തൊടുപുഴ: ആഴത്തിൽ നിന്നും തന്നെ ജീവിതത്തിലേക്കു പിടിച്ചുയർത്തിയ പുണ്യം നിറഞ്ഞ കൈകളുടെ ഉടമയെ കാണാൻ പ്ലസ് വണ്‍ വിദ്യാർഥിയായ അഗസ്റ്റിൻ തൊടുപുഴയാറിന്റെ തീരത്തേക്ക് ഇന്നലെ വീണ്ടുമെത്തി. തന്നെ കാണാനെത്തിയ അഗസ്റ്റിനെ എബിൻ ഒരിക്കൽ കൂടി അനുജനെയെന്ന പോലെ ചേർത്തു പിടിച്ചു. ഒരാഴ്ച മുൻപ് തൊടുപുഴയാറിന്റെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന അഗസ്റ്റിനെ എബിന്റെ കരങ്ങളാണ് രക്ഷാ തുരുത്തിലെത്തിച്ചത്. തെക്കുംഭാഗം കൊല്ലക്കാട്ടിൽ എബിൻ ബാബു (21) കഴിഞ്ഞ ശനിയാഴ്ച തൊടുപുഴയിൽ എത്തി മടങ്ങുന്പോഴായിരുന്നു രക്ഷാദൗത്യം. കലൂർക്കാട് വടക്കേൽ ടോമിയുടെ മകനായ അഗസ്റ്റിൻ (17) മാതാവിന്റെ സഹോദരിയായ തെക്കുംഭാഗം കോടമുള്ളിൽ ഷൈബി എബ്രഹാമിന്റെ വീട്ടിൽ എത്തിയതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മാതൃസഹോദരിക്കൊപ്പം തൊടുപുഴയാറിൽ കുളിക്കാനായി പോയി. നദിയുടെ കരയിൽ കിടന്നിരുന്ന കഴിഞ്ഞ പ്രളയത്തിൽ തകർന്ന സ്ലാബിൽ കയറി നിൽക്കുന്നതിനിടെ ഇത് ഒടിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് പുഴയിൽ മുങ്ങിത്താഴ്ന്നു. കണ്ടു നിന്ന ഷൈബിയുടെ നിലവിളി…
Read MoreCategory: Kottayam
കൊറോണ പ്രതിരോധം; ടിവി പുരത്ത് നിർദേശം അവഗണിച്ച് പൊതുസ്ഥലങ്ങളിൽ കറങ്ങിനടന്നയാൾക്കെതിരേ കേസെടുത്ത് പോലീസ്
വൈക്കം: വിദേശത്തു നിന്നു വീട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം അവഗണിച്ചു പൊതു സ്ഥലങ്ങളിൽ കറങ്ങി നടന്നയാൾക്കെതിരേ പോലിസ് കേസെടുത്തു. വൈക്കം ടിവി പുരം മുത്തേടത്തുകാവ് പാലുരുത്തിൽ ബിജു (48)വിനെതിരെയാണ് വൈക്കം പോലിസ് കേസെടുത്തത്. കഴിഞ്ഞ ഒൻപതിനാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. നാട്ടിൽ വന്ന ഉടൻ ആരോഗ്യ വകുപ്പ് അധികൃതർ ഫോണിലും നേരിട്ടും ഇയാളുമായി ബന്ധപ്പെട്ട് വീട്ടിൽ തന്നെ കഴിയണമെന്നു നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചു പലയിടങ്ങളിലും ഇയാൾ യാത്ര ചെയ്യുകയാണെന്നു ആരോഗ്യ വകുപ്പ് അധികൃതർക്കു വിവരം ലഭിച്ചിരുന്നു. തുടർന്നു ഉദ്യോഗസ്ഥർ ഇന്നലെ വീട്ടിൽ എത്തിയപ്പോൾ ബിജു വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഇയാളെ ഫോണിൽ ബന്ധപ്പെട്ടു വീട്ടിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
Read Moreകൊറോണഭീതി; തൊഴിൽമേഖല സ്തംഭിച്ചതോടെ ജനജീവിതം ദുരിതം; ഇതിനിടെ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും
വൈക്കം: കൊറോണ ഭീതിയെ തുടർന്നു തൊഴിൽ മേഖല സ്തംഭിച്ചതോടെ ഗ്രാമീണ മേഖലയിൽ ജനജീവിതം ദുരിതപൂർണമായി. വരുമാനം ഇല്ലാതായതോടെ കുടുംബത്തിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ മാർഗമില്ലാതെ നട്ടംതിരിയുകയാണ് ജനങ്ങൾ. യാതനകൾക്കിടയിലും നിർധന കുടുംബങ്ങളെ വീർപ്പുമുട്ടിക്കുകയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ തുക പിരിക്കൽ. സ്ത്രീകളുടെ അഞ്ചും പത്തും പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് 15000 മുതൽ ഒരു ലക്ഷം വരെ വ്യക്തിഗത വായ്പ നൽകിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഒരു സത്രീ തന്നെ നാലും അഞ്ചും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ വായ്പ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപന വായ്പയ്ക്കു പുറമെ കുടുംബശ്രീ വായ്പയും ബാങ്കിൽ നിന്നെടുത്ത ഭവന നിർമാണ വായ്പയും ഇവരിൽ പലർക്കുമുണ്ട്. കൂലിപ്പണിക്കാരും വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും തൊഴിലെടുക്കുന്ന വനിതകൾ ജീവിതച്ചെലവുകൾ ചുരുക്കി ഒരു തവണ പോലും മുടക്കാതെ ആഴ്ചയിലും മാസത്തിലുമായി വായ്പ തുക അടച്ചു വരികയായിരുന്നു. മിക്ക സ്ത്രീകൾക്കും…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റഫറൽ അല്ലാത്ത രോഗികൾ മാർച്ച് 31 വരെ മെഡി. ഒപിയിൽ എത്തരുതെന്ന് സൂപ്രണ്ട്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മറ്റ് ആശുപത്രികളിൽ നിന്നു റഫറൽ അല്ലാത്ത രോഗികൾ ഒപിയിൽ എത്തരുതെന്നും അടിയന്തരമല്ലാത്ത റിവ്യൂ രോഗികൾ ഒപിയിൽ ചികിത്സ തേടുന്നതു കഴിയാവുന്നതും മാർച്ച് 31 വരെ ഒഴിവാക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഈ സമയങ്ങളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂ. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നതിനായി അത്യാഹിത വിഭാഗത്തിലെ ശസ്ത്രക്രിയാ തിയറ്ററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടു ഓപ്പറേഷൻ ടേബിളാണ് നിലവിലുള്ളത്. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കുവാൻ മൂന്നാമത് ഒരു ടേബിൾ കൂടി ഇന്നു മുതൽ ആരംഭിക്കും. ട്രോമാ ശസ്ത്രക്രിയ തിയറ്ററിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ എച്ച്ഡിഎസ് സ്കീമിൽ പ്രവർത്തിക്കുന്ന രണ്ടു ശസ്ത്രക്രിയ ടേബിളുകളുണ്ട്. അടിയന്തര ശസ്ത്രക്രിയകൾ വേണ്ടിവരുന്ന എല്ലാ ട്രോമാകേസുകളും ചെയ്യുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാർ അറിയിച്ചു.
Read Moreകൊറോണ പ്രതിരോധം; നിരീക്ഷണത്തിന് ജില്ലാ പോലീസിന്റെ ജിയോ ഫെൻസിംഗ്; നിർദേശങ്ങൾ പാലിക്കാത്തവർക്ക് കർശന നടപടി
കോട്ടയം: കൊറോണ ബാധിതരെയും അവരുമായി സഹവസിച്ചതിലൂടെ വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെയും 24 മണിക്കൂറും നിരീക്ഷിക്കുന്ന സംവിധാനവുമായി ജില്ലാ പോലീസ്. ജിയോ ഫെൻസിംഗ് എന്ന പുതിയ സംവിധാനത്തിലൂടെ കൊറോണ പ്രതിരോധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. സംസ്ഥാനത്തു തന്നെ ആദ്യമായി ജിയോ ഫെൻസിംഗ് സംവിധാനം നടപ്പിലക്കുന്നത് കോട്ടയം ജില്ലാ പോലീസാണ്. നിരീഷണത്തിലുള്ളവർ പുറത്തു കടന്നു പൊതു ജനവുമായി സന്പർക്കത്തിലേർപ്പെടുകയോ യാത്രചെയ്യുകയോ ചെയ്താൽ സൈബർ സെല്ലിലുള്ള ജിയോ ഫെൻസിംഗ് സോഫ്റ്റ് വെയറിൽ വിവരങ്ങൾ രേഖപ്പെടുത്തും. തുടർന്നു കൊറോണ സെല്ലിനും ജില്ലാ പോലീസ് മേധാവിക്കും വിവരങ്ങൾ കൈമാറും. നിരീഷണത്തിലുള്ളവരുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് ജിയോ ഫെൻസിംഗ് വിവിരങ്ങൾ കൈമാറുന്നത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്.
