മുട്ടം: വിദ്യാർഥിനിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കെഎസ്യു നേതാക്കൾക്കെതിരെയാണ് ഇതേ സംഘടനയിൽ പ്രവർത്തിക്കുന്ന മുട്ടം സ്വദേശിനിയായ പെണ്‍കുട്ടി പരാതി നൽകിയത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയടക്കം മൂന്നു പേർക്കെതിരെയാണ് മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയും കെഎസ്യു പ്രവർത്തകയാണ്. സംഘടനാപ്രവർത്തനത്തിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. ഈ പരിചയം മുതലെടുത്താണ് പ്രതികൾ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത് .വിവരം അറിഞ്ഞ സുഹൃത്താണ് സംഭവം പെണ്‍കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.കഴിഞ്ഞ 24നു ഇതു സംബന്ധിച്ച് യുവതി മുട്ടം പോലീസിൽ പരാതി നൽകി. കോടതിയുടെ നിേർദശപ്രകാരം മുട്ടം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തെത്തി കൂടുതൽ അന്വേഷണം നടത്തി. എന്നാൽ കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പോലീസിനു ഇതുവരെ ലഭിച്ചിട്ടില്ല.…
Read MoreCategory: Kottayam
ആ ഒമിനിവാനില്‍ വന്നത് ആര്? ലക്ഷ്യം കുട്ടികളോ? അങ്കണവാടിക്കു സമീപത്തെ വീട്ടില്‍ ചോറ് ചോദിച്ചെത്തിയ അജ്ഞാതന്‍ കയറിപ്പോയത് ഒമിനിവാനില്‍; സംഭവം കോട്ടയം കല്ലറയില്‍
കല്ലറ: അങ്കണവാടിക്കു സമീപം അജ്ഞാതനെ കണ്ടത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ കല്ലറ കളന്പുകാട് ആണ് സംഭവം. സമീപവാസിയായ വീട്ടമ്മ കുട്ടിയുമായി അങ്കണവാടിയിലേക്കു പോകുന്ന വഴി റോഡരികിൽ അപരിചിതനെ കണ്ടു. അജ്ഞാതനായ അപരിചിതനെ കണ്ട് ഭയപ്പെട്ട് ഇവർ പ്രധാന റോഡിൽനിന്നും അൽപ്പം കയറി സ്ഥിതി ചെയ്യുന്ന അങ്കണവാടിയിലേക്കു വേഗം പോകുകയും ചെയ്തു. ഇതിനുശേഷം പതിനൊന്ന് മണിയോടെ ഈ അപരിചിതൻ അങ്കണനവാടിക്കു സമീപമുള്ള വീട്ടിലെത്തിവീട്ടമ്മയോട് ചോറ് ആവശ്യപ്പെട്ടു. ചോറില്ലെന്ന് അറിയിച്ചതോടെ എന്നാൽ തുണി വല്ലതുമുണ്ടെങ്കിൽ തന്നാൽ മതിയെന്ന് പറഞ്ഞു. ഭയപ്പെട്ട് വീടിനുള്ളിലേക്കു കയറിയ വീട്ടമ്മ ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും അജ്ഞാതൻ പോകാൻ തയാറായില്ല. ഈ സമയം ഇവർ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് പുറത്തേക്ക് പോകുകയും നിമിഷങ്ങൾക്കകം റോഡിൽ വന്ന നിന്ന നീല ഓമനി വാനിൽ കയറി കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു. ഈ സംഭവം…
Read Moreനിർധന രോഗികൾക്ക് സഹായവുമായി മുട്ടുചിറയിലെ ഓട്ടോ ഡ്രൈവർമാർ
