ചങ്ങനാശേരി: ഡ്രൈവർമാരില്ലാത്തതുമൂലം ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിൽ ആകെയുള്ള എഴുപത് സർവീസുകളിൽ ദിനംപ്രതി പകുതിയിലേറെ സർവീസുകൾ റദ്ദുചെയ്യുന്നു. താല്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതുമൂലം കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായാണ് ചങ്ങനാശേരി ഡിപ്പോയിലെ സർവീസുകൾ പ്രതിസന്ധിയിലായത്. ഇതുമൂലം ഹൈറേഞ്ച് സെക്ടറിലേക്കും ദേശസാൽകൃത റൂട്ടുകളായ കാവാലം, കൃഷ്ണപുരം, ആലപ്പുഴ, എടത്വാ, ചന്പക്കുളം, വെളിയനാട്, പുളിങ്കുന്ന്, മുട്ടാർ റൂട്ടുകളിലും യാത്രാദുരിതം അതിരൂക്ഷമായി. ഇതോടെ ഡിപ്പോയിലെ വരുമാനം കുത്തനെ ഇടിഞ്ഞു. ചങ്ങനാശേരി ഡിപ്പോയിൽ എഴുപത് സർവീസുകളാണുള്ളത്. ഇതിനായി എണ്പതു ബസുകളുമുണ്ട്. എന്നാൽ ദിനംപ്രതി നാല്പതു സർവീസുകളിൽ കൂടുതൽ ഓടിക്കാൻ കഴിയുന്നില്ല. 49 താല്‍ക്കാലിക ഡ്രൈവർമാരെയാണ് ഈ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ടത്. സ്ഥിരംജീവനക്കാരായ 113 ഡ്രൈവർമാരെകൊണ്ടാണ് ഇപ്പോൾ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. സർവീസുകൾ പൂർണമായും ഓടിയിരുന്ന സമയത്ത് ഈ ഡിപ്പോയിൽ ശരാശരി എട്ടുലക്ഷം രൂപവരെ കളക്ഷൻ ലഭിച്ചിരുന്നു. സർവീസുകൾ വെട്ടിക്കുറച്ചതോടെ 5.25 ലക്ഷത്തിലേക്ക് കളക്ഷൻ കുറഞ്ഞിട്ടുണ്ട്. അതേസമയം സെർവർ…
Read MoreCategory: Kottayam
കഞ്ചാവു വിൽപ്പനക്കാരുടെ പിന്നാലെ മഫ്തി പോലീസ്; കഞ്ചാവുമായി പിടിയിലായ സുശാന്ത് കുമാറിന്റെ ഫോണിൽ നിന്ന് കിട്ടിയത് കോട്ടയത്ത് കഞ്ചാവ് വിൽപനക്കാരുടെ വിവരങ്ങൾ
കോട്ടയം: ഗാന്ധിനഗറിൽ അഞ്ചര കിലോ കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശി സുശാന്ത് കുമാർ സാഹുവിന്റെ മൊബൈൽ ഫോണിൽ നിന്ന് പോലീസിന് കിട്ടിയത് കോട്ടയത്തെ പ്രമുഖ കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങൾ. ഗാന്ധിനഗറിലും പരിസരങ്ങളിലുമുള്ള 10 പേരുടെ ഫോണ്‍ നന്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നിരീക്ഷിക്കാനായി പ്രത്യേക പോലീസിനെ നിയോഗിച്ചു. മഫ്തിയിലുള്ള പോലീസ് കഞ്ചാവ് വിൽപനക്കാരുടെ പിന്നാലെയുണ്ട്. ഇവരുടെ ഓരോ നീക്കവും നിരീക്ഷിക്കാനാണ് നിർദേശം. സുശാന്ത് കുമാർ സാഹു പിടിയിലായതോടെ ഇവർ കഞ്ചാവിനായി മറ്റാരെയെങ്കിലും ആശ്രയിക്കുന്നുണ്ടോ എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇവരിൽ ചിലരെ അടുത്ത ദിവസം പിടികൂടിയേക്കും. വീണ്ടുമൊരു കഞ്ചാവ് വേട്ടയ്ക്ക് പോലീസ് തയാറെടുക്കുകയാണ്. ഒഡീഷ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവ് കൈമാറ്റം നടക്കുന്നത് എവിടെ വച്ചാണെന്നും മറ്റുമുള്ള വിവരങ്ങൾ ലഭിച്ചു. കഞ്ചാവ് വിൽപനക്കാരുടെ…
Read Moreജില്ലയിൽ കനത്ത മഴ തുടരുന്നു; മീനച്ചിലാറും, കൊടൂരാറിലും ജലനിരപ്പുയർന്നു; ഇല്ലയിൽ ഇന്ന് യെല്ലോ അലർട്ട്
