കോന്നി: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ബിജെപി സ്ഥാനാര്‍ഥിയായി കെ. സുരേന്ദ്രനും വന്നേക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മത്സരം കൊഴുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സുരേന്ദ്രന് തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ടുറപ്പായി. അദ്ദേഹം ഇന്ന് എത്തുമെന്നാണ് സൂചന.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞു. മൂന്ന് സ്ഥാനാര്‍ഥികളും നാളെ നാമനിര്‍ദേശ പത്രിക നല്‍കും. എല്‍ഡിഎഫ് മണ്ഡലം കണ്വന്ഷന് ഇന്നാണ്.യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി എഐസിസി ഇന്നലെ അംഗീകരിച്ചു. അദ്ദേഹം ഇന്നലെ റോഡ്ഷോ നടത്തി പ്രചാരണരംഗത്ത് സജീവമായി. വെള്ളിയാഴ്ച രാത്രി തന്നെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ബൂത്ത് കമ്മിറ്റികള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നത് യുഡിഎഫിനു പ്രചാരണരംഗത്തു നേട്ടമായി. ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംപി, വി.പി. സജീന്ദ്രന് എംഎല്‍എ എന്നിവര്‍ പങ്കെടുത്ത യോഗങ്ങളാണ് നടന്നത്. എതിര്‍പ്പ് അവസാനിപ്പിച്ച്…
Read MoreCategory: Kottayam
അപകടം തുടർക്കഥ! മഴ മാറിയാൽ കുഴിയടയ്ക്കാമെന്ന് പിഡബ്ല്യുഡി; കണ്ടറിയണമെന്ന് നാട്ടുകാർ
തൊടുപുഴ: മഴ മാറിയാലുടൻ കുഴിയടയ്ക്കൽ നടത്തുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പല്ലവി വീണ്ടും പ്രഹസനമായി മാറുന്നു. മഴ മാറി മാനം തെളിഞ്ഞിട്ടും തൊടുപുഴ മേഖലയിലെ ഒരു റോഡിൽ പോലും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല. കുഴികൾ രൂപപ്പെട്ട് നഗരത്തിലെ റോഡുകളിൽ അപകടം തുടർക്കഥയായിട്ടും അധികൃതർക്ക് കുലുക്കമില്ല. ശക്തമായ മഴ മാറുന്നതോടെ തൊടുപുഴ മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നായിരുന്നു പിഡബ്ല്യുഡി അറിയിച്ചിരുന്നത്. എന്നാൽ നഗരത്തിലെ റോഡുകൾ ഉൾപ്പെടെ തകർന്ന് താറുമാറായിട്ടും അധികൃതരുടെ കണ്ണിൽ ഇതൊന്നും പെടുന്നില്ല. റോഡുകളിൽ കുഴി നിറഞ്ഞതോടെ നഗരവാസികൾ പൊടി ശല്യത്താലും വലയുകയാണ്. തൊടുപുഴ നഗരത്തിൽ കുഴികളില്ലാത്ത റോഡ് ഒന്നു പോലുമില്ലാത്ത അവസ്ഥയാണ്. അപകടങ്ങൾക്കിടയാക്കുന്ന തരത്തിലാണ് പല റോഡുകളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുണ്ടും കുഴിയുമായി താറുമാറായ റോഡുകളിൽ ഇരുചക്രവാഹന യാത്രക്കാരും മറ്റും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിട്ടും പൊതുമരാമത്ത് അധികൃതർ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ കാട്ടുന്ന തികഞ്ഞ അലംഭാവം വലിയ പ്രതിഷേധത്തിലേക്കാണ്…
Read Moreആരാണ് അയാള്‍ ? സ്കൂൾ വിട്ട് വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമം; സംഭവം തൊടുപുഴയില്‍
തൊടുപുഴ: സ്കൂൾ വിട്ട് വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കലയന്താനിക്കു സമീപമായിരുന്നു സംഭവം. തൊടുപുഴയിൽനിന്നു ബസിൽ കയറി സ്റ്റോപ്പിൽ ഇറങ്ങിയ പെണ്‍കുട്ടി നടന്നുപോകുന്നതിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് ബൈക്കിലെത്തിയ ആളാണ് അപമാനിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്കും അപമാനിക്കാൻ ശ്രമിച്ചയാൾ ഹെൽമറ്റ് വച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. ചിലർ പിന്തുടർന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവത്തിൽ പിതാവിനോടൊപ്പമെത്തി പെണ്‍കുട്ടി തൊടുപുഴ പോലീസിൽ പരാതി നൽകിയതോടെയാണ് സിഐ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. സമീപത്ത് ഇളംദേശം പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ബൈക്കിന്റെയും ആളിന്റെയും ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതിൽനിന്നു വാഹനത്തിന്റെ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. അതിനാൽ പ്രതിയെകുറിച്ചുള്ള സൂചനകൾ കൃത്യമായി ലഭിച്ചില്ല.…
Read Moreകാട്ടാനക്കൂട്ടങ്ങൾ നാട്ടുകാരുടെ പൊറുതിമുട്ടിക്കുന്നു; ഇന്നലെ രാവിലെ ആനയിറങ്കലിൽ എത്തിയത് പതിനൊന്നോളം കാട്ടാനകള്‍
രാജകുമാരി: ആനയിറങ്കലിലും പരിസരപ്രദേശത്തും വീടുകൾക്കും കടകൾക്കും സമീപം ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടങ്ങൾ നാട്ടുകാരുടെ പൊറുതിമുട്ടിക്കുന്നു. വിവിധ സംഘങ്ങളായി പതിനൊന്നോളം കാട്ടാനകളാണ് ഇന്നലെ രാവിലെ ആനയിറങ്കലിൽ എത്തിയത്. കടകൾക്ക് സമീപംവരെ എത്തിയ ഇവയെ പടക്കങ്ങൾ പൊട്ടിച്ചും ഒച്ചയിട്ടുമാണ് നാട്ടുകാർ അകറ്റിയത്. നാലു പിടിയാനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്ന സംഘം തേയിലത്തോട്ടത്തിലൂടെയാണ് കടകൾക്കുസമീപം എത്തിയത്. ആക്രമണകാരികളായ ഒറ്റയാൻമാർ ഉൾപ്പെടെയുള്ളവ എസ്റ്റേറ്റുകളുടെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. ഭയപ്പാടോടെയാണ് തേയിലത്തോട്ടങ്ങളിലും ഏലത്തോട്ടങ്ങളിലും തൊഴിലാളികൾ ജോലിചെയ്യുന്നത്. രാത്രിയാകുന്നതോടെ ഇവ വീടുകൾക്ക് സമീപം എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പൂപ്പാറയ്ക്കുസമീപം പുലിക്കാട്, 301 കോളനി, ചെന്പകത്തൊഴുക്കുടി, അരമനപ്പാറ, സിമന്റ്പാലം, കോഴിപ്പന്നക്കുടി, പുതുപ്പാറ, ബി. എൽ റാം, ശങ്കരപാണ്ടിമെട്ട്, ഹല്ലേലൂയാ എസ്റ്റേറ്റ് തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം ആഴ്ചകളായി കാട്ടാനകൾ കറങ്ങിനടക്കുകയാണ്. ജനങ്ങൾ ഓടിക്കുന്പോൾ ഏതെങ്കിലും സ്ഥലത്ത് ഒത്തുകൂടുന്ന ഇവ ഒരുമിച്ച് അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങുകയാണ് പതിവ്. ഇന്നലെ രാവിലെ പലയിടങ്ങളിൽനിന്നും…
Read Moreതോൽവിയുടെ പൂർണ ഉത്തരവാദിത്വം ജോസ് കെ. മാണിക്ക്; ടോം ജോസ് ജയിക്കില്ലെന്ന് യുഡിഎഫിനെ അറിയിച്ചിരുന്നെന്ന് പി.ജെ ജോസഫ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ജോസ് കെ. മാണിക്കാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. തോൽവി കേരള കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ടോം ജോസ് ജയിക്കില്ലെന്ന് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാൽ ജയിപ്പിച്ചോളാമെന്നായിരുന്നു യുഡിഎഫ് യോഗത്തില്‍ ജോസ് വിഭാഗത്തിന്റെ മറുപടി. തോൽവിയുടെ യഥാർഥ ഉത്തരവാദിയെ യുഡിഎഫ് കണ്ടെത്തണം. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്നും അദ്ദേഹം തുറന്നടിച്ചു.