ബിജു ഇത്തിത്തറ കടുത്തുരുത്തി: നിർധനരായ കിഡ്നി, കാൻസർ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ക്വിറ്റും കാൻസർ രോഗികൾക്കു ധനസഹായവും ലഭ്യമാക്കി മുട്ടുചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. മുട്ടുചിറയിലെ സാരഥി ഓട്ടോ ഡ്രൈവേഴ്സ് യൂണിറ്റാണ് നിർദ്ധന രോഗികൾക്ക് സഹായവുമായി എത്തിയത്. പത്ത് പേർക്ക് ഡയാലിസിസ് ക്വിറ്റുകളും രണ്ട് കാൻസർ രോഗികൾക്കായി അയ്യായിരം രൂപ വീതവുമാണ് കൈമാറിയത്. മൂന്ന് വർഷമായി ഇത്തരത്തിൽ നിരവധി രോഗികൾക്ക് സഹായമെത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. ഏല്ലാ മാസവും അയ്യായിരം രൂപയിൽ കുറയാത്ത സഹായം ഇവരുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് നൽകുന്നുണ്ട്. മുട്ടുചിറയിലെ 21 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സാരഥിയുടെ യൂണിറ്റിലുള്ളത്. ഓട്ടോറിക്ഷകളിൽ പ്രത്യേക പെട്ടി സ്ഥാപിച്ചാണ് ഇവർ സഹായത്തിനായി പണം കണ്ടെത്തുന്നത്. ഓട്ടത്തിനിടെ റിട്ടേണ്‍ വരുന്പോൾ ലഭിക്കുന്ന പണമാണ് കൂടുതലായും പെട്ടിയിൽ നിക്ഷേപിക്കുന്നത്. കൂടാതെ ഒരാൾ മാസം 250 രൂപയെങ്കിലും പെട്ടിയിൽ നിക്ഷേപിക്കണമെന്ന കർശന വ്യവസ്ഥയും ഇവർ പാലിക്കുന്നുണ്ട്. മുട്ടുചിറ…
Read Moreവിദ്യാർഥികളെ കണ്ണികളാക്കിയാൽ എല്ലാം ഭദ്രം;വിലകൂടിയ മൊബൈയിൽ ഫോൺ എന്ന കുട്ടികളുടെ ആഗ്രഹത്തെ മുതലാക്കി കഞ്ചാവ് മാഫിയ; പോലീസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
കുറവിലങ്ങാട്: കൗമാരക്കാരായ വിദ്യാർത്ഥികളെ കഞ്ചാവ് മാഫിയ കണ്ണികളാക്കുന്നത് മൊബൈൽ ഫോണെന്ന വാഗ്ദാനത്തിൽ. സ്മാർട് ഫോണ്‍ സ്വപ്നം കണ്ട് കഴിയുന്ന കുട്ടികളെ ഫോണും ചില്ലറ പണവും നൽകിയാണ് മാഫിയ വശത്താക്കുന്നത്. കഴിഞ്ഞദിവസം ജില്ലയിലെ ഒരു സ്കൂളിൽ നിന്ന് സംഘമായി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥികളിലൊരാൾക്ക് മൊബൈൽ ഫോണ്‍ ലഭ്യമായ സാഹചര്യം സംബന്ധിച്ച അന്വേഷണങ്ങൾ നീളുന്നതും ശുഭകരമായ സാഹചര്യത്തിലെക്കല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലെ ചില സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ ഇടപാടുകൾ നടത്തുന്നതായി നേരത്തെ കേസുകളുള്ളതാണ്. ഇത്തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള പോലീസിന് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ട്. പലപ്പോഴും സ്കൂളുകളുടെ പേരിനേയും വിദ്യാർത്ഥികളുടെ ഭാവിയേയും ബാധിക്കുമെന്ന ന്യായവാദങ്ങളിൽ നടപടികൾ പരസ്യപ്പെടുത്താതെ പോകുകയാണ്. വീട്ടിൽ നിന്ന് വാങ്ങി നൽകിയില്ലെങ്കിലും ചില കൗമാരക്കാർ സ്വന്തമായി ഉയർന്ന നിലവാരത്തിലുള്ള ഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് സ്ഥിതി. ഇതിനെ ചോദ്യം ചെയ്യാനെ കൃത്യമായ ഉത്തരം ലഭിക്കാനെ…
Read Moreകുറവിലങ്ങാട് നിന്ന് കാണാതായ വിദ്യാർഥികളെ കുടുക്കിയത് മൊബൈയിൽ ഫോൺ; ചോദ്യം ചെയ്യലിൽ കുട്ടികൾ പറഞ്ഞ മറുപടി കേട്ട് തരിച്ച് പോലീസും ബന്ധുക്കളും
