായി തിരുവഞ്ചൂർ കോട്ടയം: ലോക് ഡൗണിൽ ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, ചരിത്രം തിരുത്തിയ പ്രസംഗങ്ങൾ എന്നീ രണ്ടു പുസ്തകങ്ങൾ വായിച്ചു തീർക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരും പുറത്തിറങ്ങുന്നില്ലാത്തതിനാൽ ഫോണ്‍…
Read More കോട്ടയം കഞ്ഞിക്കുഴിയിൽ ഹോം ക്വാറന്റൈയിൻ നിർദേശിച്ച യുവാവ് കറങ്ങി നടന്നു; വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ വലയിൽ; ഒടുവിൽ…
കോട്ടയം: ഹോം ക്വാറന്റയിനിൽ നിർദേശിച്ച യുവാവിനെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. ഇന്നു രാവിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ ഹോം ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇയാൾ നഗരത്തിലൂടെ ബൈക്കിൽ ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നു. വാഹന പരിശോധന സമയത്ത് ഇയാളെ പോലീസ് പിടികൂടി. കഴിഞ്ഞ 23നാണ് യുവാവ് ബംഗളൂരുവിൽനിന്നും നാട്ടിലെത്തിയത്. രണ്ടാഴ്ച ഹോം ക്വാറന്റയിനിൽ കഴിയണമെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതർ നൽകിയ നിർദേശം. ഇന്നു രാവിലെ ഒന്‍പതോടെ ഇയാൾ നിർദേശം ലംഘിച്ച് വീട്ടിൽനിന്നും പുറത്തി. കഞ്ഞിക്കുഴിയിൽ ഇയാളെ ആദ്യം പോലീസ് തടഞ്ഞു. അച്ഛനെ വിളിക്കാനായി നഗരത്തിലേക്കു പോകുകയാണെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത് . തിരിച്ചറിയൽ കാർഡും, സത്യവാംഗമൂലവും വേണമെന്നു പറഞ്ഞു പോലീസ് തിരിച്ചയച്ചു. തിരിച്ചറിയൽ കാർഡും സത്യവാംഗ് മൂലവുമായി മടങ്ങിയെത്തിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തിരിച്ചറിയൽ കാർഡ് പരിശോധിച്ചു പോലീസ്…
Read Moreകോവിഡ് 19 രോഗികളെ പരിചരിക്കാൻ തയ്യാറെന്ന് രോഗ വിമുക്തരായ ചെങ്ങളത്തെ യുവദമ്പതികൾ
ഗാന്ധിനഗർ: കോവിഡ് 19 ബാധിതരേയും, രോഗലക്ഷണമുള്ളവരേയും പരിചരിക്കുവാൻ തയ്യാറാണന്ന് കോവിഡ് 19 രോഗവിമുക്തനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കോട്ടയം തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ യുവദന്പതികൾ. മാർച്ച് എട്ടിനാണ് യുവദന്പതികളും ഇവരുടെ നാലരവയസുള്ള കുട്ടിയും രോഗലക്ഷണവുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിക്കപ്പെട്ടത്. തുടർന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് തവണ നടത്തിയ പരിശോധനയിൽ കുട്ടിക്ക് രോഗമില്ലെന്നും ദന്പതികൾക്ക് കോവിഡ് 19 ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് മാർച്ച് 18, 20 തീയതികളിൽ നടത്തിയ പരിശോധനകളിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. രോഗവിമുക്തരായി എന്നറിഞ്ഞ ദന്പതികൾ വളരെ സന്തോഷത്തിലാണ്. അസുഖം ബാധിച്ചതങ്ങളെ രോഗവിമുക്തരാക്കുന്നതിനും ബന്ധുക്കളായ വയോധികരായ ദന്പതികളെ രോഗവിമുക്തരാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ അധികൃതർക്കും ചികിത്സ നൽകുന്ന ഡോക്ടർമാർക്കും ശക്തമായ പിന്തുണയും, പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അനുമതിയുണ്ടെങ്കിൽ,…
Read Moreഎല്ലാവർക്കും നന്ദി; എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ വിപത്തിനെ ചെറുക്കാം; കോവിഡ് 19 രോഗത്തിൽ നിന്നും മോചിതരായ ചെങ്ങളത്തെ ദമ്പതികൾ രാഷ്ട്രദീപികയോട് സംസാരിക്കുന്നു….
