കോട്ടയം: കാരാപ്പുഴയിൽ വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത് സാഹസികമായി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് ജിബിൻ ബിനോയി(കുരുടി – 23)യേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന സ്ഥലത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ ഇയാൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ വെസ്റ്റ് എസ് എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒന്പതിന് വൈകുന്നേരം അഞ്ചിനാണു കാരാപ്പുഴ പയ്യന്പള്ളിച്ചിറയിൽ സുജിത്തി(22)നെ ഇയാൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സമീപവാസിയായ യുവതിയും സുജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടായിരുന്നു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഞ്ചാവ് കച്ചവടവും വധശ്രമവും ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ് ജിബിൻ. സുജിത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ…
Read MoreCategory: Kottayam
കണ്ടക്ടറുടെ നല്ലമനസ്; കെഎസ്ആർടിസി യാത്രയ്ക്കിടെ നഷ്ടമായ ബാഗ് ഉടമയ്ക്കു തിരികെ നല്കി സതീഷ്
കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിടയിൽ നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കോട്ടയം വെസ്റ്റ് പോലീസ് ഉടമയ്ക്കു തിരികെ നല്കി. കുമളി സ്വദേശിയായി ബിനു ചാക്കോയുടെ ബാഗാണ് കഴിഞ്ഞ തിങ്കളാഴ്ച നഷ്്ടപ്പെട്ടത്. എറണാകുളത്തിനു പോയി തിരികെ വീട്ടിലേക്കു മടങ്ങുന്പോഴാണ് ബാഗ് നഷ്്ടപ്പെട്ടത്. ബാഗിനുള്ളിൽ 18,500 രൂപയും പാസ്പോർട്ട്, വിസ എന്നിവയുമുണ്ടായിരുന്നു. ബസ് കോട്ടയം സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു കഴിഞ്ഞപ്പോൾ കോട്ടയം ഡിപ്പോയിലെ കണ്ടക്്ടർ സതീഷിനു ബാഗ് ലഭിക്കുകയായിരുന്നു. തുടർന്നു സതീഷ് ബാഗ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. എസ്ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ബാഗും രേഖകളും പരിശോധിച്ചശേഷം ബിനു ചാക്കോയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ബാഗ് കൈമാറുകയായിരുന്നു.
Read Moreഅയർക്കുന്നം സ്റ്റേഷനിൽ നിന്നു പ്രതി ഓടി രക്ഷപ്പെട്ട സംഭവം; എഎസ്ഐക്കും പോലീസുകാരനും സസ്പെൻഷൻ, എസ്ഐക്കു സ്ഥലംമാറ്റം
കോട്ടയം: പീഡനക്കേസ് പ്രതി അയർക്കുന്നം പോലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട സംഭവത്തിൽ എസ്ഐയെ സ്ഥലം മാറ്റുകയും എഎസ്ഐയെയും പോലീസുകാരനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. അയർക്കുന്നം സ്റ്റേഷനിലെ എഎസ്ഐ നടരാജൻ, സംഭവസമയത്ത് പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു സസ്പെൻഡ് ചെയ്തത്. എസ്ഐ വി.എസ്. അനിൽകുമാറിനെ കോട്ടയം എആർ ക്യാന്പിലേക്കാണു സ്ഥലം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആറുമാനൂർ സ്വദേശിയായ 62 കാരിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിലാണ് അയർക്കുന്നം ആറുമാനൂർ സ്വദേശി അഭിലാഷി(39)നെ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിൽ ഇയാൾ സ്റ്റേഷനിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പീന്നിട് അന്വേഷണത്തിനൊടുവിൽ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഭിലാഷിനെ പിടികൂടിയത്.…
Read Moreവൈദ്യുതി അപകടങ്ങൾ പതിവാകുന്നു; കാലപ്പഴക്കമേറിയതും, താഴ്ന്നു കിടക്കുന്നതുമായി വൈദ്യുത ലൈനുകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു
