കോ​ട്ട​യത്ത്  വ​ൻ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ; വീട് വാടകയ്ക്ക് എടുത്ത്  ചീട്ടുകളിനടത്തിയിരുന്ന കൊച്ച് കമ്മീഷൻ ഈടാക്കിയിരുന്നതായി  പോലീസ്

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കെ എസ്ആ​ർ​ടി​സി​ക്ക് സ​മീ​പ​ത്തെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി വ​ന്ന വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ​യാ​ണ് വെ​സ്റ്റ് സി​ഐ എം.​ജെ.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് 21,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു പി​ൻ​വ​ശ​ത്ത് ഒ​രു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ചീ​ട്ടു​ക​ളി ന​ട​ത്തി വ​ന്ന​ത് നാ​ട്ട​കം സ്വ​ദേ​ശി​ക​ളാ​യ കൊ​ച്ച് എ​ന്ന കൊ​ച്ചു​മോ​ൻ (44), ബി​നു (44), പ​ള്ളം സ്വ​ദേ​ശി സ​ലിം (57), വി​ജ​യ​ൻ (48), ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി ബി​ജു (45), കാ​രാ​പ്പു​ഴ സ്വ​ദേ​ശി മ​നോ​ജ്കു​മാ​ർ (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. കൊ​ച്ച് എ​ന്ന​യാ​ളാ​ണ് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ചീ​ട്ടു​ക​ളി ന​ട​ത്തി വ​ന്ന​ത്. ക​ളി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ എ​ന്ന നി​ല​യി​ൽ കൊ​ച്ച് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ഈരയിൽകടവിൽ  പോലീസിനെ കടിച്ച് പരിക്കേൽപ്പിച്ച സംഭവം; രണ്ടുപേർ ചികിത്‌സയിൽ;  കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് പോലീസ്

കോ​ട്ട​യം: ഈ​ര​യി​ൽ​ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കും. അ​ക്ര​മി​യു​ടെ ക​ടി​യേ​റ്റ് ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് എ​സ്ഐ​മാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഒ​രാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. ഈ​ര​യി​ൽ​ക​ട​വ് വ​ട്ട​ക്കു​ന്നേ​ൽ പു​ളി​ക്ക​ൽ അ​രു​ണ്‍ ചാ​ണ്ടി (21)യെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഈ​സ്റ്റ് എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ.​പി.​ക​ബീ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ​ര​യി​ൽ​ക​ട​വ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ മ​ഹേ​ഷ്കു​മാ​റാ​ണ് ആ​ദ്യം എ​ത്തി​യ​ത്. എ​സ്ഐ ജി​പ്പി​ൽ നി​ന്നി​റ​ങ്ങി​യ ഉ​ട​ൻ ഇ​ഷ്ടി​ക​യ്ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റി​ഞ്ഞ​യാ​ളെ എ​സ്ഐ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു. ഇ​തി​നി​ടെ സം​ഭ​വ​മ​റി​ഞ്ഞ് എ​സ്ഐ ക​ബീ​റും സ്ഥ​ല​ത്തെ​ത്തി. ഇ​ഷ്ടി​ക പി​ടി​ച്ചു​വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.ചി​ല സ്ത്രീ​ക​ളും പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തു വ​ന്നു. പി​ന്നീ​ട് വ​നി​താ പോ​ലീ​സ് അ​ട​ക്കം കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യാ​ണ്…

Read More

കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കും; സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ജോസഫും ജോസ്കെ മാണിയും

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ൽ ആ​ലോ​ച​ന. പ​ക​രം പു​ന​ലൂ​ർ സീ​റ്റു​ന​ൽ​കി കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ അ​നു​ന​യി​പ്പി​ക്കാ​നാ​ണു നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന. കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്പ് മ​ൽ​സ​രി​ച്ചി​രു​ന്ന സീ​റ്റാ​ണ് പു​ന​ലൂ​ർ. കേ​ര​ള ​കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​രം​ഭി​ച്ച​ത്. തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സും യു​ഡിഎ​ഫും ഐ​ക്യ​ശ്ര​മം വീ​ണ്ടും ശ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ​രു​പ​ക്ഷ​വും. കു​ട്ട​നാ​ട്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്നു ജോ​സ് കെ. ​മാ​ണി എം​പി വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, കു​ട്ട​നാ​ട്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ൽ​സ​രി​ക്കു​മെ​ന്നാ​ണു പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ല​പാ​ട്.

