കുമളി: നിർത്തിയിട്ടിരുന്ന ബസിനു തീ പിടിച്ചു. ക്ലീനർ വെന്തു മരിച്ചു. കുമളി-ഏലപ്പാറ-പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസാണ് ഇന്നു പുലർച്ചെ രണ്ടിന് ചെളിമടയിൽ അഗ്നിക്കിരയായത്. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന ക്ലീനർ പ്ലാമല ഉപ്പുകണ്ടം സ്വദേശി രാജൻ(23) ആണ് മരിച്ചത്. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ച രാജൻ. ബസ് പൂർണമായും കത്തിനശിച്ചു. സമീപത്ത് ഭാരത് പെട്രോളിയത്തിന്റെ പന്പ് ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. മരിച്ച ക്ലീനറുടെ ശരീരം തിരിച്ചറിയാനാകാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പീരുമേട്ടിൽനിന്നും കട്ടപ്പനയിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കുമളി സി.ഐ ജയപ്രകാശ്, എസ് ഐ പ്രശാന്ത് പി.നായർ എന്നിവരുടെ നേതത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് പെട്രോൾ പമ്പിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി. പിന്നാലെ പീരുമേട്ടിൽ നിന്നും…
Read MoreCategory: Kottayam
യാത്രക്കാരന് നെഞ്ചുവേദന; യാത്രക്കാരുടെ അനുമതിയോടെ എങ്ങും നിർത്താതെ ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ
മുണ്ടക്കയം: നെഞ്ചിനുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും മാതൃകയായി. ഇന്നലെ രാവിലെ ഒന്പതിനാണ് സംഭവം. കുമളിയിൽ നിന്നു കോട്ടയത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ ഈരാറ്റുപേട്ട കൊരണ്ടിപള്ളിയിൽ സലീമി(53)നാണ് നെഞ്ചിന് വേദനയുണ്ടായത്. കുട്ടിക്കാനം കഴിഞ്ഞപ്പോൾ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ കണ്ടക്ടർ പാലക്കാട് സ്വദേശി സെന്തിൽ കുമാർ, ഡ്രൈവർ കന്പംമെട്ട് സ്വദേശി ബിനു എന്നിവർ ചേർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreയുവാക്കൾക്ക് കഞ്ചാവ് നൽകി വഴിതെറ്റിക്കുന്ന യുവാക്കളുടെ രഹസ്യ വിവരം നൽകി നാട്ടുകാർ; കമ്പത്തുനിന്ന് കഞ്ചാവുമായി വരുന്നതിനിടെ സാഹസികമായി പൊക്കി പോലീസ്
ഈരാറ്റുപേട്ട: ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ ഈരാറ്റുപേട്ട പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടി. അരുവിത്തുറ മന്തക്കുന്ന് തട്ടാപറന്പിൽ തൻസീം കബീർ (21), അരുവിത്തുറ മന്തക്കുന്ന് പാറയിൽ ഹുസൈൻ (23) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നും ഇവർ കഞ്ചാവ് എത്തിച്ചു ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ നീരിക്ഷിച്ചു വരികയായിരുന്നു. ഇവരുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കന്പം, ഗുഡല്ലൂർ സ്ഥലങ്ങളിൽ പോയി മടങ്ങിവരുന്നതായി കണ്ടെത്തിയതോടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് എന്നിവരുടെ നിർദേശാനുസരണം ഈരാറ്റുപേട്ട എസ്എച്ച്ഒ ബൈജുകുമാർ, എസ്ഐ എം. എച്ച്. അനുരാജ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ…
Read Moreജില്ലയിൽ തീ പിടുത്തം വ്യാപകമാകുന്നു; എംജി സർവകലാശാല ലാബിനു പിന്നിൽ തീ പിടിത്തം; അയൽവാസി കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തം
അതിരന്പുഴ: എംജി യൂണിവേഴ്സിറ്റി കെമിസ്ട്രി പിജി ലബോറട്ടറിക്കുസമീപം മാലിന്യശേഖരത്തിനു തീ പിടിച്ചു. ഇന്നു രാവിലെ 6.30ന് ലാബിനു പിന്നിലെ മാലിന്യക്കൂന്പാരത്തിനാണു തീപിടിച്ചത്. ഇതിനുസമീപം താമസിക്കുന്ന അയൽവാസിയാണ് പുക ഉയരുന്നതു കണ്ടത്. പരിശോധിച്ചപ്പോൾ തീ കത്തുന്നതായി കണ്ടു. തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരെത്തി വെള്ളമൊഴിച്ചു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇവർ അഗ്നി ശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയത്തുനിന്ന് അഗ്നി ശമന സേന എത്തി അര മണിക്കൂർ പരിശ്രമിച്ചാണു തീ അണച്ചത്. സമീപത്തെ ഡിപ്പാർട്ടുമെന്റുകളിലെ വേസ്റ്റ് പേപ്പറുകൾ തള്ളുന്ന സ്ഥലമാണിത്.