വൈക്കം: തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ പാടശേഖരളിലും ജനവാസ കേന്ദ്രങ്ങളിലും അപകടകരമായി താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈൻ അപകട ഭീഷണി ഉയർത്തുന്നു. കാലപ്പഴക്കമേറിയ വൈദ്യുതി ലൈൻ പൊട്ടിവീണ് നിരവധി പേരുടെ ജീവൻ വൈക്കത്തും സമീപത്തും പൊലിഞ്ഞിട്ടും അപകടക്കെണിയായി നിരവധി സ്ഥലങ്ങളിലുടെ കടന്നു പോകുന്ന വൈദ്യുത ലൈൻ മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തലയാഴം മുണ്ടാർ അഞ്ചാം ബ്ലോക്കിലും വെച്ചൂർ ഇട്ടിയേക്കാടൻകരി, മണിയൻതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ പാടശേഖരത്തിന്റെ വരന്പിൽകുടി കടന്നു പോകുന്ന കർഷകരോ പ്രദേശവാസികളോ കൈ ഉയർത്തിയാൽ 11 കെവി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. തലയോലപ്പറന്പിലെ ആലങ്കേരി, ഉദയനാപുരത്തെ വാഴമന, വൈക്ക പ്രയാർ തുടങ്ങിയ സ്ഥലങ്ങളിലും കൈയ്യെത്തും ദൂരത്തുകൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ ചിലതിൽ കൊയ്ത്തു മെഷീൻ ഇറക്കുന്നതുപോലും അപകടകരമായിരിക്കുകയാണെന്ന് കർഷകർ പറയുന്നു. താഴ്ന്നു കിടക്കുന്ന…
Read Moreഓട്ടോറിക്ഷയിലെ പ്രസവം; അനിൽകുമാറിനും മുത്തിനും അഭിനന്ദനം; താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും നഴ്സിനും ശകാരവർഷം
കുറവിലങ്ങാട്: പാതിരാത്രിയിൽ പ്രസവവേദനയുമായെത്തിയ യുവതിക്ക് മുന്നിൽ വാതിൽ പോലും തുറക്കാൻ കൂട്ടാക്കാതിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിൽ ’പൊങ്കാല’. യുവതി സഹായം തേടി ഓട്ടോറിക്ഷയിലെത്തിയ സമയം ആശുപത്രിയിൽ ഒരു ഡോക്ടറും ഒരു നഴ്സും ഒരു അറ്റൻഡറും ഉണ്ടായിരിക്കെയാണ് പ്രസവവിഭാഗം ഇല്ലെന്ന മറുപടി നൽകി പ്രസവ വേദനയിൽ പുളഞ്ഞ യുവതിയെ തിരിച്ചയത്. കുറുപ്പന്തറ ടൗണിലെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ദന്പതികൾക്ക് നേരേ സർക്കാർ ആശുപത്രി വാതിൽകെട്ടിയടച്ചപ്പോഴും രക്ഷകനായി അവരുമായി പാഞ്ഞത് കുറുപ്പന്തറ ടൗണിലെ ഓട്ടോഡ്രൈവറാണ്. ടൗണിലെ ഓട്ടോഡ്രൈവർ ആയാംകുടി മോനിപ്പള്ളിയിൽ അനിൽകുമാറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളെ താരം. അനിൽകുമാറും അനിലിന്റെ ഓട്ടോറിക്ഷ അമ്മുവും ഇപ്പോൾ നാട്ടിലാകെ താരമാണ്. വയറിംഗ്, പ്ലംബിംഗ് ജോലികൾക്ക് പകൽ സമയത്ത് പോകുന്ന അനിൽ വൈകുന്നേരങ്ങളിലാണ് സ്റ്റാൻഡിൽ ഓട്ടോയുമായി എത്തുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി കാര്യമായ ഓട്ടം ലഭിക്കാതെ വന്നതോടെ…
Read Moreവിനോദ സഞ്ചാരികളുടെ പറുദീസയായ കുമരകം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു; കണ്ട ഭാവമില്ലാതെ അധികൃതർ
കുമരകം: കുമരകം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. കോട്ടയം – കുമരകം റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. കുമരകം പെട്രോൾ പന്പു മുതൽ ചെങ്ങളം മൂന്നുമൂല വരെയുള്ള റോഡിനിരുവശങ്ങളിലുമാണ് മാലിന്യങ്ങൾ നിരന്നു കിടക്കുന്നത്. കോഴി, മത്സ്യം, തുണി, പ്ലാസ്റ്റിക്, കക്കുസ് മാലിന്യങ്ങളാണു രാത്രിയിലും പുലർച്ചെയും വാഹനങ്ങളിലെത്തിച്ച് റോഡരികിൽ തള്ളുന്നത്. റോഡിനിരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ പുഞ്ചകൃഷി ഇറക്കിയിരിക്കുകയാണ്. മാലിന്യങ്ങളുടെ അവശിഷ്ടം മഴ പെയ്യുന്നതോടെ ഒഴുകി പാടത്ത് വ്യാപിക്കുന്നത് കർഷകർക്കും കർഷക തൊഴിലാളികൾക്കും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പുലർച്ചെ ദിവസവും നിരവധിയാളുകൾ പ്രഭാത സവാരി നടത്തി വരുന്ന റോഡു കൂടിയാണിത്. മുക്കു പൊത്തി ഒരു കൈ മാത്രം വീശിയാണിപ്പോൾ പ്രഭാത സവാരി. ക്ലീൻ കുമരകം പദ്ധതിയുമായി പഞ്ചായത്തും സന്നദ്ധ സംഘടനകളും വിനോദ സഞ്ചാര വകുപ്പും മുന്നോട്ടു പോകുന്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അരങ്ങേറുന്നത്. ചാക്കുകളിലും വലിയ പ്ലാസ്റ്റിക്ക്…
Read Moreകലിതുള്ളി പെരുമഴ ! റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതതടസം, വ്യാപക നാശവും