Read More

ശ​താ​ഭി​ഷേ​ക​ സ​മ്മാ​ന​മാ​യി മ​ക്ക​ൾ ന​ൽ​കി​യ സമ്മാനം പ​ക​ൽ വീ​ട്; ടീച്ചറമ്മയുടെ കീഴിൽ‌ ഇപ്പോൾ ഇരുപത്തിനാല് മുത്തശ്ശിമാരും; കാഞ്ഞിരപ്പള്ളിയിലെ മു​ത്ത​ശിമാ​രുടെ  ന​ഴ്സ​റിയായ മാനവോദയയുടെ വിശേഷങ്ങളറിയാം

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ​ക​ൽ വീ​ടു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ ചു​രു​ക്ക​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി ത​ന്പ​ല​ക്കാ​ട് ത​ങ്ക​മ്മ എ​ന്ന അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​വോ​ദ​യ എ​ന്ന പ​ക​ൽ വീ​ട് പ​ക്ഷേ ഇ​തി​നൊ​ര​പ​വാ​ദ​മാ​ണ്. ത​ന്പ​ല​ക്കാ​ട്ടുകാ​രു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ മു​ത്ത​ശിമാ​രു​ടെ ന​ഴ്സ​റി. ഒ​ര​മ്മ​യ്ക്ക് മ​ക്ക​ൾ ന​ൽ​കി​യ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണ് ഈ ​പ​ക​ൽ വീ​ട്. ത​ന്പ​ല​ക്കാ​ട് കാ​രി​ശേ​രി ത​റ​വാ​ട്ടി​ലെ 87കാ​രി​യാ​യ ത​ങ്ക​മ്മ എ​ന്ന അ​മ്മ​യ്ക്കാ​ണ് മ​ക്ക​ൾ ചേ​ർ​ന്ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി പ​ക​ൽ വീ​ട് സ​മ്മാ​നി​ച്ച​ത്. മു​ൻ ഹി​ന്ദി അ​ധ്യാ​പി​ക കൂ​ടി​യാ​യ നാ​ട്ടു​കാ​ർ ടീ​ച്ച​റ​മ്മ എ​ന്നു വി​ളി​ക്കു​ന്ന ത​ങ്ക​മ്മ ത​ന്നെ​യാ​ണ് പ​ക​ൽ വീ​ടി​ന്‍റെ ന​ട​ത്തി​പ്പു​കാ​രി​യും. ര​ണ്ടു വ​ർ​ഷ​മാ​യി ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കി​ളി​ക്കൂ​ട്ടി​ൽ ഇ​ന്നു​ള്ള​ത് 24 മു​ത്ത​ശി​മാ​രാ​ണ്. ക​ഥ​യും ക​വി​ത​യും പാ​ട്ടു​ക​ളും കു​ഞ്ഞു കു​ഞ്ഞു ജോ​ലി​ക​ളു​മൊ​ക്കെ​യാ​യി ഇ​വ​ർ ജീ​വി​ത​ത്തി​ന്‍റെ സാ​യാ​ഹ്നം ഇ​വി​ടെ ആ​സ്വ​ദി​ച്ച് തീ​ർ​ക്കു​ക​യാ​ണ്.വെ​റു​തെ സ​മ​യം ക​ള​യു​ക മാ​ത്ര​മ​ല്ല ഇ​വ​ർ ഇ​വി​ടെ…

Read More

പതിനേഴുകാരി ചാപിള്ളയെ പ്രസവിച്ച സംഭവം; വയറുവേദനയെ തുടർന്ന്  ആശുപത്രിയിലെത്തിയതായിരുന്നു യുവതി; പ്രതിയായ  കാമുകൻ നാടുവിട്ടു 