കുറവിലങ്ങാട്: കഴിഞ്ഞ ദിവസം വീടുവിട്ട് ഉൗരുചുറ്റാനിറങ്ങി വീട്ടുകാരെ ആശങ്കയിലാക്കിയ വിദ്യാർത്ഥികളെ വെട്ടിലാക്കിയത് പോക്കറ്റിൽ കിടന്ന ഫോണ്‍. കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ സജീവമായി രംഗത്തിറങ്ങിയ പോലീസ് ആദ്യംചെയ്തത് സംസ്ഥാനമാകെ സന്ദേശം നൽകുകയായിരുന്നു. തുടർന്ന് നാലംഗസംഘത്തിലെരാളുടെ മൈബൈൽ ഫോണിന്റെ സ്ഥലം കണ്ടെത്താനായി ശ്രമം. ഇവരിൽ ഫോണുള്ളയാൾ ചേർത്തല തെക്ക്, അർത്തുങ്കൽ ഭാഗത്താണെന്ന് കണ്ടെത്തിയതോടെ പോലീസിന് പണി എളുപ്പമായി. ഉടൻ വിവരം ചേർത്തല, അർത്തുങ്കൽ പോലീസിന് കൈമാറി. അർത്തുങ്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു. കാണക്കാരിയിലെ പ്രമുഖ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ നാലംഗസംഘമാണ് വീട്ടുകാരേയും നാട്ടുകാരേയും ആശങ്കയിലാക്കി ഇന്നലെ ഉച്ചയോടെ മുങ്ങിയത്. പോലീസ് ബുദ്ധിയിൽ മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ പോലീസ് വലയിലായത് പോലീസിനും അഭിമാനമായി. ഇന്നലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ വിദ്യാർത്ഥികൾ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിനിടെ…
Read Moreകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജംഗ്ഷനിലെ സീബ്രാലൈൻ കടക്കണമെങ്കിൽ സർക്കസ് പഠിക്കണം
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിക്കു മുന്പിൽ ദേശീയപാതയിലെ സീബ്രാലൈൻ കടക്കുന്നത് പേടിയോടെ. ദിവസേന ആശുപത്രിയിലെത്തുന്ന കുട്ടികളുൾപ്പെടുന്ന അനവധി രോഗികളും, അവരുടെ സഹായികളും, സമീപ സ്കൂളുകളിലെ വിദ്യാർഥികളും റോഡിന്റെ മറുപുറത്തെത്തുന്നത് ജീവൻ പണയംവച്ചാണ്. പാഞ്ഞെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും കാൽനടക്കാരെ ഗൗനിക്കാറില്ല. സ്ത്രീകൾ കുട്ടികളെയുമായി സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്പോൾ നേർറോഡിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഹോണ്‍ അടിച്ച് ഇവരെ ഭയപ്പെടുത്താറുണ്ടെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു. മുൻ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്റെ ഭരണകാലത്ത് സുതാര്യകേരളത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി ഒരു പോലീസുദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. പിന്നീട് ഹോംഗാർഡിന്റെ മികച്ച സേവനവും ലഭ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടെ ട്രാഫിക് നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി ആരുമില്ലാത്ത സ്ഥിതിയാണ്. പൊൻകുന്നം പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ വരുന്ന ഇവിടെ അടിയന്തരമായും ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായി.
Read Moreവാട്ടർ അതോറിറ്റി വക വേനൽ ക്രൂരത; എരുമേലിയിലെ വെള്ളക്കെട്ട് കണ്ടാൽ ആരും ഞെട്ടും !