കോട്ടയം: കാലവർഷത്തെ വെല്ലുന്ന തുലാപെയ്ത്തിൽ കിഴക്കൻവെള്ളം കുത്തിയൊഴി പുഴകളും തോടുകളും പാടങ്ങളും നിറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ മഴ ഇന്നലെ ഉച്ചവരെ തിമിത്തുപെയ്തതിനൊപ്പം വ്യാപക നാശവും വിതച്ചു. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 108 മില്ലിമീറ്റർ മഴയാണു ജില്ലയിൽ രേഖപ്പെടുത്തിയത്. കോഴാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കു പ്രകാരം മഴയുടെ അളവ് 130.2 മില്ലിമീറ്ററാണ്. ഒരാഴ്ചയിലേറെയായി മിന്നലിന്റെ അകന്പടിയോടെ പെയ്തിരുന്ന തുലാമഴ ഞായറാഴ്ച ശക്തിപ്രാപിക്കുകയായിരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. എംസി റോഡിൽ കുറവിലങ്ങാട്, കുര്യനാട് കവലകളിലെ വെള്ളക്കെട്ടിൽ ഇന്നലെ ഗതാഗതം ദുഷ്കരമായി. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനായില്ല. കോഴാ – പാലാ റോഡിലും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഉഴവൂർ ടൗണിൽ കടകളിൽ വെള്ളം കയറി. ഉഴവൂർ – മരങ്ങാട്ടുപിള്ളി റോഡിൽ കലുങ്കിനു കേടുപാടുണ്ടായി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ കട്ടച്ചിറ, ഷട്ടർകവല, മുത്തോലി,…
Read Moreന്യൂ ജെൻ ലഹരിവിദ്യ! ലഹരിപ്പുക കുപ്പിയിലാക്കി നുണഞ്ഞ വിദ്യാർഥികളെ പിടികൂടി
കണമല: കഞ്ചാവ് ലഹരിക്ക് കുറുക്ക് വഴി തേടി കൗമാരപ്രായക്കാർ ചെന്നെത്തിയത് മാരകമായ മറ്റൊരു മയക്കുമരുന്ന് പുകയിലേക്ക്. പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ ദ്രാവകവും പൊടിയും കലർന്ന മിശ്രിതം കത്തിച്ച് വിദ്യാർഥികൾ പുക ശ്വസിക്കുന്നത് കണ്ടതിനെ തുടർന്ന് കണമല വാർഡംഗം അനീഷ് വാഴയിൽ വിദ്യാർഥികളെ പിടികൂടുകയും തുടർന്ന് എക്സൈസ് അധികൃതരെ വിവരമറിയിക്കുകയും വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇന്നലെ എരുമേലിയുടെ കിഴക്കൻ മേഖലയിലാണ് സംഭവം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എരുമേലി എക്സൈസ് റേഞ്ച് അധികൃതർ സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. വിദ്യാർഥികൾക്ക് ലഭിച്ച ലഹരിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഉണ്ടാകും. കഴിഞ്ഞയിടെ പമ്പ റോഡിൽ നിലയ്ക്കൽ ഭാഗത്ത് എരുമേലിയുടെ കിഴക്കൻ മേഖലയിലെ ഒരു വിദ്യാർഥിയെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞയിടെ രാസനിർമിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാർഥി…
Read Moreസംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയും മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്സന്റെ മകനുമായ അഫീൽ ജോണ്സ(16)നാണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നെങ്കിലും ന്യൂമോണിയ പിടിപെട്ടത് കാര്യങ്ങൾ വീണ്ടും വഷളാക്കിയെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഹാമർ തലയിൽ വീണ് അഫീലിന് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ തന്നെ വിദ്യാർഥിയെ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. സംസ്ഥാന കായിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയായിരുന്നു.
Read Moreകാഞ്ഞിരപ്പള്ളിയിൽ മോഷണ പരമ്പര; ഒരു മാസത്തിനിടെ നിരവധി മോഷങ്ങൾ; പട്രോളിംഗ് ശക്തമാക്കി പോലീസ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി മോഷണ പരന്പര തുടർക്കഥയാകുന്നു. ഒരു മാസത്തിനുള്ളിൽ നിരവധി മോഷണ കേസുകളാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ് മോഷണങ്ങൾ തുടങ്ങുന്നത്. പിന്നീട് മോഷണങ്ങൾ ബസുകൾ കേന്ദ്രീകരിച്ചായി. നിരവധി വീട്ടമ്മമാരുടെ പഴ്സുകളാണ് ബസുകളിൽ നിന്ന് മോഷണം പോയിരിക്കുന്നത്. ഇപ്പോൾ കടകളും വീടുകളും കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ നടക്കുന്നത്. പേട്ടക്കവലയിലെ പല കടകളിൽ നിന്നും പണം മോഷണം പോയിട്ടുണ്ട്. ഇന്നലെ പട്ടാപകൽ വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന രണ്ടു പേരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി തുന്പമട സ്വദേശികളായ ഇഞ്ചിക്കാലായിൽ മനോജ് (42), ചീരാംകുളത്ത് അനിക്കുട്ടൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്ടാപ്പകൽ ഓട് പൊളിച്ച് വീടിനുള്ളിൽ കയറിയ പ്രതികൾ അലമാര കുത്തിത്തുറന്ന് ആറ് പവൻ വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. സ്വകാര്യ പണമിടപാടു…
Read More