ക​ടു​ത്തു​രു​ത്തി: പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് പതിനേഴുകാ​രി പ്ര​സ​വി​ച്ച കേ​സി​ൽ കാ​മു​ക​ൻ ഒ​ളി​വി​ൽ. 24 ആ​ഴ്ച്ച പ്രാ​യ​മാ​യ കു​ഞ്ഞി​നാ​ണ് പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം ജന്മം ​ന​ൽ​കി​യ​ത്. വ​ള​ർ​ച്ച​യെ​ത്താ​ത്ത കു​ഞ്ഞി​നെ ചാ​പി​ള്ള​യാ​യി​ട്ടാ​ണ് പു​റ​തെ​ടു​ത്ത​ത്. ഞീ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ര​യാ​യ​ത്. വ​യ​റുവേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. പീ​ഡ​നം ന​ട​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​ണെ​ന്ന് പോ​ലീ​സാ​ണ് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മാ​ണ് 24 കാ​ര​നാ​യ കാ​മു​ക​നെ​തി​രെ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

എരുമേലിയിൽ ഉ​ഴു​ന്നു​വ​ട​യ്ക്ക് 10 ഗ്രാം ​കു​റ​വ്:  5000 രൂ​പ പിഴയിട്ട് ഉദ്യോഗസ്ഥർ; തന്നോട്  ഉദ്യോഗസ്ഥർകാട്ടിയത് പകപോക്കലെന്നും, കാരണം ചൂണ്ടിക്കാട്ടി  ഹോട്ടലുടമ പറ‍യുന്നതിങ്ങനെ

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ഴു​ന്നു​വ​ട​യു​ടെ തൂ​ക്ക​ത്തി​ൽ പ​ത്ത് ഗ്രാം ​കു​റ​വു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് 5000 രൂ​പ പി​ഴ ചു​മ​ത്തി. സ​മീ​പ​ത്തെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്നെ​ന്ന് പ​രാ​തി അ​റി​യി​ച്ച​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​കാ​രം വീ​ട്ടി​യ​താ​ണ് പി​ഴ ഈ​ടാ​ക്ക​ലി​ന്‍റെ പി​ന്നി​ലെ​ന്ന് ഹോ​ട്ട​ലു​ട​മ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ എ​രു​മേ​ലി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട് ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു. റ​വ​ന്യൂ ക​ണ്‍​ട്രോ​ൾ റൂം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. മ​റ്റ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ തൂ​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു. കൃ​ത്യ​മാ​യ തൂ​ക്ക​ത്തി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വി​ല്ലെ​ന്നും പ​ക പോ​ക്കി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു. ഹോ​ട്ട​ലി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ലൂ​ടെ ശൗ​ചാ​ല​യ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്നെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ൽ ഉ​ട​മ പ​ല ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക​ളി​ൽ…

Read More

കാലാപാനി വേണ്ട; ദു​ർ​ഗ​ന്ധം വ​മി​ച്ച് വൈക്കം ന​ഗ​ര​ത്തി​ലൂ​ടെ കറുത്ത ജലവുമായി ക​ട​ന്നു​പോ​കു​ന്ന അന്ധകാരത്തോട് അണിഞ്ഞൊരുങ്ങുന്നു