കോട്ടയം: ജില്ലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ തുടരുകയാണ്. അതിശക്തമായ മഴയാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നത്. തുലാമഴ ആരംഭിച്ചയുടൻ ശക്തിപ്രാപിക്കുകയായിരുന്നു. ഇന്നലെ വൈുകന്നേരം നാലോടെ ആരംഭിച്ച മഴ രാത്രി ഏഴു വരെ തുടർന്നു. ഇന്നു പുലർച്ചെ വീണ്ടും അതിശക്തമായ മഴ ആരംഭിച്ചു. മീനച്ചിലാറും കൊടൂരാറും മണിമലയാറും കലങ്ങിമറിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. പലയിടത്തും ഇട റോഡുകൾ മുങ്ങി. യാത്രാ തടസം നേരിട്ടു. നഗരത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാണ്. രാത്രിയിലും ചിലയിടങ്ങളിൽ പിന്നെയും മഴയുണ്ടായി. ഇടിമിന്നൽ ഇല്ലായിരുന്നു. ഇന്നലെ ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി മണിക്കൂറുകളോളം നീണ്ടു നിന്ന മഴയെത്തുടർന്ന് ആറുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു. മീനച്ചിൽ, മണിമല, പന്പ, മൂവാറ്റുപുഴയാറുകൾ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നും ശക്തമായ മഴയുണ്ടാകൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…
Read Moreകനത്ത മഴ തുടരുന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും, കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനേത്തുടർന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനേത്തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ നാലു ഷട്ടറുകളും ഒരടി വീതമാണ് ഉയർത്തിയത്. നിലവില്‍ 83.58 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 84. 750 മീറ്റർ ആണ്. ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു.
Read Moreമനോഹര കാഴ്ച ! പനച്ചിക്കാട് അമ്പാട്ട് കടവിലെ ഇരുന്നുറേക്കറോളം വരുന്ന പാടങ്ങളിൽ ചുവന്ന ആമ്പല്‍ വസന്തം! ആമ്പല്‍ പൂവ് കാണാന്‍ ജനപ്രവാഹം
പനച്ചിക്കാട്: മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുന്നതിനായി പനച്ചിക്കാട് അന്പാട്ടുകടവിൽ ആന്പൽ വസന്തം ഫെസ്റ്റിനു തുടക്കമായി. കൃഷിക്കൊരുങ്ങുന്ന ഇരുന്നുറേക്കറോളം വരുന്ന അന്പാട്ട് കടവിലെ പാടങ്ങളിൽ ചുവന്ന ആന്പൽ പൂത്ത് പടർന്ന് കിടക്കുകയാണ്. ഈ മനോഹര കാഴ്ച കാണുന്നതിനായിട്ടാണ് നദീസംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ സമിതി സഞ്ചാരികൾക്കായി ആന്പൽ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു നിർവഹിച്ചു. പദ്ധതി കോർഡിനേറ്റർ കെ.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.പനച്ചിക്കാട് പഞ്ചായത്തംഗം സുമാ മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ്, കൃഷി വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് ഷെരീഫ്, പനച്ചിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ഗോപാലകൃഷ്ണൻ, കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വി ചാക്കോ, ഉല്ലാസ തീരം സെക്രട്ടറി വി.എസ്…