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ഏറ്റുമാനൂർ സ്വദേശി ജോഷി തോമസിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോഷി തോമസിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ് തീരുമാനം. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നാളെ ലുക്ക് ഒൗട്ട് നോട്ടീസ് കൈമാറുമെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിനിടെ ഇയാൾ മുന്‍പും സമാനമായ തട്ടിപ്പ് നടത്തിയതായ വിവരവും പോലീസിനു ലഭിച്ചു. പാല, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇയാൾക്കെതിരേ കേസുണ്ടായിരുന്നതായാണു കണ്ടെത്തൽ. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പായിരുന്നു ഇവിടങ്ങളിലും നടത്തിവന്നിരുന്നത്. ഇതിനു പിന്നാലെയാണ് എറണകുളം സൗത്ത് പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. കേസിൽഇയാൾ ഉൾപ്പെടെ നാലുപേർകൂടിയാണ് ഇനി സൗത്ത് പോലീസിന്റെ പിടിയിലാകാനുള്ളത്. തട്ടിപ്പ് വീരനായ ജോഷി സ്വമേധയാ ഹാജരാകാനുള്ള സാധ്യതയില്ലെന്നാണു പോലീസിന്റെ നിഗമനം. കാഞ്ഞങ്ങാട് സ്വദേശികളായ മറ്റു പ്രതികൾ നാട്ടിൽതന്നെയുള്ളതായി പോലീസ്…
Read More‘ഞങ്ങളെ ശരിക്കും കുടുക്കിയതാ’; കോട്ടയം മെഡിക്കൽ കോളജിലെ ഹാജർബുക്ക് മോഷണം വിവാദമാകുന്നു; പരാതിക്കെതിരേ പരാതി നൽകി പാർട് ടൈം ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്ക് മോഷണം പോയ സംഭവം വിവാദമായതോടെ പരാതിക്കെതിരേ വീണ്ടും പരാതി. പാർട്ട് ടൈം ജീവനക്കാർക്കെതിരേ പോലീസിൽ പരാതി നൽകിയ ഹെൽത്ത് സൂപ്പർവൈസർക്കെതിരേ ഒരു പാർട്ട് ടൈം ജീവനക്കാരൻ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. മോഹനൻ എന്ന ജീവനക്കാരനാണ് പരാതി നൽകിയത്. ചെയ്യാത്ത കുറ്റത്തിന് തന്നെ പോലീസ് സ്റ്റേഷനിൽ കയറ്റുകയും മോഷ്ടാവാണെന്ന രീതിയിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് പോലീസ് സംസാരിച്ചത് തനിക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നും അതിനാൽ പോലീസിൽ പരാതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയ പരാതിയിൽ പറയുന്നത്. തന്നെ മനഃപൂർവം കുടുക്കിയതാണെന്ന് ജീവനക്കാരൻ ആരോപിക്കുന്നു. രണ്ടു വർഷം പഴക്കമുള്ള ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്കാണ് ഒരു മാസം മുൻപ് കാണാതായത്. ഹാജർ ബുക്ക് സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥന്റെ…
Read Moreഅടിച്ചിറയിൽ അടി തെറ്റിക്കാൻ കുഴിയുണ്ട് ! എം സി റോഡിലെ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ
ഏറ്റുമാനൂർ: എം സി റോഡിൽ തെള്ളകം അടിച്ചിറ ഭാഗത്തെ കുഴി അപകടക്കെണിയായി മാറി. കഴിഞ്ഞ മഴക്കാലത്താണ് അടിച്ചിറ ജംഗ്ഷനു സമീപം കുഴികൾ രൂപപ്പെട്ടത്. ചെറിയ വളവോടു കൂടിയ സ്ഥലമായതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള ചെറുവാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് ഇതുണ്ടാക്കുന്നത്. രാത്രി കാലങ്ങളിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി കുഴിയിൽ ചാടുന്പോൾ നിയന്ത്രണം വിടുന്നതും പതിവാണ്. സംസ്ഥാനത്തെ പ്രധാന റോഡ് ആയതിനാൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാൽ കെ എസ് ടി പി യുടെ റോഡ് നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ എസ് ടി പി യുടെ നേതൃത്വത്തിൽ കുഴിയിൽ ടാർ ഒഴിച്ച് മെറ്റൽ നിരത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. അപകട സാധ്യത വർധിച്ചതോടെ റോഡിൽ പോലിസിന്റെ നേതൃത്വത്തിൽ റിഫ്ളക്ടറുകൾ സ്ഥാപിച്ചിരുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം ഏറ്റുമാനൂർ…
Read Moreതികച്ചും സൗജന്യം; വൈക്കത്തുകാർ 108ൽ വിളിച്ചാൽ ആംബുലൻസ് അടുത്തെത്തും
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിക്കു 108ന്റെ പുതിയ ആംബുലൻസ് ലഭിച്ചു. ഓക്സിജൻ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉള്ള ഈ ആംബുലൻസിൽ അടിസ്ഥാന ജീവൻ രക്ഷാ ഉപാധികൾ ലഭ്യമായതിനാൽ പ്രഥമശുശ്രൂഷ നൽകുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു സ്റ്റാഫ് നഴ്സിന്റെ സേവനവും കിട്ടും. ആംബുലൻസിന്റെ സേവനം തികച്ചും സൗജന്യമാണ്. ആവശ്യക്കാരുടെ വരുമാനമോ സാന്പത്തികാവസ്ഥയോ പരിഗണിക്കാതെയാണ് തികച്ചും സൗജന്യമായി ആംബുലൻസ് ഓടുന്നത്. നിലവിൽ എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ രോഗിയെ എത്തിക്കുന്നതിന് സ്വകാര്യ ആംബുലൻസുകൾ 3000 രൂപ വരെ ഈടാക്കുന്നുണ്ട്. നിർധന രോഗികൾ മാത്രം ആശ്രയിക്കുന്ന വൈക്കം താലൂക്ക് ആശുപത്രിയിൽ പുതിയതായി എത്തിയ 108 ആംബുലൻസിന് ആവശ്യക്കാരേറെയാണ്. വൈക്കത്തുനിന്ന് 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 108 എന്ന നന്പറിൽ വിളിച്ചാൽ ആംബുലൻസ് എത്തും. രോഗി വിദഗ്ധ ചികിൽസയ്ക്കായി കൂടുതൽ ദൂരെയുള്ള ആശുപത്രിയിലേക്കു പോകുന്നതിനും തടസമില്ല. മൃതദേഹങ്ങൾ കൊണ്ടു പോകാൻ ആംബുലൻസിന്റെ സേവനം ലഭിക്കില്ല.
Read Moreസർക്കാറിന്റെ ഭരണ നേട്ടം വിജയത്തിലേക്കുള്ള വഴിയായി; മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാണി സി. കാപ്പൻ
പാലാ: മന്ത്രിയാകാൻ താൽപര്യമില്ലെന്ന് നിയുക്ത പാലാ എംഎൽഎ മാണി സി. കാപ്പൻ. മന്ത്രിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ പുതിയ ഒരു ക്വാറികളും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫിന്റെ കൂട്ടായ പ്രവർത്തനവും സർക്കാറിന്റെ ഭരണ നേട്ടവുമാണ് തന്റെ വിജയത്തിന് കാരണമായെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
Read More