വൈ​ക്കം: ദു​ർ​ഗ​ന്ധം വ​മി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മാ​ലി​ന്യ​വാ​ഹി​നി​യാ​യ അ​ന്ധ​കാ​ര​ത്തോ​ടി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കേ​ര​ള ഹ​രി​ത​മി​ഷ​ന്‍റെ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നീ​രൊ​ഴു​ക്ക് നി​ല​ച്ച അ​ന്ധ​കാ​ര​ത്തോട് ശു​ചീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തോ​ട് ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്നോ​ടി​യാ​യി വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ന​ട​ത്തി പ​ദ്ധ​തി രൂ​പീ​ക​രി​ക്കും. കെ.​വി ക​നാ​ലി​ൽ നി​ന്നും വെ​ള്ളം പെ​ട്ടി​യും പ​റ​യും സ്ഥാ​പി​ച്ച് അ​ന്ധ​കാ​ര​തോ​ട്ടി​ലേ​ക്ക് ക​യ​റ്റി​യി​റ​ക്കു​ന്ന പ​ദ്ധ​തി​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്ന കു​ഴ​ലു​ക​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യും. തോ​ട്ടി​ലെ ചെ​ളി​യും മാ​ലി​ന്യ​വും നീ​ക്കി​യ​തി​നു​ശേ​ഷം തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളും സൗ​ന്ദ​ര്യ​വ​ൽ​ക്ക​രി​ക്കാ​നും ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൗ​ണ്‍​സി​ല​ർ എ​ൻ.​അ​നി​ൽ ബി​ശ്വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. ഇ​ന്ദി​രാ​ദേ​വി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ. അം​ബ​രീ​ഷ്…

Read More

രക്‌‌തബാങ്കിൽ കുറച്ചു ജീവനക്കാരെക്കൂടി വേണം; ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു മൂ​ലം രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ര​ക്തം ന​ൽ​കു​വാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്നുവെന്ന് രക്തബാങ്ക് വിഭാഗം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ര​ക്ത ബാ​ങ്കി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു മൂ​ലം രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ര​ക്തം ന​ൽ​കു​വാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്നു. ആ​വ​ശ്യ​ത്തി​ന് ടെ​ക്നീ​ഷ്യന്മാ​രി​ല്ല. പ്ര​ഫ​സ​ർ, ഡോ​ക്‌‌ടർ​മാ​ർ എ​ന്നി​വ​രു​ടെ ഒ​ഴി​വു​ക​ളും നി​ക​ത്ത​പ്പെ​ടു​വാ​നു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും പ്ര​ഫ​സ​റും, ഡോക്‌‌ടറു​മു​ള്ള തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ര​ക്ത ശേ​ഖ​ര​ണം കോ​ട്ട​യ​ത്താ​ണ് ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ടെ​ക്നീഷ്യന്മാ​രും ഡോ​ക്‌‌ട​ർ​മാ​രും ഉ​ള്ള ആ​ല​പ്പു​ഴ, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജുകളിൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നേ​ക്കാ​ൾ പ​കു​തി​യി​ൽ താ​ഴെ മാ​ത്ര​മേ ര​ക്ത​ശേ​ഖ​ര​ണ​വും, പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നു​ള്ളൂ. രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​ന സ​മ​യം. പ്ര​ഫ​സറെ​യും ടെ​ക്നീ​ഷ്യ​ൻമാ​രെയും നി​യ​മി​ച്ചാ​ൽ പ്രവർത്തനസമയം വ​ർ​ധി​പ്പി​ക്കു​വാ​നും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തുവാ​നും ക​ഴി​യും. നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീക​രി​ക്കു​ക​യും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്പോ​ൾ ര​ക്ത ബാ​ങ്കി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ​യും ഡോ​ക്‌‌ട​ർ​മാ​രെ​യും നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​ള്ള…

Read More

സ​ദാ​സ​മ​യ​വും തി​ര​ക്ക് ! വാ​രി​പ്പെ​റു​ക്കി​മാ​റ്റാ​ൻ ക​ഴി​യാ​റി​ല്ല; അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കു​ളി​ക്ക​ട​വു​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​റ​യു​ന്നു