Read Moreഅഞ്ചു ദിവസം മാത്രം പ്രായം! കോട്ടയം ജില്ലാ ആശുപത്രി കോമ്പൗണ്ടിനകത്ത് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
കോട്ടയം: ജില്ലാ ആശുപത്രി കോന്പൗണ്ടിനകത്ത് അഞ്ചു ദിവസം മാത്രം പ്രായം തോന്നുന്ന പെണ്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ അതിരാവിലെയാണ് കുട്ടിയെ തുണിയിൽ പൊതിഞ്ഞ നിലയിൽ ഒറ്റപ്പെട്ട സ്ഥലത്തു കണ്ടെത്തിയത്. ആശുപത്രി അധികൃതർ ഉടൻ കുട്ടിയെ ആശുപത്രിയിലെ നവജാത ശിശുപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും പ്രാഥമിക വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്കു കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. നിശ്ചിത ദിവസങ്ങൾക്കകം കുട്ടിയുടെമേൽ അവകാശമുന്നയിച്ച് ആരും എത്തുന്നില്ലെങ്കിൽ കുട്ടിയെ ദത്ത് നൽകാനുള്ള നടപടിക്രമം ആരംഭിക്കുമെന്നു ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 0481-2580548, 9447335839
Read Moreഎന്ത് ചെയ്യണമെന്നറിയാതെ ആദ്യം ഭയന്നുപോയെങ്കിലും..! കാട്ടാനയുടെ മുന്നിൽനിന്നു വനപാലകനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണമല: ആറ്റിൽ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയുമായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക് വനത്തിൽ നിന്നെത്തിയ ആന ചിന്നം വിളിച്ച് തുമ്പിക്കൈ ചുഴറ്റി പാഞ്ഞെത്തിയത് അപ്രതീക്ഷിതമായി. എന്ത് ചെയ്യണമെന്നറിയാതെ ആദ്യം ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ചു കുട്ടികളെയുമെടുത്ത് ഓടിയത് രക്ഷയായി. കലി പൂണ്ട ആന വസ്ത്രങ്ങളും ബക്കറ്റും സോപ്പുമൊക്കെ ചവിട്ടിമെതിച്ചു. ഇന്നലെ എയ്ഞ്ചൽവാലി എഴുകുംമണ്ണിലാണ് സംഭവം. അഴുതയാറിലെ വളക്കുഴി കടവിൽ കുളിക്കാനെത്തിയ നാട്ടുകാരനും ഫോറസ്റ്റ് വാച്ചറുമായ ഉടുമ്പക്കൽ മനോജും ഭാര്യ, കുട്ടികൾ, സുഹൃത്തും അയൽവാസിയുമായ പനച്ചിക്കൽ സന്തോഷ്, ഭാര്യ, മക്കൾ എന്നിവരാണ് ആനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. മനോജ് അറിയിച്ചതിനെത്തുടർന്ന് വനപാലക സംഘം സ്ഥലത്തെത്തി വെടി പൊട്ടിച്ച് ആനയെ തുരത്തിയോടിച്ചെങ്കിലും ഉച്ചയ്ക്ക് 12 ാടെ ആനകൾ കൂട്ടമായി ഇതേ സ്ഥലത്തെത്തി നിലയുറപ്പിച്ചിരിക്കുകയാണ്. വനത്തിൽനിന്ന് നാട്ടിലിറങ്ങുന്ന ആനകളെ ഭയന്നു കഴിയുകയാണ് ഒരാഴ്ചയായി നാട്ടുകാർ. എയ്ഞ്ചൽവാലി, കാളകെട്ടി, പത്തേക്കർ, എഴുകുംമണ്ണ് എന്നിവിടങ്ങളിൽ ആനകളെ…
Read Moreമൂന്നാറിന്റെ ആകാശക്കാഴ്ച ഒരുക്കി ഹെലികോപ്ടർ സർവീസ്; ഒരേസമയം ആറുപേർക്ക് യാത്ര ചെയ്യാം
മൂന്നാർ: മൂന്നാറിൽ ആകാശകാഴ്ചയൊരുക്കി ഹെലികോപ്ടർ സർവീസ് ആരംഭിച്ചു. മൂന്നാർ ഡിടിപിസിയും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ എൻഹാൻസ് ഏവിയേഷനും സംയുക്തമായാണ് ഹെലികോപ്ടർ ടൂറിസം ആരംഭിച്ചത്. എസ്. രാജേന്ദ്രൻ എംഎൽഎയും ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണനും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറും ഉദ്ഘാടന പറക്കലിൽ അംഗങ്ങളായി. ഇന്നലെ രാവിലെ 9.45-ഓടെ കൊച്ചിയിൽനിന്നും തലശേരി സ്വദേശികളെ വഹിച്ച് ബോബി ചെമ്മണ്ണൂരിന്റെ ഹെലികോപ്ടർ 10.30-ഓടെയാണ് ലോക്കാട് ഗ്രൗണ്ടിൽ പറന്നിറങ്ങിയത്. ദുബായിൽനിന്നും മൂന്നാർ സന്ദർശനത്തിനെത്തിയ കുടുംബത്തിനാണ് ആദ്യ ഫ്ളയിംഗിന് സൗകര്യമൊരുക്കിയത്. മൂന്നാറിന്റെ ദൃശ്യഭംഗി ആസ്വദിച്ച് തേക്കടിയിലേക്കായിരുന്നു ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ, എസ്. രാജേന്ദ്രൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ എന്നിവരുടെ യാത്ര. 36 മിനിറ്റുകൊണ്ട് തേക്കടിയുടെ ആകാശകാഴ്ച ആസ്വദിച്ച് സംഘം മൂന്നാറിലെത്തി. മൂന്നാറിന്റെ മലനിരകളിലൂടെയുള്ള യാത്ര ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് സബ്കളർ പറഞ്ഞു. മൂന്നാറിൽനിന്നും കൊച്ചിയിലേക്ക് ഒരാൾക്ക് 9500 രൂപയാണ് ഈടാക്കുന്നത്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും.…