Read Moreമാസങ്ങൾ മുമ്പേ ഒരുക്കം തുടങ്ങിയതാ..! ആളും ആർഭാടവും ഒഴിവാക്കി, വിഷ്ണുവും പാർവതിയും ഒന്നായി…
പത്തനംതിട്ട: അഴൂർ സ്വദേശി വിഷ്ണുവും കോന്നി ഐരവൺ സ്വദേശി പാർവതിയും തമ്മിലുള്ള വിവാഹത്തിന് മാസങ്ങൾ മുന്‍പേ ഒരുക്കം തുടങ്ങിയതാണ്. കഴിഞ്ഞ എട്ടിന് കോവിഡ് 19 പത്തനംതിട്ട ജില്ലയിൽ സ്ഥിരീകരിക്കുകയും പിന്നാലെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ വിവാഹം ലളിതമാക്കാൻ വിഷ്ണു തീരുമാനിച്ചു. പാർവതിയുടെ കുടുംബവും ഇതംഗീകരിച്ചു. നൂറുകണക്കിനാളുകളെ നേരത്തേ തന്നെ വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇവരെയെല്ലാം ബുദ്ധിമുട്ട് അറിയിച്ചു. ആർഭാടമില്ലാതെ ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ കൊറോണയുമായി ബന്ധപ്പെട്ട മുൻകരുതലുകളെല്ലാം അംഗീകരിച്ച് ഇന്നലെ വിഷ്ണു പാർവതിയുടെ കഴുത്തിൽ താലി ചാർത്തി.
Read Moreഇടുക്കിയിലെ തുടർ ഭൂചലനം; ഭൗമ ശാസ്ത്രജ്ഞ പഠന സംഘമെത്തി
തൊടുപുഴ: ഇടുക്കി ജില്ലയിലുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ സംബന്ധിച്ച് അടിയന്തര പഠനം നടത്താനും പുതിയ സീസ്മോ മീറ്ററുകള്‍ മൂന്നുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനുമായുള്ള പഠനങ്ങള്‍ക്കായി ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഇടുക്കിയിലെത്തി. ഈ മാസം 25 വരെ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ഭൂചലനങ്ങളുണ്ടായ നെടുങ്കണ്ടം, ചെറുതോണി, രാജകുമാരി, കട്ടപ്പന എന്നിവിടങ്ങളിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. ഇടുക്കി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയില്‍ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞരും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയില്‍ നിന്നുള്ള ഒരുശാസ്ത്രജ്ഞനുമാണ് സംഘത്തിലുള്ളത്. ഇന്ന് ഉച്ച കഴിഞ്ഞ് സംഘാംഗങ്ങള്‍ ജില്ലാകളക്ടറുമായും കെഎസ്ഇബി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഇടുക്കിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളെ പറ്റി പഠിക്കുന്നതിന് കേന്ദ്രസംഘത്തെ നിയോഗിക്കണമെന്ന് നേരത്തെ ഡീന്‍ കുര്യാക്കോസ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ധന് ഉറപ്പ് നല്‍കിയിരുന്നു.…
Read Moreകോവിഡ് 19 ; ഇടുക്കിയിൽ 481 പേര് നിരീക്ഷണത്തില്‍ ; സംശയ നിവാരണത്തിന് 24 മണിക്കൂര്‍ ഹെല്പ് ഡെസ്ക്ക്
തൊടുപുഴ: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 481 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഒരാള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ബുധനാഴ്ച ജില്ലയില്‍ 31 പേരുടെയും ഇന്നലെ 15 പേരുടെയും ഉള്‍പ്പെടെ 46 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു.ഇതില്‍ 23 പേരുടെ ഫലം വന്നതില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. 