Read Moreരാത്രിയിൽ സുഖനിദ്രയിലായിരിക്കുന്ന യാത്രക്കാർ! വില്ലനായി എക്സൈസ് വകുപ്പ്; യാത്രക്കാരെ പീഡിപ്പിക്കുന്നെന്ന് ആക്ഷേപം
കാഞ്ഞിരപ്പള്ളി: കിഴക്കൻമല ഇറങ്ങി വരുന്ന, രാത്രിയിൽ സുഖനിദ്രയിലായിരിക്കുന്ന യാത്രക്കാർക്ക് വില്ലനായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പിന്റെ സ്പെഷൽ സ്ക്വാഡാണ് വാഹന പരിശോധനയുടെ മറവിൽ യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിക്കാനം ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനകൾ നടത്തുന്നത്. ഇരുട്ടിന്റെ മറവിൽ വാഹനം ഒതുക്കിയിട്ടാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന. കുട്ടികളുമായി ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ പോലും പരിശോധനയ്ക്ക് വിധേയമാക്കുന്നു. ദീർഘദൂര യാത്രക്കാർക്കാണ് ഏറെ ദുരിതം. കോട്ടയത്തെത്തി ട്രെയിനിലും മറ്റും യാത്രചെയ്യേണ്ടവർ ഉദ്യോഗസ്ഥരുടെ പരിശോധന മൂലം വൈകിയാണ് എത്തുന്നത്. ഇക്കാരണത്താൽ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ടുകയാണ്. കോട്ടയത്തു നിന്നും ചങ്ങനാശേരിയിൽ നിന്നും പുറപ്പെടുന്ന ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യേണ്ടവർക്കാണ് ദുരിതം കൂടുതലും. ബസ് യാത്രക്കാർ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡും മറ്റ്…
Read Moreബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; ഒൻപതുപേർക്ക് പരിക്ക്
കട്ടപ്പന: ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെ എസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒന്‍പതുപേർക്കു പരിക്ക്. ഒരാളുടെ പരിക്ക് ഗരുതരമാണ്. ഇന്നലെ രാവിലെ എട്ടോടെ വാഴവരയിലായിരുന്നു അപകടം. നിലന്പൂർ കുന്നിൽ ജിനി അനീഷ് (39), ജമ്മുവിലെ കരസേനാ സിഗ്നൽ ജവാൻ നിർമലാസിറ്റി ഓലാനിക്കൽ കിരണ്‍ സുരേഷ് ബാബു (29), പാന്പാടുംപാറ മുന്നുപ്ലാക്കൽ സുൾഫിക്കർ ബഷീർ (39), നെല്ലിമറ്റം കളങ്ങരപറന്പിൽ ജോബിച്ചൻ (52), തൂക്കുപാലം കൊന്നക്കൽ ഉണ്ണികൃഷ്ണൻ (39), ആമയാർ ഒസിഡി ആശ്രമം സുപ്പീരിയർ ഫാ. അഗസ്റ്റിൻ (53), ഉപ്പുതറ പരപ്പ് തയ്യിൽ ജോസഫ് കുര്യൻ 57), ബസ് കണ്ടക്ടർ രഞ്ജിത്ത് (41), ബൈക്ക് യാത്രികൻ കാൽവരിമൗണ്ട് കണ്ടത്തിപറന്പിൽ കെ.ജെ. ബിനു (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ സാരമായി പരിക്കേറ്റ കരസേനാ സിഗ്നൽ ജവാൻ കിരണ്‍ സുരേഷ് ബാബുവിനെ വിദഗ്ധ ചികിത്സക്കായി…
Read Moreതമിഴ്നാട്ടിൽ നിന്നു ഷൂട്ടിംഗിനു കൊണ്ടു വന്ന കാരവാൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി പിഴയടപ്പിച്ചു
