മുക്കൂട്ടുതറ: ശബരിമല പാതയില്‍ മുക്കൂട്ടുതറ ഇടകടത്തി പമ്പാവാലി റോഡില്‍ ഉമിക്കുപ്പയില്‍ തീര്‍ഥാടകരുടെ കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന തൃശൂര്‍ മാള സ്വദേശികളായ നാലു പേർക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.40ന് ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പന്പയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
എരുമേലിയിൽ കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു: നാല് ശബരിമല തീർഥാടകർക്ക് പരിക്ക്