23 പേരുടെ ഫലം ലഭിക്കാനുണ്ട്. അതേ സമയം മുന്‍കരുതലെന്ന നിലയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കൂടുതല്‍ ഐസൊലേഷന്‍ മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. തൊടുപുഴ ചാഴികാട്ട് ആശുപത്രി-20,സെന്റ്മേരീസ് തൊടുപുഴ-10,കട്ടപ്പന സെന്റ് ജോണ്‍സ് -13,അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ -4,അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ്-10,മുതലക്കോടം ഹോളിഫാമിലി-10,ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി 14,തൊടുപുഴ ജില്ലാ ആശുപത്രി-10 എന്നിങ്ങനെ 91 ഐസൊലേഷന്‍ മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ ആശുപത്രികളിലായി നാലുവാര്‍ഡുകളും ഇവിടെ 19 ബെഡുകളും ക്രമീകരിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 36 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. 24…
Read Moreഉരച്ചു നോക്കിയിട്ടും തട്ടിപ്പ് മനസിലായില്ല; മുക്കുപണ്ട തട്ടിപ്പു കേസിലെ പ്രതി തിരുനെൽവേലി സ്വദേശിക്ക് അന്തർ സംസ്ഥാനബന്ധം; തട്ടിപ്പുരീതി ഇങ്ങനെ…
ചങ്ങനാശേരി: ചെന്പിൽ സ്വർണം പൊതിഞ്ഞ് 916 രേഖപ്പെടുത്തി മുക്കുപണ്ടം പണയംവച്ച കേസിൽ അറസ്റ്റിലായ തിരുനെൽവേലി പുത്തൂർ സ്വദേശി ഉബൈദുള്ള (43) രാജ്യവ്യാപകമായി മുക്കുപണ്ടം തട്ടിപ്പ് നടത്തുന്ന കേസിലെ പ്രധാന കണ്ണിയെന്ന് പോലീസ്. മുക്കുപണ്ടം തരപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടുന്ന രീതിയാണ് ഇയാൾ ഉൾപ്പെടുന്ന സംഘത്തിന്റേതെന്നും പോലീസ് പറയുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതിനാൽ പോലീസിന് ബുദ്ധിമുട്ടാകുന്നുണ്ട്. ഇയാൾ പണയം വച്ച മുക്കുപണ്ടം ചങ്ങനാശേരി നഗരത്തിലെ ഒരു ജ്വല്ലറിയുടെ എക്സറേ സംവിധാനത്തിൽ പരിശോധിച്ചിട്ടും 916 സ്വർണം എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വർണം മുറിച്ച് ഉരുക്കി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. വിദഗ്ധമായി മുക്കുപണ്ടം തട്ടിപ്പ് നടത്തുന്ന ആൾ കൂടിയാണ് അറസ്റ്റിലായ ഉബൈദുള്ളയെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനു സമീപമുള്ള സലീം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ധനചക്ര എന്ന സ്വകാര്യ പണമിടപാടു…
Read Moreകോറോണ വൈറസ് വ്യാപനം തടയാൻ വ്യാപാരികൾ കട അടച്ചിടുമെന്ന പ്രചാരണം തെറ്റ്
കോട്ടയം: കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യാപാരികൾ അടകൾ അടച്ചിടുകയാണെന്ന് പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. കടകൾ അടച്ചിടേണ്ട സാഹചര്യം നിലവിലില്ല. സർക്കാർ തലത്തിലോ സംഘടനാ തലത്തിലോ അത്തരത്തിലുള്ള തീരുമാനമുണ്ടായിട്ടില്ലെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. സർക്കാരും ആരോഗ്യവകുപ്പ് അധികതരും നല്കുന്ന നിർദേശങ്ങൾക്കു അനുസരിച്ചു എല്ലാ യൂണിറ്റുകളിലെയും പ്രധാന സ്ഥലങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റെസർ, ഹാന്റ് വാഷ്, ശുദ്ധജലം തുടങ്ങിയവ പൊതുജനങ്ങൾക്കായി ക്രമീകരിച്ച് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ ഇ.സി. ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി. അബ്്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, കെ.എ. വർഗീസ്, ഫിലിപ്പ് മാത്യു…
Read More