കോട്ടയം: തമിഴ്നാട്ടിൽ നിന്ന് എത്തിച്ചു പാലായിൽ സിനിമാ ഷൂട്ടിംഗിനു ഉപയോഗിച്ചിരുന്ന കാരവാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി. തമിഴ്നട്ടിൽ രജിസ്റ്റർ ചെയ്ത കാരവാൻ നികുതി വെട്ടിച്ചു പാലായിൽ ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുകയായിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ്് വിഭാഗം പാലാ ഇടമറുക് ഭാഗത്ത് സിനിമാ ഷൂട്ടിംഗിനായി എത്തിച്ച കാരവാൻ പിടിച്ചെടുത്തത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവാൻ കേരളത്തിൽ നികുതി അടയ്ക്കാതെ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. നാളുകൾക്കു മുന്‍പു വരെ ഇവിടുത്തെ ഷൂട്ടിംഗ് സെറ്റിൽ കേരള രജിസ്ട്രഷനിലുള്ള കാരവാനാണ് ഉപയോഗിച്ചിരുന്നത്. പീന്നിടാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമെത്തിച്ചത്. ഇത്തരത്തിൽ സിനിമാ ഷൂട്ടിംഗിനായി കാരവാൻ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ്, ഇൻസ്പെക്്ടർ അനീഷ്, അസിസ്റ്റൻറ് ഇൻസ്പെക്ടർ ഹരി കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. 21,000രൂപ നികുതിയും 3000രൂപ…
Read Moreകോട്ടയത്ത് വൻ കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശി സുശാന്ത് കുമാർ സാഹു പോലീസ് പിടിയിൽ
കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. അഞ്ചു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഒഡീഷ ഗോവിന്ദ നഗർ സ്വദേശി സുശാന്ത് കുമാർ സാഹുവിനെയാണ് ഇന്നു പുലർച്ചെ എസ്എച്ച് മൗണ്ടിൽ നിന്നും ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതിനു മുന്‍പും സമാനമായ രീതിയിൽ ഇയാൾ കഞ്ചാവ് കോട്ടയത്ത് എത്തിച്ചിരുന്നതായി പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. കോട്ടയം, മെഡിക്കൽ കോളജ്, ആർപ്പുക്കര, ഏറ്റുമാനൂർ, അതിരന്പുഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കു വിതരണം ചെയ്യുന്നതിനായിട്ടാണു കഞ്ചാവ് എത്തിച്ചതെന്നു പോലീസ് സംശയിക്കുന്നു. ഗാന്ധിനഗർ പ്രദേശത്ത് വൻ തോതിൽ കഞ്ചാവ് എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണു ഒരാൾ കഞ്ചാവുമായി എത്തുന്നതായി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read Moreഹാമർ തലയിൽ വീണു വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റ സംഭവം;റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണു വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നു കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ കളക്്ടറോട് രേഖകളുടെ ആധികാരിക പകർപ്പുകളും വിശദമായ റിപ്പോർട്ടും 15 ദിവസത്തിനകം നൽകാനും ഉത്തരവിട്ടു. മറ്റേതെങ്കിലും കമ്മീഷനുകൾ വിഷയത്തിൽ ഇടപെടുകയും ജില്ലാ മജിസ്ട്രേറ്റുമായോ സംസ്ഥാനത്തെ മറ്റേതെങ്കിലും അതോറിറ്റിയുമായോ ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം ആശയവിനിമയങ്ങളുടെയെല്ലാം പകർപ്പ് 15 ദിവസത്തിനകം കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടാന്പി സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ അരുണ്‍ ചന്ദ് പാലക്കാട്ടിരി കേന്ദ്ര കാബിനറ്റ് മന്ത്രിമാരായ സ്മൃതി ഇറാനി,…
Read More