എരുമേലി: ജനങ്ങൾക്ക് ആശ്രയമായ ജല അതോറിറ്റിയുടെ വെള്ളം പാഴാകുന്നത് കാണുന്പോൾ സഹിക്കാനാവുന്നില്ല. പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴാകുന്നത് തടയുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ തുടരുന്നു. വേനൽച്ചൂട് രൂക്ഷമായതോടെ കിണറുകളും നദികളും വറ്റിവരണ്ട് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്പോഴാണ് ഈ സാഹചര്യം. എരുമേലി പഞ്ചായത്തിൽ ഒട്ടേറെ സ്ഥലങ്ങളിലാണ് പൈപ്പുകൾ പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകൾ അകലെ പന്പയാറിലെ പെരുന്തേനരുവിയിൽ നിന്ന് വൈദ്യുതിയും മോട്ടോറും ഉപയോഗിച്ച് പന്പ് ചെയ്ത് ശുദ്ധീകരണ പ്ലാന്റിലെത്തിച്ചതിന് ശേഷം വിവിധ പ്രദേശങ്ങളിലെ ടാങ്കുകളിലൂടെ പൈപ്പുകളിലെത്തുന്ന വെള്ളം പാഴായിപ്പോകുന്പോൾ ഉണ്ടാകുന്നത് കനത്ത നഷ്ടമാണ്. കൊരട്ടി – എരുമേലി ടൗണ്‍ റോഡിലുടനീളം ചെറുതും വലുതുമായ നിരവധി പൈപ്പ് പൊട്ടലിലൂടെ റോഡിൽ വെള്ളം ഒഴുകി പാഴായി പോകുന്നത് വൻ തോതിലാണ്. പൊതു ടാപ്പുകൾ കേടായി വെള്ളം ഒഴുകുന്നതുമുണ്ട്. പതിവായി പൈപ്പ് പൊട്ടുന്ന ഭാഗമാണ് സെൻറ് തോമസ് സ്കൂൾ ജംഗ്ഷൻ. പല തവണ…
Read Moreകല്ലേലിയില്‍ വീണ്ടും പുലി, പശുക്കിടാക്കളെ കൊന്നു; ഭീതിയില്‍ കല്ലേലി ഗ്രാമവാസികള്‍
പത്തനംതിട്ട: കോന്നി കല്ലേലിയിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി കന്നുകാലികളെ കൊന്നു, ജനം ഭീതിയില്‍. ഹാരിസണ്‍ കമ്പനിയുടെ കല്ലേലി തോട്ടത്തിലെ റബര്‍ ഡിവിഷനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനു സമീപമാണ് എതാനും ദിവസമായി പുലിയുടെ സാന്നിധ്യമുള്ളത്. തൊഴിലാളികളില്‍ പലരും രാത്രികാലങ്ങളില്‍ ഇതിനെ കണ്ടിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി രണ്ട് പശുക്കിടാവുകളെയാണ് പുലി കൊന്നു തിന്നത്. ലയത്തിലെ തൊഴിലാളികള്‍ വളര്‍ത്തുന്ന കിടാക്കളെയാണ് പുലി വകവരുത്തിയത്. പുലര്‍ച്ചെ നാലോടെ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളെ കണ്ട് പുലി പശുക്കിടാവിനെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. കോന്നി വനംഡിവിഷനിലെ പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കടിയാര്‍ മേഖലയിലാണ് പുലിയുടെ സാന്നിധ്യം ഉള്ളത്. രണ്ട് വര്‍ഷം മുന്‍പും കല്ലേലിയില്‍ പുലി ഇറങ്ങിയിരുന്നു. വീണ്ടും പുലി ഇറങ്ങിയതോടെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലായി. സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏറെപ്പേരും പുലര്‍ച്ചെ ടാപ്പിംഗിനായി തോട്ടത്തിലേക്ക് ഇറങ്ങുന്നവരാണ്.…