എ​രു​മേ​ലി: ചെ​റി​യ സാ​മ്പി​ൾ പ്ലാ​സ്റ്റി​ക് നി​ർ​മി​ത ക​വ​റു​ക​ളി​ൽ വി​റ്റ​ഴി​ക്കു​ന്ന ഷാ​മ്പു, എ​ണ്ണ, സോ​പ്പ്, സോ​പ്പ് പൊ​ടി എ​ന്നി​വ​യ്ക്ക് പ​ക​രം പേ​പ്പ​ർ നി​ർ​മി​ത ക​വ​റു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യാ​ൽ എ​രു​മേ​ലി​യി​ലെ വ​ലി​യ തോ​ടി​നെ​യും മ​ണി​മ​ല, പ​മ്പ ആ​റു​ക​ളെ​യും വ​ലി​യൊ​ര​ള​വി​ൽ ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് നി​ർ​ദേ​ശം. പേ​ട്ട​തു​ള്ള​ലി​ന് ദേ​ഹ​ത്ത് വാ​രി​ത്തേ​ച്ച വ​ർ​ണ​പ്പൊ​ടി​ക​ൾ ക​ഴു​കി​ക്ക​ള​യാ​ൻ അ​യ്യ​പ്പ​ഭ​ക്ത​ർ ആ​ശ്ര​യി​ക്കു​ന്ന​ത് ഷാ​മ്പു, എ​ണ്ണ, സോ​പ്പ്, സോ​പ്പ് പൊ​ടി എ​ന്നി​വ അ​ട​ങ്ങി​യ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളെ​യാ​ണ്. ഷാ​മ്പു​വും എ​ണ്ണ​യും സോ​പ്പു​മൊ​ക്കെ എ​ടു​ത്ത ശേ​ഷം ക​വ​റു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് കു​ളി​ക്ക​ട​വു​ക​ളി​ലാ​ണ്. ദി​വ​സ​വും പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ കു​ളി​ക്കു​ന്ന എ​രു​മേ​ലി ക്ഷേ​ത്ര ക​ട​വി​ൽ ഇ​ങ്ങ​നെ ദി​വ​സ​വും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ല​ക്ഷ​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് കൂ​മ്പാ​രം. ഒ​രു ശ​ബ​രി​മ​ല സീ​സ​ണി​ൽ കോ​ടി​ക​ളോ​ളം ഭ​ക്ത​ർ ക​ട​ന്നു​പോ​കു​ന്ന എ​രു​മേ​ലി​യി​ൽ ഇ​ങ്ങ​നെ കു​മി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ എ​ണ്ണം എ​ന്തുമാ​ത്ര​മു​ണ്ടാ​കു​മെ​ന്ന് ഊ​ഹി​ച്ചാ​ൽ അ​മ്പ​ര​ക്കേ​ണ്ടി​വ​രും. ഇ​വ​യി​ൽ മി​ക്ക​തും തോ​ട്ടി​ലേ​ക്ക് ത​ന്നെ​യാ​ണ് പ​തി​ക്കു​ന്ന​ത്. നാ​മാ​വ​ശേ​ഷ​മാ​കാ​ത്ത ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ല​ക്ഷ​ങ്ങ​ളോ​ള​മാ​ണ് എ​രു​മേ​ലി…

Read More

ഏലത്തോട്ടത്തില്‍ ഒളിച്ചുതാമസം! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​യാ​ൾ പി​ടി​യി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​യാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് പു​തു​വ​ൽ മി​ശി​ഹാ​ഭ​വ​നി​ൽ ഗി​ഫ്സ​ണ്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27-നാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക് സ്വ​ദേ​ശി​നി​യാ​യ 17-കാ​രി​യെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തേ​ദി​വ​സം​ത​ന്നെ ഗി​ഫ്സ​ണേ​യും കാ​ണാ​താ​യ​താ​യി വി​വ​രം ല​ഭി​ച്ചു. മൊ​ബൈ​ൽ ഫോ​ണ്‍ സു​ഹൃ​ത്തി​നെ ഏ​ൽ​പി​ച്ചി​ട്ടാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ ഉ​ടു​ന്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ​യി​ലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ ഗി​ഫ്സ​ണും പെ​ണ്‍​കു​ട്ടി​യും ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​ണെ​ന്നു ക​ണ്ടെ​ത്തി. പി​ന്നീ​ട് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു. സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​ഘു, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ​ക്കി​മു​ത്തു, മ​ഹേ​ഷ്…

Read More