മ​​നോ​​ഹ​​ര കാ​​ഴ്ച ! പ​​ന​​ച്ചി​​ക്കാ​​ട് അമ്പാട്ട് കടവിലെ ഇ​​രു​​ന്നു​​റേ​​ക്ക​​റോ​​ളം വ​​രു​​ന്ന പാ​​ട​​ങ്ങ​​ളി​​ൽ ചു​​വ​​ന്ന ആമ്പല്‍ വസന്തം! ആമ്പല്‍ പൂവ് കാണാന്‍ ജനപ്രവാഹം

പ​​ന​​ച്ചി​​ക്കാ​​ട്: മീ​​ന​​ച്ചി​​ലാ​​ർ മീ​​ന​​ന്ത​​റ​​യാ​​ർ കൊ​​ടു​​രാ​​ർ ന​​ദീ പു​​ന​​ർ സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഗ്രാ​​മീ​​ണ ടൂ​​റി​​സം വി​​പു​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി പ​​ന​​ച്ചി​​ക്കാ​​ട് അ​​ന്പാ​​ട്ടു​​ക​​ട​​വി​​ൽ ആ​​ന്പ​​ൽ വ​​സ​​ന്തം ഫെ​​സ്റ്റി​​നു തു​​ട​​ക്ക​​മാ​​യി.​​

കൃ​​ഷി​​ക്കൊ​​രു​​ങ്ങു​​ന്ന ഇ​​രു​​ന്നു​​റേ​​ക്ക​​റോ​​ളം വ​​രു​​ന്ന അ​​ന്പാ​​ട്ട് ക​​ട​​വി​​ലെ പാ​​ട​​ങ്ങ​​ളി​​ൽ ചു​​വ​​ന്ന ആ​​ന്പ​​ൽ പൂ​​ത്ത് പ​​ട​​ർ​​ന്ന് കി​​ട​​ക്കു​​ക​​യാ​​ണ്. ഈ ​​മ​​നോ​​ഹ​​ര കാ​​ഴ്ച കാ​​ണു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് ന​​ദീ​​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ജ​​ന​​കീ​​യ സ​​മി​​തി സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി ആ​​ന്പ​​ൽ ഫെ​​സ്റ്റ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഫെ​​സ്റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ ക​​ള​​ക്‌​ട​​ർ പി.​​കെ സു​​ധീ​​ർ ബാ​​ബു നി​​ർ​​വ​​ഹി​​ച്ചു. പ​​ദ്ധ​​തി കോ​​ർ​​ഡി​​നേ​​റ്റ​​ർ കെ.​​അ​​നി​​ൽ കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​​പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​മാ മു​​കു​​ന്ദ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഹ​​രി​​ത കേ​​ര​​ള മി​​ഷ​​ൻ ജി​​ല്ലാ കോ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​ര​​മേ​​ശ്, കൃ​​ഷി വ​​കു​​പ്പ് അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​യ​​ർ മു​​ഹ​​മ്മ​​ദ് ഷെ​​രീ​​ഫ്, പ​​ന​​ച്ചി​​ക്കാ​​ട് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, കൊ​​ല്ലാ​​ട് സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് സി.​​വി ചാ​​ക്കോ, ഉ​​ല്ലാ​​സ തീ​​രം സെ​​ക്ര​​ട്ട​​റി വി.​​എ​​സ് തോ​​മ​​സ്, ക​​ട​​വോ​​രം സെ​​ക്ര​​ട്ട​​റി പ്ര​​ദീ​​പ് മാ​​ത്യു, പു​​ത്ത​​ൻ തോ​​ട് ന​​വീ​​ക​​ര​​ണ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് അ​​നി​​യ​​ൻ കു​​ഞ്ഞ് പാ​​ല​​മൂ​​ട്ടി​​ൽ, ലാ​​ലു കേ​​ച്ചേ​​രി​​ൽ,വെ​​ള്ളൂ​​ർ വി​​എ​​ച്ച്എ​​സ്‌​സി പ്രി​​ൻ​​സി​​പ്പ​​ൽ ര​​തി​​ഷ് ജെ. ​​ബാ​​ബു, കെ.​​എ​​സ്.

സോ​​മ​​ൻ, എ.​​വി. കൃ​​ഷ്ണ കു​​മാ​​ർ, എ​​ൻ. അ​​ജി​​ച​​ന്ദ്ര​​മേ​​നോ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​ ഫെ​​സ്റ്റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​വി​​ടെ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി വ​​ള്ള​​ങ്ങ​​ളും, പെ​​ഡ​​ൽ ബോ​​ട്ടു​​ക​​ളും, ഫി​​ഷിം​​ഗ്, ഫോ​​ട്ടോ ഷൂ​​ട്ട്, നാ​​ട​​ൻ വി​​ഭ​​വ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യൊ​​ക്കെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

Related posts