Read Moreവല്ലാത്ത ധൈര്യം എങ്ങനെയോ കിട്ടിയതുപോലെ! പന്പാവാലിയിൽ വീണ്ടും കാട്ടാന; അമ്മയും മകനും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
കണമല: മനോജ് ഒന്നു പതറിയിരുന്നെങ്കിൽ ഇന്നലെ പന്പാവാലി വാർഡിലെ എഴുകുംമണ്ണിൽ അഴുതയാറിലെ റോഡരികിൽ ആനയുടെ ആക്രമണത്തിൽ മനോജിന്റെയും അമ്മ ഓമനയുടെയും ജീവൻ അപകടത്തിലാ കുമായിരുന്നു. | ഇന്നലെ രാവിലെ എട്ടിന് എഴുകുംമണ്ണ് പൊടിപ്പാറ വീട്ടിൽ മനോജും (35) അമ്മ ഓമനയും (60) വളക്കുഴി കടവിൽ കുളിക്കാനും വസ്ത്രങ്ങൾ കഴുകുന്നതിനുമായി ഓട്ടോയിൽ വന്നിറങ്ങുന്പോഴാണ് ഇതേ ആന തുന്പിക്കൈ ചുഴറ്റി റോഡിലേക്ക് ഓടിവന്നത്. വണ്ടി സ്റ്റാർട്ടാക്കി ഓടിച്ച് രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല. അതിനുമുന്പേ ആന എത്തിക്കഴിഞ്ഞിരുന്നു. പ്രായമായ അമ്മയ്ക്ക് ഇറങ്ങി ഓടാൻ ശേഷിയില്ല. എല്ലാം ഒരു നിമിഷം കൊണ്ട് തീരുമല്ലോ ദൈവമേ എന്നു മനസിൽ തോന്നിയ നിമിഷമാണ് കൈവശമുള്ള തോർത്ത് എടുത്ത് ഉയർത്തി വീശി ആനയുടെ മുന്നിലേക്ക് കയറി നിൽക്കാൻ മനോജിന് തോന്നിയത്. വല്ലാത്ത ധൈര്യം എങ്ങനെയോ കിട്ടിയതുപോലെയായിരുന്നു അപ്പോഴെന്ന് പറയുന്പോൾ മനോജിന്റെ കണ്ണുകളിൽ ഭീതി മായുന്നില്ല. തോർത്ത് വീശിക്കാട്ടി…
Read Moreകോട്ടയത്തുകാരുടെ ഓരോരോ കാര്യങ്ങൾ; ഇനി നിങ്ങളെ തേടിയെത്തുന്നു… സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രം
കോട്ടയം: ഇന്ധനം നിറയ്ക്കാൻ ഇനി പന്പിൽ ക്യു നിൽക്കേണ്ട വാഹനങ്ങളുടെ അടുത്തേക്ക് ടാങ്കറുകൾ എത്തുന്നു. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് ഡീസലുമായി സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രം നിങ്ങളെ തേടി എത്തുന്നു. മണർകാട് പാറയിൽ ഫ്യൂവൽസാണ് സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രം പുറത്തിറക്കിയത്. എല്ലാ സുരക്ഷയും മുൻനിർത്തി പൂർണമായും യന്ത്രപ്രവർത്തനത്തിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മണർകാട് പാറയിൽ ഫ്യൂവൽസ് അങ്കണത്തിൽ നിർവഹിച്ചു. 500 ലിറ്ററിൽ കൂടുതൽ ഡീസൽ വാങ്ങുന്നവർക്ക് അധിക നിരക്ക് ഈടാക്കില്ല. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എല്ലാ മാർഗനിർദേശങ്ങളുമായാണു സഞ്ചരിക്കുന്ന ഇന്ധന വിതരണ കേന്ദ്രം പുറത്തിറക്കിയത്. ടാങ്കർ ലോറിയിൽ മൂന്നു അറകളിലായി 2400 ലിറ്റർ സംഭരണശേഷിയുള്ള വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡീസൽ വിതരണത്തിനു വാഹനത്തിന്റെ ഏറ്റവും പിന്നിലായി പ്രത്യേക യന്ത്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ…
Read More