Read More2011 മുതൽ 2013 വരെ! പതിനൊന്നു കാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും; പീഡിപ്പിച്ചത് പെണ്കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചുവന്നിരുന്നയാള്
തൊടുപുഴ: പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ പോക്സോ കോടതി ജഡ്ജി കെ. അനിൽകുമാറാണ് ഉപ്പുതറ കണ്ണംപടി ആലേപുരയ്ക്കൽ ജെയിംസ് എന്ന ബാലകൃഷ്ണനെ ശിക്ഷിച്ചത്. 2011 മുതൽ 2013 വരെ പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചുവന്നിരുന്ന പ്രതി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വർഷം കൂടി കഠിന തടവും അനുഭവിക്കണം. കുട്ടിയെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചതിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വർഷം കൂടി കഠിന തടവും അനുഭവിക്കണം. രണ്ടാനച്ഛൻ എന്ന…
Read Moreപഠനത്തോടൊപ്പം ആഭരണനിർമാണവും തനിക്ക് ഈസി! അഭിജിത്ത് നിർമിക്കും പത്തരമാറ്റ് ആഭരണങ്ങൾ
കരിമണ്ണൂർ: അഭിജിത്ത് ഷാജിയുടെ കരവിരുതിൽ രൂപപ്പെടുന്ന ആഭരണങ്ങൾക്ക് പത്തരമാറ്റിന്റെ തിളക്കം.പഠനത്തോടൊപ്പം ആഭരണനിർമാണവും തനിക്ക് ഈസിയാണെന്നു തെളിയിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി അഭിജിത്ത് ഷാജി. സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്,സ്കിൽ ഡെവലപ്മെന്റ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കാട് ഇലഞ്ഞിപ്പാലത്തു നടത്തിയ ഇന്ത്യ സ്കിൽസ് കേരള-2020 ൽ ആഭരണ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ഈ കൊച്ചുമിടുക്കനാണ്. സമ്മാനമായി ഒരു ലക്ഷം രൂപ കാഷ് അവാർഡ് ലഭിച്ചതിനു പുറമെ ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ അവസരവും ലഭിച്ചിട്ടുണ്ട്. ആഭരണ നിർമാണത്തിൽ അഭിജിത്ത് പുലർത്തുന്ന മികവ് ഏവരെയും അന്പരിപ്പിക്കുന്നതാണ്.ഈ മേഖലയിൽ മികച്ച പരിശീലനമുള്ള ഒരാൾ നിർമിക്കുന്ന ആഭരണങ്ങൾക്കു കിടപിടിക്കുന്നതാണ് അഭിജിത്ത് നിർമിക്കുന്ന ആഭരണങ്ങളും.അത്രയേറെ സൂക്ഷ്മതയോടെയാണ് ഈ മിടുക്കൻ ആഭരണങ്ങൾ നിർമിച്ചുവരുന്നത്. ചെറിയ പ്രായത്തിൽ തന്നെ മികച്ച നേട്ടം കൈവരിച്ച അഭിജിത്തിനെ സ്കൂൾ അധികൃതരും സഹപാഠികളും അഭിനന്ദിച്ചു.തൊടുപുഴയിൽ…
Read Moreജോലി തേടി ലക്ഷദ്വീപിൽ പോകാനൊരുങ്ങി ഭർത്താവ്; തടസം നിന്ന് ഭാര്യ; ഒടുവിൽ യാത്ര മുടക്കാൻ ഭാര്യയുടെ കടുംകൈ…
ഗാന്ധിനഗർ: ഒതളങ്ങ കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നവവധു മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദന്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവൽനികത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതി (23 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭർത്താവിന്റെ വീട്ടിൽവച്ച് ഒതളങ്ങ കഴിക്കുകയായിരുന്നു. വൈക്കം ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ആറിന് മരിച്ചു. മൃതദേഹം പോലീസ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി. വിവാഹത്തിനുശേഷം നാട്ടിൽ ജോലിയില്ലാത്തതിനാൽ ലക്ഷദ്വീപിൽ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിർത്തിട്ടും, പോകുമെന്ന് നിർബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടർന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭർത്താവ് ശരത്ത് പറഞ്ഞു.
Read More