ഗാന്ധിനഗർ: കോവിഡ് 19 രോഗബാധിതരായ തങ്ങളെ അർപ്പണബോധത്തോടെ ചികിത്സിച്ചു രോഗതിതരാക്കിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, ആശുപത്രി അധികൃതർ, ആരോഗ്യവകുപ്പ് അധികൃതർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവദന്പതികൾ. രോഗവിവരം ദിവസേന വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ദൃശ്യ-അച്ചടി മാധ്യമ പ്രവർത്തകർ എന്നിവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ലോക വ്യാപകമായി കോവിഡ് 19 വ്യാപിക്കുന്നതിനാൽ നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുത്തിരിക്കുന്ന കർശന നടപടികൾ ജനം അംഗീകരിച്ചാൽ നമുക്ക് ഈ വിപത്തിനെ ചെറുക്കാൻ കഴിയുമെന്നാണ് സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കുന്നതെന്ന് നഴ്സുമാരായ ഈ ദന്പതികൾ പറയുന്നു. ഏറ്റവും ജനപ്പെരുപ്പമുള്ള ഇന്ത്യ പൊതുനന്മയ്ക്കായി തുടക്കത്തിലേ കർക്കശമായ നിലപാട് സ്വീകരിച്ചത്…
Read Moreപുരകത്തുമ്പോൾ വാഴവെട്ടണ്ട..! ലോക്ക്ഡൗണിന്റെ മറവിൽ പച്ചക്കറിക്ക് അമിത വില; നെടുങ്കണ്ടത്ത് കട പൂട്ടിച്ചു
ഇടുക്കി: കോവിഡ് 19 ലോക്ക്ഡൗണിന്റെ മറവിൽ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനമാണ് പൂട്ടിച്ചത്. പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. വിവിധയിനം പച്ചക്കറികൾക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഇവർ അധികമായി ഈടാക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തും പോലീസും നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചത്. തമിഴ്നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണമാല കവർന്നു; യുവാവും സുഹൃത്തും പിടിയിൽ; സംഭവം മുണ്ടക്കയത്ത്
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം സ്വർണമാലയുമായി കടന്നുകളഞ്ഞ യുവാവും മോഷണത്തിനു കൂട്ടുനിന്ന സുഹൃത്തും അറസ്റ്റിൽ. സംഭവത്തിൽ ഇടുക്കി ഉപ്പുതറ സ്വദേശി ചെന്പേരിൽ പ്രശാന്ത് (20), മുണ്ടക്കയം കുഴിമാവ് സ്വദേശി ഐനിപ്പള്ളി സതീഷ് (20) എന്നിവരെയാണ് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറച്ച് പോലീസ് പറയുന്നതിങ്ങനെ. മൂന്നു മാസമായി 504ലെ ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്ന യുവാവ് കഴിഞ്ഞദിവസം രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയുടെ കഴുത്തിൽ കിടന്ന മാലയും അപഹരിച്ച് ഇയാൾ കടന്നുകളഞ്ഞു. സംഭവത്തിനുശേഷം ഇയാൾ കുഴിമാവിലെ സുഹൃത്തിന്റെ വീട്ടിലെത്തി മാല ഇയാളുടെ കൈവശം ഏൽപ്പിക്കുകയും ചെയ്തു. സുഹൃത്ത് കുഴിമാവിലെ സ്വർണപ്പണയമിടപാട് സ്ഥാപനത്തിൽ മാല പണയംവച്ചതിനുശേഷം രണ്ടാളും പണം വീതിച്ചെടുത്തതായും പോലീസ് പറയുന്നു. സംഭവത്തിനുശേഷം പുഞ്ചവയലിലെ സ്വകാര്യപണമിടപാട് സ്ഥാപനം കുത്തിത്തുറന്നു പണം മോഷ്ടിക്കാനും പ്രശാന്ത് ശ്രമിച്ചിരുന്നു. ഇത് സ്ഥാപനത്തിലെ സിസിടിവി കാമറയിൽ…
Read More